അശ്വതി, അനിഴം നാളുകളിൽ കടം വാങ്ങിയ തുകയുടെ ഒരു പങ്ക് കൊടുത്താൽ കടഭാരം പടിപടിയായി കുറയും. ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയിൽ കടം തിരിച്ചു കൊടുത്താൽ കട പ്രശ്നങ്ങൾ മാറുന്നതാണ് .

അശ്വതി, അനിഴം നാളുകളിൽ കടം വാങ്ങിയ തുകയുടെ ഒരു പങ്ക് കൊടുത്താൽ കടഭാരം പടിപടിയായി കുറയും. ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയിൽ കടം തിരിച്ചു കൊടുത്താൽ കട പ്രശ്നങ്ങൾ മാറുന്നതാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി, അനിഴം നാളുകളിൽ കടം വാങ്ങിയ തുകയുടെ ഒരു പങ്ക് കൊടുത്താൽ കടഭാരം പടിപടിയായി കുറയും. ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയിൽ കടം തിരിച്ചു കൊടുത്താൽ കട പ്രശ്നങ്ങൾ മാറുന്നതാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതകത്തിൽ ലഗ്നമാണ് പരമ പ്രധാനം. ലഗ്നം ഒന്നാം ഭാവമാണ് അതിനടുത്ത ഭാവം ധനസ്ഥാനം. ഈ ക്രമത്തിൽ ആറാം ഭാവം ഋണ (കടം ), രോഗ ശത്രു സ്ഥാനമാണ് ആറാം ഭാവവും ആറാം അധിപതിയും അതിനോടു ചേർന്ന ഗ്രഹങ്ങളും വീക്ഷിക്കുന്ന ഗ്രഹങ്ങളും ഒരാൾക്ക് കടബാദ്ധ്യതകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കും. മിക്കവർക്കും ഏതെങ്കിലും തരത്തിൽ കടബാദ്ധ്യത ഉണ്ടാകും.  

 

ADVERTISEMENT

ജാതക ബലമുള്ളവർ ഏതെങ്കിലും തരത്തിൽ കടങ്ങളിൽ നിന്ന് മുക്തരാവുന്നു. മറ്റു ചിലർ ജീവിതാവസാനം വരെ കടം മൂലം കഷ്ടപ്പെടുന്നു. ചിലർ കടബാദ്ധ്യതകളാൽ വീർപ്പുമുട്ടി ചില തെറ്റായ മാർഗങ്ങൾ സ്വീകരിച്ച് ജീവിതം തന്നെ അവസാനിപ്പിക്കും. ചിലർ വീടും സ്വത്തും വിറ്റ് തെരുവിലാകും. പൊതുവെ ജാതകത്തിൽ രണ്ടാം ഭാവം, അഞ്ചാം ഭാവം, ഒമ്പതാം ഭാവം, പതിനൊന്നാം ഭാവം എന്നിവിടങ്ങൾ ബലം നേടിയതാണെങ്കിൽ കടഭാരം ഉണ്ടാവില്ല. ഉണ്ടായാലും വലിയ ബുദ്ധിമുട്ടും ദോഷങ്ങളുമുണ്ടാക്കുകയില്ല. ഏതെങ്കിലും ഒരു വിധത്തിൽ പണം വന്ന് കടങ്ങൾ അടഞ്ഞു കൊണ്ടിരിക്കും. 

 

ധനസ്ഥാനമായ രണ്ടാം ഭാവത്തിൽ നീചഗ്രഹമുണ്ടെങ്കിലും 6, 8, 12 എന്നീ ഭാവഗ്രഹങ്ങളുണ്ടെങ്കിലും കടബാദ്ധ്യതകൾ ഉണ്ടാവും. വ്യാഴം നീചനായി അല്ലെങ്കിൽ 6, 8, 12 ഭാവങ്ങളിൽ മറഞ്ഞാലും സാമ്പത്തിക സ്ഥിതി മോശമാവും ശനി, ചൊവ്വ, അല്ലെങ്കിൽ ശനി , കേതു ചേർച്ചയുള്ള ജാതകങ്ങളും കടം നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കും. മിക്കവാറും നല്ല രീതിയിൽ പൊയ്കൊണ്ടിരുന്ന ജീവിതത്തിൽ പെട്ടെന്നുള്ള വീഴ്ച, ധനനഷ്ടം, സ്വത്ത് നഷ്ടപ്പെടൽ എന്നിവയുണ്ടാവുന്നതിന് അതാത് കാലത്തെ ദശകങ്ങളാണ് കാരണം. 6, 8, 12 ഭാവസംബന്ധിയായ ദശാ ബുദ്ധികളിൽ കടബാദ്ധ്യതകൾ കൂടും.  

 

ADVERTISEMENT

 

രണ്ടാം അധിപതിയോടൊപ്പം ചേരുമ്പോൾ ശുഭ ചെലവുകൾ കുടുംബ ചെലവുകൾ, നേത്ര സംബദ്ധമായ ചികിത്സാ ചെലവുകൾ എന്നിവയുണ്ടാകുന്നു. 

 

മൂന്നാം ഭാവിധിപനൊപ്പം ചേരുമ്പോൾ ബന്ധുക്കൾ സഹോദരങ്ങൾ എന്നിവരാൽ ദുർവ്യയം ഉണ്ടാകുന്നു 

ADVERTISEMENT

 

നാലാം ഭാവാധിപനൊപ്പം ചേരുമ്പോൾ ഭൂമി, വീട്, കൃഷി, അമ്മ, വിദ്യാഭ്യാസം. എന്നിവയാൽ കടമുണ്ടാകുന്നു. 

 

അഞ്ചാം ഭാവാധിപനൊപ്പം ചേരുമ്പോൾ ശുഭ ചെലവു കാരണം കടമുണ്ടാകുന്നു. 

 

ആറാം അധിപതി ലഗ്നാധിപതി ലഗ്നത്തോടൊപ്പം ചേരുമ്പോൾ ദുർവ്യയവും ആരോഗ്യ പ്രശ്നങ്ങളും തെറ്റായ സമീപനം കാരണവും കടബാദ്ധ്യതകൾ ഉണ്ടാവുന്നു.  

 

ഏഴാം ഭാവാധിപനൊപ്പം ചേരുമ്പോൾ കേസുകൾ അപകടങ്ങൾ മൂലവും സുഹൃത്തുക്കൾ ഭാര്യ എന്നിവരാലും കടക്കാരനാവുന്നു. 

 

എട്ടാം ഭാവാധിപനുമായി ചേരുമ്പോൾ അപ്രതീക്ഷിതമായ ചെലവുകളാൽ കടങ്ങളുണ്ടാവുന്നു. ഒമ്പതാം ഭാവാധിപനുമായി ചേരുമ്പോൾ തൊഴിൽ, കച്ചവടം കാരണം കടമുണ്ടാവുന്നു.  

 

കടങ്ങൾ അകലാൻ പലതരം പരിഹാര വിധികളുണ്ട്. 

 

അശ്വതി, അനിഴം നാളുകളിൽ കടം വാങ്ങിയ തുകയുടെ ഒരു പങ്ക് കൊടുത്താൽ കടഭാരം പടിപടിയായി കുറയും. ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയിൽ കടം തിരിച്ചു കൊടുത്താൽ കട പ്രശ്നങ്ങൾ മാറുന്നതാണ് . 

 

ഞായറാഴ്ച വരുന്ന ചതുർഥി  തിഥി ദിവസവും ശനിയാഴ്ചത്തെ ചതുർഥി  തിഥിയും ഗുളിക കാലത്തും കടം വാങ്ങിച്ച തുകയുടെ ഒരു പങ്ക് കൊടുത്താൽ കടം പെട്ടന്ന് തീരും. 

 

മൈത്ര മുഹൂർത്തം ( മലയാള മാസത്തിൽ ഏറ്റവും കൂടിയത് മൂന്ന് ദിവസം വരുന്നത് ) എന്ന് പറയുന്ന അശ്വതി നക്ഷത്ര ദിവസം മേടലഗ്നം നടക്കുമ്പോഴും അനിഴം നക്ഷത്രത്തിൽ വൃശ്ചിക ലഗ്നം നടക്കുമ്പോഴും ആരിൽ നിന്നും കടം വാങ്ങിയോ അയാൾക്ക് അസലിന്റെ ഒരു ചെറിയ ഭാഗം കൊടുത്താൽ ആ മുഹൂർത്ത സവിശേഷത കാരണം കടങ്ങൾ പെട്ടെന്ന് തീരും. 

 

നിത്യവും ഭക്തിപൂർവവും വിശ്വാസത്തോടെയും സുബ്രഹ്മണ്യനെ ധ്യാനിച്ച് സ്കന്ദഷഷ്ഠി തിഥി ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വെച്ച് സ്കന്ദഷഷ്ഠി കവചം പാരായണം ചെയ്താൽ കടബാധ്യതകൾക്ക് നിവാരണം കിട്ടുമെന്നതും അനുഭവമത്രെ 

 

ലേഖകൻ 

ജ്യോതിഷരത്നം വേണു മഹാദേവ് 

ഫോ :9847475559 

 

English Summary : Astrological Remedies to remove Financial Crisis from Life