തമിഴ്‍ പഞ്ചാംഗത്തിലെ തൈ മാസത്തിലെ ( മലയാളത്തിലെ മകരമാസത്തിലെ) പൂയം നക്ഷത്രമാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവപുത്രനും, ദേവസേനാധിപനുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും, സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ഇന്നേ ദിവസം കരുതിപ്പോരുന്നു. ശത്രു സംഹാരം ചെയ്തു വരുന്ന സുബ്രഹ്മണ്യനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്‍ പഞ്ചാംഗത്തിലെ തൈ  മാസത്തിലെ ( മലയാളത്തിലെ മകരമാസത്തിലെ)  പൂയം നക്ഷത്രമാണ്  തൈപ്പൂയമായി ആഘോഷിക്കുന്നത്.  ശിവപുത്രനും, ദേവസേനാധിപനുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും, സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ഇന്നേ ദിവസം കരുതിപ്പോരുന്നു.

ശത്രു സംഹാരം ചെയ്തു വരുന്ന സുബ്രഹ്മണ്യനെ സ്വീകരിക്കുന്നതിന് സഹ പടയാളികൾ തങ്ങളുടെ വില്ലിൽ പൂക്കൾ കെട്ടി അലങ്കരിച്ച് ഭക്ത ജനങ്ങൾക്കൊപ്പം ആനന്ദ നൃത്തമാടും അദ്ദേഹത്തിന്റെ    ദേഹത്ത് ഏറ്റിരുന്ന  മുറിവുകൾ ശമിക്കുന്നതിന് ശരീരം ഔഷധ ജലത്താൽ അഭിഷേകം ചെയ്കയും ചെയ്തതിന്റെ സ്മരണയ്ക്കായി    ഈ ദിവസം ഭക്തർ  കാവടി എടുത്ത് നൃത്തമാടി അതിലെ ഔഷധ വസ്തുക്കളാൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യാറുണ്ട് .

ADVERTISEMENT

ജനുവരി 28 വ്യാഴാഴ്ചയാണ്  ഈ വർഷത്തെ തൈപ്പൂയം.  ഈ ദിവസം ജപിക്കുന്നതിന്  വിശിഷ്ടമായ കാർത്തികേയഷ്ടകം ഇവിടെ ചേർക്കുന്നു :

ശ്രീകാർത്തികേയഷ്ടകം

അഗസ്ത്യ ഉവാച-

നമോഽസ്തു വൃന്ദാരകവൃന്ദവന്ദ്യ

പാദാരവിന്ദായ സുധാകരായ
ഷഡാനനായാമിതവിക്രമായ ഗൌരീഹൃദാനന്ദസമുദ്ഭവായ

നമോഽസ്തു തുഭ്യം പ്രണതാര്‍തിഹന്ത്രേ കര്‍ത്രേ സമസ്തസ്യ മനോരഥാനാം
ദാത്രേ രഥാനാം പരതാരകസ്യ 

ഹന്ത്രേ പ്രചണ്ഡാസുരതാരകസ്യ

അമൂര്‍ത്തമൂര്‍ത്തായ സഹസ്രമൂര്‍ത്തയേ ഗുണായ ഗണ്യായ പരാത്പരായ
അപാരപാരായ പരാപരായ 

ADVERTISEMENT

നമോഽസ്തു തുഭ്യം ശിഖിവാഹനായ

നമോഽസ്തു തേ ബ്രഹ്മവിദാം വരായ ദിഗംബരായാംബരസംസ്ഥിതായ
ഹിരണ്യവര്‍ണായ ഹിരണ്യബാഹവേ

നമോ ഹിരണ്യായ ഹിരണ്യരേതസേ

തപഃ സ്വരൂപായ തപോധനായ തപഃ ഫലാനാം പ്രതിപാദകായ
സദാ കുമാരായ ഹി മാരമാരിണേ തൃണീകൃതൈശ്വര്യവിരാഗിണേ നമഃ

നമോഽസ്തു തുഭ്യം ശരജന്‍മനേ വിഭോ പ്രഭാതസൂര്യാരുണദന്തപംക്തയേ
ബാലായ ചാബാലപരാക്രമായ ഷാണ്‍മാതുരായാല മനാതുരായ

മീഢുഷ്ടമായോത്തരമീഢുഷേ നമോ നമോ ഗണാനാം പതയേ ഗണായ
നമോഽസ്തു തേ ജന്‍മജരാതിഗായ 

നമോ വിശാഖായ സുശക്തിപാണയേ

സര്‍വസ്യ നാഥസ്യ കുമാരകായ ക്രൌഞ്ചാരയേ താരകമാരകായ
സ്വാഹേയ ഗാങ്ഗേയ ച കാര്‍തികേയ ശൈവേയ തുഭ്യം സതതം നമോഽസ്തു

ഇതി സ്കാന്ദേ കാശീഖണ്ഡതഃ ശ്രീകാര്‍തികേയാഷ്ടകം സമ്പൂര്‍ണം.

ADVERTISEMENT

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summery : Importance of Thaipooyam in 2021