സാധാരണയിൽ കവിഞ്ഞ് പ്രത്യേകതകളുള്ള വർഷമാണ് 2022. കാരണം ഈ വർഷം പ്രധാനപ്പെട്ട നാലു ഗ്രഹങ്ങൾക്കു രാശിമാറ്റം സംഭവിച്ചിരിക്കുകയാണ്. അതിൽ പ്രധാനമായും ശനി, വ്യാഴം, രാഹു, കേതു ഈ നാലു ഗ്രഹങ്ങൾ. ഈ നാലു ഗ്രഹങ്ങളുടെ പ്രത്യേകത എന്തെന്നു വച്ചാൽ ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ സമയം ഒരു രാശിയിൽ സഞ്ചരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണയിൽ കവിഞ്ഞ് പ്രത്യേകതകളുള്ള വർഷമാണ് 2022. കാരണം ഈ വർഷം പ്രധാനപ്പെട്ട നാലു ഗ്രഹങ്ങൾക്കു രാശിമാറ്റം സംഭവിച്ചിരിക്കുകയാണ്. അതിൽ പ്രധാനമായും ശനി, വ്യാഴം, രാഹു, കേതു ഈ നാലു ഗ്രഹങ്ങൾ. ഈ നാലു ഗ്രഹങ്ങളുടെ പ്രത്യേകത എന്തെന്നു വച്ചാൽ ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ സമയം ഒരു രാശിയിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് ഇവ നാലും. ശനി രണ്ടര വർഷവും വ്യാഴം ഒരു വർഷവും രാഹുവും കേതുവും ഒന്നര വർഷം വീതവും ഒരു രാശിയിൽ സഞ്ചരിക്കുന്നു. അതുകൊണ്ടു തന്നെ ചാരവശാൽ ഫലം പറയുമ്പോൾ പ്രധാനമായുള്ള ഈ നാലു ഗ്രഹങ്ങൾ ഏകദേശം ഒരു വർഷമെങ്കിലും ഒരേ രാശിയിൽത്തന്നെ നിലയുറപ്പിക്കും. അതുകൊണ്ട് ഒരു വർഷത്തെ ഫലം നമുക്കു പ്രകടമായി മനസ്സിലാക്കാൻ കഴിയും. 

വ്യാഴവും ശനിയും സ്വക്ഷേത്രത്തിൽ ബലവാന്മാരായാണ് എത്തുന്നത് എന്നതാണു രണ്ടാമത്തെ പ്രത്യേകത. അതുകൊണ്ടു തന്നെ ഈ പ്രാവശ്യം ഫലപ്രവചനത്തിൽ ദോഷദായകമായിട്ടുള്ള ഭാവങ്ങളിൽ ഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ അല്ലെങ്കിൽ നമുക്ക് ദോഷഫലം ലഭിക്കുന്ന അവസരം ഉണ്ടാകുമ്പോൾ ആ ദോഷഫലത്തിന് കാഠിന്യം കുറയുകയും ഗുണഫലം ലഭിക്കുന്ന ഭാവങ്ങളിൽ ഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ ഗുണഫലത്തിന് ആധിക്യം കൂടുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ വേറൊരു പ്രത്യേകത. 

ADVERTISEMENT

ഒരു നൂറ്റാണ്ടിനിടയ്ക്കു സംഭവിക്കുന്ന അപൂർവമായ പ്രതിഭാസമായ വസുന്ധരായോഗം നടന്നുകഴിഞ്ഞിരിക്കുന്നു. വസുന്ധരായോഗം എന്നു പറയുന്ന ആ ദുർയോഗം ഏതാണ്ടു സമാപിച്ചിരിക്കുകയാണ്. വസുന്ധരാ യോഗത്തെപ്പറ്റി അതിന്റെ പരിണതഫലങ്ങൾ, അതിന്റെ പ്രഭാവം ഏറിയാൽ മൂന്നു നാലു മാസത്തേക്കു കൂടിയുണ്ടാകും. അതിനു ശേഷം വസുന്ധരായോഗം എന്നു പറയുന്ന യോഗം തൽക്കാലം കുറെക്കാലത്തേക്ക് ഒഴിവാകും. 

അതുപോലെ ഏറ്റവും ദുരിതപൂർണമായ മറ്റൊരു യോഗം ഈ ഏപ്രിൽ 28 മുതൽ മേയ് 17 വരെ പ്രകൃതിയിൽ സംഭവിക്കുന്ന അഗ്നിമാരുത യോഗമാണ്. ഈ അഗ്നിമാരുത യോഗത്തിനു കാഠിന്യം കൂടും. കാരണം അതിബലവാനാണ് ശനി. ഈ ശനി കുജന്റെ നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നതു കൊണ്ട് അഗ്നിമാരുത യോഗത്തിനു പ്രാബല്യം കൂടും. ഈ യോഗം കാരണം അഗ്നിസംബന്ധമായ ദുരിതങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, കലാപങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയ ഫലങ്ങൾ അനുഭവപ്പെടും. സാധാരണ മനുഷ്യന് ആക്രമണ സ്വഭാവം കൂടും. ആത്മഹത്യാ പ്രവണത കൂടുകയും ചെയ്യും. ഇങ്ങനെയുള്ള കാലമാണു വരാൻ പോകുന്നത്. അഗ്നിമാരുത യോഗത്തിന്റെ പ്രഭാവം ഏതാണ്ട് െസപ്റ്റംബർ– ഒക്ടോബർ വരെ നിലനിൽക്കും. അതിനു ശേഷം മാത്രമേ നമ്മുടെ ഈ ലോകത്തിന് ശാന്തിയും സമാധാനവും ലഭിക്കൂ.  

ഇപ്രാവശ്യത്തെ അഗ്നിമാരുത യോഗത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. സ്വതവേ ശനിക്കു ബലമുള്ള ക്ഷേത്രമാണു ശനിയുടെ സ്വക്ഷേത്രം. അതുപോലെ തന്നെ ചൊവ്വയ്ക്കും കുംഭം രാശി ബലമുള്ളയാണ്. പ്രത്യേകിച്ചും ശനി ചൊവ്വയുടെ നക്ഷത്രത്തിൽ സഞ്ചരിക്കുക കൂടി ചെയ്യുമ്പോൾ അഗ്നിമാരുത യോഗത്തിനു കാഠിന്യം കൂടും. 

ഈ അഗ്നിമാരുത യോഗത്തിനെ നമുക്ക് അതിജീവിക്കുന്നതിനു വേണ്ടി സദസത് അരൂപിയായ പരമേശ്വരനെ പ്രാർഥിക്കുക. ഏതു മതത്തിലായാലും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനെ എപ്പോഴും നമ്മൾ മനസ്സിൽ സ്മരിച്ചുകൊണ്ടിരിക്കുക എന്നുള്ളതു മാത്രമാണ് ദോഷഫലങ്ങളെ അതിജീവിക്കാനുള്ള ഉപാധി. കാരണം ഇതു ദൈവത്തിന്റെ തന്നെ സൃഷ്ടിയാണ്. മനുഷ്യനെയും പ്രകൃതിയെയും പ്രപഞ്ചത്തെയും ശുദ്ധീകരിക്കുന്നതിനു വേണ്ടി സർവേശ്വരൻ ചെയ്യുന്ന പ്രക്രിയകളാണ് അഗ്നിമാരുതയോഗം എന്നും വസുന്ധരായോഗം എന്നുമൊക്കെ പറഞ്ഞ് ഈ സമൂഹത്തില്‍ ഈ പ്രകൃതിയിൽ നടമാടുന്നത്. ദോഷാനുഭവങ്ങൾ വളരെ കുറവാകുന്ന സാധ്യതയാണുള്ളത്. കാരണം ശനിയെയും വ്യാഴത്തെയും സംബന്ധിച്ചിടത്തോളം സ്വക്ഷേത്ര ബലവാന്മാരായി നിൽക്കുന്നതു കൊണ്ട് ദോഷാനുഭവത്തിന് വളരെ കുറവ് സംഭവിക്കുകയും ഗുണാനുഭവങ്ങൾക്ക് സമ്പൂർണത ഉണ്ടാകുകയും ചെയ്യും.

ADVERTISEMENT

ലേഖകൻ 

ജയശങ്കർ മണക്കാട്ട് 

താന്ത്രിക് & ആസ്ട്രോളജർ സംസ്ഥാന ഉപാധ്യക്ഷൻ, 

ADVERTISEMENT

ഭാരതീയ ജ്യോതിഷ വിചാര സംഘം, 

കേരളം 

ഫോൺ: 8943273009, 9496946008