ചോറ്റാനിക്കരയിൽ മകം തൊഴാനെത്തി തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനൊപ്പമായിരുന്നു താരം ദേവീ സന്നിധിയിൽ എത്തിയത്. വിശിഷ്ട ആഭരണങ്ങൾ അണിയിച്ച്, താമരപ്പൂ മാലചാർത്തി ദീപാരാധനയോടെ തന്ത്രി മകം തൊഴാൻ ഉച്ചയ്ക്കു 2നു നട തുറന്നു ദർശനത്തിനു ശേഷമാണ് ഇരുവരും മടങ്ങിയത്. വിശേഷദിനത്തിൽ ദേവീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറ്റാനിക്കരയിൽ മകം തൊഴാനെത്തി തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനൊപ്പമായിരുന്നു താരം ദേവീ സന്നിധിയിൽ എത്തിയത്. വിശിഷ്ട ആഭരണങ്ങൾ അണിയിച്ച്, താമരപ്പൂ മാലചാർത്തി ദീപാരാധനയോടെ തന്ത്രി മകം തൊഴാൻ ഉച്ചയ്ക്കു 2നു നട  തുറന്നു ദർശനത്തിനു ശേഷമാണ് ഇരുവരും മടങ്ങിയത്. വിശേഷദിനത്തിൽ ദേവീ ദർശനത്തിനായി പതിനായിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു.

ADVERTISEMENT

വില്ല്വമംഗലം സ്വാമിയാർക്ക് ദർശനമേകിയ ഐതിഹ്യത്തിൽ കീഴ്ക്കാവ് പരിസരത്തും ആയിരങ്ങൾ ശരണമന്ത്രങ്ങളോടെ കൈകൾ കൂപ്പി ദേവിയെ തൊഴുതു. രാവിലെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപൂജയും നടത്തി പറയെടുത്ത ശേഷം തിരിച്ചെഴുന്നള്ളി. തുടര്‍ന്ന് രണ്ടു ഗജവീരന്മാർ അണിനിരന്ന മകം എഴുന്നള്ളിപ്പ് നടന്നു. 

ADVERTISEMENT

പൂരം ദിവസമായ നാളെ രാവിലെ 5.30നു പറയ്ക്കെഴുന്നള്ളിപ്പ്, 9നു കിഴക്കേചിറയിൽ ആറാട്ടും തുടർന്നു ചംക്രോത്ത് മനയിൽ ഇറക്കിപ്പൂജയും വലിയ കീഴ്ക്കാവിൽ ഇറക്കിയെഴുന്നള്ളിപ്പും നടക്കും. രാത്രി 8നു കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിൽ എത്തിച്ചേർന്ന് ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേർന്നു പൂരം എഴുന്നള്ളിപ്പ്, 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, എടാട്ട്മഠം ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തിൽ പ്രവേശിച്ചു പടിഞ്ഞാറേ നടപ്പുരയിൽ 11നു മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരും ചേർന്ന് 7 ദേവീദേവന്മാരുടെ കൂട്ടി എഴുന്നള്ളിപ്പ്, 12നു പൂരപ്പറമ്പിൽ എഴുന്നള്ളിപ്പ്.

ADVERTISEMENT

ഉത്രം ആറാട്ട് ദിവസമായ 19നു രാവിലെ 5ന് ആറാട്ടുബലി, കൊടിയിറക്ക്, തുടർന്നു മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10നു ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്നു കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണവും, വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. 20നു രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.