പൂജകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാഴപ്പഴം. ഉത്സവങ്ങളുടെയും മംഗളകർമങ്ങളുടെയും മാറ്റുകൂട്ടാൻ വാഴക്കുലകൾ അലങ്കാരമായി ഉപയോഗിക്കുന്നു. വാഴ പതിവായി നനയ്ക്കണം. വ്യാഴാഴ്ച മഞ്ഞള്‍ പുരട്ടി വാഴയെ പൂജിക്കുന്നത് ഐശ്വര്യമാണ്. വാഴയുടെ അടുത്ത് തുളസി നടണം എന്ന് വാസ്തു ശാസ്ത്രം പറയുന്നു. വാഴയില്‍ വിഷ്ണുവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂജകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാഴപ്പഴം. ഉത്സവങ്ങളുടെയും മംഗളകർമങ്ങളുടെയും മാറ്റുകൂട്ടാൻ വാഴക്കുലകൾ അലങ്കാരമായി ഉപയോഗിക്കുന്നു. വാഴ പതിവായി നനയ്ക്കണം. വ്യാഴാഴ്ച മഞ്ഞള്‍ പുരട്ടി വാഴയെ പൂജിക്കുന്നത് ഐശ്വര്യമാണ്. വാഴയുടെ അടുത്ത് തുളസി നടണം എന്ന് വാസ്തു ശാസ്ത്രം പറയുന്നു. വാഴയില്‍ വിഷ്ണുവും തുളസിയിൽ ലക്ഷ്മിയും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. വാഴയും തുളസിയും ഒരുമിച്ച് നടുന്നതിലൂടെ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം.

വീടിന്റെ വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ദിക്കുകളിൽ ആണ് വാഴ നടാൻ നല്ലത്. തെക്ക്, പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളില്‍ വാഴ നടുന്നത് അശുഭമാണ്. വീടിന്റെ മുന്നിൽ വാഴ നടരുതെന്ന് വാസ്തു ശാസ്ത്രം. വീടിന്റെ പുറകിൽ എപ്പോഴും വാഴ നടുക. വാഴയുടെ സമീപം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഒരു കാരണവശാലും വ്യാഴാഴ്ച വാഴ മുറിക്കരുത്. കുലച്ച വാഴപ്പഴം എടുത്താലും വ്യാഴാഴ്ചകളില്‍ വാഴ വെട്ടിമാറ്റരുത്. എപ്പോൾ വാഴ വെട്ടിയാലും തടയും വെട്ടിമാറ്റണം. കള്ളൻമാരാണ് കുല മാത്രം വെട്ടിയെടുക്കുന്നത്. വാഴയുള്ള വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനിൽക്കും.

ADVERTISEMENT

ഒരേ സ്ഥലത്ത് വ്യത്യസ്ത ഇനം വാഴ വയ്ക്കുന്നത് ഉചിതമല്ല എന്നു പറയുന്നത് ഒരുപക്ഷേ വാഴ സങ്കര ഇനമായി പോകാതിരിക്കാനാവും. കുടുംബ സമാധാനത്തിനും മോശമാണെന്നും കരുതുന്നു. വാഴയുടെ കടയിൽ മീന്‍ കഴുകിയ വെള്ളം ഒഴിക്കരുത്. ഇത് സാമ്പത്തിക സ്ഥിതി മോശമാക്കും. സദ്യ വാഴയിലയിലാണ് വിളമ്പുന്നത്. തൂശൻ ഇലയുടെ വീതിയുള്ള ഭാഗം അഥവാ മുറിച്ച ഭാഗം ഊണ് കഴിക്കുന്ന ആളുടെ വലതു വശത്തായി വരേണ്ടത്. വിളമ്പി തുടങ്ങേണ്ടത് ഇല യുടെ അഗ്ര ഭാഗത്ത് ഉപ്പേരി, അച്ചാർ എന്നിവയിൽ നിന്ന് വേണം. വാഴയിൽ ഭക്ഷണം കഴി ന്നയാൾ വലതുവശത്ത് വേണം അവശിഷ്ടങ്ങൾ വയ്ക്കാൻ. വെറ്റില പോലെ വാഴയിലയുടെ അഗ്രത്തിൽ മഹാലക്ഷ്മി വസിക്കുന്നുണ്ടെന്നാണ് വിശ്വാസം.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
 
English Summary:

Right Place To Plant Banana Trees As Per Vastu Shastra