സർവവിഘ്‌ന നിവാരണത്തിനും ഐശ്വര്യത്തിനും വേണ്ടി ഗണപതിയെ ആരാധിക്കാനും പ്രസാദിപ്പിക്കാനും ഉത്തമമാണ് തുലാമാസത്തിലെ തിരുവോണം നക്ഷത്രം വരുന്ന തിരുവോണം ഗണപതി ദിനം. അത്തം ചതുർഥി അല്ലെങ്കിൽ വിനായക ചതുർഥി പോലെ ഗണപതിക്കു പ്രധാന്യമുള്ള ദിവസങ്ങളാണ് തുലാമാസത്തിലെ തിരുവോണം. ഗണപതിയും മീനമാസത്തിലെ പൂരം ഗണപതിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവവിഘ്‌ന നിവാരണത്തിനും ഐശ്വര്യത്തിനും വേണ്ടി ഗണപതിയെ ആരാധിക്കാനും പ്രസാദിപ്പിക്കാനും ഉത്തമമാണ് തുലാമാസത്തിലെ തിരുവോണം നക്ഷത്രം വരുന്ന തിരുവോണം ഗണപതി ദിനം. അത്തം ചതുർഥി അല്ലെങ്കിൽ വിനായക ചതുർഥി പോലെ ഗണപതിക്കു പ്രധാന്യമുള്ള ദിവസങ്ങളാണ് തുലാമാസത്തിലെ തിരുവോണം. ഗണപതിയും മീനമാസത്തിലെ പൂരം ഗണപതിയും. ബാലഗണപതിക്കാണ് ഈ ദിവസങ്ങളിൽ പ്രാധാന്യം കൽപിച്ചിരിക്കുന്നത്. കാര്യസാധ്യവും അഭീഷ്ടസിദ്ധിയുമാണ് ബാലഗണപതിയെ ആരാധിച്ചാലുള്ള ഫലം. 

ADVERTISEMENT

തിരുവോണം ഗണപതിയുടെ അന്നു സവിശേഷമായ ചില ആചാരങ്ങൾ വള്ളുവനാടിന്റെ ചില ഭാഗങ്ങളിലുണ്ട്. ഗണപതിയിടീൽ എന്നാണീ ചടങ്ങ് അറിയപ്പെടുന്നത്. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ നടത്തുന്ന ഒരു ചെറിയ ഗണപതിയർച്ചന അല്ലെങ്കിൽ ഗണപതി ഹോമമാണിത്. ഭാവിയിൽ ഉത്തമ ദാമ്പത്യ ജീവിതം ഉണ്ടാവാനാണ് ചെറുപ്രായത്തിൽ ഗണേശ പ്രീതികരങ്ങളായ ഇത്തരം ചടങ്ങുകൾ നടത്തുന്നത്. മുതിർന്ന സ്ത്രീകളുടെ സഹായത്തോടെ നടത്തുന്ന ഈ ചടങ്ങിൽ മന്ത്രങ്ങളൊന്നും ചൊല്ലാറില്ല. ഗണപതിയെ മനസ്സിൽ ധ്യാനിച്ചു അർച്ചന നടത്തുകയും ഭഗവാന്റെ ഇഷ്‌ട നിവേദ്യങ്ങളായ അപ്പവും അടയും നേദിക്കുന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത. അടയ്ക്കാണ് കൂടുതൽ പ്രാധാന്യം. മധുരം അധികം ചേർക്കാത്ത ഈ അട ഗണപതിയട എന്നാണറിയപ്പെടുന്നത്. കുട്ടികളുടെ മുമ്പോട്ടുള്ള ജീവിതത്തിൽ ബുദ്ധിയും സിദ്ധിയും ഉത്തമമായ മംഗല്യയോഗവും ഉണ്ടാകാനാണ് ഈ ഗണപതിയർച്ചന നടത്തുന്നത്. വർഷത്തിൽ രണ്ടു പ്രാവശ്യമാണ് ഗണപതിയിടീൽ നടക്കുന്നത്. ആദ്യത്തെ ഗണപതിയിടീൽ തുടങ്ങുന്നത് മീനമാസത്തിലെ പൂരം ഗണപതിയിലാണ്. രണ്ടാമത്തെ തുലാമിലെ തിരുവോണത്തിലുമാണ് നടക്കുന്നത്. കുളിച്ചു ശുദ്ധിയോടെ ആടയാഭരണങ്ങൾ അണിഞ്ഞു ദശപുഷ്‌പം ചൂടി ഐശ്വര്യത്തോടെ വേണം ഈ കർമങ്ങൾ അനുഷ്ഠിക്കേണ്ടത്. ഗണപതിയെ കൂടാതെ ശിവപാർവതിമാരെയും ആരാധിക്കുന്നു. അവിൽ, മലർ, ശർക്കര, പൂവൻപഴം തുടങ്ങിയവയും നേദിക്കുന്നു. അതിനു ശേഷം ആദിത്യഭഗവാനു അർച്ചന നടത്തുന്നു. കുടുംബത്തിലെ ബാലന്മാർക്കാണ് ഗണപതിക്കുനേദിച്ച അവിലും മലരും ശർക്കരയും അടയും ആദ്യം നൽകുന്നത്. അതിനു ശേഷം മറ്റുള്ളവർക്കും നൽകുന്നു. ഇന്നു അന്യം നിന്നു പോകുന്ന ഈ ചടങ്ങുകൾ ചിലയിടങ്ങളിൽ വിവാഹ തലേന്നു നടത്തുന്നതായി പറയുന്നു. 

ADVERTISEMENT

ഗണപതിയിടീൽ പോലെ മുതിർന്ന സ്ത്രീകളും ഗണേശാർച്ചന നടത്താറുണ്ട്. ഇതു ചെങ്കണപതി ഹോമം എന്ന പേരിലറിയപ്പെടുന്നു. മലയാള മാസം ഒന്നാം തീയതിയും ഗണപതിക്കു പ്രാധാന്യമുള്ള ദിവസങ്ങളിലുമാണ് ചെങ്കണപതി ഹോമം നടത്തുന്നത്. കുടുംബത്തിന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് സ്ത്രീകൾ ചെങ്കണപതി ഹോമം ചെയ്യുന്നത്. അതിരാവിലെ കുളിച്ചു ശുദ്ധിയോടെ ഗണപതിയെ ധ്യാനിച്ചു ഒരു തേങ്ങാപ്പൂളും ഒരു കഷണം ശർക്കരയും നെയ്യും ചേർത്തു ഹോമിക്കുന്നതാണ് ചെങ്കണപതി ഹോമം എന്നറിയപ്പെടുന്നത്. അത്യധികം ഭക്തിയോടെയുള്ള ഇത്തരം ആചാരങ്ങൾ ഇന്നും പരിപാവനമായി ഹൈന്ദവ ഭവനങ്ങളിൽ ആചരിക്കുന്നു. 

ADVERTISEMENT

അശ്വതി, മകം, മൂലം എന്നീ നക്ഷത്രജാതരുടെ ദശാനാഥൻ കേതുവായതിനാൽ കേതുദോഷം അകലാനും ജാതകത്തിൽ കേതുദോഷമുള്ളവരും തുലാമിലെ തിരുവോണ നക്ഷത്രത്തിൽ ഗണേശപൂജകൾ ചെയ്യുന്നത് അത്യുത്തമമാണ്.  കൂടാതെ തിരുവോണം നക്ഷത്രത്തിൽ പിറന്നവർ ഈ ദിവസം   ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുന്നത് അഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുന്നു. തിരുവോണദിവസത്തിന്റെ അന്ന് ഗണപതിയുടെ മൂലമന്ത്രമായ 'ഓം ഗം ഗണപതയെ നമഃ' എന്നു 108 പ്രാവശ്യം ഉരുവിടുന്നതും ഗണേശ അഷ്ടോത്തരം ജപിക്കുന്നതും പുണ്യമായി കരുതുന്നു.

English Summary : Rituals in Thiruvonam Ganapathi Day