പാശ്ചാത്യ ജ്യോതിഷ പ്രകാരം മാർച്ച് മാസത്തിൽ ജനിച്ചവരുടെ രത്നമാണ് അക്വാമറൈൻ.സമുദ്രനീലക്കല്ല് എന്നു പറയാം. സമുദ്രജലത്തിന്റെ നിറം. ക്രിസ്റ്റൽ ക്ലിയർ രത്നമാണിത്. സ്വരച്ചേർച്ച ഇല്ലാത്ത ദമ്പതിമാർ ഇതു ധരിച്ചാൽ ദാമ്പത്യ ഐക്യം ലഭിക്കുമത്രേ. പ്രേമസാഫല്യത്തിനായി കമിതാക്കൾക്ക് ധരിക്കാം. രത്നശാസ്ത്രപരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാശ്ചാത്യ ജ്യോതിഷ പ്രകാരം മാർച്ച് മാസത്തിൽ ജനിച്ചവരുടെ രത്നമാണ് അക്വാമറൈൻ. സമുദ്രനീലക്കല്ല് എന്നു പറയാം. സമുദ്രജലത്തിന്റെ നിറം. ക്രിസ്റ്റൽ ക്ലിയർ രത്നമാണിത്. സ്വരച്ചേർച്ച ഇല്ലാത്ത ദമ്പതിമാർ ഇതു ധരിച്ചാൽ ദാമ്പത്യ ഐക്യം ലഭിക്കുമത്രേ. പ്രേമസാഫല്യത്തിനായി കമിതാക്കൾക്ക് ധരിക്കാം.
രത്നശാസ്ത്രപരമായി ബറീലിയം അലൂമിനിയം സിലിക്കേറ്റാണ് അക്വാമറൈനിലെ രാസഘടകം. ഉയർന്ന നിലവാരം ഉള്ള അക്വാമറൈൻ രത്നങ്ങൾ ബ്രസീലിൽ നിന്നു ലഭിക്കുന്നു.

വിലനിലവാരം കുറഞ്ഞ രത്നമാണിത്. ബ്രസീൽ കൂടാതെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ‌ഇന്ത്യ, നൈജീരിയ എന്നീ രാജ്യങ്ങളിലും മെഡഗാസ്കറിലും അക്വാമറൈൻ ലഭ്യമാണ്.
ജ്യോതിഷപരമായി ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ ദോഷവശങ്ങൾ ഒരുമിച്ചു പരിഹരിക്കാൻ ഉപയോഗിക്കുന്നു. മീനം രാശിക്കാർക്കു പൊതുവേ ധരിക്കാം. സാധാരണ ഗതിയിൽ അക്വാമറൈൻ ദോഷം ഒന്നും വരുത്താറില്ല. സമുദ്രയാത്ര, വിദേശയാത്ര എന്നിവ ആഗ്രഹിക്കുന്നവർക്ക് അക്വാമറൈൻ ധരിക്കാം. പെരി‍‌‍ഡോട്ടും– അക്വാമറൈനും ഒരുമിച്ചു ധരിക്കുന്നത് വളരെ ഗുണം നൽകുന്നതായി കാണുന്നു.

ADVERTISEMENT

ധരിക്കുന്ന വ്യക്തിക്ക് പ്രസന്നതയും ഉന്മേഷവും ലഭിക്കും. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കയറ്റുമതി – ഇറക്കുമതി ബിസിനസുകാർ, മത്സ്യബന്ധനവും ആയി ബന്ധപ്പെട്ടവർ, ടൂറിസ്റ്റ് വ്യവസായികൾ എന്നിവർക്കു ഗുണം നൽകുന്ന രത്നമാണിത്.
ഏജൻസി ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, സൗന്ദര്യവർധക വസ്തുക്കളുടെ വ്യാപാരികൾ, ബോട്ടുടമകൾ, അലങ്കാര മത്സ്യവ്യാപാരികൾ എന്നിവർക്കു ഗുണപ്രദമാണ്.

ജലയാത്രകളിലെ അപകടത്തിൽ നിന്നു രക്ഷനേടാൻ ചരിത്രാതീത കാലം മുതൽ അക്വമറൈൻ ധരിക്കുന്നു. ബുധനാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ഈ രത്നം ധരിക്കുക. പ്ലാറ്റിനത്തിലും വെള്ളിയിലും സ്വർണത്തിലും ധരിക്കാം. മോതിരവിരല്‍, നടുവിരൽ, ചെറുവിരൽ എന്നിവയിൽ ധരിക്കാം. ലോക്കറ്റായും ധരിക്കാം. 2 മുതൽ 5 വരെ കാരറ്റ് തൂക്കം ഉള്ളവയാണ് ഉത്തമം.  ഉയർന്ന ഗുണമേന്മയുള്ള അക്വാമറൈൻ  ധരിക്കുന്നത് അനുകൂലഫലം വേഗത്തിൽ നൽകും.

ADVERTISEMENT

ലേഖകൻ

ആർ സഞ്ജീവ് കുമാർ
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച് സെന്റർ
ലുലു അപ്പാർട്മെന്റ്, തൈക്കാട് പി.ഒ.
തിരുവനന്തപുരം 695014
ഫോൺ: 8078908087, 9061850753
E-mail: jyothisgems@gmail.com