ഫാൽഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി എന്നറിയപ്പെടുന്നത് . ജൈവകോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ കഴിവുള്ള നെല്ലിക്ക ഈ ഏകാദശിനാളിലാണ് ഉണ്ടായത് എന്നു കരുതപ്പെടുന്നു. ശ്രീപാര്‍വതിദേവിയുടെയും ശ്രീലക്ഷ്മീദേവിയുടെയും പ്രാര്‍ഥനാസമയത്ത് ഉതിര്‍ന്നുവീണ സന്തോഷാശ്രുക്കളില്‍ നിന്നാണു നെല്ലിക്കയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാൽഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി എന്നറിയപ്പെടുന്നത് .

ജൈവകോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ കഴിവുള്ള നെല്ലിക്ക ഈ ഏകാദശിനാളിലാണ് ഉണ്ടായത് എന്നു കരുതപ്പെടുന്നു. 

ADVERTISEMENT

ശ്രീപാര്‍വതിദേവിയുടെയും ശ്രീലക്ഷ്മീദേവിയുടെയും പ്രാര്‍ഥനാസമയത്ത് ഉതിര്‍ന്നുവീണ സന്തോഷാശ്രുക്കളില്‍ നിന്നാണു നെല്ലിക്കയുടെ ജനനം എന്നു പുരാണം പറയുന്നു. 

ബ്രഹ്‌മാണ്ഡ പുരാണത്തിൽ  വസിഷ്ഠമുനി ആമലകീ ഏകാദശിയുടെ പ്രാധാന്യം വിവരിക്കുന്ന കഥ പറയുന്നുണ്ട്- വൈഥിസത്തിലെ ചൈത്രരഥരാജാവും അദ്ദേഹത്തിന്റെ പ്രജകളും വിഷ്ണുപൂജ കാരണം ഐശ്വര്യത്താൽ അനുഗ്രഹിക്കപ്പെട്ടു കഴിയുന്ന കാലം. ഒരിക്കൽ, ആമലകീ ഏകാദശിയിൽ ചൈത്രരഥനും അദ്ദേഹത്തിന്റെ പ്രജകളും വിഷ്ണുക്ഷേത്രത്തിനു സമീപമുള്ള ഒരു അരുവിയിൽ വിഷ്ണുവിനെയും അമ്പലത്തിലെ അമല വൃക്ഷത്തെയും (നെല്ലിമരത്തെയും) ആരാധിച്ചിരുന്നു. വിഷ്ണുവിന്റെ  അവതാരമായ പരശുരാമനെയാണ് അദ്ദേഹം ആരാധിച്ചിരുന്നത്. വിഷ്ണുസ്തുതി ഭജനകൾ പാടി രാത്രി മുഴുവൻ ചൈത്രരഥ രാജാവും ഭക്തരും ഉപവാസം അനുഷ്ഠിച്ചു കഴിയവേ വിശന്നുവലഞ്ഞ ഒരു വേട്ടക്കാരൻ അവിടെ എത്തുകയും ആമലകീ ഏകാദശി വ്രതം പിന്തുടരുകയും ചെയ്തു. തത്ഫലമായി, ആ വേട്ടക്കാരൻ  മരണശേഷം വസുരത് രാജാവായി പുനർജനിച്ചുവത്രേ. ആഗ്രഹമില്ലാതെയും കേവലഭക്തിയില്ലാതെയും ജീവിച്ച ഒരു വേട്ടക്കാരൻ പോലും ആമലകീ ഏകാദശി വ്രതത്തിന്റെ ഫലത്താൽ അടുത്ത ജന്മങ്ങളിൽ വിഷ്ണുവിന്റെ കൃപയാൽ രാജാവായി ഭവിക്കുന്നു എന്ന ഫലപ്രാപ്തി വിശേഷം ഈ കഥയിൽ നിന്ന് മനസ്സിലാക്കാം.

ADVERTISEMENT

മാർച്ച് 25 വ്യാഴാഴ്ചയാണ് ഈ വർഷത്തെ ആമലകീ ഏകാദശി. വെളുപ്പിന് 03.53  നും പകൽ 03.23 നും മധ്യേ ഹരിവാസരം.

English Summary : Importance of Amalaki Ekadashi 2021