വയനാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് കർണാടക സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പുൽപ്പള്ളി. ഇവിടെയാണ് വാല്‌മീകി ആശ്രമവും ലവകുശ ക്ഷേത്രവും. പനമരത്തുള്ള കുപ്പത്തോട് നായർ തറവാടിന്റെ ആസ്ഥാനമായ നെല്ലാറാട്ട് ഇടത്തിൽ നിന്ന് കുപ്പത്തോട് മൂപ്പിൽ നായർ ഇതിന്റെ ഭരണം നടത്തിപ്പോന്നിരുന്നു. അയോധ്യയിൽ

വയനാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് കർണാടക സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പുൽപ്പള്ളി. ഇവിടെയാണ് വാല്‌മീകി ആശ്രമവും ലവകുശ ക്ഷേത്രവും. പനമരത്തുള്ള കുപ്പത്തോട് നായർ തറവാടിന്റെ ആസ്ഥാനമായ നെല്ലാറാട്ട് ഇടത്തിൽ നിന്ന് കുപ്പത്തോട് മൂപ്പിൽ നായർ ഇതിന്റെ ഭരണം നടത്തിപ്പോന്നിരുന്നു. അയോധ്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് കർണാടക സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പുൽപ്പള്ളി. ഇവിടെയാണ് വാല്‌മീകി ആശ്രമവും ലവകുശ ക്ഷേത്രവും. പനമരത്തുള്ള കുപ്പത്തോട് നായർ തറവാടിന്റെ ആസ്ഥാനമായ നെല്ലാറാട്ട് ഇടത്തിൽ നിന്ന് കുപ്പത്തോട് മൂപ്പിൽ നായർ ഇതിന്റെ ഭരണം നടത്തിപ്പോന്നിരുന്നു. അയോധ്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

വയനാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് കർണാടക സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പുൽപ്പള്ളി. ഇവിടെയാണ് വാല്‌മീകി ആശ്രമവും ലവകുശ ക്ഷേത്രവും. പനമരത്തുള്ള  കുപ്പത്തോട് നായർ തറവാടിന്റെ ആസ്ഥാനമായ നെല്ലാറാട്ട് ഇടത്തിൽ നിന്ന് കുപ്പത്തോട് മൂപ്പിൽ നായർ ഇതിന്റെ ഭരണം നടത്തിപ്പോന്നിരുന്നു. അയോധ്യയിൽ നിന്ന് സീതാദേവിയെ കാട്ടിലേക്കയച്ചപ്പോൾ ലക്ഷ്‌മണനോടും മറ്റുമൊപ്പം ദേവിയെ അനുഗമിച്ചവരിൽപ്പെട്ടവരുടെ പിൻഗാമികളാണ് ഈ തറവാട്ടുകാർ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

 

മൂലസ്ഥാനം ശ്രീ ചേടാറ്റിൻകാവ്

മൂലസ്ഥാനം ശ്രീ ചേടാറ്റിൻകാവ് 

 

മൂലസ്ഥാനം ശ്രീ ചേടാറ്റിൻ കാവ് ആണ്. തന്റെ അശ്വമേധയാഗത്തിന്റെ വിജയത്തിനായി ശ്രീരാമചന്ദ്രൻ അയച്ച അശ്വത്തെ ലവകുശന്മാർ പിടിച്ചു കെട്ടി. അതിനെ പിന്തുടർന്നു വന്ന സേനാനിയും ലക്ഷ്‌മണ പുത്രനുമായ ചന്ദ്രകേതുവിന് അതിനെ സ്വതന്ത്രമാക്കുവാൻ സാധിക്കാതെ വന്നപ്പോൾ അശ്വത്തെ പിടിച്ചു കെട്ടിയത് ആരാണെന്നറിയാൻ ശ്രീരാമചന്ദ്രൻ അവിടെ എത്തിച്ചേർന്നു. തന്റെയും സീതാദേവിയുടെയും മക്കളായ ലവകുശന്മാരാണ് അശ്വത്തെ പിടിച്ചുകെട്ടിയത് എന്നറിഞ്ഞ ശ്രീരാമചന്ദ്രനിൽ പിതൃസ്നേഹം ഉടലെടുക്കുന്നു. തന്റെ ധർമപത്നിയായ സീതയേയും പുത്രന്മാരേയും അയോധ്യയിലേക്ക് കൂടെ കൊണ്ടുപോകാമെന്നായിരുന്നു ശ്രീരാമവചനം. അതിനുവേണ്ടി പൊതുജനത്തിനു മുന്നിൽ ശുദ്ധയാണെന്ന് ഒരിക്കൽ കൂടി സത്യം ചെയ്യുവാൻ താല്പര്യമില്ലാതിരുന്ന ദേവി ഭൂമി പിളർന്ന് സ്വമാതാവായ ഭൂമിദേവിയിലേക്ക് അന്തർദാനം ചെയ്‌തു. അതു കണ്ട ശ്രീരാമൻ ദേവിയുടെ മുടിയിൽ പിടിക്കുകയും മുടി അറ്റ് ശ്രീരാമന്റെ കയ്യിലാകുകയും ഉണ്ടായി. അങ്ങനെ സീതാദേവിയെ മുടി അറ്റ - ജഡയറ്റ- അമ്മയായി ഈ മണ്ണിൽ പ്രതിഷ്ഠിച്ചു. ഇതു മൊഴി മാറി ചേടാറ്റിലമ്മയായി. ക്ഷേത്രം ചേടാറ്റിൻ കാവും. 

ADVERTISEMENT

സീതാദേവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാലഘട്ടവും ഇതു തന്നെ. വളരെ ചെറുപ്പത്തിലാണ് സീതാദേവിയുടെ സ്വയംവരം ശ്രീരാമനുമായി നടക്കുന്നത്. വിവാഹശേഷം അയോധ്യയിൽ ശ്രീരാമന്റെ പട്ടമഹിഷിയായി കുറച്ച് കാലം കഴിഞ്ഞ ശേഷമാണ് ഭർത്താവിനോടൊപ്പം വനത്തിലേക്ക് യാത്രയാവുന്നത്. നീണ്ട 14 വർഷക്കാലം വനത്തിലും ലങ്കയിലുമായി കഴിച്ചു കൂട്ടി. പിന്നീട് ശ്രീരാമാജ്ഞയാൽ  സീതയെ ലക്ഷ്‌മണൻ പുൽപ്പള്ളിയിലെ വാല്‌മീകി ആശ്രമത്തിനടുത്തായി ഉപേക്ഷിച്ചെന്നുമാണ് ഐതീഹ്യം. 

മുനിപ്പാറ

 

ശ്രീരാമൻ, സീതാദേവി, ലവകുശന്മാർ, ലക്ഷ്‌മണൻ, ഭരതശത്രുഘ്‌നന്മാർ, വാല്‌മീകി മഹർഷി, ഹനുമാൻ, മറ്റ് ദേവഗണങ്ങൾ ഇവരെല്ലാം ഒത്തു ചേരുന്ന സ്ഥലം പുൽപ്പള്ളിയിലെ ശ്രീ ചേടാറ്റിൻകാവ് ആണ്. ഇവരുടെയെല്ലാം പാദസ്പർശം കൊണ്ട് പുണ്യമായ മണ്ണാണ് പുൽപ്പള്ളി. വയനാട്ടിൽ മിക്കയിടത്തും അട്ട ധാരാളമായി കാണാറുണ്ട്.  പക്ഷേ ഈ മണ്ണിൽ അട്ടയില്ല. തന്റെ മക്കളെ അട്ട കടിച്ചപ്പോൾ ദേവി ശപിച്ചതിനാലാണ് ഈ മണ്ണിൽ അട്ട ജീവിക്കാത്തതെന്നാണ് വിശ്വാസം. 

 

ADVERTISEMENT

സീതാദേവിയെ കൂടാതെ വേറെ ശ്രീകോവിലിൽ സപ്തമാതൃക്കളേയും ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിരിക്കുന്നു. വിഗ്രഹങ്ങളുടെ വലുപ്പത്തിൽ കേരളത്തിലെ തന്നെ അപൂർവം ചില ക്ഷേത്രങ്ങളിലൊന്നാണ് സപ്തമാതൃക്കളുടെ മാതൃശാല. ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി ലവകുശന്മാരുടെ സങ്കൽപവും താഴെ ഭാഗത്തായി സീതാദേവിയും ലവകുശന്മാരും നീരാട്ട് നടത്തിയ പഞ്ചതീർഥ സ്ഥാനവുമുണ്ട്. ഇവിടത്തെ പ്രധാന വഴിപാട് നെയ് വിളക്കാണ്. കന്യകകളുടെ മാംഗല്യത്തിനായി മംഗല്യപൂജയും പ്രധാനമാണ്. പ്രധാന ക്ഷേത്രത്തിൽ നിന്ന് ഒന്നരകിലോമീറ്റർ തെക്ക് മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 6.30 മുതൽ 11.30 വരെയും വൈകുന്നേരം 5.30 മുതൽ 7.00 മണി വരെയും ദർശനം ലഭ്യമാണ്.        

 

ശ്രീ വാൽമീകി ആശ്രമം 

 

ക്ഷേത്രത്തിന്റെ പൂർവസ്ഥാനമായി കണക്കാക്കി ആരാധിക്കുന്നത് 4 മീറ്റർ കിഴക്കുമാറിയുള്ള  ശ്രീവാൽമീകി ആശ്രമമാണ്. ആദി കവി ഇവിടെയിരുന്നാണ് രാമായണം രചിച്ചത്. രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതാദേവിക്ക് മഹർഷി തന്റെ ആശ്രമത്തിൽ അഭയം നൽകിയെന്ന് രാമായണം ഉദ്ഘോഷിക്കുന്നു. മുനിയുടെ പർണശാല പ്രസൂതികാ ഗൃഹമാക്കി മാറ്റി. ഇവിടെ വച്ച് സീതാദേവി ലവകുശന്മാർക്ക് ജന്മം നൽകി. ശ്രീ വാൽമീകി മഹർഷി തൊട്ടടുത്തുള്ള പാറയിലെ ഗുഹയിലേക്ക് മാറിയിരുന്നു രാമായണ രചന നടത്തി. 

 

വർഷം തോറും ദർഭ പുല്ല് കൊണ്ട് മേഞ്ഞ് വൃത്തിയായി സൂക്ഷിക്കുന്ന ആശ്രമത്തിൽ വിഷു കഴിഞ്ഞ് 7 -ാം ദിവസം വാർഷിക പൂജ നടത്തുന്നു. ഇവിടെയുള്ള മന്ദാരത്തിൽ ദിവസവും രണ്ട് പൂവെങ്കിലും വിരിയുന്നത് ദേവിയുടെ മക്കളെ സങ്കൽപിച്ചു കൊണ്ടാണ്. ഇതിനു താഴെയുള്ള വാൽമീകി മഹർഷി തപസ്സു ചെയ്‌ത മുനിപ്പാറയിലും 7 -ാം വിഷുവിന് പൂജ നടത്തുന്നു. പർണ ശാലയിലും  മുനിപ്പാറയിലും ആയി സീതാദേവി, ലവകുശന്മാർ, തലച്ചിൽ, വാൽമീകി എന്നീ സങ്കൽപങ്ങളിൽ പൂജ ചെയ്യപ്പെടുന്നു. 

വെള്ളാട്ടുതറ

 

ഒരു നെയ് വിളക്കുമായി പർണശാലയിൽ വന്ന് എന്തു പ്രാർഥിക്കുന്നുവോ അത് അമ്മ സാധ്യമാക്കും എന്നാണ് വിശ്വാസം. മക്കളെ പ്രസവിക്കുവാൻ ദേവി ദർഭപ്പുല്ലിൽ പള്ളികൊണ്ടതിനാലാണ് ഈ പ്രദേശത്തിന് പുൽപ്പള്ളിയെന്ന പേര് വന്നത്. ഇപ്പോഴും ഒരു പ്രത്യേക വിഭാഗത്തിൽപെട്ടവർ ഈ ദർഭപ്പുല്ലുകൊണ്ടാണ് ഏഴാം വിഷുവിന് മുൻപ് ആശ്രമം മേഞ്ഞ് സംരക്ഷിക്കുന്നത്. 

 

രത്‌നാകരനെന്ന കാട്ടാളനെ  വാൽമീകി മഹർഷിയായി പരിണാമപ്പെടുത്തിയ ഭൂമികയാണ് പുൽപ്പള്ളി. ഈ പ്രദേശത്ത് വലിയ പുറ്റുകൾ ഇന്നും കാണാം. വാൽമീകി മഹർഷിയുടെ സാന്നിധ്യവും അനുഗ്രഹവും ഈ പ്രദേശത്തുണ്ടെന്നതിന്റെ തെളിവാണിത്. 

 

സീതാദേവി ലവകുശക്ഷേത്രം

 

ചേടാറ്റിൻകാവിൽ സീതാദേവിയെ പ്രതിഷ്ഠിച്ചാരാധിച്ച് തുടങ്ങിയതിനു ശേഷമാണ് ഇപ്പോഴത്തെ പുൽപ്പള്ളി നഗരത്തോടു ചേർന്ന് നിൽക്കുന്ന ഈ മനോഹര ക്ഷേത്രസമുച്ചയം നിർമിച്ചത്. ഇവിടെ സീതാദേവിയേയും ലവകുശന്മാരെയും കൂടാതെ തലച്ചിൽ, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഗണപതി, വേട്ടക്കൊരു മകന്‍, നാഗം എന്നീ പ്രതിഷ്ഠകളുണ്ട്. സീതാദേവിയുടെ ഇപ്പോഴത്തെ ശ്രീകോവിൽ 1992 - ൽ നവീകരിച്ച് പുനർനിർമിക്കപ്പെട്ടതാണ്.

 

6 ഏക്കറോളം വിശാലമായ പവിത്ര ഭൂമിയിൽ ഏതാണ്ട് ഒന്നരയേക്കറോളം വരുന്ന മതിൽക്കെട്ടിനകത്താണ് അനുപമമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കിഴക്കേ ഗോപുരം കടന്ന് അകത്ത് പ്രവേശിച്ചാൽ മൂന്ന് തട്ടോടുകൂടിയ സീതാദേവിയുടെ ചേടാറ്റിലമ്മയുടെ ശ്രീകോവിൽ കാണാം. ഇതിനകത്ത് സീതാദേവിയുടെ അപരിമേയമായ ചൈതന്യം കുടികൊള്ളുന്ന സർവാഭരണ ഭൂഷിതയായ ശിലാവിഗ്രഹവും പൂർവികമായി ആരാധിച്ചു വരുന്ന കണ്ണാടി പ്രതിഷ്ഠയും ചൈതന്യം തുളുമ്പി നിൽക്കുന്നു. ശ്രീകോവിലിനു മുമ്പിൽ വലിയ മുഖമണ്ഡപവും ഇടതുവശത്തായി പാട്ടുപുരയുമുണ്ട്. ഈ പാട്ടു പുരയിൽ മുൻകാലങ്ങളിൽ അന്തർയോഗം, കൂത്ത് മുതായവ നടന്നിരുന്നു. 

 

ശ്രീ കോവിലിന്റെ വലതുഭാഗത്തായിട്ട് പടിഞ്ഞാറോട്ട് ദർശനമായി മുരിക്കന്മാരുടെ -ലവകുശന്മാരുടെ വിശാലമായ ശ്രീലകം. ഇതു മുഴുവൻ ചെമ്പ് പാളികൾ പാകിയതാണ്. രാജകുമാരന്മാരായ -മുനികുമാരന്മാരായ ഇവർക്ക് മുരിക്കന്മാരെന്ന പേരിൽ വിഷ്‌ണു സങ്കൽപത്തിലാണ് പൂജകൾ നടത്തി വരുന്നത്. ലവകുശന്മാരുടെ ശ്രീകോവിലിനു മുന്നിൽ കിഴക്കോട്ട് ദർശനമായി ചെമ്പു പാകിയ മൂന്ന് തട്ടുകളുള്ള ശ്രീകോവിലിൽ തലച്ചിൽ  പ്രതിഷ്ഠയാണുള്ളത്. കിരാത ശിവന്റെ സങ്കൽപമാണിത്. ഈ ശ്രീകോവിലിന്റെ തെക്ക് പടിഞ്ഞാറായി അയ്യപ്പന്റേയും വടക്കു പടിഞ്ഞാറുള്ള ശ്രീകോവിലിൽ മൂന്ന് ഭാഗമായി വേട്ടക്കൊരുമരുകൻ , ഗണപതി, സുബ്രഹ്മണ്യൻ  എന്നീ പ്രതിഷ്ഠകളൂം പൂജിച്ചു വരുന്നു. അവസാന ദർശനമായി വടക്കു കിഴക്ക് ഭാഗത്ത് നാഗരാജാവിന്റെ പ്രതിഷ്ഠയുമുണ്ട്. ഈ നാഗത്തറയിൽ പ്രദക്ഷിണമില്ല.  

 

 പഴശ്ശിരാജാവ് തന്റെ ഒളിജീവിത കാലത്ത് ഈ ക്ഷേത്രത്തിന്റെ മുറ്റത്ത് നാട്ടുകാരുടെ യോഗം നടത്തിയിരുന്നതായി രേഖകളുണ്ട്. വില്യം ലോഗന്റെ മലബാർ മനുവലിൽ പറയുന്നത് കലാപക്കാരുടെ വീരപുരുഷനായി മാറിക്കഴിഞ്ഞ എടച്ചന കുങ്കൻ പുൽപള്ളി ദേവസ്വം ഊരാളന കുപ്പത്തോട് നായരെക്കൊണ്ട് ബ്രിട്ടിഷ് അധിനിവേശ ശക്തിക്കെതിരെ ജനങ്ങൾ ആയുധമേന്തണമെന്ന വിളംബരം പുറപ്പെടുവിക്കുകയും മൂവായിരത്തോളം പേർ പുൽപ്പള്ളിയിൽ കേന്ദ്രീകരിക്കുകയും ചെയ്‌തുവെന്നാണ്. പഴശ്ശിരാജാവിന്റെ അവസാന നാളുകൾ പുൽപ്പള്ളിയിലായിരുന്നു. അവസാനമായി ബ്രിട്ടീഷ് സൈന്യാധിപൻ ബാബർ മാവിലാംതോട് എന്ന സ്ഥലത്തുവച്ചാണ്. മുരിക്കന്മാരുടെ  ശ്രീകോവിലിന്റെ ഇടനാഴി പലപ്പോഴും പഴശ്ശിക്ക് അഭയകേന്ദ്രമായിട്ടുണ്ട്. 

 

മുനി കുമാരന്മാർക്ക് - മുരിക്കന്മാർക്ക് നിവേദിക്കുന്ന അപ്പമാണ് പ്രധാന വഴിപാട്. നെയ്യിൽ തയ്യാറാക്കുന്ന അപ്പത്തിന്റെ മാധുര്യം വാക്കുകൾക്കതീതമാണ്. ലവകുശന്മാർക്കായി പ്രത്യേക കൂട്ടിൽ നെയ്യിൽ തയാറാക്കി നടത്തുന്ന അപ്പം ഈ മതിൽക്കെട്ടിൽ മാത്രമായിരിക്കും ഇത്ര സ്വാദിഷ്ടമായി തയാറാക്കുന്നത്. നെയ് വിളക്ക് ഉദ്ദിഷ്ടകാര്യ സാധ്യത്തിന് ഇവിടത്തെ പ്രധാന വഴിപാടാണ്. സർവാലങ്കാര ത്രികാല പൂജ, മംഗല്യ പൂജ ഇവയും പ്രധാനമാണ്. ദേവിക്ക് പായസം പ്രധാന നിവേദ്യമാണ്. ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾ രാവിലെ 5 മണിക്ക് ശംഖധ്വനിയോടെ ആരംഭിക്കുന്നു. ഉഷപൂജയ്ക്കും ഉച്ചപൂജയ്ക്കും ശേഷം 12.30 ന്  നടയടക്കുന്നു. വൈകുന്നേരം 5.30 ന് തുറക്കുന്ന തിരുനട ദീപാരാധനക്കും അത്താഴപൂജക്കും ശേഷം 7.30 ന് അടക്കുന്നു. വീര കേരളവർമ പഴശ്ശിത്തമ്പുരാന്റെ ഒളിജീവിതകാലത്തിലെ വീട് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരുന്നുവത്രേ. അതിനു താഴെ കൈതക്കൊല്ലിയിൽ അദ്ദേഹത്തിന്റെ ആടയാഭരണങ്ങളും വാളും അവസാനകാലം നിക്ഷേപിച്ചിരിക്കുന്നതായി വിശ്വസിക്കുന്നതിനാൽ കൈതക്കാടിൽ ആരെങ്കിലും പ്രവേശിക്കുകയോ വെട്ടിക്കളയാറോ ഇല്ല. 

 

ക്ഷേത്രത്തിന്റെ ഒരു പ്രധാന ഉപദേവതാ സ്ഥാനമാണ് തെക്ക് പടിഞ്ഞാറായി ഉള്ള വെള്ളാട്ടുതറ. ലവകുശന്മാർ- മുരിക്കന്മാർ -കളിച്ചു നടന്നതിനെ അനുസ്മരിച്ച് ഇവിടെ നിന്ന് അനുവാദം വാങ്ങിയാണ് ധനുമാസത്തിലെ ചുറ്റുവിളക്ക് 

കുലകൊത്തലോടുകൂടി ആരംഭിക്കുന്നത്. കർക്കടകവും വൃശ്ചികവും ഒഴികെയുള്ള എല്ലാ മലയാള മാസം 2 – ാം തീയതിയും മേടം 8 നു ചുറ്റുവിളക്കിനും ഇവിടെ കളനാടി സമുദായത്തിൽപ്പെട്ടവർ വെള്ളാട്ട് നടത്തുന്നു. 

 

രാമായണ മാസാചരണം 

 

രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കടക മാസം ദിവസവും രാമായണ പാരായണം  നടക്കുന്നു. പല ഭക്തന്മാരും വിദൂര സ്ഥലങ്ങളിൽ നിന്നു കൂടി രാമായണ പാരായണം നടത്തുന്നതിനായി എത്താറുണ്ട്. സീതാദേവിയുടെ മണ്ണിൽ രാമായണ പാരായണം.

 

ചുറ്റു വിളക്ക്  ആറാട്ട് മഹോത്സവം

 

ധനുമാസത്തിലാണ് ചുറ്റുവിളക്ക് ആറാട്ട് ആഘോഷിക്കുന്നത്. ധനു 20 ന്  ആണ് ചുറ്റുവിളക്ക്. അന്ന് നടക്കുന്ന ദേവസ്വം വകയായുള്ള പ്രസാദ ഊട്ടിന് പതിനെട്ടായിരത്തോളം ഭക്തന്മാർ പങ്കെടുക്കുന്നു. വയനാട് ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ജാതിമത പ്രായഭേദമന്യേ അമ്മയുടെ പ്രസാദം കഴിക്കുന്നതിനായി വരാറുണ്ട്. മറ്റ് മൂന്ന് ദിവസവും ഭക്തന്മാരുടെ വകയായി അന്നദാനം ഉണ്ടാകാറുണ്ട്.

 

English Summary : Significance of Seethadevi Lava Kusa Temple Pulpally