വാസ്തുശാസ്ത്ര പ്രകാരമാണ് ഗൃഹനിർമാണമെങ്കിൽ കിടപ്പു മുറികൾ, അടുക്കള, ലിവിങ് റൂം തുടങ്ങി ഓരോന്നിനും കൃത്യമായ സ്ഥാനം നിർണയിക്കപ്പെട്ടിട്ടുണ്ടാകും. എന്തിനു ഭവനത്തിന്റെ ഓരോ ഭാഗത്തും എന്തൊക്കെ ഗൃഹോപകരണങ്ങൾ സ്ഥാപിക്കണം എന്നതിനെ കുറിച്ചുവരെ വളരെ വ്യക്തമായി വാസ്തുശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. കൃത്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസ്തുശാസ്ത്ര പ്രകാരമാണ് ഗൃഹനിർമാണമെങ്കിൽ കിടപ്പു മുറികൾ, അടുക്കള, ലിവിങ് റൂം തുടങ്ങി ഓരോന്നിനും കൃത്യമായ സ്ഥാനം നിർണയിക്കപ്പെട്ടിട്ടുണ്ടാകും. എന്തിനു ഭവനത്തിന്റെ ഓരോ ഭാഗത്തും എന്തൊക്കെ ഗൃഹോപകരണങ്ങൾ സ്ഥാപിക്കണം എന്നതിനെ കുറിച്ചുവരെ വളരെ വ്യക്തമായി വാസ്തുശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. കൃത്യമായ സ്ഥാനങ്ങളിലാണ് ഇവയെങ്കിൽ ഭവനത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കും. ടോയ്‌ലെറ്റുകളുടെയും ബാത്റൂമുകളുടെയും സ്ഥാനം എവിടെയായിരിക്കണം എന്നതിനെ സംബന്ധിച്ചും കൃത്യമായ വിവരം നല്കാൻ വാസ്തുശാസ്ത്രത്തിനു കഴിയും. ടോയ്‌ലറ്റുകൾ പണിയുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചു, യഥാസ്ഥാനങ്ങളിൽ നിർമാണം നടത്തുന്നതു വഴി ദോഷങ്ങൾ അകറ്റാം.

ADVERTISEMENT

 ഭവനത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായി ടോയ്‌ലറ്റ് നിർമിക്കുന്നതാണ് ഉചിതം.വടക്കു പടിഞ്ഞാറു കോൺ ഒഴിവാക്കണം

ADVERTISEMENT

ADVERTISEMENT

ലോഹത്താലുള്ള ടോയ്‌ലെറ്റിന്റെ വാതിലുകൾ നെഗറ്റീവ് ഊർജം നിറയ്ക്കുകയും അത് ഗൃഹത്തിൽ താമസിക്കുന്നവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ബാത്റൂമിന്റെ വാതിലുകൾ എല്ലാസമയത്തും അടച്ചിടണം. അല്ലാത്ത പക്ഷം നെഗറ്റീവ് ഊർജം പുറത്തേക്കു വരാനും അത് ഗൃഹത്തിലുള്ളവരുടെ ബന്ധങ്ങളിലും തൊഴിലിലും തടസ്സങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

അലങ്കാര വസ്തുക്കളോ പ്രതിമകളോ വിഗ്രഹങ്ങളോ ഒന്നും തന്നെ ബാത്റൂമിന്റെ വാതിലുകളിൽ ഉപയോഗിക്കരുത്.

വാസ്തു പ്രകാരം  അടുക്കള, പൂജാമുറി എന്നിവ ടോയ്‌ലെറ്റിന്റെ ചുമരിനോട് ചേർന്നായിരിക്കരുത്. അപ്രകാരം സംഭവിച്ചാൽ ഗൃഹത്തിലത് നെഗറ്റീവ് ഊർജം നിറയ്ക്കും. 

ബാത്റൂമിലെ വാഷ്‌ബേസിനും ഷവറും കിഴക്ക്, വടക്ക് അല്ലെങ്കിൽ വടക്കു-കിഴക്ക് ഭാഗത്തായിരിക്കണം.

ബാത്റൂമിലെ/ ടോയ്‌ലെറ്റിലെ അഴുക്കുവെള്ളം കളയുന്നതിനുള്ള ജലനിർഗമന സംവിധാനം വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്കു-കിഴക്ക് ഭാഗത്തായിരിക്കണം. ജലം ഒഴുകി പോകുന്നതിനുള്ള ചെരിവും ഈ ദിശയിലായിരിക്കണം.  

ബാത്റൂമിനുള്ളിലെ ടോയ്‌ലറ്റ് സീറ്റ് പടിഞ്ഞാറ് അല്ലെങ്കിൽ വടക്കു-പടിഞ്ഞാറു ഭാഗത്തായിരിക്കണം.

ബാത്റൂമിലെ എക്സ്ഹോസ്റ്റ് ഫാൻ അല്ലെങ്കിൽ ജനലുകൾ കിഴക്ക് അല്ലെങ്കിൽ വടക്കു-കിഴക്കു ഭാഗത്തായിരിക്കണം. ബാത്റൂം നിർമിക്കുമ്പോൾ വായു പുറത്തേക്കു പോകാനുള്ള സംവിധാനങ്ങൾ  നിർബന്ധമായും ഉണ്ടായിരിക്കണം. ടോയ്‌ലെറ്റിനുള്ളിലെ ബാക്ടീരിയകളെ പുറംതള്ളാൻ ഇത് സഹായിക്കും.

വാസ്തു ശാസ്ത്ര പ്രകാരം ടോയ്‌ലെറ്റിലെ ചുമരുകളുടെയും തറയുടെയും നിറം തവിട്ട്, ഇളം തവിട്ട്, ക്രീം എന്നിവയാക്കാം. കറുപ്പ്, കടും നീല പോലുള്ള നിറങ്ങൾ ഒഴിവാക്കുക.

English Summary : Vasthu for Attached Bathroom and Toilet