തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നാണ്, ഭൂമിയെയാണ് പ്രതിനിധീകരിക്കുന്നത്. പരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു. മറ്റ് ക്ഷേത്രങ്ങൾ – ജംബുകേശ്വരം (ജലം), അരുണാചലേശ്വരം

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നാണ്, ഭൂമിയെയാണ് പ്രതിനിധീകരിക്കുന്നത്. പരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു. മറ്റ് ക്ഷേത്രങ്ങൾ – ജംബുകേശ്വരം (ജലം), അരുണാചലേശ്വരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നാണ്, ഭൂമിയെയാണ് പ്രതിനിധീകരിക്കുന്നത്. പരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു. മറ്റ് ക്ഷേത്രങ്ങൾ – ജംബുകേശ്വരം (ജലം), അരുണാചലേശ്വരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

കാഞ്ചീപുരത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഏകാംബരേശ്വര ക്ഷേത്രം. Photo Credit : Denis.Vostrikov / Shutterstock.com

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നാണ്, ഭൂമിയെയാണ് പ്രതിനിധീകരിക്കുന്നത്.

ഏകാംബരേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. Photo Credit : Denis.Vostrikov / Shutterstock.com
ADVERTISEMENT

പരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു. മറ്റ് ക്ഷേത്രങ്ങൾ – ജംബുകേശ്വരം (ജലം), അരുണാചലേശ്വരം (അഗ്നി), കാളഹസ്തി (വായു), ചിദംബരം (ആകാശം) എന്നിവയാണ്. 

 

പ്രസിദ്ധമായ പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നാണിത് . Photo Credit : Denis.Vostrikov / Shutterstock.com

ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പുനര്‍ജന്മം ഉണ്ടാകില്ല എന്നാണ് വിശ്വാസം.

പഞ്ചഭൂതങ്ങളിൽ ഭൂമിയെയാണ് ഈ ക്ഷേത്രം പ്രതിനിധീകരിക്കുന്നത്. Photo Credit : Denis.Vostrikov / Shutterstock.com

ശിവലിംഗത്തിന് വലതു ഭാഗത്ത്  ഉയരം കുറഞ്ഞ ഒരു ചെറിയ വഴിയിലൂടെയാണ് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത്. പുറത്തേക്കിറങ്ങുന്നതും ഒരു ചെറിയ വഴിയിലൂടെയാണ്.

ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ പുനര്‍ജന്മം ഉണ്ടാകില്ല എന്നാണ് വിശ്വാസം. Photo Credit : Denis.Vostrikov / Shutterstock.com
ADVERTISEMENT

അകത്തേക്ക് കുനിഞ്ഞു കയറി നടന്ന് വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്നു. ബാല്യം, യൗവനം, വർദ്ധക്യം എന്ന മൂന്ന് അവസ്ഥകളെയാണ്  ഈ  പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്. 

 

ക്ഷേത്രത്തിലേക്ക് കുനിഞ്ഞു കയറി വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്ന രീതിയിലാണ് പ്രദക്ഷിണവഴി. Photo Credit : Dmitry Rukhlenko / Shutterstock.com

ക്ഷേത്രത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച് ഐതിഹ്യം പറയുന്നത് ഇങ്ങനെ – പാർവതി ദേവി വേഗാവതി നദീ തീരത്തെ മാവിൻ ചുവട്ടിലിരുന്ന് തപസ്സു ചെയ്യുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനായി ശിവൻ അഗ്നിയെ പാർവതിക്കു നേരെ അയച്ചു.

ദേവി മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു.പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. തന്റെ സഹോദരിക്കു തുല്യയാണെന്ന് ദേവി എന്ന് കരുതിയ ഗംഗ പാർവതിയുടെ തപസ്സ് തടഞ്ഞില്ല. ഉമയ്ക്ക് ശിവനോടുള്ള ഭക്തിയും ആദരവും മനസ്സിലാക്കിയ പരമശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. 

ബാല്യം, യൗവനം, വർദ്ധക്യം എന്ന മൂന്ന് അവസ്ഥകളെയാണ് ഈ പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്. Photo Credit : Denis.Vostrikov / Shutterstock.com
ADVERTISEMENT

 

വേഗാനദി കരകവിഞ്ഞൊഴുകിയപ്പോൾ ശിവ ലിംഗത്തിന് തകരാറ് വന്നാലോ എന്ന് വിചാരിച്ച് ദേവി ശിവലിംഗത്തെ ആലിംഗനം ചെയ്തു.ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. ശിവനെ ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ എന്ന് വിശേഷിപ്പിക്കുന്നു. 

ക്ഷേത്രകുളം കമ്പൈ തീർഥം എന്നറിയപ്പെടുന്നു.

 

ഏകാംബരേശ്വര ക്ഷേത്ര സമുച്ചയം  23 ഏക്കറിലാണ് നിൽക്കുന്നത്. ക്ഷേത്ര ഗോപുരങ്ങളാണൊരു ആകർഷണം.ക്ഷേത്രത്തിന്റെ രാജ ഗോപുരത്തിന് 59 മീ ഉയരമുണ്ട്.

ദക്ഷിണേന്ത്യ യിലെ ഏറ്റവും ഉയരമേറിയ ഗോപുരങ്ങളിൽ ഒന്നാണിത്. ആയിരംകാൽ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാണ് ഇത് പണിതീർത്തത്. 

ആയിരംകാൽ മണ്ഡപം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. Photo Credit : Denis.Vostrikov / Shutterstock.com

 

ക്ഷേത്രകുളം കമ്പൈ തീർഥം എന്നറിയപ്പെടുന്നു. കാഞ്ചീപുരത്തെ മറ്റുക്ഷേത്രങ്ങളിലെ പോലെ പാർവതിക്ക് പ്രത്യേകമായി ശ്രീകോവിൽ ഇല്ല. കാമാക്ഷി അമ്മൻ കോവിലിലെ ദേവി ഏകാംബരേശ്വരന്റെ അർധാംഗിയാണെന്ന് വിശ്വസിക്കുന്നു. അതിനാലാണ് ഇവിടെ ദേവിക്ക് പ്രത്യേകം ശ്രീ കോവിൽ ഇല്ലാത്തത്. വിഷ്ണുവിന്റെ ഒരു ചെറിയ ശ്രീ കോവിൽ ക്ഷേത്രത്തിനകത്തുണ്ട്. 

ദക്ഷിണേന്ത്യ യിലെ ഏറ്റവും ഉയരമേറിയ ഗോപുരങ്ങളിൽ ഒന്നാണിത്. Photo Credit : Denis.Vostrikov / Shutterstock.com

 

നാല് ഗോപുരങ്ങൾ അഥവാ ഗേറ്റ്‌വേ ടവറുകൾ ഇവിടെയുണ്ട് .11 നിലകളും 192 അടി ഉയരവുമുള്ള തെക്കേഗോപുരമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരങ്ങളിൽ ഒന്ന്. ഏകാംബരേശ്വരർ, നിലത്തിങ്ങൽ തുണ്ടം പെരുമാൾ എന്നിവരുടേതാണ് ഏറ്റവും പ്രധാനം. ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകൾ ഉണ്ട്. വിജയനഗരകാലത്ത് നിർമ്മിച്ച ആയിരം തൂണുകളുള്ള ഹാൾ ആണ് ഏറ്റവും ശ്രദ്ധേയം . 

ഏകാംബരേശ്വര ക്ഷേത്ര സമുച്ചയം 23 ഏക്കറിലാണ് നിൽക്കുന്നത്.Photo Credit : Denis.Vostrikov / Shutterstock.com

 

ഒമ്പതാംനൂറ്റാണ്ടിൽ ചോളരാജവംശ കാലത്താണ് ഇന്നത്തെ കൊത്തുപണി നിർമ്മിച്ചത്. പിന്നീട് വിപുലീകരണങ്ങൾ വിജയനഗര ഭരണ കാലത്തെയാണ്. തമിഴ്‌നാട്സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിൾ എൻ ഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്  ക്ഷേത്രത്തിന്റെ പരിപാലനവും ഭരണവും നടത്തുന്നു.

പൂജാരിമാർ ബ്രാഹ്മണ ഉപജാതിയായ ശൈവസമുദായക്കാരാണ്. ദിവസവും ആറ്തവണ പൂജ. രാവിലെ 5:30 ന് ഉഷത്കാലം, 8:00 ന് കലശാന്തി, 10:00 ന് ഉച്ചിക്കളം, 6:00 ന് സായരക്ഷൈ, രാത്രി 8:00 ന് ഇരണ്ടാംകളം, രാത്രി 10:00 ന് അർദ്ധജാമം.

 

അഭിഷേകം ,അലങ്കാരം, നൈവേദ്യം ,ദീപാരാധന ഏകാംബരേശ്വരന്റെ പീഠത്തിന്. മണൽക്കൂന  ലിംഗമായതിനാൽ പീഠത്തിലാണ് ശുദ്ധിക്രിയ കൾ നടത്തുന്നത്. നാഗസ്വരം ,തകിൽ , പുരോഹിതർ വായിക്കുന്നവേദങ്ങളിലെ മതപരമായ നിർദ്ദേശങ്ങൾ ,ക്ഷേത്ര കൊടിമരത്തിന് മുന്നിൽ ആരാധകർ സാഷ്ടാംഗ പ്രണാമം എന്നിവയ്‌ക്കിടെയാണ് ആരാധന നടക്കുന്നത്.

സോമ വാരം ,ശുക്രവാരം ,പ്രദോഷം, അമാവാസി കാർത്തികനക്ഷത്രം, പൗർണമി, ചതുർഥി തുടങ്ങിയവ വിശേഷ ദിവസങ്ങളാണ്. ധാരാളം ഉത്സവങ്ങൾ നടക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൈങ്കുനി ബ്രഹ്മോത്സവം തമിഴ് മാസമായ പംഗുനിയിൽ,(മാർച്ച്-ഏപ്രിൽ) . 

കല്യാണോത്സവം പത്ത് ദിവസം നീണ്ടുനിൽക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠകളുടെ ഉത്സവ ചിത്രങ്ങൾ ക്ഷേത്രത്തിന്റെ തെരുവുകളിൽ വിവിധ മലകളിൽ വഹിച്ചുകൊണ്ട് വിവിധ ഘോഷയാത്രകളോടെ നടക്കും. അഞ്ചാം ദിവസം ഏകാംബരേശ്വരന്റ വെള്ളിപർവ്വതം നന്തിചുമക്കുന്നുരാവിലെയും വൈകുന്നേരങ്ങളിൽ രാവണേശ്വരവാഹനവും.

ആറാം ദിവസം രാവിലെ 63 നായൻമാരെ ഘോഷയാത്രയായി കൊണ്ടു പോകുന്നു, ഒൻപതാം ദിവസമാണ് വെള്ളി മാവടി സേവ. സമാപന ദിവസം, ഏകാംബരേശ്വരന്റെ വിവാഹം നടക്കുമ്പോൾ കല്യാണോത്സവം നടക്കുന്നു. പകൽസമയത്ത് അവിവാഹിതരായ പലരും ദേവതയോടൊപ്പം  വിവാഹം കഴിക്കുന്നു.  

 

ആത്മീയ മോചനത്തിനായി തീർത്ഥാടനം നടത്തേണ്ട ഏഴ് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കാഞ്ചീപുരം. വരദരാജ പെരുമാൾ ക്ഷേത്രം, ഏകാംബരേശ്വര ക്ഷേത്രം, കാമാക്ഷി അമ്മൻ ക്ഷേത്രം, കുമാരകോട്ടം ക്ഷേത്രം എന്നിവ കാഞ്ചീപുരത്തെ പ്രധാന ക്ഷേത്രങ്ങളാണ്. 

 

മഹാ വിഷ്ണുവിന്റെ  നൂറ്റിയെട്ട് ക്ഷേത്രങ്ങളിൽ പതിനഞ്ചെണ്ണം കാഞ്ചീപുരത്താണ് . കാഞ്ചിപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണീ ക്ഷേത്രം.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum Parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

 

English Summary : Significance of Kanchipuram Ekambaranathar Temple