കടബാധ്യതകൾ മൂലം പ്രതിസന്ധി നേരിടുന്ന സ്ഥാപന ഉടമകൾ, ഗൃഹസ്ഥന്മാർ, ഗൃഹസ്ഥകൾ എന്നിവർ ജാതകം പരിശോധിച്ച് വൈഡൂര്യം അനുകൂലമായി കാണുന്നു എങ്കിൽ അത് വിധിപ്രകാരം ധരിച്ചാൽ ബാധ്യതകൾ തീരാനുള്ള വഴികൾ തെളിയുകയും, ബാധ്യതകളിൽ നിന്ന് മുക്തി നേടുകയും ചെയ്യും എന്ന് വിശ്വസിച്ചു പോരുന്നു. വൈഡൂര്യം മാർജാരനയനം (Cat's eye)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടബാധ്യതകൾ മൂലം പ്രതിസന്ധി നേരിടുന്ന സ്ഥാപന ഉടമകൾ, ഗൃഹസ്ഥന്മാർ, ഗൃഹസ്ഥകൾ എന്നിവർ ജാതകം പരിശോധിച്ച് വൈഡൂര്യം അനുകൂലമായി കാണുന്നു എങ്കിൽ അത് വിധിപ്രകാരം ധരിച്ചാൽ ബാധ്യതകൾ തീരാനുള്ള വഴികൾ തെളിയുകയും, ബാധ്യതകളിൽ നിന്ന് മുക്തി നേടുകയും ചെയ്യും എന്ന് വിശ്വസിച്ചു പോരുന്നു.

വൈഡൂര്യം മാർജാരനയനം (Cat's eye) എന്ന പേരിലും അറിയപ്പെടുന്നു. കാരണം പൂച്ചയുടെ കണ്ണിന്റെ ആകൃതിയും നിറവുമാണ് ഈ അമൂല്യ രത്നത്തിന് ഉള്ളത് എന്നതാണ്. ജാതകത്തിലെ കേതുവിന്റെ ദോഷം കുറയ്ക്കാനാണ് വൈഡൂര്യം ധരിക്കുന്നത്.
ജാതക പ്രകാരം കേതുവിന്റെ ദശാകാലം ഏഴ് വർഷമാണ്. ഇക്കാലത്ത് പൊതുവിൽ വൈഡൂര്യം ധരിക്കാം. കേതുവിന്റെ സംഖ്യയായ 7 (ഏഴ്) വരുന്നവർക്കും, 7–16–25 തീയതികളിൽ ജനിച്ചവർക്കും അശ്വതി, മകം, മൂലം നക്ഷത്രക്കാർക്കും പൊതുവിൽ വൈഡൂര്യം ധരിക്കാം.
കാലസർപ്പദോഷം എന്ന പ്രതിഭാസം ഗ്രഹനിലയിൽ ഉള്ളവര്‍ രാഹുകേതുക്കൾ 6, 8, 12, 3 എന്നീ രാശികളിൽ ആണ് നില്‍ക്കുന്നത് എങ്കിൽ വൈഡൂര്യം ധരിക്കരുത്. അതുപോലെ കാലസർപ്പദോഷം മാറാനായി കേതുവിന്റെ വൈഡൂര്യവും രാഹുവിന്റെ ഗോമേദകവും ഒരുമിച്ച് ഒരു മോതിരത്തിൽ ധരിക്കരുത്. ദോഷഫലങ്ങള്‍ വരാൻ ഈ വിധത്തിലുള്ള രത്നധാരണം ഇടയാക്കിയേക്കാം. കാലസർപ്പദോഷം ഉള്ളവർ ജാതക ഗ്രഹനില പ്രകാരം അനുയോജ്യമായ മറ്റ് രത്നങ്ങൾ ധരിച്ച് ദോഷശാന്തി വരുത്തുക. നവരത്നമോതിരവും ഈ വിഷയത്തിന് പരിഹാരമായി നിർദേശിക്കപ്പെടാറുണ്ട്.

ADVERTISEMENT

വൈഡൂര്യം ധാരണത്താൽ പൂർവജന്മ കർമദോഷങ്ങൾ, കൺദൃഷ്ടിദോഷം, ശാപദോഷങ്ങൾ, പിതൃക്കൾമൂലം ഉള്ള ദോഷങ്ങൾ എന്നിവ മാറും എന്ന് വിശ്വസിച്ച് പോരുന്നു.
ബിസിനസ്, ഊഹക്കച്ചവടം, ഷെയർ മാർക്കറ്റ്, ലോട്ടറി, ദൃശ്യ–മാധ്യമ രംഗം, സിനിമ–സീരിയല്‍, ടെലിവിഷൻ രംഗം, എന്നിവർക്ക് വൈഡൂര്യധാരണം ഗുണപ്രദമാണ്.
ധനസമ്പാദനത്തിന് ആവശ്യമായ നൂതന ആശയങ്ങൾ, വിദ്യകൾ എന്നിവ കണ്ടെത്താൻ വൈഡൂര്യം സഹായിക്കും.
ഗവേഷണ പഠനങ്ങൾ വിജയിക്കാനും, മത്സരപരീക്ഷകളിൽ വിജയിക്കാനും വൈഡൂര്യം സഹായിക്കും.
പരസ്യസ്ഥാപനങ്ങളുടെ ഉടമകൾക്കും ജീവനക്കാർക്കും വൈഡൂര്യം  രത്നം ഗുണഫലം നൽകുന്നതായി കാണാം. എന്നാൽ കർക്കടകം, മേടം, ചിങ്ങം, വൃശ്ചിക ലഗ്നങ്ങളിൽ ജനിച്ചവർ വൈഡൂര്യം ധരിക്കുന്നത് നല്ലതല്ല. വൈഡൂര്യം സാമാന്യം നല്ല വിലയുള്ള രത്നമായതിനാൽ ഏകദേശം തുല്യഫലം നൽകുന്ന ടൈഗർ–ഐ, ഹാക്ക്സ്–ഐ, ടർക്കോയിസ്സ് എന്നീ ഉപരത്നങ്ങൾ ധരിക്കാവുന്നതാണ്. കബോഷൻ രൂപത്തിൽ ആണ് വൈഡൂര്യം ലഭിക്കുക. കേരളത്തില്‍ കൊട്ടാരക്കര മുതൽ പാറശ്ശാല വരെയുള്ള നദീതടങ്ങളിലും, സമീപപ്രദേശങ്ങളിലും ഉയർന്ന ഗുണമേന്മയുള്ള വൈഡൂര്യരത്നം ലഭിക്കുന്നു. വിശേഷിച്ച് വെഞ്ഞാറമൂട്, നെടുമങ്ങാട് പ്രദേശങ്ങളിൽ. എന്നാൽ വ്യാവസായികമായ ഖനനത്തിന് പറ്റിയ രീതിയിൽ ഇവ ലഭ്യമല്ല. 

ജാതകത്തിൽ 3, 6, 8, 12 രാശികളിൽ കേതു (ശിഖി) നിൽക്കുന്നവർ വൈഡൂര്യം ധരിക്കുന്നത് നല്ലതല്ല. വൈഡൂര്യത്തിൽ കാണുന്ന പ്രകാശ പ്രതിഭാസത്തെ സിമോഫിൻ ഇഫക്ട് എന്ന് പറയുന്നു. വൈഡൂര്യരത്നം മോതിര വിരലിൽ (Ring finger) ചൊവ്വാഴ്ച രാവിലെ ഉദയം മുതൽ 1 മണിക്കൂറിനകം ധരിക്കുക. വിദേശ രാജ്യത്ത് ഉള്ളവർ അവിടത്തെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക. മേൽപ്പറഞ്ഞ വിധം അശ്വതി, മകം, മൂലം നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങളിൽ മുകളിൽ പറഞ്ഞ സമയത്ത് വൈഡൂര്യം ധരിക്കാം. ഗണപതി, ചാമുണ്ഡീദേവി ക്ഷേത്രങ്ങളിൽ പൂജിച്ചും മേൽപറഞ്ഞ രത്നം ധരിക്കാം. ഏതു മതവിശ്വാസികൾക്കും അവരവരുടെ ആചാരപ്രകാരം വൈഡൂര്യം ധരിക്കാം.

ADVERTISEMENT

ലേഖകന്റെ വിലാസം:

ആർ. സഞ്ജീവ്കുമാർ PGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാര്‍ട്ട്മെന്റ്, തൈക്കാട് പി.ഒ.
തിരുവനന്തപുരം – 695014
ഫോൺ: 8078908087, 9526480571
E-mail: jyothisgems@gmail.com