രണ്ടാഴ്ച കൂടുമ്പോൾ ഒരു ഉത്സവം, അങ്ങനെയാണ് ബംഗാളിലെ ‘ആഘോഷ’ക്കണക്കെന്ന് ഒരു പറച്ചിലുണ്ട്. എന്നാൽ ചെറുതും വലുതുമായ ഉത്സവങ്ങളെത്ര വന്നാലും പോയാലും എല്ലാറ്റിനും അവധി കൊടുത്ത് ബംഗാളിന്റെ ഹൃദയം ഒരേ താളത്തിൽ മിടിക്കുന്നത് ദുർഗാപൂജാ ഉത്സവം എന്ന ശാരദോത്സവത്തെ വരവേൽക്കാനായാണ്. വനപർവതാദി ദുർഗങ്ങളിൽ

രണ്ടാഴ്ച കൂടുമ്പോൾ ഒരു ഉത്സവം, അങ്ങനെയാണ് ബംഗാളിലെ ‘ആഘോഷ’ക്കണക്കെന്ന് ഒരു പറച്ചിലുണ്ട്. എന്നാൽ ചെറുതും വലുതുമായ ഉത്സവങ്ങളെത്ര വന്നാലും പോയാലും എല്ലാറ്റിനും അവധി കൊടുത്ത് ബംഗാളിന്റെ ഹൃദയം ഒരേ താളത്തിൽ മിടിക്കുന്നത് ദുർഗാപൂജാ ഉത്സവം എന്ന ശാരദോത്സവത്തെ വരവേൽക്കാനായാണ്. വനപർവതാദി ദുർഗങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാഴ്ച കൂടുമ്പോൾ ഒരു ഉത്സവം, അങ്ങനെയാണ് ബംഗാളിലെ ‘ആഘോഷ’ക്കണക്കെന്ന് ഒരു പറച്ചിലുണ്ട്. എന്നാൽ ചെറുതും വലുതുമായ ഉത്സവങ്ങളെത്ര വന്നാലും പോയാലും എല്ലാറ്റിനും അവധി കൊടുത്ത് ബംഗാളിന്റെ ഹൃദയം ഒരേ താളത്തിൽ മിടിക്കുന്നത് ദുർഗാപൂജാ ഉത്സവം എന്ന ശാരദോത്സവത്തെ വരവേൽക്കാനായാണ്. വനപർവതാദി ദുർഗങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാഴ്ച കൂടുമ്പോൾ ഒരു ഉത്സവം, അങ്ങനെയാണ് ബംഗാളിലെ ‘ആഘോഷ’ക്കണക്കെന്ന് ഒരു പറച്ചിലുണ്ട്. എന്നാൽ ചെറുതും വലുതുമായ ഉത്സവങ്ങളെത്ര വന്നാലും പോയാലും എല്ലാറ്റിനും അവധി കൊടുത്ത് ബംഗാളിന്റെ ഹൃദയം ഒരേ താളത്തിൽ മിടിക്കുന്നത് ദുർഗാപൂജാ ഉത്സവം എന്ന ശാരദോത്സവത്തെ വരവേൽക്കാനായാണ്. വനപർവതാദി ദുർഗങ്ങളിൽ വസിക്കുന്നവൾ, വളരെ ബുദ്ധിമുട്ടി മാത്രം അറിയാനാവുന്നവൾ എന്നിങ്ങനെ അർഥതലങ്ങളുള്ള മഹിഷാസുരമർദിനിയായ ദുർഗാദേവിയുടെ വിവിധ രൂപങ്ങളും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുമാണ് നവരാത്രിയുടെ ആധാരം. ഇന്ത്യക്കാർ ഉള്ളിടത്തെല്ലാം നവരാത്രിയും ദുർഗാപൂജയും ഉണ്ടെങ്കിലും 10 ദിവസത്തെ ദുർഗാപൂജാ ഉത്സവം പശ്ചിമബംഗാളിന് വിശ്വാസമെന്നതിനു പുറമേ ഒരു വികാരം തന്നെയാണ്. ബംഗാളിൽ, പ്രത്യേകിച്ച് കൊൽക്കത്തയുടെ നിരത്തുകളിൽ ഉയരുന്ന ദുർഗാ പന്തലുകളെപ്പറ്റി പറയാതെ പശ്ചിമ ബംഗാളിൽ നവരാത്രി ഉത്സവം പൂർണമാവുന്നില്ല. ഒൻപതു ദിവസത്തെ ദുർഗാ ആരാധനയ്ക്ക്, മാസങ്ങൾക്കു മുൻപേ ദുർഗാ പന്തലുകൾ കെട്ടി പശ്ചിമബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങൾ നവരാത്രി ആഘോഷിക്കാൻ തയാറെടുക്കും. ക്ഷേത്രങ്ങളിലും വീടുകൾക്കുള്ളിലും നടക്കുന്ന പൂജകൾക്കു പുറമെയാണ് പൊതുസമൂഹത്തിനായി പന്തലുകളൊരുക്കി പൂജാവേദിയൊരുക്കുന്നത്. പശ്ചിമബംഗാളിലെ ഏറ്റവും വലിയ ആഘോഷമായ ദുർഗാ പൂജ 2021ൽ യുനെസ്കോ പൈതൃക പട്ടികയിലും ഇടം നേടിയിരുന്നു. എന്താണ് ദുർഗാ പൂജ പന്തലുകളുടെ പ്രസക്തി? ഇത്തവണ ചില പന്തലുകൾ വിവാദത്തിൽപ്പെട്ടതെങ്ങനെ? ബംഗാളിന്റെ ജീവിതവുമായി ദുർഗാപൂജ പന്തലുകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ബംഗാളിൽനിന്നുള്ള കാഴ്ചകളിലൂടെയും എഴുത്തിലൂടെയും ഒരു യാത്ര... കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിപ്പോയ നവരാത്രി ആഘോഷം ഇത്തവണം പൂർവാധികം വിപുലമായാണ് ആഘോഷിക്കപ്പെടുന്നതെന്നും മറക്കരുത്. 

കൊൽക്കത്തയിലെ ദുർഗാപൂജ പന്തലുകളിലൊന്ന്. ചിത്രം: twitter/KolkataPolice

 

ADVERTISEMENT

∙ ബംഗാളിന്റെ പന്തൽപ്രേമം

ബംഗാളിലെ ദുർഗാപൂജ പന്തലുകളിലൊന്ന്. ചിത്രം: Dibyangshu SARKAR / AFP

 

വിശ്വാസമാണെങ്കിലും വിപ്ലവമാണെങ്കിലും കലയുടെ ചാതുര്യമില്ലാതെ ബംഗാളിൽ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. അതിനൊരു ദൃഷ്ടാന്തമാണ് ദുർഗാപന്തലുകൾ. ആചാരാനുഷ്ഠാനങ്ങൾ തെറ്റാതെ, ആദിശക്തിയെ പൂജിക്കുന്ന പന്തലുകൾ വ്യത്യസ്തമാക്കാൻ, ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും പശ്ചിമബംഗാൾ. സൂക്ഷ്മമായ വിശദാംശങ്ങൾ പോലും നഷ്ടമാകാതെ ഉണ്ടാക്കുന്ന വിഗ്രഹങ്ങളുടെ ഇരിപ്പിടമാണ് ആ പന്തലുകൾ. എന്നാൽ ഓരോ വർഷവും പുതിയ പ്രമേയങ്ങൾ കൊണ്ടുവന്ന് ദുർഗാകുടീരങ്ങളെ കലാകുടീരങ്ങളാക്കി മാറ്റുന്നു അവർ . 

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആകൃതിയിൽ കൊൽക്കത്തയിൽ നിർമിച്ച ദുർഗാപൂജ പന്തൽ. ചിത്രം: twitter/Imanishdey

 

കൊൽക്കത്തയിലെ ദുർഗാപൂജ പന്തലുകളിലൊന്ന്. ചിത്രം: Dibyangshu SARKAR / AFP
ADVERTISEMENT

∙ വത്തിക്കാൻ സിറ്റിയും ദുർഗാപൂജയും

 

ബംഗാളിലെ ദുർഗാപൂജ പന്തലുകളിലൊന്നിലെ കാഴ്ച. ചിത്രം: Dibyangshu SARKAR / AFP

റോമിലെ വത്തിക്കാൻ സിറ്റി കാണാൻ കൊൽക്കത്തയ്ക്ക് ഒരവസരം– വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിൽ ദുർഗാ പൂജാ പന്തൽ ഒരുക്കുമ്പോൾ സംഘാടകരുടെ മനസ്സിൽ അതുമുണ്ടായിരുന്നു. ഒക്ടോബർ 1ന് തുടങ്ങിയ നവരാത്രി ആഘോഷങ്ങളിൽ മുങ്ങിപ്പൊങ്ങുന്ന കൊൽക്കത്തയുടെ, ഈവർഷത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാണ് വത്തിക്കാൻ പന്തൽ. കൂറ്റൻ താഴികക്കുടവും ചുമർ ചിത്രങ്ങളുമുള്ള സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃക സൃഷ്ടിച്ചത് 50–ാം വാർഷികം ആഘോഷിക്കുന്ന ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ലാണ്. 

 

ADVERTISEMENT

നൂറിലേറെ കരകൗശല വിദഗ്ധർ ചേർന്നാണ് രണ്ടു മാസം കൊണ്ട് പന്തൽ നിർമിച്ചത്. കഴിഞ്ഞവർഷം ബുർജ് ഖലീഫയുടെ മാതൃകയിൽ ഒരുക്കിയ പന്തലും ശ്രദ്ധ നേടിയിരുന്നു. ക്രൈസ്തവ ചിത്രങ്ങളുടെ മധ്യത്തിലാണ് ദുർഗാദേവിയുടെ അലങ്കരിച്ച പ്രതിമകളുള്ളത്. അതേസമയം, ബംഗാളി ‘ഫ്ലേവറി’ൽ ഒരു പ്രമേയം കണ്ടെത്താൻ സാധിച്ചില്ലേ എന്ന വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ചിലർ ഉയർത്തി. എന്നാൽ ഇതൊരു കലാസൃഷ്ടിയാണെന്നും ദുർഗാ മായുടെ പ്രാധാന്യം കുറയ്ക്കുകയല്ല അതിന്റെ ഉദ്ദേശമെന്ന മറുപടിയിൽ എതിർപ്പുകൾ ബലഹീനമായി. 

 

ചിത്രം: Money SHARMA / AFP

∙ കെകെയുടെ ഓർമകളിൽ 

 

ചെങ്കോട്ടയുടെ മാതൃകയിൽ ബംഗാളിൽ നിർമിച്ചിരിക്കുന്ന ദുർഗാപൂജ പന്തൽ. ചിത്രം: Dibyangshu SARKAR / AFP

കൊൽക്കത്തയിൽ ഇക്കഴിഞ്ഞ വർഷം ലൈവ് കൺസർട്ട് നടത്തിക്കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച പ്രശസ്ത ഗായകൻ കെകെയുടെ അവസാന പരിപാടി നടന്ന നസ്റുൽ മഞ്ച വരെ ദുർഗാപന്തലിന് ഇത്തവണ മാതൃകയായി. കബിരാജ് ബാഗൻ സർബോജനിൻ പൂജാ കമ്മിറ്റി, നോർത്ത് കൊൽക്കത്തയിൽ പുനർനിർമിച്ച നസ്റുൽ മഞ്ച് മാതൃകയിൽ മൈക്കുമായി പാടിക്കൊണ്ടിരിക്കുന്ന ജീവൻ തുടിക്കുന്ന കെകെയുടെ പ്രതിമയും ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്. 

 

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആകൃതിയിൽ കൊൽക്കത്തയിൽ നിർമിച്ച ദുർഗാപൂജ പന്തലിനുള്ളിലെ കാഴ്ച. ചിത്രം: twitter/Imanishdey

∙ ‘പെറ്റ്’ പന്തൽ 

വാൻ ഗോഗിന്റെ ചിത്രങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച ദുർഗാപൂജ പന്തൽ. ചിത്രം: twitter/rafiath_rashid

ബിധാൻ സാരനി അറ്റ്‌ലസ് ക്ലബ്ബിന്റെ പ്രമേയമാകട്ടെ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് – ഓമനമൃഗങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ് ദുർഗാപന്തൽ. ദുർഗാമായുടെ വാഹനമായ സിംഹത്തിനെ കൂടാതെ രണ്ടു നായ്ക്കളുടെ രൂപവും ദേവിയുടെ കാൽക്കലായി പണിതിട്ടുണ്ട്. മറ്റൊരു രസം ക്രുദ്ധമായ മുഖത്തോടെ ബൈക്കിൽ ചീറിപ്പായുന്ന മഹിഷാസുരന്റെ ചിത്രമാണ്.

 

∙ രാജകൊട്ടാരവും.. 

 

സൗത്ത് കൊൽക്കത്തയിലെ ദേശപ്രിയ പാർക്ക് പൂജാ പന്തൽ ഇത്തവണ രാജബാരി (രാജകൊട്ടാരം) മാതൃകയിലാണ്. ഇതിന്റെ പ്രൗഢിക്കു സ്ഥാനം ഒറിജിനലിനൊപ്പമാണ്! വാൻ ഗോഗിന്റെ ചിത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു തയാറാക്കിയ പന്തലും ശ്രദ്ധേയമാണ്. 

 

∙ പന്തൽ വിരിക്കുന്ന രാഷ്ട്രീയം

 

കലയുടെ മുഖം മാത്രമല്ല, രാഷ്ട്രീയവും ഈ ഉത്സവകാലത്ത് ആശയപ്പന്തൽ വിരിക്കുന്നു. ഓൾ ഇന്ത്യാ മഹാസഭ ഒരുക്കിയ ദുർഗാപൂജാ പന്തലിൽ മഹിഷാസുരന് നൽകിയ മുഖം സാക്ഷാൽ മഹാത്മാ ഗാന്ധിയുടേത്! ഇത് ഏറെ വിവാദമായതോടെ പിൻവലിച്ചു. ഒരു മാധ്യമത്തിനു നൽകിയ പ്രതികരണത്തിൽ വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് യൂണിറ്റ് ഓഫ് ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ഭാരവാഹി നൽകിയ വിശദീകരണം ‘‘ഗാന്ധിയെ യഥാർഥ അസുരനായി തന്നെയാണ് ഞങ്ങൾ കാണുന്നത്’’എന്നാണ്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പന്തലും വർഗീയ ഫാഷിസത്തോടുള്ള എതിർപ്പ് പ്രമേയമായ പന്തലുമെല്ലാം രാഷ്ട്രീയ നിലപാടുകൾ തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്. 

 

∙ സമൂഹത്തോടുള്ള കരുതൽ 

 

2021ൽ ബോസ്പുക്കുർ സിതല മന്ദിർ ഒരുക്കിയ ദുർഗാപന്തൽ ഒരു വലിയ ഹുക്കയുടെ രൂപത്തിലായിരുന്നു. പുകവലിയുടെ അനന്തരഫലങ്ങൾ ഓർമിപ്പിക്കുന്നതായിരുന്നു പന്തലിന്റെ പ്രമേയം. എന്നാൽ ഇത്തവണ, ‘പുനഃസ്ഥാപിക്കൽ’ എന്ന ആശയത്തിലൂന്നിയാണ് പന്തൽ. ബംഗാളിലെ പുരാതനമായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് അതിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന പന്തൽ ആശയം. കുട്ടിക്കാലത്തെ സന്തോഷദിനങ്ങളെ ഓർമിപ്പിക്കുന്ന പന്തൽ, കോവിഡ് പോരാളികളെ സ്മരിച്ചുകൊണ്ടുള്ളവ തുടങ്ങി നൂറുകണക്കിന് പന്തലുകളാണ് കൊൽക്കത്ത നഗരത്തെ അലങ്കരിക്കുന്നത്. 

സാമൂഹികവും രാഷ്ട്രീയവുമായ ആശയങ്ങളിലൂന്നിയവ മാത്രമല്ല, ക്ഷേത്രങ്ങളുടെയും വിവിധ ആരാധനാലയങ്ങളുടെയും മാതൃകയിലും പന്തലുകൾ ഉയരുന്നു. വത്തിക്കാൻ സിറ്റിയിലൂടെ അകത്തു കടന്നാലും മെക്ക വഴി കയറിയാലും തങ്ങളുടെ വിശ്വാസമോ ആരാധനയോ കളങ്കപ്പെടുന്നതായി ബംഗാൾ കരുതുന്നില്ല എന്നതു തന്നെയാണ് വ്യത്യസ്തപ്രമേയങ്ങളിലൂടെ ഈ സംസ്ഥാനം ലോകത്തിനു നൽകുന്ന നന്മയുടെ സന്ദേശം.

 

English Summary: Significance and Politics of Kolkata's Durga Puja Pandals