അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹികവ്യവസ്ഥ ഉറപ്പാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ‘കേരള അന്ധവിശ്വാസ–അനാചാര നിർമാർജന ബില്ലി’ന്റെ കരടുരേഖയിൽ ജ്യോതിഷവും ഉൾപ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നു. ഇത്തരത്തിലുള്ള ബില്ലിൽ ധർമശാസ്ത്രമായ ജ്യോതിഷത്തെ ഉൾപ്പെടുത്തിയതു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹികവ്യവസ്ഥ ഉറപ്പാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ‘കേരള അന്ധവിശ്വാസ–അനാചാര നിർമാർജന ബില്ലി’ന്റെ കരടുരേഖയിൽ ജ്യോതിഷവും ഉൾപ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നു. ഇത്തരത്തിലുള്ള ബില്ലിൽ ധർമശാസ്ത്രമായ ജ്യോതിഷത്തെ ഉൾപ്പെടുത്തിയതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹികവ്യവസ്ഥ ഉറപ്പാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ‘കേരള അന്ധവിശ്വാസ–അനാചാര നിർമാർജന ബില്ലി’ന്റെ കരടുരേഖയിൽ ജ്യോതിഷവും ഉൾപ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നു. ഇത്തരത്തിലുള്ള ബില്ലിൽ ധർമശാസ്ത്രമായ ജ്യോതിഷത്തെ ഉൾപ്പെടുത്തിയതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹികവ്യവസ്ഥ ഉറപ്പാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ‘കേരള അന്ധവിശ്വാസ–അനാചാര നിർമാർജന ബില്ലി’ന്റെ കരടുരേഖയിൽ ജ്യോതിഷവും ഉൾപ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നു.  

ഇത്തരത്തിലുള്ള ബില്ലിൽ ധർമശാസ്ത്രമായ ജ്യോതിഷത്തെ ഉൾപ്പെടുത്തിയതു ശരിയാണോ? അല്ല എന്ന് ഉത്തരം.

ADVERTISEMENT

എന്താണു ജ്യോതിഷം? ഈ ശാസ്ത്രം അന്ധവിശ്വാസത്തിലും അനാചാരത്തിലും പെട്ടതാണോ? സമൂഹത്തിന് എന്തെങ്കിലും ഗുണം ഈ ശാസ്ത്രം കൊണ്ട് ഉണ്ടോ?

ഭാരതീയ ശാസ്ത്രങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണു ജ്യോതിശ്ശാസ്ത്രം അഥവാ ജ്യോതിഷം. വേദത്തിന്റെ ചക്ഷുസ്സ് (കണ്ണ്) ആയിട്ടാണ് ഇതിനെ കൽപ്പിച്ചിരിക്കുന്നത്. വേദത്തിന് 6 അംഗങ്ങളുണ്ട്.

‘ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ

ഛന്ദോവിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ’ (പ്രശ്നമാർഗ്ഗം)

ADVERTISEMENT

എന്നാണു പ്രമാണം                

1. ജ്യോതിശ്ശാസ്ത്രം– അനുഷ്ഠാനങ്ങൾ നടത്തേണ്ട കാലവും മുഹൂർത്തവും മറ്റും വിശദീകരിക്കുന്ന ശാസ്ത്രം ((Astrology))

2. കല്പം– അനുഷ്ഠാനത്തിന്റെ രീതികൾ ആത്മീയവും ഭൗതികവുമായഅനുഷ്ഠാനങ്ങളുടെ വിവരണങ്ങൾ (Religious Practice) 

3. നിരുക്തം– വാക്കിന്റെ നിഷ്പത്തി (Derivation of Etymology)

ADVERTISEMENT

4. ശിക്ഷാ–  ഉച്ചാരണശാസ്ത്രം, വേദോച്ചാരണരീതി  (Phonetics or Phonology)

5. വ്യാകരണം–  ഭാഷാനിയമങ്ങൾ (Grammar)

6. ഛന്ദസ്സ്–  വൃത്തശാസ്ത്രം, വൃത്തനിയമങ്ങൾ (Prosody)

‘ഛന്ദഃപാദൗ ശബ്ദശാസ്ത്രം ച വക്ത്രം

കല്പഃ പാണീ ജ്യോതിഷം ചക്ഷുഷീ ച

ശിക്ഷാ ഘ്രാണം ശ്രോത്രമുക്തം നിരുക്തം

വേദസ്യാംഗാന്യേവമാഹുർമുനീന്ദ്രാഃ’

(പ്രശ്നമാർഗം)

വേദത്തിന്റെ 6 അംഗങ്ങളിൽ ഛന്ദശ്ശാസ്ത്രം വേദത്തിന്റെ കാലുകളാകുന്നു. ശബ്ദശാസ്ത്രമെന്നു പറയപ്പെടുന്ന വ്യാകരണം മുഖമാകുന്നു. കല്പശാസ്ത്രം കൈകൾ, ജ്യോതിഷം കണ്ണുകൾ, ശിക്ഷാ നാസിക, നിരുക്തം ചെവികൾ ഇങ്ങനെ 6 വേദംഗങ്ങളെ 6 അവയവങ്ങളാക്കി ഋഷിശ്രേഷഠ്ന്മാർ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതിൽ ജ്യോതിഷത്തിനു കണ്ണിന്റെ സ്ഥാനമാണു കൊടുത്തിരിക്കുന്നത്. അതുകൊണ്ട് ഈ ശാസ്ത്രത്തിനു മറ്റുള്ള ശാസ്ത്രങ്ങളെക്കാൾ അധികം പ്രാധാന്യമുണ്ടെന്നു വരുന്നു.

കണ്ണില്ലാത്ത മനുഷ്യൻ മറ്റെല്ലാ അംഗങ്ങളെക്കൊണ്ടും പരിപൂർണനായിരുന്നാലും പ്രയോജനമുണ്ടോ? അപ്പോൾ എങ്ങനെയാണ് ജ്യോതിഷത്തെ നിസ്സാരമായി നിഷേധിക്കാനാവുക?

ഒരാളുടെ വിദ്യാഭ്യാസം, വിവാഹം, ജോലി  തുടങ്ങിയവയെ സംബന്ധിച്ച കാര്യങ്ങൾ അറിയണമെങ്കിൽ ജാതകം പരിശോധിക്കുന്നതിൽ എന്താണു തെറ്റ്? നാട്ടിലെ ഓരോ ക്ഷേത്രത്തിലും വ്യത്യസ്തങ്ങളായ ആചാര–അനുഷ്ഠാനങ്ങളാണ് ഉണ്ടാകുക. ഇതെല്ലാം വേണ്ടതു പോലെ മനസ്സിലാക്കി പറഞ്ഞുകൊടുക്കുന്നതും ജ്യോതിഷത്തിലൂടെയാണ്. ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിയുടെ നക്ഷത്രം അറിയുന്നതിനും ജ്യോതിഷം വേണം. ഇതെല്ലാം മനസ്സിലാക്കുവാൻ ശാസ്ത്രനിയമങ്ങളുണ്ട്. പണ്ഡിതശ്രേഷ്ഠന്മാർ സൃഷ്ടിച്ച ധാരാളം ഗ്രന്ഥങ്ങളുണ്ട്. ഒരുപാട് പ്രമാണങ്ങളുണ്ട്. പഠിച്ചെടുക്കുവാൻ വലിയ ത്യാഗവും വേണം. മേൽപറഞ്ഞ കാര്യങ്ങളെല്ലാം പരിഹരിക്കുവാൻ വേറെ മാർഗങ്ങളുണ്ടോ? പിന്നെയെങ്ങനെയാണു ജ്യോതിഷം അന്ധവിശ്വാസവും അനാചാരവുമാകുന്നത്? ഭരണകർത്താക്കളും സമൂഹവും ചിന്തിക്കേണ്ട പ്രധാനപ്പെട്ട വിഷയമാണിത്.

ലോകത്തിൽ ഒരു ശാസ്ത്രവും നൂറുശതമാനം ശരിയാകുകയില്ല എന്നു നമ്മൾ മനസ്സിലാക്കണം. എല്ലാറ്റിനും അതിന്റേതായ പരിമിതികൾ ഉണ്ട്. ജ്യോതിഷത്തിലെ ഫലപ്രവചനങ്ങൾക്കും ഇതു ബാധകമാണ്. അതിനാൽ ശാസ്ത്രത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നതു ശരിയല്ല. വിദഗ്ധനായ ഒരു ഡോക്ടർ നടത്തിയ ശസ്ത്രക്രിയയിൽ കഷ്ടകാലത്തിന് എന്തെങ്കിലും പാകപ്പിഴവുകൾ പറ്റിയാൽ മെഡിക്കൽ സയൻസിനെ കുറ്റപ്പെടുത്തി നിരോധിക്കാനാവുമോ? ഈ അടുത്ത കാലത്ത് നമ്മൾ നടത്തിയ ചില ബഹിരാകാശ പരീക്ഷണങ്ങൾ പരാജയപ്പെട്ടതായി കാണാം അതിനർഥം ഇതെല്ലാം അന്ധവിശ്വാസമെന്നാണോ? 

എല്ലാത്തരം ജോലികളും ചെയ്യുന്ന ആളുകൾ ഉള്ളതു കൊണ്ടാണ് എല്ലാവരും ജീവിക്കുന്നത്. കർഷകരില്ലാതെ ആഹാരമുണ്ടാകില്ല. തുന്നൽക്കാരനില്ലാതെ വസ്ത്രമുണ്ടാകില്ല. വൈദ്യനില്ലാതെ ആരോഗ്യം സംരക്ഷിക്കപ്പെടില്ല. അതുപോലെ നമ്മുടെ ആചാര – അനുഷ്ഠാന – ധർമങ്ങൾ സംരക്ഷിക്കപ്പെടാനും അതിലൂടെ സമൂഹത്തിനു നല്ല സംസ്കാരം ഉണ്ടാക്കിക്കൊടുക്കാനും നാട്ടിൽ നല്ലൊരു ജ്യോത്സ്യനും വേണം.

തികച്ചും സത്വഗുണപ്രധാനികൾ (നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്ന നല്ല സ്വഭാവക്കാർ) കൈകാര്യം ചെയ്യേണ്ടതും ധർമശാസ്ത്രവുമായ ജ്യോതിഷം ഒട്ടേറെ ശാസ്ത്രങ്ങളുടെ സമ്മേളനമാണ്. ആയുർവേദം, തന്ത്രശാസ്ത്രം, യോഗ ശാസ്ത്രം, തച്ചുശാസ്ത്രം, ന്യായശാസ്ത്രം, തർക്കശാസ്ത്രം, വ്യാകരണം തുടങ്ങി ഒട്ടേറെ ശാസ്ത്രങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും നാടിന്റെ അഭിവൃദ്ധിക്കും ഈ ശാസ്ത്രം അത്യന്താപേക്ഷിതമാണ്. ധാർമികമായി നമ്മൾ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ ജ്യോതിഷം വ്യക്തമായി നമുക്കു വെളിപ്പെടുത്തിത്തരുന്നു. അതുകൊണ്ടു തന്നെ സമൂഹനന്മയ്ക്കു വേണ്ടി ധർമത്തെ ഉപദേശിക്കുന്ന ജ്യോതിഷത്തെ അന്ധവിശ്വാസ–അനാചാര നിർമാർജന ബില്ലിൽ ഉൾപ്പെടുത്താനുള്ള ഏതു തരത്തിലുള്ള നീക്കവും ശരിയല്ല. 

 

 

ലേഖകന്റെ വിലാസം :

A.S. Remesh Panicker 

Kalarickel House,, Chittanjoor. P.O.

Kunnamkulam, Thrissur - Dist.

Resi: 04885-220886, Mob: 9847966177

Email: remeshpanicker17@gmail.com

English Summary : Importance of  Jyothisham