പൂരാടം നക്ഷത്രത്തില്‍ ജനിച്ചവർക്ക് ആരോഗ്യകാര്യങ്ങളിൽ വാതനാഡിരോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടുവാനിടയുള്ളതിനാൽ നിലവിലുള്ള ജോലി ഉപേക്ഷിക്കണമോ എന്നൊരു ആശങ്കയുണ്ടായിത്തീരും. പിരിച്ചു വിടുകയാണെങ്കിൽ പോരാം എന്നല്ലാതെ നിലവിലുള്ളത് ഉപേക്ഷിച്ചാൽ തൃപ്തികരമായ മറ്റൊരു ഉദ്യോഗം ലഭിക്കാനുള്ള സാധ്യതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരാടം നക്ഷത്രത്തില്‍ ജനിച്ചവർക്ക് ആരോഗ്യകാര്യങ്ങളിൽ വാതനാഡിരോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടുവാനിടയുള്ളതിനാൽ നിലവിലുള്ള ജോലി ഉപേക്ഷിക്കണമോ എന്നൊരു ആശങ്കയുണ്ടായിത്തീരും. പിരിച്ചു വിടുകയാണെങ്കിൽ പോരാം എന്നല്ലാതെ നിലവിലുള്ളത് ഉപേക്ഷിച്ചാൽ തൃപ്തികരമായ മറ്റൊരു ഉദ്യോഗം ലഭിക്കാനുള്ള സാധ്യതകൾ കുറവായിരിക്കും. മറ്റു ചിലർക്ക് അധ്വാനഭാരം വർധിക്കുകയും അധികാരപരിധി ഉയരുകയും ചെയ്യും. സാമ്പത്തികനേട്ടം ഒന്നര വർഷത്തിനു ശേഷമേ ലഭിക്കുകയുള്ളൂ. 

ADVERTISEMENT

യാതൊരു കാരണവശാലും നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊന്ന് ശ്രമിക്കുന്നത് നന്നല്ലാത്തതാണ്. ഉപരിപഠനാർഥമാണെങ്കിലും ഉദ്യോഗത്തിന്റെ ആവശ്യത്തിനാണെങ്കിൽ പോലും രേഖാപരമായിട്ടോ അല്ലാത്ത നിലയിലോ പണം കടം കൊടുക്കുന്നത് ഉചിതമല്ലാത്തതാണ്. സംയുക്ത സംരംഭങ്ങളിൽ നിന്നും നിർബന്ധമായിട്ടും പിന്മാറുന്നത് നന്നായിരിക്കും. അഥവാ സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.

ADVERTISEMENT

വ്യാവസായികമായിട്ടുള്ള മേഖലകളിൽ യന്ത്രത്തകരാറു സംഭവിക്കുന്നതു വഴി ചില വിഭാഗങ്ങളെല്ലാം ഒഴിവാക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം. വിപണന മേഖലകളിൽ ഉൽപന്നങ്ങളുടെ ഗുണനിലവാരം കുറയുന്നതു മൂലം ക്ഷീണാവസ്ഥകൾ സംഭവിക്കാം. ഇവയെല്ലാം തൽക്കാലത്തേക്ക് നിർത്തി 2020 ലോ 21 ലോ പുനരാരംഭിക്കത്തക്കവിധത്തിൽ ശ്രമിക്കുന്നത് നന്ന്. വരവും ചെലവും തുല്യമായിരിക്കാനാണ് യോഗമുള്ളത്. മറ്റു ചിലർക്ക് വരുമാനമാർഗം ഉണ്ടാകുമെങ്കിലും സാമ്പത്തിക വിഭാഗത്തിലെ ശ്രദ്ധക്കുറവുകൊണ്ട് നഷ്ടപ്പെടുവാനുള്ള യോഗമുണ്ടാവാം. നല്ല കാര്യങ്ങള്‍ക്ക് പണം ചെലവാക്കുകയും ഈശ്വര ആരാധനകൾക്ക് കൂടുതൽ പ്രയത്നിക്കുകയും അതിനായി യാത്രകൾ നടത്തുകയും ചെയ്യുന്നത് ഒരു പരിധിവരെ അബദ്ധങ്ങളെയും അനിഷ്ടങ്ങളെയും അതിജീവിക്കുന്നതിന് വഴിയൊരുക്കും. 

ADVERTISEMENT

മാതാപിതാക്കളുടെയും ഗുരുകാരണവന്മാരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശങ്ങളെ ഏകോപിപ്പിച്ച് ക്ഷമയോടെയും വിനയത്തോടെയും  എല്ലാത്തിനെയും സമീപിക്കുന്ന പക്ഷം ജീവിതോപാധിക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. വിദേശത്ത് താമസിക്കുന്നവർക്ക് അവിചാരിതമായിട്ട് ഉദ്യോഗം നഷ്ടപ്പെടും. നിശ്ചയിച്ച പല കാര്യങ്ങൾക്കും വ്യതിചലനം വന്നുചേരുവാനുള്ള യോഗം കാണുന്നുണ്ട്. അമിത ആവേശം ഒഴിവാക്കണം. തന്റേതല്ലാത്ത തെറ്റുകളാൽ ചില അബദ്ധങ്ങൾ വന്നുചേരുവാനുള്ള യോഗം കാണുന്നുണ്ട്. അമിത വേഗതയിലുള്ള വാഹന ഉപയോഗം കഴിവതും ഒഴിവാക്കണം. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു പോകുക, കുറി ചേരുക, കൂട്ടുകാരുമായി കച്ചവടം നടത്തുക എന്നിവയൊക്കെത്തന്നെ ഒഴിവാക്കേണ്ടതാണ്. 

എല്ലാ കാര്യങ്ങളിലും കൂടുതൽ പ്രയത്നം, ജാഗ്രത എന്നിവ വേണ്ടിവരും. പലപ്പോഴും വിദേശത്ത് താമസിക്കുന്ന ചിലർക്ക് രേഖപരമായിട്ടുള്ള  കാര്യങ്ങളെക്കൊണ്ട് കുടുങ്ങിക്കിടക്കുവാനും ജന്മനാട്ടിൽ വന്നുപോകുവാന്‍ സാധിക്കാത്ത ഒരു അവസ്ഥയും വന്നുചേരും. എന്നാൽ അവർക്ക് നവംബറിനു ശേഷം അനുകൂലമായ സാഹചര്യങ്ങളാണ് ഉണ്ടാവുക. ദമ്പതികൾക്ക് വിട്ടുവീഴ്ചാ മനോഭാവം നിർബന്ധമായും വേണ്ടതാണ്. വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. വാഹനം മാറ്റി വാങ്ങുവാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടതാണ്. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിലോ മത്സരങ്ങളിലോ പരാജയം ഉണ്ടാകുവാൻ യോഗമുള്ളതിനാൽ മാറി നിൽക്കുന്നത് എപ്പോഴും നന്നായിരിക്കും എന്നു കൂടിയാണ് 2019 ൽ പൂരാടം നക്ഷത്രക്കാരുടെ അനുഭവയോഗ്യമായിട്ടുള്ള ഫലങ്ങൾ.