വൈശാഖമാസത്തിൽ ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ മേയ് 19 വെള്ളിയാഴ്ച വരെയാണ് വൈശാഖമാസം വരുന്നത്. ഈ ദിനങ്ങളിൽ ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിയെ പൂജിക്കുന്നത്തിലൂടെ വിഷ്ണുവിന്റെയും ലക്ഷ്മീ ദേവിയുടെയും അനുഗ്രഹത്താൽ സർവൈശ്വര്യമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈശാഖമാസത്തിൽ ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ മേയ് 19 വെള്ളിയാഴ്ച വരെയാണ് വൈശാഖമാസം വരുന്നത്. ഈ ദിനങ്ങളിൽ ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിയെ പൂജിക്കുന്നത്തിലൂടെ വിഷ്ണുവിന്റെയും ലക്ഷ്മീ ദേവിയുടെയും അനുഗ്രഹത്താൽ സർവൈശ്വര്യമാണ് ഫലം.

ADVERTISEMENT

 പ്രഭാതത്തിലും പ്രദോഷത്തിലും ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും  മൂന്ന് പ്രദക്ഷിണം വച്ച ശേഷം നനയ്ക്കുന്നതും തുളസി ചുവട്ടിൽ നെയ്‌ദീപം ദീപം തെളിയിക്കുന്നതും ഉത്തമമാണ്. ചെറിയ വാൽക്കിണ്ടിയിലോ കുടത്തിലോ വെള്ളം ഇരുകൈകൊണ്ടു പിടിച്ചു വേണം പ്രദക്ഷിണം വയ്ക്കാൻ. ശേഷം വലതു കൈകുമ്പിലൂടെ രാവിലെ കിഴക്കോട്ടു ദർശനമായും വൈകുന്നേരം പടിഞ്ഞാറോട്ടു ദർശനമായും നിന്നുവേണം തുളസിക്ക് ജലം പകരാൻ. ജലമൊഴിക്കുന്ന സമയത്തു 'ഓം നമോ നാരായണായ ' ജപിക്കുന്നത് അത്യുത്തമം .

തുളസിക്ക് പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ  മന്ത്രം ജപിക്കാം  

ADVERTISEMENT

പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ  

ക്ഷീരോദ മഥനോദ്ഭൂതേ തുളസീ ത്വാം നമാമ്യഹം

Read also : വിഷ്ണുവിന് പ്രധാനമായ വൈശാഖം, ഇങ്ങനെ ആചരിച്ചാൽ പതിന്മടങ്ങ്‌ ഫലം 

തുളസിത്തറയിൽ വീടിനു അഭിമുഖമായാണ് സാധാരണ വിളക്ക് തെളിയിക്കാറ് .തുളസിത്തറയില്ലാത്തവർ ഒരു ചെടിച്ചട്ടിയിൽ തുളസി നട്ടു പരിപാലിച്ചു തുളസീ പൂജ ചെയ്യാവുന്നതാണ്. തുളസി ചുവട്ടിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരികളിട്ടാണ് ദീപം തെളിയിക്കേണ്ടത്. ചിരാതിൽ ദീപം തെളിയിക്കുന്നവർ രാവിലെ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും നാളം  വരത്തക്കരീതിയിൽ തുളസിക്കരികിലായി ദീപം തെളിയിക്കുന്നതിൽ തെറ്റില്ല. വിശ്വാസമാണല്ലോ പ്രധാനം. ഔഷധച്ചെടി എന്നതിലുപരി ഭക്തിയോടെ വേണം തുളസീ പൂജ സമർപ്പിക്കാൻ. 

ADVERTISEMENT

വൈശാഖമാസത്തിലെ തുളസീ പൂജയിലൂടെ സർവപാപങ്ങൾ നീങ്ങുകയും കുടുംബത്തിലെ  ആപത്തുകൾ നീങ്ങി സന്തതി പാരമ്പരകൾക്കു സർവ ശ്രേയസ്സും കരഗതമാകും എന്നാണ് വിശ്വാസം. ശുദ്ധാവൃത്തിയോടെ ആവണം തുളസിച്ചെടിയെ പരിപാലിക്കാൻ. മംഗല്യവതികളായ  സ്ത്രീകൾ നിത്യവും തുളസീ പൂജ ചെയ്യുന്നതിലൂടെ ദാമ്പത്യദോഷങ്ങൾ അകന്നു ദീർഘ സുമംഗലികളാവും എന്നാണ് പറയപ്പെടുന്നത്. ഭഗവാൻ  മഹാവിഷ്ണുവിനെ പൂജിക്കുന്ന ഫലമാണ് തുളസീ പൂജയിലൂടെ ലഭിക്കുന്നത്. അത് വൈശാഖമാസത്തിലായാൽ നാലിരട്ടിഫലദായകമെന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഒരു തുളസിച്ചെടിയെങ്കിലും നട്ടു പരിപാലിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജത്തിനും ദോഷഫലങ്ങൾ നീങ്ങാനും ഉത്തമമത്രേ.

Content Summary : Significance of Tulsi Pooja in Vaishaka Masam