പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത്  ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.

ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാനവാതിൽ

 

മധുര പലഹാരങ്ങൾ ഉറിയിലായി സമർപ്പിക്കുന്ന ഭക്തർ
ADVERTISEMENT

ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് .

ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.

 

കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചു കുട്ടികൾ നിലവിളക്കു തെളിയിച്ചു ഭഗവാന് സമർപ്പണം നടത്തുന്നു

ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്‌തി പൂജ നടത്തിയാൽ ആഗ്രഹ സാഫല്യവുമുണ്ടാകുമെന്നാണ് വിശ്വാസം. 

ഉറിയിൽ വഴിപാടായ ദ്രവ്യങ്ങൾ നിറയ്ക്കുന്ന ഭക്തർ

 

ഉറി നിറയ്ക്കുന്ന കുഞ്ഞു ഭക്തൻ
ADVERTISEMENT

ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.

എല്ലാ രോഹിണി നാളിലും നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ പങ്കെടുക്കുന്ന ഭക്തർ

 

നിറച്ച ഉറിയുമായി പ്രദക്ഷിണം വയ്ക്കുന്ന കുഞ്ഞു ഭക്തൻ

വർഷങ്ങൾക്ക് മുന്നേ  ഭഗവാന്റെ പ്രതിഷ്ഠാ സമയത്ത്  കൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നു എന്നാണു ഐതീഹ്യം. ഒരിക്കൽ പുനർനിർമ്മാണ സമയത്ത്  താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത്  ഉള്ളിൽ സ്ഥാപിച്ച വെറ്റ വാടാതിരുന്ന സംഭവം ഏവരിലും അത്ഭുതം ഉളവാക്കിയിരുന്നു.

ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ഉറി സമർപ്പിക്കുന്ന ഭക്തർ

 

ADVERTISEMENT

ഉദ്ധിഷ്ടകാര്യസിദ്ധിക്കു മാത്രമല്ല ഇവിടം പ്രസിദ്ധമായിട്ടുള്ളത് , സാധനങ്ങൾ കളഞ്ഞുപോയൽ പാൽപ്പായസം വഴിപാട് നേർന്നു ഭഗവാനെ വന്നു പ്രാർഥിച്ചാൽ   സാധനം തിരികെ കിട്ടും എന്ന വിശ്വാസവുമുണ്ട്.

 

ഈ ക്ഷേത്രത്തിൽ പ്രാർഥിച്ചാൽ സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം

എല്ലാ രോഹിണി നാളിലും നടത്തിവരുന്ന മഹാസുദർശന  ലക്ഷ്യ പ്രാപ്‌തി പൂജയിൽ പങ്കെടുത്താൽ  വിവാഹതടസം, ജോലിതടസം, സന്താന തടസം  ഇവ നീങ്ങുമെന്നാണ് വിശ്വാസം.

 

ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കാനായി എടുക്കുന്നു

കൂടാതെ എല്ലാ രോഹിണി നാളിലും "രോഹിണിയൂട്ട് " എന്ന ചടങ്ങും നടത്തിവരുന്നു.  വർഷങ്ങളായി ഈ ക്ഷേത്രത്തിൽ  സർവകാര്യസിദ്ധിക്കായി മഹാസുദർശന  ലക്ഷ്യ പ്രാപ്‌തി പൂജ നടത്തി വരുന്നു.

 

എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരുമണിക്കൂർ നടക്കുന്ന പൂജയിൽ 100  രൂപ  അടച്ചാൽ പൂജക്ക് ആവശ്യമായ നെയ് വിളക്ക് ,പൂവ് ,ചന്ദന തിരി ,കർപ്പൂരം ,ഇല ,തീർഥ പത്രം ,വെറ്റില ഇവ ക്ഷേത്രത്തിൽ നിന്നും നൽകും . ആചാര്യന്റെ നിർദ്ദേശ പ്രകാരം പൂജ തുടങ്ങും.

 

ഉറി നിറയ്ക്കൽ ചടങ്ങിൽ നിന്ന്

ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി  വഴിപാട് 

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

എല്ലാ ദിവസവും ഭക്തർക്ക് വഴിപാട് നടത്താം. രാവിലെ 6.30 മുതൽ 10 മണി വരെയും വൈകുന്നേരം 5.30 മുതൽ 6.15 വരെയുമാണ് വഴിപാടു സമർപ്പണം 

ക്ഷേത്രത്തിലെ പിച്ചിള പൊതിഞ്ഞ ശ്രീകോവിൽ

 

രാധയായി ഒരുങ്ങിയകുട്ടി അമ്മയോടൊപ്പം

ഉറിയിൽ ഭഗവാന്റെ നിവേദ്യങ്ങൾ ആയ, വെണ്ണ, കദളിപഴം, കൽക്കണ്ടം, ഉണ്ട ശർക്കര, പഞ്ചസാര, അവൽ, ഉണക്കമുന്തിരി, ഉണ്ണിയപ്പം, മധുര പലഹാരങ്ങൾ  ഇവ നിറക്കാം.

 

300 രൂപ നൽകിയാൽ ക്ഷേത്രത്തിൽ നിന്നും ഉറിയും കലവും ലഭിക്കും. ഉറിയിൽ നിറക്കാനുള്ള അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ട ശർക്കര ഇവ എപ്പോഴും ക്ഷേത്രത്തിൽ ലഭിക്കും.

 

മറ്റു സാധനങ്ങൾ ഭക്തർ പറയുന്നത് അനുസരിച്ച് ക്ഷേത്രത്തിൽ തയ്യാർ ചെയ്തു തരും.

    

ഉറി സമർപ്പിക്കൽ ഇങ്ങനെ  

 

മധുരപലഹാരങ്ങളും, വെണ്ണ, കൽക്കണ്ടം, പഞ്ചസാര, അവൽ, ഉണ്ടശർക്കര, കദളിപഴം ഇവ ഉളനാട്ടിലെ ഉണ്ണിക്കണ്ണനോട് പ്രാർഥിച്ചു കൊണ്ട്  ഉറിയിൽ നിറക്കുന്നു.

 

നിറച്ച ഉറി ശ്രീകോവിലിനു ചുറ്റും  വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഒരു പ്രദിക്ഷിണം വെച്ച ശേഷം നമസ്ക്കാരമണ്ഡപത്തിൽ വെക്കുന്നു.

 

അതിനു ശേഷം ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കുന്നു. നേദിച്ച ശേഷം ഉറി സമർപ്പിച്ച ആൾ കൊച്ചുകുട്ടികൾക്ക് ആദ്യം പ്രസാദമായി നൽകും.പിന്നീട് മാത്രമേ മുതിർന്നവർക്ക്  നൽകൂ.

 

ഉറി വഴിപാട് നടത്തുന്നത്തിലൂടെ ഭക്തന്റെ ഏത് ആഗ്രഹവും ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ സാധിച്ചു തരും എന്നാണ് വിശ്വാസം.

 

ചിങ്ങമാസത്തിലെ ആണ്ടുപിറപ്പ് , ഉത്രാടം( ഉത്രടകാഴ്ച), തിരുവോണം, വിനായക ചതുർഥി , അഷ്ടമിരോഹിണി , കന്നിയിലെ പൂജവയ്‌പ്പ് ,വിദ്യാരംഭം , തുലാത്തിലെ ആയില്യം , വൃശ്ചികം ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന  12 കളഭം അവതരചർത്ത് , മകരവിളക്ക് ,കുംഭത്തിലെ കാർത്തിക  പൊങ്കാല ,മീനത്തിലെ പ്രതിഷ്ഠാ  രോഹിണി മഹോത്സവം , വിഷു എന്നിവ ഈ ക്ഷേത്രത്തിൽ പ്രധാനമാണ്.

 

ക്ഷേത്രം ഫോൺ നമ്പർ -7902269122