ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം.

ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. പരശുരാമൻ ദാനം ചെയ്‌ത ഗ്രാമങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന് പറയുന്നത്. അവിടത്തെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പവിത്ര മോതിരത്തിന്റെ ഉദ്ഭവം. ഭഗവാന്റെ അനുഗ്രഹത്തോടു മാത്രമേ പവിത്രമോതിരം വിരലിലണിയാവൂ എന്നതാണ് പവിത്രമോതിരത്തിന്റെ പവിത്രത. സുബ്രഹ്മണ്യ സ്വാമിയുടെ മുൻപിൽ പൂജിച്ചതിനു ശേഷം തരുന്ന പവിത്ര മോതിരം വിശ്വാസത്തോടെയും ഭക്തിയോടെയും ധരിക്കുന്നവർക്ക് അഭിവൃദ്ധിയും മനഃശാന്തിയും ഉണ്ടാകുന്നു.

ദർഭപ്പുല്ലു കൊണ്ട് സ്വർണത്തിലോ വെള്ളിയിലോ പണിയുന്നതാണ് പവിത്ര മോതിരം. വലതുകയ്യിലെ മോതിര വിരലിലാണ് പവിത്ര മോതിരം അണിയുന്നത്. സ്ത്രീകൾക്ക് വളയിലും പുരുഷന്മാർക്ക് മോതിരത്തിലുമാണ് സാധാരണയായി പവിത്രക്കെട്ട് ഉണ്ടാക്കുന്നത്. പൂജകൾ, ഹോമങ്ങൾ, പിതൃതർപ്പണം എന്നിവ ചെയ്യുമ്പോൾ പവിത്രമോതിരം ധരിച്ചുകൊണ്ടാണെങ്കിൽ സർവപാപങ്ങളും നശിച്ചുപോകും എന്നു പറയുന്നു. ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാണ്. ബ്രഹ്മഹത്യാപാപം നശിക്കാനും ഈ മോതിരം കാരണമാകുന്നു.

ADVERTISEMENT

പവിത്രം എന്ന് പറഞ്ഞാൽ വിശുദ്ധമായത് എന്നാണർഥമാക്കുന്നത്. ദർഭ കൊണ്ടു പവിത്രക്കെട്ടുണ്ടാക്കി വലതുകയ്യിലെ മോതിരവിരലിൽ ഇട്ടാണ് ബ്രാഹ്മണർ പൂജ നടത്തുന്നത്. ദർഭയുടെ അർഥം ശുദ്ധീകരിക്കുന്നത് എന്നാണ്. ആദ്യം അവനവനെ തന്നെ ശുദ്ധീകരിച്ചു വേണം പൂജാദി കർമങ്ങൾ ചെയ്യാൻ എന്നു  പറയുന്നു.

 

ഐതിഹ്യം

 

ADVERTISEMENT

ടിപ്പുവിന്റ പടയോട്ടക്കാലത്ത് തകർന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തിയത്, ബാലനായിരുന്ന തരണല്ലൂർ തന്ത്രിയാണ്. ഇല്ലത്തു പ്രായം ചെന്ന പുരുഷന്മാർ ഇല്ലാത്തതു കൊണ്ടാണ് അന്നവിടെയുണ്ടായിരുന്ന ആ ചെറിയ ബാലൻ പ്രതിഷ്ഠാ കർമങ്ങൾ നടത്തിയത്. അമ്മയുടെ അനുഗ്രഹത്തോടെ പയ്യന്നൂർക്ക് ഒരു മയിലിന്റെ പുറത്തു കയറി വന്നു എന്നാണ് പറയുന്നത്. അദ്‌ഭുതപൂർവം പൂജകളെല്ലാം ചെയ്‌ത ആ ബാലനായ തന്ത്രിയാണ് പവിത്രമോതിരം ഉണ്ടാക്കാൻ  ആവശ്യപ്പെടുന്നത്. മൂന്നു നേരത്തെ പൂജയ്ക്ക് ദർഭ കൊണ്ടുളള പവിത്രക്കെട്ടുണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടും അതു താഴെ വീണാൽ ഭൂമി ദേവി ശപിക്കും എന്നുള്ളതുകൊണ്ടാണ് ദർഭ കൊണ്ടു സ്വർണത്തിൽ പവിത്രമോതിരം ഉണ്ടാക്കാൻ ആവശ്യപ്പെട്ടത്.

ചൊവ്വാട്ടുവളപ്പിൽ സി.വി.കേരളൻ പെരുന്തട്ടാനാണ് അന്നാദ്യമായി പവിത്ര മോതിരം പണിതത്. തന്ത്രിയായ ബാലനിൽ  നിന്നു മോതിരത്തിന്റെ ഘടനയുടെ സവിശേഷതകൾ മനസ്സിലാക്കിയ പെരുന്തട്ടാൻ പവിത്രമോതിരം പണിതു കൊടുത്തു പൂജകൾ പൂർത്തീകരിച്ചു. ഇപ്പോഴും പവിത്രമോതിരം പണിയാനുള്ള അവകാശം പെരുന്തട്ടാന്റെ കുടുംബാംഗങ്ങൾക്കാണ്.

 

പവിത്രമോതിരത്തിന്റെ ദൈവികത

ADVERTISEMENT

 

പവിത്രമോതിരത്തിലെ പവിത്രക്കെട്ടിനു മുകളിൽ സൂക്ഷിച്ചിരിക്കുന്ന മൂന്നു മുത്തുകൾ  ത്രിമൂർത്തികളെയാണ് പ്രതിനിധീകരിക്കുന്നത്. പവിത്രക്കെട്ടിനിരുവശമുള്ള ഏഴു മുത്തുകൾ സപ്തർഷികളെയാണു സൂചിപ്പിക്കുന്നത്. പവിത്രക്കെട്ടിനു തൊട്ടു താഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും ആ വര അവസാനിക്കുന്നടത്തെ പരന്ന വട്ട മുത്തരി ചന്ദ്രഗ്രഹത്തെയുമാണ് സൂചിപ്പിക്കുന്നത്. അതിനു താഴെ കാണുന്ന നാലു മുത്തരികൾ നാലു വേദങ്ങളെ പ്രതിനിധീകരിക്കുന്നു.

പവിത്രമോതിരത്തിലെ മൂന്നു വരകൾ മനുഷ്യ ശരീരത്തിലെ മൂന്നു നാഡികളെയാണ് സൂചിപ്പിക്കുന്നത്. ഈ മൂന്നു വരകൾ ചേർന്നു മധ്യഭാഗത്തായി ഒരു കെട്ടായി മാറുന്നു. കുണ്ഡലിയെന്ന സൂക്ഷ്‌മമായ സൃഷ്ട ശക്തിയെ ഉണർത്തി വിടാനുള്ള യോഗ വിദ്യാപരമായ കെട്ടുകളാണ് ഈ പവിത്രമോതിരത്തിൽ ഉള്ളത്. പൂജ, യാഗം, തർപ്പണം തുടങ്ങിയ കർമങ്ങളിൽ സൂര്യമണ്ഡലത്തിനാണ് പ്രാധാന്യം. വലതുകൈ സൂര്യമണ്ഡലത്തെ  പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും കർമങ്ങൾ ചെയ്യാൻ അനുയോജ്യമാവുകയും ചെയ്യുന്നു.

ചിട്ടയായ ജീവിതമാണ് പവിത്രമോതിരം ധരിക്കേണ്ടവർ പാലിക്കേണ്ടത്. മദ്യം, മത്സ്യമാംസാദികൾ ഉപയോഗിക്കാൻ പാടില്ല. സ്ത്രീകൾ രജസ്വലയായിരിക്കുമ്പോൾ പവിത്രം അണിയരുത്. മോതിരം പണിയുന്നവർക്കും വ്രതാനുഷ്‌ഠാനം നിർബന്ധമാണ്. മൂന്നു ദിവസത്തെ ഏകാഗ്രതയോടു കൂടിയ പണിയാണ് ഒരു മോതിരം പണിയാൻ വേണ്ടത്. മോതിരം പണിയുന്നതിനുള്ള കണക്ക് കൃത്യമാവണം. ഏഴു തരത്തിലുള്ള തൂക്കത്തിലാണ് പവിത്ര മോതിരം ഉണ്ടാക്കുന്നത്. മോതിരം ഉണ്ടാക്കുന്നതിനും ലോഹം ഉരുക്കുന്നതിനും നാളും പക്കവും മുഹൂർത്തവും നോക്കുന്നു. കൂടാതെ മോതിരം അണിയുന്ന ആളുടെ പേരും നക്ഷത്രവും മോതിരവിരലിന്റെ അളവും നോക്കിയാണ് പവിത്രമോതിരം പണിയുന്നത്. അതിനുശേഷം പേരും നാളും പറഞ്ഞു പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പവിത്ര പൂജ നടത്തി മോതിരം പണിയുന്നതിന്റെ കൂലിയിൽ ഒരു ഭാഗം സുബ്രഹ്മണ്യ സ്വാമിക്കു  സമർപ്പിക്കുന്നു. ഇങ്ങനെയാണ്  മോതിരത്തിനു ദൈവികതയും ഉണ്ടാകുന്നത് എന്നാണ് വിശ്വാസം.

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മാത്രമാണ് പവിത്രപൂജ നടക്കുന്നത്. പവിത്ര മോതിരത്തിന്റെ പ്രാധാന്യം പുരാണങ്ങളിൽ പറയുന്നുണ്ട്. പിതൃബലി ചെയ്യുമ്പോൾ പവിത്രമോതിരം അണിയണം എന്നു മഹാഭാരതത്തിൽ പറയുന്നുണ്ട്. ശരീരവും മനസ്സും ആരോഗ്യപരമായി തീർന്നു ആത്മീയ ഗുണവും മനഃശക്തിയും കൈവരുന്നതാണ് പവിത്ര മോതിരത്തിന്റെ സവിശേഷത.

English Summary :  Significance of Payyanur Pavithra Mothiram