വാസ്തു ശാസ്ത്ര പ്രകാരം ഭവനത്തിലെ നാല് കോണുകൾക്കും വളരെയധികം പ്രാധാന്യം ഉണ്ട് . ഓരോ കോണിന്റെയും പ്രത്യേകത അനുസരിച്ചാവണം അവിടെ നിർമാണപ്രവർത്തനങ്ങൾ നടത്തേണ്ടത് . വീടിന്റെ തെക്കു കിഴക്കേമൂല അഗ്നികോൺഎന്നാണ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ അഷ്ടദിക് പാലകരിൽ ഒരാളായ അഗ്‌നിദേവനാണ് ഈ ദിക്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസ്തു ശാസ്ത്ര പ്രകാരം ഭവനത്തിലെ നാല് കോണുകൾക്കും വളരെയധികം പ്രാധാന്യം ഉണ്ട് . ഓരോ കോണിന്റെയും പ്രത്യേകത അനുസരിച്ചാവണം അവിടെ നിർമാണപ്രവർത്തനങ്ങൾ നടത്തേണ്ടത് .  വീടിന്റെ തെക്കു കിഴക്കേമൂല അഗ്നികോൺ എന്ന് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ അഷ്ടദിക് പാലകരിൽ ഒരാളായ അഗ്‌നിദേവനാണ് ഈ ദിക്കിന്റെ ആധിപത്യം.  എല്ലാറ്റിനെയും ശുദ്ധീകരിക്കാനുള്ള കഴിവ് അഗ്നിക്കുണ്ട്. അഗ്നിദേവൻ ക്ഷിപ്രകോപിയായതിനാൽ അഗ്നികോണിലുണ്ടാവുന്ന ചെറിയ പിഴവുപോലും ദോഷത്തിന് കാരണമാവും. അഗ്നികോണിലുള്ള  അപാകതകൾ കുടുംബജീവിതത്തെ  ദുരിതപൂർണമാക്കും.

ADVERTISEMENT

അഗ്നിയുമായി ബന്ധപ്പെട്ട്  കിടക്കുന്നതിനാൽ അഗ്നികോണിൽ അടുക്കള നിർമിക്കുന്നത് ഉത്തമമാണ്. പക്ഷെ അഗ്നികോണിലുള്ള അടുക്കളയിൽ സിങ്കിന്റെ സ്ഥാനം വടക്കുഭാഗത്തായിരിക്കണമെന്ന് മാത്രം. കാരണം അഗ്നികോണിൽ ജലസാമീപ്യം ഉണ്ടാവുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നാണ് വിശ്വാസം.

ADVERTISEMENT

വീടിന്റെ കോണുകളിൽ കുളിമുറി പാടില്ല. അതിനാൽത്തന്നെ അഗ്നികോൺ ഭാഗത്തു  മുറി വരികയാണെങ്കിൽ കോൺ ഒഴിവാക്കി കുളിമുറി നിർമ്മിക്കാവുന്നതാണ്. ഈ ഭാഗത്തെ മുറി ദമ്പതികൾ ഒഴിവാക്കുന്നതാണ് നന്ന്. അഗ്നികോണിൽ അടുക്കളയാണ് വരുന്നതെങ്കിൽ ഈ ഭാഗത്ത് കുളിമുറി നിർമ്മിക്കരുത്.

ADVERTISEMENT

തെക്കു കിഴക്കേമൂല പൂജാമുറിക്ക് അനുയോജ്യമല്ല. സെപ്റ്റിടാങ്ക്, മഴവെള്ളസംഭരണി, വാട്ടർടാങ്ക് , അലക്കു കല്ല് , മീൻ കുളം  ഇവയൊന്നും ഈ ഭാഗത്ത് പാടില്ല. അഗ്നികോണിനെ വേണ്ട രീതിയിൽ പരിപാലിച്ചാൽ പല വിധത്തിലുള്ള കഷ്ട നഷ്ടങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നാണ് വിശ്വാസം.

English Summary : Significance of Agnikone in Vasthu