ദാർശനികരുടെയും തത്വചിന്തകരുടെയും നാടായിരുന്നു ഇന്ത്യ. പ്രാചീനകാലഘട്ടത്തിലെ അറിയപ്പെടാത്ത മുനിമാർ മുതൽ തത്വചിന്തയുടെ ഒരു നൂൽ ഇന്ത്യയുടെ വിവിധ കാലങ്ങളെ ബന്ധിപ്പിച്ച് ഓടുന്നു. വേദസംഹിതകളും ബ്രാഹ്‌മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വിവിധ ഭാഷ്യങ്ങളുമെല്ലാം ചേർന്ന് എത്രയോ വലിയൊരു ചിന്താപദ്ധതി ഇന്ത്യയിൽ

ദാർശനികരുടെയും തത്വചിന്തകരുടെയും നാടായിരുന്നു ഇന്ത്യ. പ്രാചീനകാലഘട്ടത്തിലെ അറിയപ്പെടാത്ത മുനിമാർ മുതൽ തത്വചിന്തയുടെ ഒരു നൂൽ ഇന്ത്യയുടെ വിവിധ കാലങ്ങളെ ബന്ധിപ്പിച്ച് ഓടുന്നു. വേദസംഹിതകളും ബ്രാഹ്‌മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വിവിധ ഭാഷ്യങ്ങളുമെല്ലാം ചേർന്ന് എത്രയോ വലിയൊരു ചിന്താപദ്ധതി ഇന്ത്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാർശനികരുടെയും തത്വചിന്തകരുടെയും നാടായിരുന്നു ഇന്ത്യ. പ്രാചീനകാലഘട്ടത്തിലെ അറിയപ്പെടാത്ത മുനിമാർ മുതൽ തത്വചിന്തയുടെ ഒരു നൂൽ ഇന്ത്യയുടെ വിവിധ കാലങ്ങളെ ബന്ധിപ്പിച്ച് ഓടുന്നു. വേദസംഹിതകളും ബ്രാഹ്‌മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വിവിധ ഭാഷ്യങ്ങളുമെല്ലാം ചേർന്ന് എത്രയോ വലിയൊരു ചിന്താപദ്ധതി ഇന്ത്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാർശനികരുടെയും തത്വചിന്തകരുടെയും നാടായിരുന്നു ഇന്ത്യ. പ്രാചീനകാലഘട്ടത്തിലെ അറിയപ്പെടാത്ത മുനിമാർ മുതൽ തത്വചിന്തയുടെ ഒരു നൂൽ ഇന്ത്യയുടെ വിവിധ കാലങ്ങളെ ബന്ധിപ്പിച്ച് ഓടുന്നു. വേദസംഹിതകളും ബ്രാഹ്‌മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വിവിധ ഭാഷ്യങ്ങളുമെല്ലാം ചേർന്ന് എത്രയോ വലിയൊരു ചിന്താപദ്ധതി ഇന്ത്യയിൽ രൂപപ്പെട്ടു. നീഷെ, ഗോഥെ, ഷോപനോവർ തുടങ്ങി നവീന കാലഘട്ടത്തിലെ ചിന്തകൻമാരെ പോലും ഭാരതീയ തത്വചിന്ത ഉദ്ദീപിപ്പിച്ചു. അതിനെ ഗൗരവതരമായി സമീപിച്ചവരെ ഇന്നും അത് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ ആത്മീയ, ചിന്തക പരമ്പരയിൽ എത്രയോ മഹാജന്മങ്ങൾ തന്നെ ഉടലെടുത്തു. യാജ്ഞവൽക്യൻ, ബാദരായണൻ, സിദ്ധാർഥൻ മുതൽ ആദി ശങ്കരാചാര്യർ വരെ പൂത്തുലഞ്ഞ തത്വചിന്ത പിന്നിങ്ങോട്ട് എത്രയോ മഹാൻമാരെ ശിഷ്യൻമാരാക്കി. എന്നാൽ ഈ തത്വചിന്തകൻമാരുടെ കൂട്ടത്തിൽ വനിതകൾ കുറവാണെന്നു തന്നെ കാണാം. ഇന്ത്യയിൽ മാത്രമല്ല, ലോകത്തുതന്നെ ഇങ്ങനെയൊരു സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇന്ത്യയിലെ പ്രാചീന തത്വചിന്തകരിലെ ജ്വലിക്കുന്ന വനിതാ സാന്നിധ്യമാണ് ഗാർഗി. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ ആദ്യത്തെ വനിതാ തത്വചിന്തക എന്നു ഗാർഗിയെ വിളിക്കാം. ഗാർഗി ജീവിച്ചിരുന്ന കൃത്യമായ കാലം അറിയില്ലെങ്കിലും 800 ബിസി മുതൽ 500 ബിസി വരെയുള്ള കാലയളവാണ് ഇതെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു.

ADVERTISEMENT

വളരെ പ്രൗഢമായ ഒരു ഋഷി പരമ്പരയിലായിരുന്നു ഗാർഗിയുടെ ജനനം. ഗാർഗ മുനിയുടെ പിൻതലമുറക്കാരിയായതിനാലാണു ഗാർഗിയെന്ന പേര് ലഭിച്ചത്. ആത്മീയാചാര്യനായിരുന്ന വചക്‌നു മഹർഷിയായിരുന്നു ഗാർഗിയുടെ പിതാവ്. അതിനാൽ ഗാർഗി വചക്‌നവി എന്ന പേരിൽ അവർ അറിയപ്പെട്ടു. ആദിമ ഇന്ത്യയിലെ പല ചിന്തകരുമായും വാദപ്രതിവാദത്തിൽ ഏർപ്പെടാൻ ഗാർഗി മടിച്ചിരുന്നില്ല. എന്നാൽ കൊടികെട്ടിയ ആചാര്യർ പോലും ഏറ്റുമുട്ടാൻ മടിക്കുന്ന യാജ്ഞവൽക്യ മഹർഷിയുമായി സംവാദത്തിലേർപ്പെട്ടതാണ് ഗാർഗിയുടെ പ്രശസ്തി പതിന്മടങ്ങാക്കിയത്. യാജ്ഞവൽക്യനും ഗാർഗിയുമായുള്ള സംവാദം ബൃഹദാരണ്യക ഉപനിഷത്തിന്റെ ഏറ്റവും ഗംഭീരമായ അധ്യായങ്ങളിലൊന്നാണ്.

Image Credit: This image was generated using Midjourney

വിദേഹത്തിലെ ജനകരാജാവ് ഒരിക്കൽ ഒരു പണ്ഡിതസഭ നടത്തി. ആത്മീയമായ ചർച്ചകളായിരുന്നു സഭയുടെ ലക്ഷ്യം. രാജാവിന്റെ ശരീരത്തിനുള്ളിൽ ‘ഒളിച്ചിരുന്ന’ സന്യാസിയായിരുന്നു ജനകൻ. ആത്മീയമായ എല്ലാത്തിനോടും അദ്ദേഹത്തിനു വലിയ താൽപര്യമായിരുന്നു. ജനകന്റെ പണ്ഡിതസഭയിലേക്ക് ഒരുപാട് ആചാര്യൻമാരും ചിന്തകരും എത്തിച്ചേർന്നു. എന്നാൽ ചിന്തകരിലെ രത്‌നമെന്നു വിശേഷിപ്പിക്കാവുന്ന യാജ്ഞവൽക്യൻ എത്തിയതോടെ സഭ മറ്റൊരു തലത്തിലേക്ക് ഉയർന്നു. ഏറ്റവും മികച്ച ദാർശനികനെ കണ്ടെത്തുക എന്ന ലക്ഷ്യവും സഭ നടത്തുന്നതിനു പിന്നിൽ ജനകനുണ്ടായിരുന്നു.

ADVERTISEMENT

യാജ്ഞവൽക്യൻ വന്നതോടെ മറ്റ് പണ്ഡിതരെല്ലാം ഭയക്കുക തന്നെ ചെയ്തു. മറ്റുള്ളവർ ജ്ഞാനമാകുന്ന കടലിനു തീരത്തിരുന്നു നോക്കുന്നവരാണെങ്കിൽ, യാജ്ഞവൽക്യൻ ആ സമുദ്രത്തിന്റെ ആഴങ്ങളിൽ തടസ്സമേതുമില്ലാതെ സഞ്ചരിക്കുന്ന ഒരു മത്സ്യമായിരുന്നു. വേദങ്ങളുൾപ്പെടെ ഗ്രന്ഥങ്ങൾ ആഴത്തിൽ മനനം ചെയ്ത യാജ്ഞവൽക്യനെ തോൽപിക്കാൻ വിദേഹത്തല്ല, ഭാരതഭൂമിയിൽപോലും ഒരു തത്വചിന്തകൻ ജനിച്ചിട്ടില്ലായിരുന്നു. യാജ്ഞവൽക്യന്റെ വരവോടെ പല പണ്ഡിതരും വാദപ്രതിവാദത്തിൽനിന്നു പിൻമാറി. എന്നാൽ സഭയിലെ 8 പേർ അദ്ദേഹവുമായി തർക്കത്തിൽ ഏർപ്പെടാൻ തയാറായി. അതിലൊരാൾ ഗാർഗിയായിരുന്നു.

ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സ്ഥിതി സംബന്ധിച്ച ചോദ്യങ്ങളാണ് ഗാർഗി യാജ്ഞവൽക്യനോട് ചോദിച്ചത്. അന്നത്തെ ധാരണകൾ അനുസരിച്ചുള്ള ഉത്തരങ്ങൾ മഹർഷി തിരിച്ചുനൽകി. എന്നാൽ ആ ഉത്തരം കൊണ്ട് തൃപ്തിയാകാത്ത ഗാർഗി അതെന്തു കൊണ്ടാണെന്ന് പിന്നെയും ചോദ്യമുന്നയിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും തുടർന്നു. ഒടുവിൽ എല്ലാം ബ്രഹ്‌മമയമാണെന്ന അദ്വൈത സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലെത്തി യാജ്ഞവൽക്യന്റെ ഉത്തരം, എന്നാൽ ബ്രഹ്‌മം എന്തുകൊണ്ടാണുള്ളത് എന്നായിരുന്നു ഗാർഗിയുടെ പിന്നീടുള്ള ചോദ്യം.

Image Credit: This image was generated using Midjourney
ADVERTISEMENT

ഇതോടെ യാജ്ഞവൽക്യൻ ഉത്തരം പറയുന്നത് നിർത്തി. ഇനിയും മുന്നോട്ടുപോകുന്നത് അടിസ്ഥാനരഹിതമാണെന്നും കാരണങ്ങളുടെ കാരണങ്ങൾ തേടിയുള്ള ചോദ്യങ്ങൾ തുടരേണ്ടെന്നും അദ്ദേഹം അവരോടു പറഞ്ഞു. യാജ്ഞവൽക്യന്റെ അപാരമായ ജ്ഞാനം മനസ്സിലാക്കിയ ഗാർഗി പരാജയം സമ്മതിച്ചു. അടുത്ത ഘട്ടത്തിലും ഗാർഗി അദ്ദേഹത്തെ ചോദ്യശരങ്ങളുമായി നേരിട്ടെങ്കിലും അപാരമായ വാക്ചാതുരിയോടെ അദ്ദേഹം ഉത്തരങ്ങൾ നൽകി. യാജ്ഞവൽക്യൻ പേരിനൊരു ആചാര്യനല്ലെന്നും അദ്ദേഹത്തിന്റെ പേരും പ്രശ്‌സ്തിയും അദ്ദേഹമാർജിച്ച വലിയ അളവിലുള്ള അറിവിനാൽ തന്നെയാണെന്നും ഗാർഗി മനസ്സിലാക്കി.

പരാജയം സമ്മതിക്കാനുള്ള മനസ്സ് ഗാർഗിയുടെ പ്രത്യേകതയായിരുന്നു. പല ചിന്തകരിലും പിടിമുറുക്കുന്ന ഒന്നാണ് ഗർവ്. താൻ പറയുന്നത് മാത്രമാണു ശരിയെന്ന ശാഠ്യം. പല ഉന്നത ആചാര്യൻമാരിൽ പോലും ഗർവ് കളങ്കം ചാർത്തിയ സംഭവങ്ങളുണ്ട്. എന്നാൽ ഗാർഗി ഗർവിനെ ജയിച്ചവളായിരുന്നു. പരാജയമോ പോരായ്മയോ അംഗീകരിക്കാൻ അവർക്ക് ഒരു മടിയുമില്ലായിരുന്നു. ഒരു കുട്ടിയുടെ ജിജ്ഞാസയോടെ അറിവിനെ പിന്തുടരുന്നതിൽ മാത്രമായിരുന്നു ഗാർഗിയുടെ താൽപര്യം. ഒരിക്കലും അറിവിന്റെ കിരീടം സ്വയമെടുത്തണിയാൻ ആ വനിത ശ്രമിച്ചില്ല. ഭാരതീയ തത്വചിന്ത പ്രകാരം, പരമാർഥരൂപമായ ബ്രഹ്‌മത്തെപ്പറ്റിയായിരുന്നു ഗാർഗിയുടെ അന്വേഷണം. ബ്രഹ്‌മവിദ്യയെന്ന ഈ ചിന്താപദ്ധതി പിന്തുടർന്നതുമൂലം ബ്രഹ്‌മവാദിനിയെന്ന വിശേഷണം അവർക്കു ലഭിച്ചു. ജനക മഹാരാജാവിന്റെ സഭയിലെ സൈദ്ധാന്തിക ശിരോമണികളായ നവരത്‌നങ്ങളിലും ഗാർഗി ഇടംപിടിച്ചിരുന്നു.

English Summary:

Gargi Vachaknavi – India’s first woman philosopher who ‘shut up’ men in King Janaka’s court