ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതീം നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം ഗുരും.... എന്നും സൂര്യനുദിക്കും മുൻപ് ഭാരതപ്പുഴയോരത്തെ തിരുവില്വാമല പാമ്പാടി ഐവർമഠം കടവിൽ മുഴങ്ങുന്ന ശ്ലോകമാണിത്. കർമികൾ ചൊല്ലിക്കൊടുക്കുന്ന ഈ വരികൾ ബലി തർപ്പണത്തിന് എത്തുന്നവർ ഏറ്റുചൊല്ലും. എന്നും ബലി തർപ്പണത്തിന്

ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതീം നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം ഗുരും.... എന്നും സൂര്യനുദിക്കും മുൻപ് ഭാരതപ്പുഴയോരത്തെ തിരുവില്വാമല പാമ്പാടി ഐവർമഠം കടവിൽ മുഴങ്ങുന്ന ശ്ലോകമാണിത്. കർമികൾ ചൊല്ലിക്കൊടുക്കുന്ന ഈ വരികൾ ബലി തർപ്പണത്തിന് എത്തുന്നവർ ഏറ്റുചൊല്ലും. എന്നും ബലി തർപ്പണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതീം നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം ഗുരും.... എന്നും സൂര്യനുദിക്കും മുൻപ് ഭാരതപ്പുഴയോരത്തെ തിരുവില്വാമല പാമ്പാടി ഐവർമഠം കടവിൽ മുഴങ്ങുന്ന ശ്ലോകമാണിത്. കർമികൾ ചൊല്ലിക്കൊടുക്കുന്ന ഈ വരികൾ ബലി തർപ്പണത്തിന് എത്തുന്നവർ ഏറ്റുചൊല്ലും. എന്നും ബലി തർപ്പണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതീം

നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം ഗുരും....

ADVERTISEMENT

 

പിതൃഋണം മരണാനന്തരം ശ്രാദ്ധാദികർമങ്ങൾ അനുഷ്‌ഠിക്കുന്നതിലൂടെയാണു വീട്ടേണ്ടതെന്ന് പഴമക്കാർ പറയുന്നു

എന്നും സൂര്യനുദിക്കും മുൻപ് ഭാരതപ്പുഴയോരത്തെ തിരുവില്വാമല പാമ്പാടി ഐവർമഠം കടവിൽ മുഴങ്ങുന്ന ശ്ലോകമാണിത്. കർമികൾ ചൊല്ലിക്കൊടുക്കുന്ന ഈ വരികൾ ബലി തർപ്പണത്തിന് എത്തുന്നവർ ഏറ്റുചൊല്ലും. എന്നും ബലി തർപ്പണത്തിന് വിശ്വാസികളെത്തുന്ന കടവുകളിലൊന്നാണ് തിരുവില്വാമല ഐവർമഠം കടവ്. ഇന്ന് ഐവർമഠം കടവ് സംസ്കാര ക്രിയകൾക്കും പേരു കേട്ടതാണെങ്കിലും ഐവർമഠത്തിന്റെ യഥാർഥ കഥ ബലി തർപ്പണവുമായി ബന്ധപ്പെട്ടതാണ്. കുരുക്ഷേത്ര യുദ്ധത്തി‍ൽ കൗരവ സഹോദരങ്ങളെ മുഴുവൻ കൊന്നൊടുക്കിയ പഞ്ചപാണ്ഡ‍വർ പല പല കടവുകളിൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിയിട്ടെങ്കിലും പിതൃക്കൾ മോക്ഷപ്രാപ്തി കൈവരിച്ചതായി കണ്ടില്ലത്രെ. ഒടുക്കം പാമ്പാടി നിളാ തീരത്തെത്തി ബലിയിട്ടപ്പോൾ പിതൃക്കൾ തൃപ്തരായെന്നും ആ സന്തോഷത്തിൽ അഞ്ചു പേരും ചേർന്ന് ഇവിടെ ഒരു ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് കഥ.

ശ്രാദ്ധ നാളിലും വാവു ദിനത്തിലും ചെയ്യുന്ന പിണ്ഡത്തിന്റെ സാരാംശം സൂര്യകിരണങ്ങളിലൂടെ സൂര്യലോകത്ത് എത്തുകയും പിതൃക്കൾ അവ സ്വീകരിക്കുകയും ചെയ്യുമെന്നും വിശ്വാസികൾ സങ്കൽപ്പിക്കുന്നു

അഞ്ചു പേർ ചേർന്ന് പ്രതിഷഠിച്ചതിനാലാണ് ഈ ഇടത്തിന് ഐവർമഠം എന്നു പേരു വന്നതത്രെ. ആ പുരാണ കഥയുടെ അടിസ്ഥാനത്തിൽ പണ്ടു മുതൽക്കു തന്നെ ഐവർമഠം ബലി തർപ്പണത്തിനു പേരു കേട്ടതാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നെല്ലാം ഹൈന്ദവ വിശ്വാസികൾ ബലി ഇടാനായി ഇവിടെ എത്താറുമുണ്ട്. പിതൃഋണം മരണാനന്തരം ശ്രാദ്ധാദികർമങ്ങൾ അനുഷ്‌ഠിക്കുന്നതിലൂടെയാണു വീട്ടേണ്ടതെന്ന് പഴമക്കാർ പറയുന്നു. പിതൃക്കളോടുള്ള ആ കടമ നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ ദിനമത്രെ കർക്കടകവാവ്. പരേതാത്മാക്കൾ പിൻമുറക്കാർ ചെയ്യുന്ന കർമങ്ങളുടെ മന്ത്രധ്വനി കേൾക്കുകയും സന്തുഷ്‌ടരാകുകയും ചെയ്യുമെന്ന് വിശ്വാസം. ശ്രാദ്ധ നാളിലും വാവു ദിനത്തിലും ചെയ്യുന്ന പിണ്ഡത്തിന്റെ സാരാംശം സൂര്യകിരണങ്ങളിലൂടെ സൂര്യലോകത്ത് എത്തുകയും പിതൃക്കൾ അവ സ്വീകരിക്കുകയും ചെയ്യുമെന്നും വിശ്വാസികൾ സങ്കൽപ്പിക്കുന്നു. ഐവർമഠം കടവിലെ ശ്മശാനം പരിപാലിക്കുന്ന രമേശ് കോരപ്പത്ത് ശവസംസ്കാരത്തെക്കുറിച്ചും തർപ്പണത്തെക്കുറിച്ചും സംസാരിക്കുകയാണ് ‘മനോരമ ഓൺലൈനി’ൽ... 

പിതൃശാപം ഒഴിവാക്കാനും അതിൽനിന്ന് മോക്ഷം നേടാനും പഴയ തലമുറ അമാവാസി നാളിൽ ശ്രാദ്ധമൂട്ടാറുണ്ട്

 

ADVERTISEMENT

ഐവർമഠത്തിലെ ശ്മശാനത്തിൽ സംസ്കാര ക്രിയകൾക്ക് തിരക്കേറുന്നത് രണ്ടു പതിറ്റാണ്ടു മുൻപാണ്. സംസ്കാരം നടത്തിയവരുടെ അസ്ഥി ഒഴുക്കലും അവർക്കുള്ള ബലി തർപ്പണവും നിളാതീരത്തു തന്നെ നടത്താൻ സൗകര്യം ചെയ്യുന്നതിനാൽ ഐവർമഠം കടവിൽ ബലി തർപ്പണത്തിന് കഴിഞ്ഞ കുറേ വർഷങ്ങളായി തിരക്കേറിയിട്ടുണ്ട്. ശ്രാദ്ധ ദിനത്തിൽ എന്നതിനു പുറമേ, കറുത്ത വാവും ബലി തർപ്പണത്തിന് വിശേഷമാണ്. 

 

കോവിഡ് വന്നപ്പോൾ ഇവിടെ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയിരുന്നു. അത് കർക്കടകമായിട്ടില്ല

വർഷത്തിൽ 12 അമാവാസികൾ ഉണ്ടെങ്കിലും കർക്കടക വാവിനു പ്രാധാന്യം കൂടും. പിതൃശാപം ഒഴിവാക്കാനും അതിൽനിന്ന് മോക്ഷം നേടാനും പഴയ തലമുറ അമാവാസി നാളിൽ ശ്രാദ്ധമൂട്ടാറുണ്ട്. പഴയ തലമുറ 12 വാവും ആചരിച്ചിരുന്നു. പിന്നീടത് 4 വാവുകളായി മാറി. തുലാം, കുംഭം, മേടം, കർക്കടകം എന്നീ മാസങ്ങളിലേതാണിത്. ഇതിൽ പ്രധാനം കർക്കടക വാവു തന്നെ. ഐവർമഠം കടവിൽ ഓരേ കർക്കടക വാവിനും ആയിരങ്ങളാണു തർപ്പണത്തിനെത്തുക. ഈ വർഷത്തെ തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി–രമേശ് കോരപ്പത്ത് സംസാരിക്കുകയാണ്, ഐവർമഠത്തിലെ ആചാരങ്ങളെപ്പറ്റി, അനുഭവങ്ങളെപ്പറ്റി...

 

ADVERTISEMENT

∙ കർക്കടകം കഴിഞ്ഞു കിട്ടുക എന്നത് ഭാഗ്യമാണെന്നാണല്ലോ പണ്ട് പ്രായമുള്ളവർ പറഞ്ഞിരുന്നത്. കർക്കിടകത്തിലാണോ മരണങ്ങൾ ഏറുക? 

രമേശ് കോരപ്പത്ത്

 

പണ്ട്, പഞ്ഞമാസമായിരുന്നപ്പോൾ പട്ടിണി മരണങ്ങൾക്കുള്ള സാധ്യത കൂടി കണ്ടിട്ട് രൂപപ്പെട്ട പഴഞ്ചൊല്ലാവാം അത്. ഇന്ന് അതിന് പ്രസക്തിയില്ല. കോവിഡ് വന്നപ്പോൾ ഇവിടെ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയിരുന്നു. അത് കർക്കടകമായിട്ടില്ല. പുതിയ രോഗത്തെ നേരിടാനാവാഞ്ഞിട്ടാണ്. 

 

പുഴയെ ചുറ്റിപ്പറ്റിയാണു സംസ്‌കാരങ്ങളുണ്ടായത് എന്ന ചരിത്രം ഇവിടെയെത്തുമ്പോൾ ഇനി തിരുത്താം: ഇവിടെ ‘സംസ്‌കാര’ങ്ങൾ നടക്കുന്നതുകൊണ്ടാണു പുഴ ഇങ്ങനെയെങ്കിലും ഒഴുകുന്നത്.

∙ മരണത്തെ തിരുവില്വാമലക്കാർക്ക് പൊതുവേ പേടിയില്ലാതായോ? 

 

മരണത്തെ പേടിയുണ്ടാവും. പക്ഷേ, മൃതദേഹത്തോടു മറ്റു നാട്ടുകാർക്കുള്ളത്ര പേടി ഇവിടെയുള്ളവർക്കില്ല എന്നു തോന്നുന്നു. ഇവിടെ ആംബുലൻസിലൊക്കെ ഒരു ലിഫ്‌റ്റ് ചോദിക്കാൻ ആളുകൾക്കു ധൈര്യം വന്നിട്ടുണ്ട്. കാരണം, ആംബുലൻസുകൾ തലങ്ങും വിലങ്ങും ഓടുകയാണല്ലോ. ഓരോ 15 മിനിറ്റിലും പാമ്പാടി, തിരുവില്വാമല സെന്ററുകളിലൂടെ ഒരു ആംബുലൻസെങ്കിലും പാസ് ചെയ്യും. 

 

മൃതദേഹം ഇറക്കി പോകുന്നവരോടു ധൈര്യമായി ലിഫ്‌റ്റ് ചോദിക്കുന്നു ഇവിടുത്തുകാർ. പക്ഷേ, ചെറുപ്പക്കാരോളം ഈ കാര്യത്തിൽ വളർച്ച മുതിർന്നവർക്കില്ല. സ്‌കൂൾ കുട്ടികൾക്കൊന്നും ഇവിടെ ആംബുലൻസിൽ കയറാൻ പേടിയില്ല. ഉച്ചയ്‌ക്ക് സ്‌കൂളിൽ നിന്നു വീടു വരെയെത്താൻ, തരപ്പെട്ടാൽ അവർ ആംബുലൻസിൽ കയറിക്കൂടും. അതു നല്ലൊരു മാറ്റമായാണ് എനിക്കു തോന്നുന്നത്. ഈ ആംബുലൻസ് ഇങ്ങനെ നികൃഷ്‌ടമായി കാണേണ്ട വസ്‌തുവല്ല. 

 

∙ ഒരാളുടെ ജീവിതത്തിൽ മരണാനന്തര കർമങ്ങൾക്ക് എത്ര മാത്രം പങ്കുണ്ട്? 

 

പരേതാത്മാക്കൾക്കു വേണ്ടിയുള്ള യജ്‌ഞത്തിന്റെ ഭാഗമാണ് ശ്രാദ്ധക്രിയ എന്നാണു സങ്കൽപം. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ നോക്കാൻ തയാറാകാത്ത മക്കളും മാതാപിതാക്കൾ മരിച്ചു കഴിഞ്ഞാൽ മരണാനന്തര കർമം ഗംഭീരമായി നടത്താൻ താൽപര്യപ്പെടുന്നുവെന്നതാണു വിരോധാഭാസം. നിങ്ങൾ നിങ്ങളുടെ അച്‌ഛനമ്മമാർക്ക്, മരിച്ചു കഴിഞ്ഞ് എന്തു കൊടുക്കുന്നുവെന്നതിലല്ല, ജീവിച്ചിരിക്കുമ്പോൾ അവരെ എങ്ങനെ നോക്കിയെന്നതാണു പ്രധാനം. 

 

വയസ്സുകാലത്ത് അച്‌ഛനുമമ്മയും വയ്യാതെ കിടക്കുമ്പോൾ ‘തിരക്കു’ കാരണം ഒന്നു തിരിഞ്ഞുനോക്കാൻ പറ്റാത്ത മക്കൾ, മരണാനന്തരകർമം അത്ര തൃപ്‌തിയായില്ലെന്നു പരാതി പറയുമ്പോൾ തമാശയാണു തോന്നാറുള്ളത്. മറ്റേ കൂട്ടർക്കു ചെയ്‌ത അത്ര സമയം കർമം ഞങ്ങൾക്കു വേണ്ടി ചെയ്‌തില്ല, അവർക്കു മന്ത്രം ചൊല്ലിയ അത്ര ഉച്ചത്തിൽ ഞങ്ങൾക്കു വേണ്ടി ചൊല്ലിയില്ല... അങ്ങനെ എത്രയെത്ര പരാതികൾ? പക്ഷേ, പരാതി ഉന്നയിക്കുന്നവർ അച്‌ഛനുമമ്മയും ആഗ്രഹിക്കുന്ന സമയത്ത് അവർക്കടുത്ത് കുറച്ചു സമയം ചെലവഴിക്കാൻ തയാറായിട്ടുണ്ടാവുമോ? പലരുടെയും കാര്യത്തിൽ, ഇല്ല എന്നാണ് ഉത്തരം. 

 

ശ്രാദ്ധചടങ്ങുകൾക്കു വരുമ്പോൾ എത്ര തോർത്തു കൊണ്ടുവരണം, അത് എങ്ങനെ ഉടുക്കണം എന്നൊക്കെയാണ് ആളുകൾ ഫോണിൽ വിളിച്ചു സംശയം ചോദിക്കുക. ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ വലിയ തമാശ തോന്നും. ഇത്ര നിസ്സാരമായ കാര്യങ്ങളിലാണു ജനത്തിനു ശ്രദ്ധ. അതേസമയം, പിതൃകർമങ്ങൾ എന്തിനാണെന്നും മറ്റും മനസ്സിലാക്കി അതിന്റെ ഗൗരവത്തോടെ കാര്യങ്ങൾ കാണാൻ അധികം പേർക്കും കഴിയുന്നില്ല. കർമം ചെയ്യുമ്പോൾ വലത്തോട്ടുടുക്കുന്ന മുണ്ട് ഇടത്തോട്ടുടുക്കാമോ?, വെള്ളയ്‌ക്കു പകരം കറുപ്പുടുത്താൽ പ്രശ്‌നമാവുമോ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് തിരിച്ചു ചോദിക്കാറുണ്ട്, നിങ്ങൾ നിങ്ങളുടെ അച്‌ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ അവർക്കു വേണ്ട കാര്യങ്ങൾ അവർ ആഗ്രഹിക്കുന്നതു പോലെ ചെയ്‌തുകൊടുത്തിട്ടുണ്ടോ എന്ന്. മരിച്ചു കഴിഞ്ഞാൽ കർമം ഗംഭീരമായി നടത്തുന്നതിൽ വലിയ കാര്യമില്ല. അത് ആർക്കും കഴിയും. 

 

∙ ഭാരതപ്പുഴയും ബലിതർപ്പണവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു? 

 

ഭാരതപ്പുഴയുടെ തീരത്തുള്ള പഞ്ചസ്നാനഘട്ടങ്ങളിലൊന്നാണു തിരുവില്വാമല. തിരുമിറ്റക്കോട്, തിരുനാവായ, തൃത്താല, തിരുവാലത്തൂർ എന്നിവിടങ്ങളിലെല്ലാം ബലിതർപ്പണം പ്രധാനം തന്നെ. പുഴ തന്നെയാണ് ബലി തർപ്പണത്തിന്റെ അടിസ്ഥാനം. പക്ഷേ, പുഴയെ ചുറ്റിപ്പറ്റിയാണു സംസ്‌കാരങ്ങളുണ്ടായത് എന്ന ചരിത്രം ഇവിടെയെത്തുമ്പോൾ ഇനി തിരുത്താം: ഇവിടെ ‘സംസ്‌കാര’ങ്ങൾ നടക്കുന്നതുകൊണ്ടാണു പുഴ ഇങ്ങനെയെങ്കിലും ഒഴുകുന്നത്. പുഴ ശരിക്കും നാമാവശേഷമായിരിക്കുന്നു. 

 

വേനൽക്കാലത്ത് പുഴയിൽ ശരിക്കും ഒഴുക്കു നിലച്ച മട്ടാണ്. ചെറിയ ചെറിയ നീരരുവികളായി വന്ന് അവിടവിടെ ഒഴുക്കു നിലച്ചു നിൽക്കുന്നതു കാണാം. ഞങ്ങൾ, ശ്‌മശാനം നടത്തിപ്പുകാരാണു വേനൽക്കാലത്തു മണൽച്ചാക്കിട്ടു തടയണ കെട്ടി വെള്ളം നിർത്താറുള്ളത്. കർമം ചെയ്യാനെത്തുവർക്കു കുളിക്കാൻ വേണ്ടിയാണത്. പണ്ട് ഒരു വേൽക്കാലത്തു പുഴയിൽ കുളം കുഴിച്ചിട്ടാണു വെള്ളം കണ്ടെത്തിയത്. ഒരു മൂന്നുമാസക്കാലം മരണാനന്തര കർമങ്ങൾക്കെത്തുന്നവർ അതിലായിരുന്നു കുളി. ശരിക്കും പറഞ്ഞാൽ, മരണങ്ങളാണ് ഇവിടെ പുഴയുടെ ജീവൻ നിലനിർത്തുന്നത്.

 

English Summary: Ramesh Korappath of Thiruvilwamala Ivormadam Explains Karkidaka Vavu Bali