രത്നധാരണത്തിൽ വ്യക്തിഗതമായി ഗുണഫലങ്ങൾ ലഭിക്കാനായി ജനനതീയതി, സമയം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആദ്യം ജാതക ഗ്രഹനില തയാറാക്കുക. ജാതകപ്രകാരം ഗ്രഹങ്ങളുടെ അനുകൂല സ്വഭാവവും പ്രതികൂല സ്വഭാവവും മനസിലാക്കി ഗുണഫലം നൽകേണ്ട ഗ്രഹങ്ങൾക്ക് ജാതകപ്രകാരം ഉള്ള പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ രത്ന നിർദ്ദേശം

രത്നധാരണത്തിൽ വ്യക്തിഗതമായി ഗുണഫലങ്ങൾ ലഭിക്കാനായി ജനനതീയതി, സമയം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആദ്യം ജാതക ഗ്രഹനില തയാറാക്കുക. ജാതകപ്രകാരം ഗ്രഹങ്ങളുടെ അനുകൂല സ്വഭാവവും പ്രതികൂല സ്വഭാവവും മനസിലാക്കി ഗുണഫലം നൽകേണ്ട ഗ്രഹങ്ങൾക്ക് ജാതകപ്രകാരം ഉള്ള പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ രത്ന നിർദ്ദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രത്നധാരണത്തിൽ വ്യക്തിഗതമായി ഗുണഫലങ്ങൾ ലഭിക്കാനായി ജനനതീയതി, സമയം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആദ്യം ജാതക ഗ്രഹനില തയാറാക്കുക. ജാതകപ്രകാരം ഗ്രഹങ്ങളുടെ അനുകൂല സ്വഭാവവും പ്രതികൂല സ്വഭാവവും മനസിലാക്കി ഗുണഫലം നൽകേണ്ട ഗ്രഹങ്ങൾക്ക് ജാതകപ്രകാരം ഉള്ള പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ രത്ന നിർദ്ദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രത്നധാരണത്തിൽ വ്യക്തിഗതമായി ഗുണഫലങ്ങൾ ലഭിക്കാനായി ജനനതീയതി, സമയം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആദ്യം ജാതക ഗ്രഹനില തയാറാക്കുക. ജാതകപ്രകാരം ഗ്രഹങ്ങളുടെ അനുകൂല സ്വഭാവവും പ്രതികൂല സ്വഭാവവും മനസിലാക്കി ഗുണഫലം നൽകേണ്ട ഗ്രഹങ്ങൾക്ക് ജാതകപ്രകാരം ഉള്ള പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ രത്ന നിർദ്ദേശം സ്വീകരിക്കുക. രത്നധാരണത്താൽ ജനന സമയത്ത് ശരീരത്തിൽ പ്രവേശിച്ചിരിക്കുന്ന ഗ്രഹശക്തിയെ വർധിപ്പിച്ച് പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാൻ സാധിക്കും എന്നാണ് ഈ രംഗത്തെ വിശ്വാസവും അനുഭവവും.

 

ADVERTISEMENT

രത്ന ശാസ്ത്ര രംഗത്തെ ഏറ്റവും ശക്തവും അംഗീകൃതവുമായ രത്നനിര്‍ണ്ണയ രീതിയാണ് ലഗ്നാധിപയോഗ കാരക, ലഗ്നാധിപ മിത്ര എന്ന സൂത്രവാക്യം. ജനിച്ച ലഗ്നരാശിയെ അടിസ്ഥാനമാക്കി (ജനന സമയത്ത് സൂര്യന് അഭിമുഖമായി നിൽക്കുന്ന രാശിയുടെ അധിപഗ്രഹം) ലഗ്നാധിപൻ 5–ാം ഭാവാധിപൻ, 9 –ാം ഭാവാധിപൻ ലഗ്നാധിപന്റെ മിത്രങ്ങൾ എന്നീ ഗ്രഹങ്ങളുടെ രത്നങ്ങൾ, പ്രസ്തുത ഗ്രഹങ്ങളുടെ ബലാബലം കണക്കായി 2 മുതൽ 10 കാരറ്റ് വരെ തൂക്കം ഉള്ളവ മോതിരമായോ ലോക്കറ്റായോ തയാറാക്കി ധരിക്കുന്നതാണ് ഉത്തമം. സ്വർണ്ണം, വെള്ളി എന്നീ ലോഹങ്ങൾ പ്രധാനമായി രത്നാഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. പ്ലാറ്റിനം, ചെമ്പ്, സ്വർണ്ണം, വെള്ളി, ചെമ്പ് ചേർത്ത ലോഹകൂട്ടുകൾ എന്നിവയൊക്കെ രത്നാഭരണം നിർമ്മിക്കാൻ‍ ഉപയോഗിക്കുന്നു. സ്ത്രീ–പുരുഷഭേദമോ ജാതിമത വ്യത്യാസമോ ഒന്നും രത്നധാരണത്തിന് തടസ്സം അല്ല. മഴവിൽ നിറങ്ങളും, അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് എന്നീ തരംഗങ്ങളുമായിട്ടാണ് രത്നത്തിന് ബന്ധം, അതിനാൽ യാതൊരുവിധ ശുദ്ധി, അശുദ്ധി പ്രശ്നങ്ങൾ രത്നം ധരിക്കുന്നതിന് ബാധകമല്ല. ജന്മനക്ഷത്രവും ജനിച്ച കൂറും, ദശാകാലവും ജനന തീയതിയും മറ്റും നോക്കി രത്നം ധരിക്കുന്നതിനെക്കാൾ ഫലപ്രദമാണ് മേൽപറഞ്ഞ രീതി.

 

കണ്ടകശനിയെന്ന് കേട്ട് ഉടനെ ഇന്ദ്രനീലം വാങ്ങി ധരിക്കരുത്. ജാതക പരിശോധന കൂടാതെ ഇന്ദ്രനീലം ധരിച്ചാൽ ചിലപ്പോൾ വിപരീതഫലം വരും.

 

ADVERTISEMENT

ഉത്രട്ടാതി നക്ഷത്രക്കാരന് ഇന്ദനീലം ധരിക്കാം എന്നത് പൊതുവായ രത്ന നിർണ്ണയ രീതിയാണ്. എന്നാൽ അയാൾ ജനിച്ച സമയത്തെ ഉഭയരാശിയായ ലഗ്നം കർക്കടകം ആണെങ്കിൽ ഈ രഗ്നം ധരിച്ചാൽ വളരെ മോശം ഫലം വരും. കാരണം ലഗ്നാധിപൻ ആയ ചന്ദ്രന്റെ ശത്രുവും 7–8 എന്നീ മാരക സ്ഥാനങ്ങളുടെ അധിപനും ആണ്. ശനി. ഇതുപോലെ കന്നി ലഗ്നക്കാരൻ മകയിരം നക്ഷത്രക്കാരനായതിനാൽ ചുവന്ന പവിഴം ധരിക്കുന്നതും, ഇടവ ലഗ്നക്കാരൻ മഞ്ഞ പുഷ്യരാഗം ധരിക്കുന്നതും, വൃശ്ചികം ലഗ്നക്കാരൻ മരതകം ധരിക്കുന്നതും വിപരീതഫലം ഉണ്ടാക്കിയേക്കാം.

 

സൂര്യന്റെ ഗ്രൂപ്പ് 1 : മാണിക്യം, മഞ്ഞ പുഷ്യരാഗം, ചുവന്ന പവിഴം, മുത്ത് എന്നീ രത്നങ്ങള്‍ ഒരുമിച്ച് ധരിക്കാം. (സൂര്യൻ, വ്യാഴം, ചൊവ്വ, ചന്ദ്രൻ)

 

ADVERTISEMENT

ശനിയുടെ ഗ്രൂപ്പ് 2 : മരതകം, വജ്രം, ഇന്ദ്രനീലം – ഈ രത്നങ്ങൾ ഒരുമിച്ച് ധരിക്കാം. (ബുധൻ, ശുക്രൻ, ശനി)

 

സ്വതന്ത്ര ഗ്രൂപ്പ് 3 : വൈഡൂര്യം, ഗോമേദകം എന്നിവ പ്രത്യേകം പ്രത്യേകം ധരിക്കണം. ഇവ  ഒരുമിച്ച് ഒരു മോതിരത്തിൽ ധരിക്കരുത്. ഒന്നാം ഗ്രൂപ്പിലേയും രണ്ടാം ഗ്രൂപ്പിലേയും രത്നങ്ങൾ ഒരുമിച്ച് ധരിക്കരുത്. (കേതു, രാഹു)

 

രണ്ടാം ഗ്രൂപ്പിലേയും മൂന്നാം ഗ്രൂപ്പിലേയും രത്നങ്ങൾ ഒരു വ്യക്തിക്ക് ഒരേ സമയം ധരിക്കാം. എന്നാല്‍ ഒരു മോതിരത്തിൽ കെട്ടി ധരിക്കരുത്.

 

രത്നം ധരിക്കുവാൻ തീരുമാനിച്ചാൽ ജ്യോതിഷ രത്നശാസ്ത്ര രംഗത്ത് പ്രാവീണ്യവും നേടിയ വ്യക്തിയിൽ നിന്നും രത്നനിർദ്ദേശം സ്വീകരിച്ച് അതിൻ പ്രകാരം രത്നം ധരിക്കുന്നതാണ് ആരോഗ്യത്തിനും സമ്പത്തിനും ഉത്തമം. അനുയോജ്യമായ രത്നം ശരിയായ വിധം ധരിച്ചാൽ ജീവിത വിജയം ഉണ്ടാകും എന്ന് പാരമ്പര്യ വിശ്വാസം.

 

ലേഖകൻ 

ആർ. സഞ്ജീവ് കുമാർ പി. ജി. എ.

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർ‌ട്ട്മെന്റ്, തൈക്കാട് പി. ഒ.

തിരുവനന്തപുരം 695014

ഫോൺ: 8078908087 | 9526480571

E-mail: jyothisgems@gmail.com

 

Content Summary : How to Decide Which Gemstone to Wear