ഒരു വശത്ത് സന്നിധാനം, മറുവശത്ത് പൊന്നമ്പലമേട്. ഒരേ സമയം മകരജ്യോതിയും അയ്യപ്പനെയും കണ്ടു തൊഴാൻ എന്തു സുകൃതം ചെയ്യണം? പുൽമേട് എന്ന പുണ്യസ്ഥാനത്തെ പോകണം. പുല്ലുമേട് നിന്നു നോക്കിയാൽ ഒരേ സമയം സന്നിധാനവും പൊന്നമ്പല മേടും കാണാം. എല്ലാ വർഷവും ഭക്ത ലക്ഷങ്ങൾ പുല്ലുമേട് എത്തുന്നു. ഭക്തിയും പ്രകൃതിയും ഒന്നായി മാറുന്നതാണ് പൂങ്കാവനത്തിലൂടെ ശബരിമല സന്നിധാനത്തിലേക്കുള്ള കാനനപാതകൾ. വലിയൊരു അനുഭൂതിയാണ് ആ തീർഥാടന യാത്ര. അതിന്റെ മുഴുവൻ ഭക്തിസൗന്ദര്യം പുൽമേട് വഴിയുള്ള യാത്രയിൽ അനുഭവിക്കാം. ഒരിക്കൽ യാത്ര ചെയ്താൽ ആരും മറക്കില്ല പുല്ലുമേട് വഴിയുള്ള ആ യാത്ര. മനസ്സുകൊണ്ട് ഒന്നു യാത്ര ചെയ്താലോ. ഒപ്പം പുല്ലുമേടിന്റെ കാഴ്ചകളും കാണാം. മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ അരവിന്ദ് ബാലയും ജി. ഹസ്താമലകനും നടത്തിയ യാത്രയിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ കുന്നുകൾക്കിടയിലൂടെ, പുൽപരപ്പിലൂടെ...

എന്താണ് പുൽമേട് യാത്രയുടെ പ്രത്യേകത? ഏറെയുണ്ട്. തിരമാല പോലെ കയറിയും ഇറങ്ങിയും കിടക്കുന്ന പർവത നിരകൾ. പുല്ലും തായ്ത്തടിയില്ലാത്ത കുറ്റിച്ചെടികളും നിറഞ്ഞ്, പച്ചപ്പട്ടു വിരിച്ചതു പോലെയാണ് മലനിരകളുടെ കിടപ്പ്. മല മടക്കുകളിൽ നിബിഢ വനങ്ങളുടെ കടുംപച്ച. ശബരിമലയിലേക്കുള്ള രണ്ടു പരമ്പരാഗത പാതകളിൽ ഒന്നാണ് പുൽമേട്– പാണ്ടിത്താവളം വഴിയുള്ള പാത. മറ്റൊന്ന് എരുമേലി വഴിയുള്ള പാതയാണ്. പൂർണമായും പെരിയാർ കടുവാ സങ്കേതത്തിലൂടെയാണ് പുൽമേട് വഴിയുള്ള യാത്ര. പമ്പയിൽ എത്താതെ പതിനെട്ടാം പടിയുടെ മുന്നിലെത്താം എന്നതാണ് ഈ പാതയുടെ മറ്റൊരു പ്രത്യേകത. പമ്പയിൽ മഹാപ്രളയം ഉണ്ടായപ്പോൾ നിറപുത്തരിക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോയത് ഇതുവഴിയാണ്. 

ADVERTISEMENT

∙ കാനന സൗന്ദര്യം കാണാം, കാനനവാസന്റെ സന്നിധിയിൽ എത്താം

കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന കാഴ്ചകളാണ് ചുറ്റും. മലനിരകളിൽ മേഞ്ഞു നടക്കുന്ന കാട്ടാനക്കൂട്ടങ്ങളെ കാണാം. വന്യമൃഗങ്ങൾ അടുത്തെവിടെയോ ഉണ്ടെന്ന പോലെ, വഴിയിലുടനീളം ആനപ്പിണ്ടം. കാട്ടുപോത്തുകളും മറ്റും ചവിട്ടിമെതിച്ചതിന്റെ ലക്ഷണങ്ങൾ. അപ്പോൾ പോയതേയുള്ളൂ എന്നു തോന്നിക്കും പോലെ കുളമ്പു പതിഞ്ഞ ചെളിത്തടങ്ങൾ. നടപ്പാതയ്ക്കരുകിൽ അവിടവിടെ ചെറിയ തടയണകൾ കാണാം. വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ളതാണ് അത്. അങ്ങനെ കാട്ടുസൗന്ദര്യം നിറഞ്ഞതാണ് ഈ തീർഥാടന പാത. 

ADVERTISEMENT

∙ കാറും ജീപ്പും കാൽനടയും, മഞ്ഞിനെ തഴുകി യാത്ര

എങ്ങനെയാണ് പുൽമേട് വഴി പോകുക? കോട്ടയം– കുമളി റോഡിൽ വണ്ടിപ്പെരിയാറിൽനിന്നാണ് യാത്ര തുടങ്ങുന്നത്. സത്രം വരെ വാഹനം ലഭിക്കും. സത്രത്തിലേക്ക് 13 കിലോമീറ്റർ ദൂരം. അവിടെ ‌നിന്നു കാൽനട തുടങ്ങും. സത്രത്തിലേക്ക് കെഎസ്ആർടിസിയും ജീപ്പും ടാക്സിയും ഒക്കെ ലഭിക്കും. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽനിന്ന് രാവിലെ 7.15നാണ് ആദ്യ ബസ്. 7.45നു സത്രത്തിൽ എത്തും. ജീപ്പ് യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. ടാക്സി, ഓട്ടോ എന്നിവയ്ക്ക് 500 രൂപ വീതം. തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയാണ് സത്രത്തിലേക്കുള്ള യാത്ര; അതൊരു അനുഭവമാണ്. ചില ദിവസങ്ങളിൽ കടുത്ത മൂടൽ മഞ്ഞ് ഉണ്ടാകും. വണ്ടിയോടിക്കാൻ പാടുപെടും. 

∙ സീതക്കുളത്തിനു താഴെ സത്രം

അഴുത ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള സീതക്കുളം മലനിരയുടെ താഴ്‌വാരത്താണ് സത്രം. അവിടെ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. രാവിലെ 7നു ശേഷമേ പുൽമേട് ഭാഗത്തേക്കു യാത്ര പുറപ്പെടാൻ അനുവദിക്കുകയുള്ളു. സത്രത്തിൽനിന്നു 12 കിലോമീറ്റർ നടന്നെങ്കിലേ സന്നിധാനത്ത് എത്താനാകൂ. സാധാരണ നിലയിൽ 6 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ ഉച്ചയ്ക്ക് 2 കഴിഞ്ഞാൽ സത്രത്തിൽനിന്നു കടത്തി വിടില്ല. സത്രത്തിൽ ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും താൽക്കാലിക കൗണ്ടർ ഉണ്ട്. വെർച്വൽ ക്യൂ പാസ് ദേവസ്വം ബോർഡ് കൗണ്ടറിൽ കാണിക്കണം. നേരത്തേ ബുക്ക് ചെയ്യാത്തവർക്ക് വെർച്വൽ ക്യൂ പാസ് എടുക്കാൻ സൗകര്യം ഉണ്ട്. തുടർന്നു പൊലീസിന്റെ കൗണ്ടറിൽ നിന്നു ടോക്കൺ വാങ്ങണം. നമ്പരും ഓരോ സംഘത്തിലും എത്രപേരാണ് എന്നും ടോക്കണിൽ രേഖപ്പെടുത്തും. 

∙ സീതക്കുളത്തിനരികെ വിശ്രമിച്ച്...

സത്രത്തിൽ‌നിന്നു തുടങ്ങുന്ന കയറ്റം എത്തിനിൽക്കുന്നതു സീതക്കുളത്താണ്. ഇരുവശത്തെയും ഇടതൂർന്ന കാട് അവസാനിച്ച്, പുല്ല് നിറഞ്ഞതാണ് സീതക്കുളം. ഇവിടെ വനം വകുപ്പിന്റെ വാച്ച് ടവർ ഉണ്ട്. ഒന്നര കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി എത്തുന്ന അയ്യപ്പന്മാരുടെ ആദ്യ വിശ്രമം സ്ഥലം ഇതാണ്. ഇവിടെ വനം വകുപ്പു കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. ഇവിടെ വിശ്രമിക്കാനും കഴിയും. സീതക്കുളം പിന്നിട്ടാൽ കയറ്റം ഉണ്ടെങ്കിലും അതു കുത്തനെയല്ല. നിരപ്പും ചെറിയ കയറ്റങ്ങളും നിറഞ്ഞ വിശാലമായ പുൽമേട്. തിര അടിക്കുന്നത് പോലെ മലനിരകളുടെ മനോഹര കാഴ്ച. അതെല്ലാം ഇവിടെ നിന്നാണ് തുടങ്ങുന്നത്. ഭക്തിയും പ്രകൃതിയും കാറ്റും ചിലപ്പോൾ കഠിന വെയിലും ഒക്കെ ചേർന്ന അനുഭൂതി.

∙ മുരുകനെ തൊഴാം, അനുഗ്രഹം തേടാം യാത്ര തുടങ്ങാം 

സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി. തേങ്ങ ഉടയ്ക്കേണ്ടവർക്ക് അവിടെ തേങ്ങയുടച്ചു മല കയറ്റം തുടങ്ങാം. പൊലീസിന്റെ ചെക്ക് പോസ്റ്റ് കടന്നു ചെന്നാൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ്. രണ്ടിടത്തും ടോക്കൺ പരിശോധിച്ച് എണ്ണം തിട്ടപ്പെടുത്തും. പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മിഠായി പോലും കൊണ്ടു പോകാൻ അനുവദിക്കില്ല. ‌ 

∙ വടം കെട്ടി കുത്തനെ കയറാം, സീതക്കുളത്ത് എത്താം

സത്രത്തിൽനിന്ന് ഒന്നര കിലോമീറ്റർ കുത്തനെ കയറ്റമാണ്. വേരുകളും കരിങ്കല്ലുകളും നിറഞ്ഞ കഠിനപാത. എല്ലാവർക്കും പൊലീസിന്റെ എമർജൻസി മൊബൈൽ നമ്പർ നൽകും. എന്താവശ്യമുണ്ടെങ്കിലും അധികൃതരെ ബന്ധപ്പെടാം. പിടിച്ചു കയറുന്നതിന് മരങ്ങളിലൂടെ വടം കെട്ടിയിട്ടുണ്ട്. മരയണ്ണാനെയും കരിങ്കുരങ്ങുകളെയും വഴിയിൽ കാണാം. കയറിയെത്തുന്നതു സീതക്കുളത്ത്. അവിടെ വനം വകുപ്പിന്റെ ടവർ. കുടിവെള്ളം ലഭിക്കും. പിന്നെ കിലോമീറ്ററോളം പുൽമേടാണ്. പച്ചപുതച്ച് കയറിയും ഇറങ്ങിയും കിടക്കുന്ന മലനിരകൾ. 

∙ സുകൃത ദർശനമായി പുൽമേട് 

സത്രത്തിൽനിന്ന് 6 കിലോമീറ്റർ നടന്നാൽ പുൽമേട്, പുൽമേടിന്റെ മുകളിൽ പൊലീസ് പരിശോധനയും വനം വകുപ്പിന്റെ കടയുമുണ്ട്. ടോക്കണും തീർഥാടകരുടെ എണ്ണവും പൊലീസ് പരിശോധിക്കും. വനം വകുപ്പിന്റെ കടയിൽനിന്നു കഞ്ഞിയും കപ്പയും കഴിക്കാം. കുടിവെള്ളവും ലഭിക്കും. മറ്റു കടകൾ പുൽമേട് പാതയിൽ ഇല്ല. പുൽമേട്ടിൽനിന്ന് 6 കിലോമീറ്റർ ദൂരമുണ്ട് സന്നിധാനത്തേക്ക്. 

സന്നിധാനവും ആഴിയിൽ നിന്നുയരുന്ന പുകയും പുൽമേട്ടിൽ നിന്നു കാണാം. ഒരു തടസ്സവും ഇല്ലാതെ മകര മകര ജ്യോതി ദർശിക്കാനും കഴിയും. പുൽമേട്ടിൽ നിന്ന് ഇറക്കമാണ്. മടക്കുകളിൽ എത്തുന്നതോടെ വനം തുടങ്ങും. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടു കയറിയ മലയും ഒക്കെയുണ്ട്. ഒറ്റ വരിയായി വേണം നീങ്ങാൻ. കഴുതക്കുഴിയും പാണ്ടിത്താവളവും എംജിആർ കല്ലും കടന്ന് ഉരക്കുഴി തീർഥത്തിനു സമീപം എത്തുമ്പോൾ ഇറക്കം തീരും.‌ അതിനു മുൻപു പൊലീസിന്റെ ചെക്ക് പോസ്റ്റ് വീണ്ടും. ടോക്കണും തീർഥാടകരുടെ എണ്ണവും പരിശോധിച്ച്, മലകയറിയവരെല്ലാം ഇറങ്ങിയെന്ന് ഉറപ്പു വരുത്തും. 

ഉരക്കുഴി തീർഥത്തിൽ കുളിച്ചു പതിനെട്ടാം പടിക്കു മുന്നിലെത്താം. മൂന്നു സ്ഥലങ്ങളിൽ മാത്രമെ കുടിവെള്ളം കിട്ടുകയുള്ളൂ. അതിനാൽ തീർഥാടകർ വെള്ളം കരുതുന്നത് ഉചിതമാണ്. ഭക്ഷണം കരുതുന്നതും നല്ലതാണ്. 12 കിലോമീറ്ററിന് ഇടയിൽ വനം വകുപ്പിന്റെ ഒരു കട മാത്രമേയുള്ളു. പ്രധാന വഴിയിൽനിന്നു മാറാനോ കുറുക്കുവഴി തേടാനോ ശ്രമിക്കരുത്. വഴി തെറ്റും. വന്യജീവി സങ്കേതവുമാണ്. ഇത്തവണ പുൽമേട് പാതയിൽ പതിവിനേക്കാൾ തിരക്കുണ്ട്. കല്ലും മുള്ളും കാലിനു മെത്തയായി മാറുന്ന പരമ്പരാഗത പാതയിലൂടെയുള്ള യാത്ര തീർഥാന പുണ്യമായി കരുതി ഒട്ടേറെ പേരാണ് എത്തുന്നത്.

English Summary: A Pilgrim Walk through Sathram and Pullumedu to Sabarimala