തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ വ്യാപാര വിപണന വിതരണ മേഖലകളോടു ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന പദ്ധതികളിലെല്ലാം അനുകൂലമായിട്ടുള്ള വിജയം കൈവരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളൊക്കെ പരമാവധി നവംബറിനു മുൻപു തീർത്ത് ഒരു ലാഭവിഹിതം എന്ന ഒരു ലക്ഷ്യത്തിലെത്തിക്കുന്നതാവും നന്നാവുക. ഈശ്വരപ്രാർഥനകളാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ വ്യാപാര വിപണന വിതരണ മേഖലകളോടു ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന പദ്ധതികളിലെല്ലാം  അനുകൂലമായിട്ടുള്ള വിജയം കൈവരിക്കും.  ഏറ്റെടുക്കുന്ന കാര്യങ്ങളൊക്കെ  പരമാവധി നവംബറിനു മുൻപു  തീർത്ത് ഒരു ലാഭവിഹിതം എന്ന ഒരു  ലക്ഷ്യത്തിലെത്തിക്കുന്നതാവും  നന്നാവുക.  ഈശ്വരപ്രാർഥനകളാലും  വിദഗ്ധമായിട്ടുള്ള ചികിത്സകളാലും സല്‍സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നുണ്ട്. ശമ്പളവർധനവ് മുന്‍കാല പ്രാബല്യത്തോടുകൂടി ലഭിക്കും. ഉദ്യോഗത്തിൽ വളരെ നല്ല നിലയിൽ  സ്ഥാനക്കയറ്റവും  മേലധികാരി സ്ഥാനവും വഹിക്കുന്നതു വഴി വളരെ കൃതാർത്ഥത പ്രസ്ഥാനത്തിനോട് ഉണ്ടാവും . 

ADVERTISEMENT

ആത്മാർഥമായി ചെയ്യുന്ന പ്രവർത്തനമണ്ഡലങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. നിസ്വാർഥ സേവനത്താൽ സർവകാര്യവിജയം  വന്നുചേരും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ മനസമാധാനത്തിനു വഴിയൊരുക്കും. ജാഗ്രതയോടു കൂടിയതായിട്ടുള്ള പ്രവര്‍ത്തനങ്ങളിൽ സൽകീർത്തി, സജ്ജനപ്രീതി എന്നിവയ്ക്ക് യോഗം കാണുന്നുണ്ട്. മക്കൾക്ക് തന്നെക്കാള്‍ ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗം ലഭിക്കുന്നതുവഴി ആത്മാഭിമാനം ഉണ്ടാകും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. മറ്റു ചില വിദ്യാർഥികൾ പഠനത്തിനോടനുബന്ധമായി ജോലിയും ചെയ്യാനുള്ള യോഗം കാണുന്നുണ്ട്.  വിദേശത്ത് സ്ഥിരതാമസമാക്കുക എന്ന ഉദ്ദേശത്തോടുകൂടി  ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്കു  വളരെ അനുകൂലമായിട്ടുള്ള പ്രവേശനം ലഭിക്കുവാൻ സാധ്യതയുണ്ട്. 

ADVERTISEMENT

ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. ബന്ധുമിത്രാദികൾ വിരുന്നു വരുവാനും അവരുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ നിവർത്തിക്കുവാനും സാധ്യത കാണുന്നുണ്ട്. ഭൂരിപക്ഷ അഭിപ്രായം മാനിച്ച് പ്രവർത്തനമണ്ഡലങ്ങളില്‍ മാറ്റങ്ങൾ വരുത്തുവാൻ തയാറാകുന്നത് പ്രസ്ഥാനത്തിനു ഗുണകരമായിത്തീരും . വിദ്യാഭ്യാസത്തിലുപരി പ്രവർത്തിക്കുവാനുള്ള സാഹചര്യങ്ങൾ കൂടി ഉണ്ടായിത്തീരുവാൻ യോഗമുണ്ട്. വിജ്ഞാനം ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുമുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുവാൻ സാധിക്കും.  സങ്കീർണമായിട്ടുള്ള വിഷയങ്ങളെ നിഷ്പ്രയാസം അഭിമുഖീകരിക്കുവാനും പ്രവർത്തനതലത്തിൽ എത്തിക്കുവാനുമുള്ള സാഹചര്യങ്ങൾ  വന്നുചേരുവാൻ തിരുവോണം നക്ഷത്രക്കാർക്ക് യോഗമുണ്ട്. 

ADVERTISEMENT

 നീർദോഷ  ഉദരരോഗ പീഡകളും  രക്തശുദ്ധിക്കുറവും കൊണ്ട് പ്രതിരോധശക്തി  കുറയുവാൻ ഇടയുള്ളതിനാൽ  സാംക്രമികരോഗങ്ങളോ പകർച്ചവ്യാധികളോ പിടിപെടുവാനിടയുണ്ട് . ഇതെല്ലാം പരിഹരിക്കുവാൻ  പ്രാണായാമവും വ്യായാമവും ഭക്ഷണക്രമീകരണങ്ങളും പ്രകൃതിജീവന ഔഷധരീതികളൊക്കെ വേണ്ടി വരുവാനും തിരുവോണം നക്ഷത്രക്കാർക്ക് യോഗമുണ്ട്. ഇതൊഴിച്ചാൽ എല്ലാ പ്രകാരത്തിലും സമാധാനവും സ്വസ്ഥതയും ഉണ്ടായിത്തീരുവാനുള്ള യോഗം തൊഴിൽപരമായിട്ടുള്ള മേഖലകളിലും കുടുംബത്തിലും സാമ്പത്തികമായിട്ടുള്ള എല്ലാ മേഖലകളിലും വന്നുചേരുവാനുള്ള യോഗം തിരുവോണം നക്ഷത്രക്കാർക്ക് 2019 ൽ കാണുന്നുണ്ട്.