2022 ജനുവരി 14 വെള്ളിയാഴ്ചയാണ് മകരസംക്രമ ദിവസം. മേടം മുതൽ മീനം വരെ പന്ത്രണ്ട് രാശികളിൽ ധനുവിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് മാറുന്ന ദിവസമാണ് മകര സംക്രമം. ഉത്തരായണ പുണ്യകാലത്തിന്റെ പ്രവേശന സമയമാണ് മകര സംക്രമം അഥവാ സംക്രാന്തി. മകരം മുതൽ ആറു മാസകാലം ഉത്തരായണവും പിന്നീട് ആറു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ജനുവരി 14 വെള്ളിയാഴ്ചയാണ് മകരസംക്രമ ദിവസം. മേടം മുതൽ മീനം വരെ പന്ത്രണ്ട് രാശികളിൽ ധനുവിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് മാറുന്ന ദിവസമാണ് മകര സംക്രമം. ഉത്തരായണ പുണ്യകാലത്തിന്റെ പ്രവേശന സമയമാണ് മകര സംക്രമം അഥവാ സംക്രാന്തി. മകരം മുതൽ ആറു മാസകാലം ഉത്തരായണവും പിന്നീട് ആറു മാസംദക്ഷിണയനവുമാണ്. 

ADVERTISEMENT

ഭഗീരഥൻ ആകാശ ഗംഗയെ പിതൃ മോക്ഷത്തിനായി ഭൂമിയിൽ കൊണ്ട് വന്നതും മഹാവിഷ്ണു കൂർമാവതാരം എടുത്തതും ഇഷ്ടമുളളപ്പോൾ മരിക്കാൻ വരം ലഭിച്ച ഭീഷ്മർ ശരശയ്യയിൽ കിടന്ന് മരണം വരിച്ചതും ഉത്തരായണത്തിലാണ്. ഈ ആറ് മാസത്തിൽ  മരിച്ചാൽ ബ്രഹ്മത്തെ പ്രാപിക്കും എന്നാണ് വിശ്വാസം. 

ഭൂമിയുടെ ചരിവ് കൊണ്ട് സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരെ മുകളിൽ നിന്ന് തെക്കോട്ടും വടക്കോട്ടും നീങ്ങി ഉദിക്കുന്നതാണ് അയനം. ദേവൻമാരുടെ പകലാണ് ഉത്തരായണം രാത്രി ദക്ഷിണായണം .ദേവപ്രതിഷ്ഠ പോലുള്ള ശുഭകർമങ്ങൾ ഉത്തരായണത്തിലാണ് നടത്തുന്നത്. ഈ ദിവസം മുതൽ പകൽ കൂടുതലാകും. 

ADVERTISEMENT

ബംഗാളിലെ ഗംഗാസാഗരത്തിൽ പിതൃതർപ്പണവും സ്നാനവും തമിഴ്നാട്ടിൽ പൊങ്കലും ആന്ധ്രയിൽ സമൃദ്ധിയുടേയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവം, ഹരിദ്വാറിൽ മഹാകുംഭമേളയും സംക്രമസ്നാനവും ശബരിമലയിൽ മകരവിളക്കും ആഘോഷിക്കുന്നു. 

മഹിഷിയെ വധിച്ചതിന്റെ ആഹ്ളാദമായാണ് പൊന്നമ്പലമേട്ടിൽ ആദ്യം മകരജ്യോതി തെളിയിച്ചത് എന്നൊരു വിശ്വാസം ഉണ്ട്. അയ്യപ്പന്റെ ജനനം മകര സംക്രമദിനത്തിൽ ആയിരുന്നു വെന്ന് മറ്റൊരു വാദം. അവതാര ലക്ഷ്യം പൂർത്തിയാക്കി അയ്യപ്പൻ ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചത് മകരസംക്രാന്തി ദിവസമാണ് എന്നും കരുതപ്പെടുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് വിശേഷ ദിവസമായി കൊണ്ടാടുന്നു.

ADVERTISEMENT

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Significance of Makara Sankramam