നിരയനഗണിത രീതി അനുസരിച്ച് ദക്ഷിണായനം കഴിഞ്ഞ് ഉത്തരായണം ആരംഭിക്കുന്ന ദിനമാണ് മകരസംക്രമം. അതായത് സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന ദിനം. ഈ കാലഘട്ടം സത് കർമങ്ങൾക്കും ഉപാസനകൾക്കും ഉത്തമകാലമാണ് . ഭൂമിയിൽ പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ ചൈതന്യം കൂടുതലായി ലഭിക്കുന്നതും ഈ കാലയളവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരയനഗണിത രീതി അനുസരിച്ച് ദക്ഷിണായനം കഴിഞ്ഞ് ഉത്തരായണം ആരംഭിക്കുന്ന ദിനമാണ് മകരസംക്രമം. അതായത് സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന ദിനം.

ഈ കാലഘട്ടം സത് കർമങ്ങൾക്കും ഉപാസനകൾക്കും ഉത്തമകാലമാണ് . ഭൂമിയിൽ പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ ചൈതന്യം കൂടുതലായി ലഭിക്കുന്നതും ഈ കാലയളവിൽ ആണ്. അതിനാൽ പൂർവികർ ഏതു ശുഭകാര്യത്തിനും ഉത്തരായനകാലം  തിരഞ്ഞെടുത്തിരുന്നു .

ADVERTISEMENT

ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയും ആകുന്നു . അതായത് ദേവീദേവന്മാർ  ഉണർന്നിരിക്കുന്ന കാലഘട്ടമാണിത് . ഈ സമയത്തെ ജപങ്ങൾക്കും പൂജകൾക്കും അതീവ ഫലസിദ്ധിയുണ്ടെന്നാണെന്നു വിശ്വാസം. ഉത്തരായന കാലത്തു വരുന്ന പ്രദോഷം , ഏകാദശി , പൗർണമി , ആഴ്ച വ്രതങ്ങൾ എന്നീ വ്രതങ്ങൾ അനുഷ്ഠിക്കുന്നത് ഇരട്ടിഫലദായകമാണ് . മകരം ഒന്ന് മുതൽ ഇഷ്ടമന്ത്രങ്ങൾ തുടർച്ചയായി ജപിച്ചുപോന്നാൽ ദുരിതങ്ങൾ എല്ലാം നീങ്ങി ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം .  ജപത്തിൽ  സിദ്ധ മന്ത്രങ്ങൾ  ഉൾപ്പെടുത്താവുന്നതാണ് .  

ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ ജപിക്കാൻ പാടുള്ളു . മന്ത്രത്തിന്റെ അർഥം മനസിലാക്കി തെറ്റില്ലാതെ ഉച്ചരിക്കാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ചു ജപിച്ചു തുടങ്ങാവുന്നതാണ്. എന്നാൽ ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിക്കാതെ തന്നെ ജപിക്കാവുന്നതാണ്. ഇത്തരം മന്ത്രങ്ങൾ സിദ്ധ മന്ത്രങ്ങൾ എന്നറിയപ്പെടുന്നു. സിദ്ധ മന്ത്രങ്ങൾ  മുടങ്ങാതെ  ജപിക്കുന്നതു സര്‍വകാര്യവിജയങ്ങള്‍ക്കും ദോഷശാന്തിക്കും മനഃസമാധാനത്തിനും നല്ലതാണ്. 108 തവണ ജപിക്കുന്നത് അത്യുത്തമം.

സിദ്ധ മന്ത്രങ്ങൾ

ADVERTISEMENT

1.ഓം ശ്രീ മഹാഗണപതയേ നമഃ

2.ഓം നമഃശിവായ

 3.ഓം നമോ നാരായണായ

ADVERTISEMENT

4.ഓം നമോ ഭഗവതേ വാസുദേവായ

5.ഹരി ഓം

6.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

English Summary : Siddha Manthra for Good Life