മലയാളമാസത്തിൽ വരുന്ന രണ്ടു പ്രദോഷങ്ങളും എല്ലാ തിങ്കളാഴ്ചകളും മഹാദേവന് പ്രധാനമാണ് . 2021 മേയ് 24 തിങ്കളാഴ്ച സന്ധ്യയ്ക്ക് ത്രയോദശി വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമ പ്രദോഷം എന്നറിയപ്പെടുന്നു. അപൂർവമായി വരുന്ന തിങ്കൾപ്രദോഷ ദിനത്തിൽ വ്രതം അനുഷ്ഠിച്ചു ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളമാസത്തിൽ വരുന്ന രണ്ടു പ്രദോഷങ്ങളും എല്ലാ തിങ്കളാഴ്ചകളും മഹാദേവന് പ്രധാനമാണ് . 2021 മേയ്  24 തിങ്കളാഴ്ച സന്ധ്യയ്ക്ക് ത്രയോദശി വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമ പ്രദോഷം എന്നറിയപ്പെടുന്നു. അപൂർവമായി വരുന്ന തിങ്കൾപ്രദോഷ ദിനത്തിൽ വ്രതം അനുഷ്ഠിച്ചു ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, ദുരിതശാന്തി , സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം എന്നാണ് വിശ്വാസം.

ADVERTISEMENT

തിങ്കൾ പ്രദോഷവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ADVERTISEMENT

 തലേന്ന് മുതൽ വ്രതം ആരംഭിക്കണം. തലേന്ന്  ഒരിക്കലൂണ് നിർബന്ധമാണ്. മഹാമാരി കാലത്തു ക്ഷേത്രദർശനം സാധ്യമല്ലാത്തതിനാൽ  സോമപ്രദോഷദിനത്തിൽ രാവിലെ കുളിച്ചു നിലവിളക്കു കൊളുത്തി ശിവഗായത്രി , 108 തവണ പഞ്ചാക്ഷരീ മന്ത്രജപം എന്നിവ നടത്തുക. എണ്ണതേച്ചുകുളി, പകലുറക്കം എന്നിവ പാടില്ല. വെളുത്ത വസ്ത്രം ധരിക്കുന്നതും ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നതും ഉത്തമം. സാധ്യമെങ്കിൽ ഭഗവാന് ഏറ്റവും പ്രിയങ്കരമായ  കൂവളം നനയ്ക്കുന്നതും കൂവളപ്രദക്ഷിണവും സദ്‌ഫലം നൽകും. പകൽ മുഴുവൻ ഉപവാസം നന്ന്. അതിനു സാധിക്കാത്തവർക്ക് ഒരിക്കൽ അനുഷ്ഠിക്കാം.  പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം , ഉമാമഹേശ്വര സ്തോത്രം എന്നിവ ഭക്തിപൂർവം  ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്.  സന്ധ്യയ്ക്ക് പ്രദോഷസമയത്തു നിലവിളക്കിനു മുന്നിൽ ഇരുന്നു ശിവഭജനം നടത്തുക.

English Summary : Significance of Thingal Pradosham in 2021