ഭാരതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ കാണുമ്പോൾ ഇവിടെ ജീവിക്കാൻ ഭയമാണെന്ന് ഭാരതീയരായ ചിലർ പറയാറുണ്ട്. എന്നാൽ തന്റെ മാതൃരാജ്യത്തെപ്പറ്റിയുള്ള ഒരുവന്റെ കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് ശ്രീരാമൻ പറയുന്നു. രാമരാവണയുദ്ധത്തിനുശേഷം വിശ്രമിക്കുമ്പോൾ ലക്ഷ്മണൻ ശ്രീരാമനോട് ചോദിക്കുന്നു, "ഭരതൻ അയോധ്യ നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ കാണുമ്പോൾ ഇവിടെ ജീവിക്കാൻ ഭയമാണെന്ന് ഭാരതീയരായ ചിലർ പറയാറുണ്ട്. എന്നാൽ തന്റെ മാതൃരാജ്യത്തെപ്പറ്റിയുള്ള ഒരുവന്റെ കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് ശ്രീരാമൻ പറയുന്നു. രാമരാവണയുദ്ധത്തിനുശേഷം വിശ്രമിക്കുമ്പോൾ ലക്ഷ്മണൻ ശ്രീരാമനോട് ചോദിക്കുന്നു, "ഭരതൻ അയോധ്യ നല്ല രീതിയിൽ ഭരിക്കുന്നു. ഈ ലങ്കയാണെങ്കിൽ  സ്വർഗത്തേക്കാൾ ഐശ്വര്യപൂർണം. നമുക്കിവിടെ അങ്ങ് കൂടിയാലോ". ഇതിന് ശ്രീരാമൻ പറയുന്ന മറുപടി, സ്വന്തം അമ്മയുടെ മുഖത്തിന് സൗന്ദര്യം പോരെന്ന് കണ്ട് സുന്ദരിയായിട്ടുള്ള മറ്റൊരു സ്ത്രീയെ ആരെങ്കിലും അമ്മയായി കരുതുമോ എന്നാണ്.

ADVERTISEMENT

മാതൃഭൂമി എന്റെ ജന്മസ്ഥലമാണ്. ലങ്ക എത്രത്തോളം ഐശ്വര്യപൂർണമാണെങ്കിലും എന്റെ മാതൃരാജ്യത്തോളം വരികയില്ല. അതായത് ഒരുവന്റെ മാതാവും മാതൃഭൂമിയും സ്വർഗത്തേക്കാൾ ശ്രേഷ്ഠമാണെന്ന്  ശ്രീരാമൻ പറയുന്നു. മാതൃരാജ്യത്തിൽ എന്തെല്ലാം കഷ്ടപ്പാടുകളും ക്ലേശങ്ങളും ഉണ്ടെങ്കിലും ഭാരതീയരായ നമ്മൾ നമ്മുടെ കഴിവുകൾ പൂർണമായി വിനിയോഗിച്ച് മാതൃഭൂമിയെ സേവിക്കാൻ തയാറാകണം. മാതൃഭൂമിയുടെ യശസ്സ് ഉയർത്തിപ്പിടിക്കണം എന്ന് ശ്രീരാമൻ നമുക്ക് കാണിച്ചുതരികയാണ്  ചെയ്യുന്നത്.

ADVERTISEMENT

ശാസ്ത്രം പറയുന്നത് അഞ്ച് വിഭാഗത്തിനാണ് മാതാ എന്ന പദവി ഉള്ളത്. മാതാ എന്ന വാക്കിൻെറ അർത്ഥം 'മാതി ഇതി മാതാ' അതായത് അളക്കുന്നവൾ, പരിപാലിക്കുന്നവൾ എന്നൊക്കെയാണ് അർത്ഥം. ഒരു കുഞ്ഞിന്  ജന്മം കൊടുത്തു എന്നതുകൊണ്ടുമാത്രം ഒരാൾ മാതാ ആകുന്നില്ല. സ്ത്രീ എന്നാൽ പ്രസവിക്കുന്നയാൾ എന്നാണർഥം. പ്രസവിച്ചാൽ മാതാവ് ആകുന്നില്ല. തന്റെ കുട്ടിക്ക് വേണ്ട സമയത്ത് വേണ്ടതെല്ലാം വേണ്ട അളവിൽ കൊടുത്തു പരിപാലിച്ചാൽ മാത്രമേ മാതാ എന്ന പദവിക്ക് അർഹയാകൂ.

ADVERTISEMENT

അഞ്ച് വിഭാഗത്തിനാണ് മാതാ എന്ന പദവിക്ക് അർഹത ഉള്ളത്. ഒന്നാമത്തേത് ദേഹമാതാ. കുഞ്ഞിന് ജന്മം കൊടുക്കുന്ന അമ്മ. രണ്ടാമത്തേത് ഗോ മാതാ നമുക്ക് അമ്മയെ പോലെ പാൽ തരുന്നു. മൂന്നാമത്തേത് ഭൂ മാതാ. ഭൂമി അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നു. നാലാമത്തേത് ദേശമാതാ, നമ്മുടെ മാതൃരാജ്യം. അഞ്ചാമത്തേത് വേദമാതാ, എങ്ങനെ ജീവിക്കണം, നമ്മുടെ സംസ്‌കാരം എന്താണ് എന്നെല്ലാം നമുക്ക്   പറഞ്ഞുതരുന്നത് വേദമാതാ ആണ്. ഇതിൽ നിന്നും മാതൃഭൂമിക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്  നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 

ശ്രീരാമൻെറ മാതൃഭൂമിയായ അയോധ്യ എങ്ങനെ ഉള്ള നഗരമാണെന്ന് നോക്കാം. മാനസ സരോവരത്തിൽനിന്ന് ഒഴുകിയിറങ്ങുന്ന സരയൂ നദിയുടെ തീരത്താണ് പുണ്യ നഗരിയായ അയോധ്യ സ്ഥിതിചെയ്യുന്നത്. ലോകത്തിലെതന്നെ ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്ന്. സൂര്യവംശം, രഘുവംശം, ഇക്ഷ്വാകു വംശം എന്നിവയുടെയെല്ലാം കേന്ദ്രമാണ് അയോധ്യ. നമ്മുടെ സപ്തമോക്ഷ പുരികളിൽ ഒന്നാമത്തേതും. മറ്റ് പ്രത്യേകതകൾ, അഞ്ച് ജൈന ആത്മീയകേന്ദ്രമാണ്, അതുപോലെതന്നെ ഗുരുനാനാക്കിന്റെ ജന്മഭൂമിയുമാണ് അയോധ്യ. ശ്രീരാമചന്ദ്രന് ശേഷം കുശൻ രാജാവായി അധികാരം ഏറ്റു. കുശന് ശേഷം സൂര്യവംശം നാല്പത്തിനാല് തലമുറ പിന്നിട്ടതോടുകൂടി വംശമറ്റുപോയി .

Content Highlights: Ramayana Vicharam | Ramayana Parayana | Ramayana Masam | Saritha Iyer | Day 29 | Manorama Astrology | Astrology News