സ്വപ്നങ്ങൾ ഉപബോധ മനസ്സ് കാട്ടിത്തരുന്ന വെറും കാഴ്ചകളല്ല. മനസ്സിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ചിന്തകളുടെയും വിചാരങ്ങളുടെയുമൊക്കെ പ്രതിഫലനം തന്നെയാണ്. ഒരു ഫോൺ സ്വന്തമാക്കണമെന്ന ആഗ്രഹം ഇന്ന് പലരുടെയും മനസ്സിൽ ഉണ്ടാവും. അതിനാൽ ഐഫോൺ സ്വന്തമാക്കുന്നതോ അതിനുള്ള സാഹചര്യം ഒരുങ്ങുന്നതോ ഒക്കെ സ്വപ്നത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നങ്ങൾ ഉപബോധ മനസ്സ് കാട്ടിത്തരുന്ന വെറും കാഴ്ചകളല്ല. മനസ്സിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ചിന്തകളുടെയും വിചാരങ്ങളുടെയുമൊക്കെ പ്രതിഫലനം തന്നെയാണ്. ഒരു ഫോൺ സ്വന്തമാക്കണമെന്ന ആഗ്രഹം ഇന്ന് പലരുടെയും മനസ്സിൽ ഉണ്ടാവും. അതിനാൽ ഐഫോൺ സ്വന്തമാക്കുന്നതോ അതിനുള്ള സാഹചര്യം ഒരുങ്ങുന്നതോ ഒക്കെ സ്വപ്നത്തിൽ കണ്ടെന്നും വരാം. ഈ ഫോൺ സ്വപ്നങ്ങൾ നിങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. സ്നേഹവും സമാധാനവും തേടിയുള്ള നിങ്ങളുടെ അന്വേഷണത്തെയാണ് ഈ സ്വപ്നം പൊതുവേ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നൂതന സാങ്കേതികവിദ്യ

ADVERTISEMENT

അപ്ഗ്രേഡ് ചെയ്ത ഫോൺ, കൂടുതൽ സവിശേഷതകളോടെ ഇറങ്ങിയിരിക്കുന്ന മ്യൂസിക് സിസ്റ്റം, ലാപ്ടോപ്പ്, ഐപാഡ് തുടങ്ങി അതിനൂതന സാങ്കേതിക ഉപകരണങ്ങളിൽ എന്തെങ്കിലും ഒന്ന് സ്വന്തമാക്കണമെന്ന മനസ്സിലെ ആഗ്രഹമാണ് ഇത്തരമൊരു സ്വപ്നമായി പുറത്തു വരുന്നത്.

വിലയേറിയ സ്വത്ത്

ലോകത്തിലെ വിലയേറിയ വസ്തുക്കളിൽ എന്തെങ്കിലുമൊന്ന് സ്വന്തമാക്കണമെന്ന ആഗ്രഹം അറിയാതെ നിങ്ങളുടെ മനസ്സിൽ വേരോടിക്കഴിഞ്ഞു എന്നും ഈ സ്വപ്നത്തിലൂടെ മനസ്സിലാക്കാമെന്ന് വിദഗ്ധർ പറയുന്നു.

പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നതും പഴയവ പൊടിതട്ടിയെടുക്കുന്നതും

ADVERTISEMENT

കൂടുതൽ ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അതിനൊപ്പം നിരന്തരം സമ്പർക്കം പുലർത്താത്ത പഴയ ചില ബന്ധങ്ങളെ പൊടിതട്ടിയെടുക്കാനും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു എന്നും ഈ സ്വപ്നം പറഞ്ഞു തരുന്നുണ്ട്.

സമൂഹമധ്യത്തിൽ ഉയരാനുള്ള ആഗ്രഹം

നിങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ സ്റ്റാറ്റസ് ഒന്നുയർത്തണമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നു. അതിനായി ശ്രമങ്ങൾ ആരംഭിക്കണമെന്നും വരുന്ന മാറ്റങ്ങൾ മറ്റുള്ളവർ തിരിച്ചറിയണമെന്നും മനസ്സ് പറയുന്നുണ്ടെന്നുമാണ് വിദഗ്ധരുടെ വിശകലനം.

സൗഹൃദാന്തരീക്ഷം

ADVERTISEMENT

പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞ് സമാധാനപരമായ ഒരു അന്തരീക്ഷം ചുറ്റും ഉണ്ടാവണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനമായും ഈ സ്വപ്നത്തെ വിവരിക്കാം. മറ്റുള്ളവരുമായി ചേർന്നു പോകാനും പരസ്പരം സഹകരിക്കാനുമാണ് ഇപ്പോൾ നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നത്.

മനസ്സിന്റെ പൂർണ നിയന്ത്രണം

വികാരങ്ങളെ പൂർണമായി നിയന്ത്രിച്ചു നിർത്താവുന്ന മാനസികാവസ്ഥയിലേക്ക് നിങ്ങൾ എത്തിക്കഴിഞ്ഞു. മനസ്സിന് സമ്മർദം നൽകുന്ന വികാരങ്ങളെ എങ്ങനെ തടഞ്ഞു നിർത്തണമെന്നും മുന്നോട്ടുനീങ്ങാൻ അതുയർത്തുന്ന തടസ്സങ്ങളെ എങ്ങനെ അതിജീവിക്കണമെന്നും നിങ്ങൾക്കറിയാം.

പശ്ചാത്താപം 

പൊതുവേ സന്തോഷം നൽകുന്ന കാര്യങ്ങളാണ് സ്വപ്നം സൂചിപ്പിക്കുന്നതെങ്കിലും മുൻപ് ചെയ്തു പോയ എന്തെങ്കിലും ഒരുപ്രവർത്തിയെ കുറിച്ചോർത്ത് നിങ്ങൾ പശ്ചാത്തപിക്കുന്നുണ്ടെന്നും ഇത് അർത്ഥമാക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം..

Content Highlights: Dreams | Desire | iPhone | Happiness | Life | Astrology News | Manorama Astrology | Manorama Online