2020ൽ കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ചതിനുശേഷം ഏവരും അറിയാൻ ആഗ്രഹിക്കുന്ന ഒറ്റക്കാര്യം മഹാമാരിക്ക് എന്ന് അവസാനമുണ്ടാകും എന്നതാണ്. കൃത്യമായ ഒരു ഉത്തരത്തിൽ എത്തിച്ചേരാൻസാധിക്കുന്നില്ലെങ്കിലും ജ്യോതിശാസ്ത്രപ്രകാരം വരും വർഷങ്ങൾ അത്ര ശുഭകരമല്ല എന്നാണ് വിദഗ്ധരുടെ ഐക്യകണ്ഠേനയുള്ള അഭിപ്രായം. ജൂൺ 24 നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020ൽ കൊറോണ വൈറസ്   ലോകമെങ്ങും വ്യാപിച്ചതിനുശേഷം ഏവരും അറിയാൻ ആഗ്രഹിക്കുന്ന  ഒറ്റക്കാര്യം മഹാമാരിക്ക് എന്ന്  അവസാനമുണ്ടാകും എന്നതാണ്. കൃത്യമായ ഒരു ഉത്തരത്തിൽ എത്തിച്ചേരാൻ സാധിക്കുന്നില്ലെങ്കിലും ജ്യോതിശാസ്ത്രപ്രകാരം വരും വർഷങ്ങൾ അത്ര ശുഭകരമല്ല എന്നാണ്  വിദഗ്ധരുടെ ഐക്യകണ്ഠേനയുള്ള അഭിപ്രായം. 

ജൂൺ 24 നു ശേഷം  ഇന്ത്യയിൽ   വൈറസ്  വ്യാപനം നിയന്ത്രണത്തിലാകും എന്ന് പ്രശസ്ത ജോത്സ്യനായ നരസിംഹറാവു  പ്രവചിച്ചിട്ടുണ്ട്. എന്നാൽ ഇത് മഹാമാരിയുടെ അവസാനമാണെന്ന് കരുതാനാവില്ല എന്നും  അദ്ദേഹം പറയുന്നു. 2021 ഡിസംബറിലും  2022 ന്റെ ആദ്യ മാസങ്ങളിലുമായി അമേരിക്കയെയും ഇന്ത്യയെയും ബാധിക്കുന്ന തരത്തിൽ മൂന്നാം തരംഗമോ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗത്തിന്റെ വ്യാപനമോ ഉണ്ടാവാൻ സാധ്യതയുള്ളതായാണ് അദ്ദേഹത്തിന്റെ നിഗമനം. പല രാജ്യങ്ങളെയും സാരമായി ബാധിക്കുന്ന  ഈ തരംഗം കൂടുതൽ മാരകമാവും എന്നും  അദ്ദേഹം പറയുന്നു. 

ADVERTISEMENT

കൊറോണ വ്യാപനം എന്ന് അവസാനിക്കും എന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങൾ വ്യത്യസ്തമാണെങ്കിലും അടുത്ത കുറച്ചു വർഷങ്ങൾ കൂടി ലോകം ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധരുടെ പൊതു അഭിപ്രായം. അതേസമയം ജ്യോതിശാസ്ത്രപ്രകാരം  കോവിഡ് വ്യാപനത്തെക്കുറിച്ച് ആധികാരികമായി കണ്ടെത്താനാവുമോ എന്ന സംശയങ്ങൾ  പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. കൊറോണോ വൈറസ്  ഉണ്ടാവുന്നതിനും  ആയിരക്കണക്കിന് വർഷങ്ങൾ മുൻപാണ് ജ്യോതിശാസ്ത്രം രൂപംകൊണ്ടത് എങ്കിലും ഗ്രഹങ്ങളുടെ  ചലനവും സ്ഥാനവും കണക്കാക്കി ഭൂമിയിലെ ഓരോന്നിനെപ്പറ്റിയും കൃത്യമായ പ്രവചനങ്ങൾ നടത്താനാവുമെന്ന് വാസ്തു ആചാര്യ മനോജ് ശ്രീവാസ്തവ പറയുന്നു. 

വ്യാഴഗ്രഹം 2021 ഏപ്രിൽ ആറിന് മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറി. ഇതിനുശേഷമാണ്  പലയിടങ്ങളിലും രണ്ടാം തരംഗം ശക്തമായി  പിടിമുറുക്കിയത് . സെപ്റ്റംബറോടുകൂടി വ്യാഴം മകരം രാശിയിലേക്ക് നീങ്ങും. എന്നാൽ നവംബർ 21ന്  വീണ്ടും   കുംഭംരാശിയിൽ പ്രവേശിക്കുന്നതോടെ സ്ഥിതിഗതികൾ  മോശമാകാനാണ് സാധ്യത എന്ന് അദ്ദേഹം പറയുന്നു. 2022 ജനുവരിക്കു ശേഷം കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവില്ലന്നും 2023 ഓടെ പൂർണ്ണമായും  ലോകം കോവിഡ് മുക്തമാകുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

ADVERTISEMENT

അതേസമയം കോവിഡിൽ നിന്നു ലോകം പൂർണമായും മുക്തി നേടും എന്നത് തീർച്ചയാണ് എന്നും, എന്നാൽ അതിന് കാലതാമസം വേണ്ടിവന്നേക്കും എന്നും ജ്യോതിശാസ്ത്രജ്ഞനായ പണ്ഡിറ്റ് ജഗന്നാഥ ഗുരുജി പറയുന്നു. 2021 ഓഗസ്റ്റിനുശേഷം ഇന്ത്യയിലെ സാഹചര്യം അല്പംകൂടി ശാന്തമാകും. എന്നാൽ രോഗത്തിന്റെ പല തരംഗങ്ങൾ 2025 വരെ തുടരാനാണ് സാധ്യത. 2029 വരെ വൈറസ് ജനിതകമാറ്റം വന്നുകൊണ്ടിരിക്കുന്ന അവസ്ഥയിൽ ഭൂമിയിൽ തന്നെ ഉണ്ടാകും.  പക്ഷേ രോഗ കാഠിന്യവും വ്യാപ്തിയും ഇതേപോലെ തുടരില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

English Summary : Pandemic End Predictions by Astrologers