ഈ വർഷത്തെ ചന്ദ്രഗ്രഹണം 2019 ജൂലൈ 17ന് ആണ്.അതായത് മലയാളവർഷം 1194 കർക്കടകമാസം 1–ാം തീയതി ബുധനാഴ്ച പുലർച്ച, ഉത്രാടം നക്ഷത്രത്തിൽ പ്രഥമ പാദവും പൗർണമി തിഥിയിൽ സിംഹക്കരണവും വൈധൃതി നാമനിത്യയോഗവും കൂടിയ സമയത്ത് ധനുക്കൂറിൽ മേടം രാശി ഉദയ സമയം കൊണ്ട് കേതുഗ്രസ്ത ചന്ദ്രഗ്രഹണം സംഭവിക്കും. ഇതിന്റെ ബിംബസ്പർശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ചന്ദ്രഗ്രഹണം 2019 ജൂലൈ 17ന് ആണ്.അതായത് മലയാളവർഷം 1194 കർക്കടകമാസം 1–ാം തീയതി ബുധനാഴ്ച പുലർച്ച, ഉത്രാടം നക്ഷത്രത്തിൽ പ്രഥമ പാദവും പൗർണമി തിഥിയിൽ സിംഹക്കരണവും വൈധൃതി നാമനിത്യയോഗവും കൂടിയ സമയത്ത് ധനുക്കൂറിൽ മേടം രാശി ഉദയ സമയം കൊണ്ട് കേതുഗ്രസ്ത ചന്ദ്രഗ്രഹണം സംഭവിക്കും. 

ADVERTISEMENT

ഇതിന്റെ ബിംബസ്പർശ സമയം പുലർച്ച 1 മണി 31 മിനിറ്റ് ആണ്. മദ്ധ്യകാലം 3.00 മണി. ബിംബമോക്ഷം 4 മണി 29 മിനിറ്റ്.

സൂര്യന്റെ സഞ്ചാരപഥവും ചന്ദ്രന്റെ സഞ്ചാര പഥവും തമ്മിൽ 5 ഡിഗ്രി 1 മിനിറ്റ് ചരിഞ്ഞാണ് ഇരിക്കുന്നത്. ഈ സഞ്ചാര പഥങ്ങൾ രണ്ട് സ്ഥലത്ത് ഖണ്ഡിക്കുന്നുണ്ട്. ചന്ദ്രൻ ദക്ഷിണാർദ്ധ ഗോളത്തിൽ നിന്ന് ഉത്തരാർദ്ധ ഗോളത്തിലേക്ക് കടക്കുമ്പോൾ ക്രാന്തി വൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു എന്ന് പറയുന്നു. ചന്ദ്രൻ ഉത്തരാർദ്ധ ഗോളത്തിൽ നിന്നും ദക്ഷിണാർദ്ധ ഗോളത്തിലേക്ക് കടക്കുമ്പോൾ രാശി ചക്രത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു എന്ന് പറയുന്നു. സൂര്യചന്ദ്രന്മാർ രാഹുകേതുക്കളോട് അടുത്തു വരുമ്പോൾ മാത്രമേ ഗ്രഹണം സംഭവിക്കുകയുള്ളു. സൂര്യഗ്രഹണം കറുത്തവാവിനാണ് സംഭവിക്കുന്നത്. അപ്പോൾ സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്നു. ചന്ദ്രൻ ശരാശരി ഒരു ദിവസം 13 ഡിഗ്രി 11 മിനിറ്റ് സഞ്ചരിക്കുന്നു. സൂര്യൻ ഒരു ദിവസം 59.16 മിനിറ്റ് സഞ്ചരിക്കുന്നു. ചന്ദ്രന്റെ വേഗം സൂര്യന്റേതിനെക്കാൾ വളരെ കൂടുതലാണ്. സൂര്യചന്ദ്രന്മാർ രാഹുവിനോടോ കേതുവിനോടോ അടുത്തു വരുമ്പോള്‍ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യ ബിംബത്തെ ചന്ദ്രന്‍ മറയ്ക്കും ഇതാണ് സൂര്യഗ്രഹണം. എല്ലാ കറുത്തവാവിനും സൂര്യചന്ദ്രന്മാർ രാഹുകേതുക്കളോട് അടുത്ത് വരാത്തതിനാൽ എല്ലാ കറുത്തവാവിനും സൂര്യഗ്രഹണം സംഭവിക്കുന്നില്ല. 

ADVERTISEMENT

സൂര്യന്റെയും ചന്ദ്രന്റെയും ഇടയിൽ ഭൂമി വരികയും സൂര്യചന്ദ്രന്മാർ രാഹുവിനോടോ കേതുവിനോടോ അടുത്ത് വരികയും ചെയ്യുമ്പോൾ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പ്രവേശിക്കുമ്പോൾ ചന്ദ്രൻ ദൃശ്യമല്ലാതാകുന്നു. ഇതാണ് ചന്ദ്രഗ്രഹണം.

ഗ്രഹണവശാലുള്ള ഫലങ്ങൾ ഓരോ കൂറുകാർക്കും എങ്ങനെയാണെന്ന് നോക്കാം. 

ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4) 

മാനസിക സുഖക്കുറവ്, മാനഹാനി 

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2) 

അപമൃത്യു, മൃത്യുഭീതി 

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4) 

ഭാര്യാഭർത്തൃനാശം, ദാമ്പത്യരോഗം 

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം) 

സൗഖ്യം 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) 

മനോദുഃഖം 

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

ദേഹപീഡ

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) 

ഐശ്വര്യം 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) 

വ്രണരോഗം 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) 

ധനനാശം, ദേഹോപദ്രവങ്ങളായ രോഗപീഡ 

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

ധനനാശം, പാഴ്ച്ചെലവ്, രോഗ ഉപദ്രവം, മൃത്യുഭീതി 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) 

ധനലാഭം, ഇഷ്ടവസ്തുലാഭം 

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി) 

സുഖം.

ദോഷനിവൃത്തിക്കായി യഥാശക്തി പ്രതിവിധികൾ നടത്തേണ്ടതാണ്. ചന്ദ്രഗ്രഹണ ദോഷപരിഹാരമായി വെള്ളി കൊണ്ടുള്ള നാഗപ്രതിമ ദ്രവ്യത്തോട് കൂടി ദാനം ചെയ്യാം.

ശാന്തിഹോമം, ജപം, പശുദാനം എന്നീ കർമങ്ങൾ മോക്ഷസമയത്ത് ചെയ്യേണ്ടതാകുന്നു. ഗ്രഹണത്തിന് മുമ്പിലെ മൂന്ന് യാമങ്ങളിൽ ഭക്ഷണം കഴിക്കരുത്. 

ലേഖകൻ 

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട് 

കൂറ്റനാട് വഴി, പാലക്കാട് ജില്ല 

Ph: 9846309646 

Whatsapp: 8547019646