2021 ജൂൺ മാസം പത്താം തീയതി വ്യാഴാഴ്ച രാഹു ഗ്രസ്ഥ സൂര്യ ഗ്രഹണം നടക്കും. ചന്ദ്രൻറെ നിഴൽ ഭൂമിയിൽ പതിച്ചുതുടങ്ങുന്ന ഗ്രഹണ സ്പർശം വൈകിട്ട് 06.07 നും ശരാശരി അസ്തമയ സമയം 06.35 നും ആകയാൽ ഭാരതത്തിൽ ഈ ഗ്രഹണം ദൃശ്യമല്ല . എന്നാൽ ഗ്രഹണത്തിൽ പങ്കാളികളാവുന്ന മകയിരം, അനിഴം നക്ഷത്രക്കാരും അവരുടെഅനുജന്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021 ജൂൺ 10ന് വ്യാഴാഴ്ച രാഹുഗ്രസ്ത സൂര്യഗ്രഹണം  നടക്കും. ചന്ദ്രന്റെ  നിഴൽ ഭൂമിയിൽ പതിച്ചുതുടങ്ങുന്ന ഗ്രഹണ സ്പർശം വൈകിട്ട് 06.07 നും ശരാശരി അസ്തമയ സമയം 06.35 നും ആകയാൽ ഭാരതത്തിൽ മിക്കയിടത്തും ഈ ഗ്രഹണം ദൃശ്യമല്ല. ഉത്തരേന്ത്യയിൽ അപൂർവം ചിലയിടത്തു മാത്രമേ ഗ്രഹണം ദൃശ്യമാകൂ.

എന്നാൽ ഗ്രഹണത്തിൽ പങ്കാളികളാവുന്ന മകയിരം,  അനിഴം നക്ഷത്രക്കാരും അവരുടെ അനുജന്മ നക്ഷത്രങ്ങളായ  ചിത്തിര , അവിട്ടം , പൂയം , അനിഴം നക്ഷത്രക്കാരും   ഗ്രഹണത്തിൽ പങ്കാളികളാവുന്ന നക്ഷത്രങ്ങളുടെ വേധ നക്ഷത്രങ്ങളായ   ചിത്തിര , അവിട്ടം , ഭരണി  നക്ഷത്രക്കാരും ഗ്രഹണത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നതിന്  ഇടയുള്ളവരാണ് .

ADVERTISEMENT

ആരോഗ്യ വിഷമതകൾ,  പഠന വിഷമതകൾ , തൊഴിൽ പരമായ വിഷമതകൾ എന്നിവ ഗ്രഹണ ദിവസം മുതൽ  14 ദിവസം അധികമായും ഗ്രഹണം മുതൽ  27 ദിവസം മധ്യമമായും ഗ്രഹണം മുതൽ 42 ദിവസം സാമാന്യമായും അനുഭവയ്ക്കുനിടയുള്ളതിനാൽ ശ്രദ്ധിക്കുക. ദോഷ  മുക്തിക്കായി ശിവഭജനമാണ് ഇവർ ചെയ്യേണ്ടത് .

ശ്രീശങ്കരാചാര്യരാൽ വിരചിതമെന്നു കരുതപ്പെടുന്ന ശിവ നാമാവലി ഗ്രഹണദിവസം എല്ലാവരും, വിശിഷ്യ മേൽ സൂചിപ്പിച്ച നാളുകാർ ജപിക്കുന്നത് ദോഷം കുറയുന്നതിന് സഹായകമായിരിക്കും.

ADVERTISEMENT

ഹേ ചന്ദ്രചൂഡ മദനാന്തക ശൂലപാണേ സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ  ശംഭോ  

ഭൂതേശ ഭീതഭയസൂദന മാമനാഥം സംസാരദുഃഖ ഗഹനാജ്ജഗദീശ രക്ഷ  

ADVERTISEMENT

ഹേ പാർവതീഹൃദയവല്ലഭ ചന്ദ്രമൗലേ ഭൂതാധിപ പ്രമഥനാഥ  ഗിരീശജാപ

ഹേ വാമദേവ ഭവ രുദ്ര പിനാകപാണേ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  

ഹേ നീലകണ്ഠ വൃഷഭധ്വജ പഞ്ചവക്ത്ര ലോകേശ ശേഷവലയ പ്രമഥേശ  ശർവ

ഹേ ധൂർജടേ പശുപതേ ഗിരിജാപതേ മാം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  

ഹേ വിശ്വനാഥ ശിവ ശങ്കര ദേവദേവ ഗംഗാധര  പ്രമഥനായക  നന്ദികേശ

ബാണേശ്വരാന്ധകരിപോ ഹര ലോകനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  

വാരാണസീപുരപതേ മണികർണികേശ വീരേശ ദക്ഷമഖകാല വിഭോ ഗണേശ

സർവജ്ഞ സർവഹൃദയൈകനിവാസ നാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  

ശ്രീമന്മഹേശ്വര കൃപാമയ ഹേ ദയാലോ  ഹേ വ്യോമകേശ ശിതികണ്ഠ  ഗണാധിനാഥ

ഭസ്മാംഗരാഗ നൃകപാലകലാപമാല സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  

കൈലാസശൈലവിനിവാസ വൃഷാകപേ ഹേ മൃത്യുഞ്ജ ത്രിനയന ത്രിജഗന്നിവാസ  

നാരായണപ്രിയ മദാപഹ ശക്തിനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  

വിശ്വേശ വിശ്വഭവനാശിതവിശ്വരൂപ വിശ്വാത്മക  ത്രിഭുവനൈകഗുണാഭിവേശ

ഹേ വിശ്വബന്ധു കരുണാമയ ദീനബന്ധോ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  

ഗൗരീവിലാസഭുവനായ മഹേശ്വരായ പഞ്ചാനനായ ശരണാഗതരക്ഷകായ  

ശർവായ സർവജഗതാമധിപായ തസ്മൈ ദാരിദ്ര്യദുഃഖദഹനായ നമഃ  ശിവായ.
 
ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Significance of Solar Eclipse 2021