2019 നവംബർ 5നു ചൊവ്വാഴ്ച പുലർച്ചെ 5 മണി 19 മിനിറ്റിന് വ്യാഴം വൃശ്ചികം രാശിയിൽനിന്ന് ധനു രാശിയിലേക്ക് സഞ്ചരിക്കുന്നു. വ്യാഴം ഒരു രാശിയിൽനിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ കേവലം 1 വർഷം എടുക്കാറുണ്ട്. വ്യാഴം ശനിയോട് അടുക്കുന്നു എന്നതും പ്രത്യേകതയാണ്. മാത്രമല്ല കേതു സമ്പർക്കവും ഉണ്ടാകുന്നു. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 നവംബർ 5നു ചൊവ്വാഴ്ച പുലർച്ചെ 5 മണി 19 മിനിറ്റിന് വ്യാഴം വൃശ്ചികം രാശിയിൽനിന്ന് ധനു രാശിയിലേക്ക് സഞ്ചരിക്കുന്നു. വ്യാഴം ഒരു രാശിയിൽനിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ കേവലം 1 വർഷം എടുക്കാറുണ്ട്. വ്യാഴം ശനിയോട് അടുക്കുന്നു എന്നതും പ്രത്യേകതയാണ്. മാത്രമല്ല കേതു സമ്പർക്കവും ഉണ്ടാകുന്നു. ഈ സവിശേഷമായ മാറ്റം ഭൂലോകവാസികളായ മനുഷ്യർക്ക് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നത് സസൂക്ഷ്മം ചിന്തിച്ച് വിലയിരുത്തേണ്ട ഒന്നാണ്.

ദേവഗുരുവാണ് വ്യാഴം. അദ്ദേഹം അനുഷ്ഠിച്ച തപസ്സിന്റെ ഫലമായാണ് വ്യാഴത്തിന് ഈ സ്ഥാനം ലഭിക്കുന്നത്. മാത്രമല്ല സത്വഗുണ പ്രധാനിയുമാണ്. ധിഷണാശാലികൾ, പണ്ഡിതശ്രേഷ്ഠർ, ഉപദേഷ്ടാക്കൾ, സാമാജികൾ, പുരോഹിതഗണം, ന്യായാധിപന്മാർ, കുട്ടികൾ എന്നിവരെ വ്യാഴം പ്രതിനിധാനം ചെയ്യുന്നു. ധനു, മീനം രാശികൾ സ്വക്ഷേത്രങ്ങളാണ്. തന്റെ ആധിപത്യമുള്ള ധനുരാശിയിലേക്ക് വ്യാഴം പ്രവേശിക്കുന്നതോടുകൂടി ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും എന്നാണ് കരുതുന്നത്. മാത്രമല്ല യുദ്ധസ്വഭാവം കൂടിയുള്ള രാശിയാണ് ധനു. ധനുവിന് വില്ല് ധരിച്ച പുരുഷന്റെ ആകൃതിയാണ് ഉള്ളത്. ഭാരതത്തെ സംബന്ധിച്ച് നയതന്ത്ര തലത്തില്‍ വലിയ ഇടപെടലുകൾ ഉണ്ടാകും എന്നു വേണം കരുതാൻ. ക്ഷുദ്രശക്തികൾ ഉന്മൂലനം ചെയ്യപ്പെടാൻ സാധ്യത ഉണ്ട്. 

ADVERTISEMENT

സാമ്പത്തിക ഉപദേഷ്ടാക്കളുടെ ഇടപെടൽ മൂലം രാജ്യത്തെ സാമ്പത്തിക മേഖലയിൽ വലിയ ഉലച്ചിലുണ്ടാകാനും സാമ്പത്തികമേഖല പടിപടിയായി ശക്തിയാർജിക്കാനും സാധ്യതയുണ്ട്. പല ശ്രദ്ധേയമായ വിധി പ്രഖ്യാപനങ്ങളും നടപ്പിലാക്കും.  പുരോഹിത ഗണങ്ങൾ, പണ്ഡിതർ എന്നിവർക്ക് അവരർഹിക്കുന്ന സ്ഥാനങ്ങളിൽ അഭ്യുന്നതിയും അവരുടെ വാക്കുകൾ ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നതാണ്. യുവജനങ്ങളുടെയും വിദ്യാർഥികളുടെയും ഉന്നമനത്തിനും വിദ്യാഭ്യാസ കാര്യങ്ങൾക്കും വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാവുകയും വിദ്യാഭ്യാസരംഗത്ത് അഭൂതപൂർവമായ വളർച്ച ഉണ്ടാവുകയും ചെയ്യും. പുതിയ സംരംഭകർക്ക് അനുകൂലസ്ഥിതി കാണുന്നു.

ഈ വ്യാഴശനി സംയോഗസമയത്ത് രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ ഭൂചലനങ്ങൾക്കു സാധ്യത കാണുന്നുണ്ട്. ഖനി മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് പ്രതികൂലമായ സമയമാണ്.  പ്രകൃതിക്ഷോഭങ്ങൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാർഷിക മേഖലയില്‍ തളർച്ചയും മുരടിപ്പും അനുഭവപ്പെടും. 

ADVERTISEMENT

വ്യാഴമാറ്റം: താഴെ പറയുന്ന നക്ഷത്രക്കാർക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്.

കാർത്തിക 3/4, രോഹിണി, മകയിരത്തിൽ ആദ്യത്തെ 1/2 ഭാഗം അടങ്ങുന്ന ഇടവക്കൂറുകാരും,

പുണർതം 1/4, പൂയം, ആയില്യം – കർക്കടകക്കൂറ്,

ADVERTISEMENT

ഉത്രം 3/4, അത്തം, ചിത്തിര ആദ്യത്തെ 1/2 – കന്നിക്കൂറ്,

മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ആദ്യത്തെ 1/2

എന്നീ നക്ഷത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് അമിതവണ്ണം, രോഗാരിഷ്ടം, സന്താനങ്ങളുമായോ ഗുരുജനങ്ങളുമായോ അഭിപ്രായവ്യത്യാസം, സന്താനോൽപാദന തടസ്സം, അമിതമായ ആത്മവിശ്വാസം കൊണ്ടുണ്ടാകുന്ന ആപത്ത്, ജപ്തി, കോടതി കേസുകളിൽ പരാജയം, അമിതാസക്തി മൂലമുണ്ടാകുന്ന രോഗങ്ങൾ, അതിയായ പാഴ്‌ചെലവ് , അസന്മാർഗ്ഗിക കാര്യങ്ങളിൽ താൽപര്യം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിഷ്ണുവിന് നെയ്‌വിളക്ക്, പുഷ്പാഞ്ജലി, പാൽപ്പായസം എന്നീ വഴിപാടുകളും, വിഷ്ണു സഹസ്രനാമ പാരായണങ്ങളും, മഞ്ഞവസ്ത്രധാരണവും, ആന, കുതിര, പ്രാവ്, അരയന്നം എന്നിവകൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നതും ദോഷത്തിന് പ്രായശ്ചിത്തമാകുന്നു.

ലേഖകന്റെ വിലാസം:

ഒ.കെ.പ്രമോദ് പണിക്കർ പെരിങ്ങോട്

കൂറ്റനാട് വഴി, പാലക്കാട് ജില്ല

Ph: 9846309646

whatsapp: 8547019646