കുംഭമാസത്തിൽ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ(അശ്വതി,ഭരണി,കാർത്തിക1/4): ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശിവ ഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി , മകയിരം 1/ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുംഭമാസത്തിൽ   ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മേടക്കൂർ(അശ്വതി,ഭരണി,കാർത്തിക1/4):

ADVERTISEMENT

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശിവ ഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം  നടത്തിക്കുക 

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി , മകയിരം 1/ 2  ) 

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) : 

ADVERTISEMENT

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി ശാസ്താ   ഭജനം നടത്തുക. ശാസ്താ  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം   കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

കർക്കടകക്കൂർ  : (പുണർതം , പൂയം ആയില്യം ):

ADVERTISEMENT

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയം പാരായണം ചെയ്യുക .ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )  

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രഹ്മണ്യസ്വാമിയെ  ഭജിക്കുക. ചൊവ്വാഴ്ചകളിൽ   സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച്  നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2)  

 ദോഷ ശമനത്തിനും  ഗുണവർദ്ധനവിനുമായി  ഹനുമദ്  ഭജനം നടത്തുക . ജന്മനാളിൽ   ഹനുമാൻ സ്വാമിയെ  വണങ്ങി അവൽ  നിവേദ്യം നടത്തുക. ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക  . നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :  

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക.    ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച്  പ്രാർഥിക്കുക  . നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) : 

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക . ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക.

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) : 

ഗുണവർദ്ധനവിനും ദോഷ ശമനത്തിനുമായി  ശിവ ഭജനം നടത്തുക . ശിവ  ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ  സങ്കൽപ്പിച്ചു നെയ്‌വിളക്ക്  കത്തിക്കുക  

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

ഗുണവർദ്ധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക.വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :

ദോഷശമനത്തിനായി സുബ്രഹ്മണ്യ  ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക. കൂടാതെ നാളിൽ സുബ്രഹ്മണ്യ  ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

English Summary : Dosha Remedy in Kumbham Month