പാശ്ചാത്യ രത്ന നിർണയ രീതിയിൽ ഡിസംബർ 1 മുതൽ 31 വരെ ജനിച്ചവർക്ക് ധരിക്കാനുള്ള രത്നമാണ് ടർക്കോയിസ് (ഫിറോസ). ആകാശനീലിമയിലും, നീല കലർന്ന പച്ച നിറത്തിലും ടർക്കോയിസ് ലഭിക്കുന്നു. ഈ രത്നം പൗരാണിക കാലം മുതൽ ചിത്രപ്പണികൾ നടത്തി ആഭരണമായി ഉപയോഗിച്ചു വരുന്നു. രാസപരമായി ഹൈഡ്രേറ്റഡ് കോപ്പർ അലൂമിനിയം ഫോസ്‌ഫേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാശ്ചാത്യ രത്ന നിർണയ രീതിയിൽ ഡിസംബർ 1 മുതൽ 31 വരെ ജനിച്ചവർക്ക് ധരിക്കാനുള്ള രത്നമാണ് ടർക്കോയിസ് (ഫിറോസ).

ആകാശനീലിമയിലും, നീല കലർന്ന പച്ച നിറത്തിലും ടർക്കോയിസ് ലഭിക്കുന്നു. ഈ രത്നം പൗരാണിക കാലം മുതൽ ചിത്രപ്പണികൾ നടത്തി ആഭരണമായി ഉപയോഗിച്ചു വരുന്നു. രാസപരമായി ഹൈഡ്രേറ്റഡ് കോപ്പർ അലൂമിനിയം ഫോസ്‌ഫേറ്റ് സംയുക്തം.

ടർക്കോയിസ് (turquoise) ധരിച്ചാൽ, കടബാധ്യതകൾ, അപമാനം, അപമൃത്യു, യാത്രയിലെ കഷ്ടനഷ്ടങ്ങൾ, സാമ്പത്തികശോഷണം എന്നിവയിൽ നിന്ന് രക്ഷനേടാം എന്ന് വിശ്വസിച്ചു പോരുന്നു. ശാരീരികശേഷി വർധിക്കാനും വിഷബാധ, വിഷജീവികളുടെ ആക്രമണം, ദുർമന്ത്രവാദം എന്നിവയിൽ നിന്നും രക്ഷനേടാനും ടർക്കോയിസ് സഹായിക്കും എന്ന് വിശ്വസിക്കുന്ന ജനസമൂഹങ്ങൾ ഉണ്ട്. വേദ -മന്ത്ര പഠനം, ആത്മീയ ഉന്നതി, ഈശ്വരസാക്ഷാത്കാരം എന്നിവയും ടർക്കോയിസ് സഹായിക്കും.

ധരിച്ചിരിക്കുന്ന ടർക്കോയിസിന്റെ നിറം മങ്ങിത്തുടങ്ങുന്നത് ദൗർഭാഗ്യങ്ങളുടെ വരവിനെ സൂചിപ്പിക്കുന്നതായി വിശ്വസിച്ചു പോരുന്നു. എന്നാൽ ടർക്കോയിസ് തിളങ്ങിയാൽ ഭാഗ്യാനുഭവങ്ങൾ വരും എന്നാണ് സൂചന. പൊതുവായി എല്ലാവർക്കും ധരിക്കാം. ഇറാനിൽ നിന്ന് ലഭിക്കുന്ന ആകാശനീലിമയുടെ നിറമുള്ള ടർക്കോയിസ് ആണ് ഏറ്റവും വിശേഷപ്പെട്ടത്  എന്ന് വിശ്വസിച്ചു പോരുന്നു.

ഇറാനിൽ നിന്നും 3000 വർഷങ്ങൾ ഖനനം ചെയ്യപ്പെട്ടു എന്ന്  ചരിത്രം. തുർക്കി വഴി പാശ്ചാത്യനാടുകളിൽ എത്തി ടർക്കിഷ് എന്ന വാക്കിൽ നിന്ന് ടർക്കോയിസ് എന്ന് നാമകരണം ലഭിച്ചു.

ശനിദോഷം, രാഹുദോഷം, കേതുദോഷം എന്നിവ മാറാൻ ധരിക്കാം. ഭാഗ്യസംഖ്യ എട്ടു വരുന്നവർക്ക് ധരിക്കാം. അതായത് 8-17-26 തീയതികളിൽ ഏത് മാസത്തിൽ ജനിച്ചവർക്കും ടർക്കോയിസ്, മോതിരം, മാലകൾ,നെക്ക് ലേസുകൾ, ലോക്കറ്റ് എന്നീ രൂപങ്ങളിൽ ധരിയ്ക്കാം. ഭാരതീയ ജ്യോതിഷ പ്രകാരം, മേടം, കർക്കടകം, ചിങ്ങം , വൃശ്ചികം ലഗ്നക്കാർ ധരിക്കുന്നത് നല്ലതല്ല. വലത് അല്ലെങ്കിൽ ഇടത് കയ്യിലെ നടുവിരലിൽ ശനിയാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കാം. 5 മുതൽ 10 കാരറ്റ് വരെ ധരിക്കാം. ടർക്കോയിസ് സുതാര്യ രത്നമല്ല. ടർക്കോയിസ് ധരിച്ച് മനഃശാന്തി നേടിയാലും....  

ലേഖകൻ

ADVERTISEMENT

ആർ. സഞ്ജീവ്കുമാർ PGA
ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ .
തിരുവനന്തപുരം 695014
ഫോൺ : 8078908087, 9526480571
E-mail:jyothisgems@gmail.com

ADVERTISEMENT

English Summary : Lucky Gemstone for December Born