കണ്ണൂർ ജില്ലയിൽ പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണു പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ‘പയ്യന്നൂർ പെരുമാൾ’ എന്ന പേരിൽ ദേവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ താരകാസുരവധത്തിനു ശേഷമുള്ള ഉഗ്രമൂർത്തീഭാവത്തിലാണു പ്രതിഷ്ഠ. ആറടി ഉയരമുള്ള കൃഷ്ണശിലയിൽ തീർത്ത സുബ്രഹ്മണ്യന്റെ പൂർണമായ വിഗ്രഹപ്രതിഷ്ഠയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ജില്ലയിൽ പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണു പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ‘പയ്യന്നൂർ പെരുമാൾ’ എന്ന പേരിൽ ദേവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ താരകാസുരവധത്തിനു ശേഷമുള്ള ഉഗ്രമൂർത്തീഭാവത്തിലാണു പ്രതിഷ്ഠ. ആറടി ഉയരമുള്ള കൃഷ്ണശിലയിൽ തീർത്ത സുബ്രഹ്മണ്യന്റെ പൂർണമായ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രവുമാണ്. നിന്നുകൊണ്ടാണ് ഇവിടെ പൂജകൾ നടത്തുന്നത്. മൂന്നര ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തമിഴ്നാട്ടിലെ പഴനി, കർണാടകയിലെ സുബ്രഹ്മണ്യം, കേരളത്തിലെ പയ്യന്നൂർ എന്നീ ക്ഷേത്രങ്ങളിൽ ഒരു ദിവസമാണു പ്രതിഷ്ഠ നടന്നത് എന്നു പറയപ്പെടുന്നു. അതിനാൽ കേരളത്തിലെ പഴനിയായിട്ടാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

ADVERTISEMENT

കേരളത്തിൽ പരശുരാമ പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗണപതി, അയ്യപ്പൻ, ദേവി, ഭൂതത്താർ എന്നീ ഉപദേവന്മാരും ഉണ്ട്. കർക്കടക മാസത്തിൽ എല്ലാ ക്ഷേത്രങ്ങളിലും ഗണപതിഹോമം നടക്കാറുണ്ടെങ്കിലും ഈ ക്ഷേത്രത്തിൽ അതു പതിവില്ല. ഗണപതി പ്രതിഷ്ഠയുണ്ടെങ്കിലും ഗണപതിഹോമം ഇവിടെ നടത്താറില്ല.

പരശുരാമപ്രതിഷ്ഠ ഉള്ളതുകൊണ്ടാണു ഗണപതി ഹോമം നടത്താത്തത് എന്നാണു പഴമക്കാർ പറയുന്നത്. ഈ ക്ഷേത്രത്തിൽ മറ്റു ഹോമങ്ങളും നടക്കാറില്ല. കർക്കടക സംക്രമം തൊഴാൻ വൻതോതിൽ ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രം കൂടിയാണിത്.

ADVERTISEMENT

കൊടിമരമോ  കൊടിയേറ്റു ചടങ്ങോ കരിമരുന്നു പ്രയോഗമോ ഈ ക്ഷേത്രത്തിൽ ഇല്ല. വെള്ള നിവേദ്യവും നെയ്പായസവും ആണു നിവേദ്യം.  തണ്ണീരമൃത്, നെയ്യപ്പം , നിവേദ്യച്ചോറ് എന്നിങ്ങനെയുള്ള പ്രസാദങ്ങൾ രോഗശമനത്തിന് ഉത്തമം എന്നു വിശ്വസിക്കപ്പെടുന്നു. വൃശ്ചികത്തിലെ ഷഷ്ഠി, ചിങ്ങത്തിലെ തൃപ്പുത്തരി എന്നിവ ഈ ക്ഷേത്രത്തിൽ വിശേഷമാണ്.

English Summary : Significance of Payyannur Subramanya Temple