ജാതകവുമായി അയാള്‍ ജ്യോത്സ്യനെ കാണാൻ എത്തിയത് ഏത് രത്നം ധരിക്കണം എന്നറിയാൻ ആയിരുന്നു. ജാതകം നോക്കിയ ജ്യോത്സ്യന്‍ അയാളെ നോക്കി പറഞ്ഞു ഒരുപാട് ഗ്രഹങ്ങളുടെ ദോഷമുണ്ട്. ഒരു കല്ല് ധരിക്കുന്നതിലും നല്ലത് നവരത്നം ധരിക്കുന്നതായിരിക്കും എന്നാണ്. അപ്പോൾ അയാൾ ഒരാഗ്രഹം പറഞ്ഞു വജ്രം ധരിക്കാനാണ് തനിക്ക് ഇഷ്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതകവുമായി അയാള്‍ ജ്യോത്സ്യനെ കാണാൻ എത്തിയത് ഏത് രത്നം ധരിക്കണം എന്നറിയാൻ ആയിരുന്നു. ജാതകം നോക്കിയ ജ്യോത്സ്യന്‍ അയാളെ നോക്കി പറഞ്ഞു ഒരുപാട് ഗ്രഹങ്ങളുടെ ദോഷമുണ്ട്. ഒരു കല്ല് ധരിക്കുന്നതിലും നല്ലത് നവരത്നം ധരിക്കുന്നതായിരിക്കും എന്നാണ്.

ADVERTISEMENT

അപ്പോൾ അയാൾ ഒരാഗ്രഹം പറഞ്ഞു വജ്രം ധരിക്കാനാണ് തനിക്ക് ഇഷ്ടം എന്ന്. എന്നാൽ ജാതകപ്രകാരം അത് ധരിക്കുന്നത് സന്താനഭാവത്തിന് നന്നല്ല. എത്ര കുട്ടികൾ ഉണ്ട്? എന്ന ചോദ്യം വന്നപ്പോഴാണ് താൻ വിവാഹിതൻ അല്ല എന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്.

ADVERTISEMENT

പലരും ഇങ്ങനെയാണ്. യഥാർഥ ആവശ്യം എന്താണ് എന്ന് അവർക്ക് തന്നെ അറിയില്ല. നാൽപ്പത്താറ് വയസു കഴിഞ്ഞിട്ടും വിവാഹം കഴിയാത്തയാൾ വിവാഹം നടക്കാന്‍ വേണ്ടിയുള്ള വജ്രം തന്നെ ആദ്യം ധരിക്കാൻ ജ്യോത്സ്യൻ നിർദേശിച്ചു. വിവാഹം കഴിഞ്ഞ് ആ രത്നം മാറ്റണം എന്നും അയാളെ പറഞ്ഞു മനസ്സിലാക്കി. കല്യാണം നടക്കാൻ, ജോലി കിട്ടാൻ, പഠന പുരോഗതി, ഉപരിപഠനം, രോഗങ്ങൾ മാറാൻ, സന്താനഭാഗ്യത്തിന്, മനസമാധാനം ലഭിക്കാൻ ഒക്കെ രത്നങ്ങൾ ധരിക്കാം.

ADVERTISEMENT

പലരും ജുവല്ലറിയില്‍ പോയി കാണാൻ ഭംഗിയുള്ള ഒരു രത്നം ആണ് വാങ്ങുന്നത്. അതിന് പകരം തനിക്ക് ജാതകപ്രകാരം അനുയോജ്യമായ രത്നം ധരിച്ചാൽ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നത് നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കും. സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് വിവാഹം നടക്കാനുള്ള രത്നം വാങ്ങി കൊടുത്ത് കുട്ടി പഠിക്കുന്നില്ല എന്ന് പരാതിപ്പെട്ടിട്ട് കാര്യമില്ല. കൃത്യമായ രത്നം ധരിച്ചാൽ ദീർഘകാലമായി പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ നടക്കുന്നതും സാധാരണയായി കണ്ടു വരുന്നതാണ്. ജ്യോത്സ്യനെ കാണുമ്പോൾ ബർത്ത് സ്റ്റോൺ ഏതാണ് എന്നല്ല ചോദിക്കേണ്ടത്. അല്ലെങ്കിൽ പലരും നക്ഷത്ര രത്നം, രാശി രത്നം ഒക്കെയാണ് ജ്യോത്സ്യനോട് ചോദിക്കുന്നത്. അശ്വതി നക്ഷത്രമായാൽ വൈഡൂര്യം ധരിക്കാൻ ആകും ജ്യോത്സ്യൻ നിർദേശിക്കുന്നത്. അശ്വതിക്കാരന് കുട്ടികൾ ഉണ്ടാകാൻ ചിലപ്പോള്‍ പുഷ്യരാഗമോ മരതകമോ ആകാം ആവശ്യം. അത് ജാതകം നോക്കി മാത്രമേ പറയാൻ കഴിയൂ.