അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ എല്ലാ മേഖലകളിലും അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. ചിലർക്ക് കുടുംബാംഗങ്ങളെ നാട്ടിൽ മാറ്റിപ്പാർപ്പിച്ച് വിദേശത്ത് തൊഴിൽ ചെയ്യേണ്ടിവരും. മറ്റു ചിലർക്ക് മാസത്തിൽ ഒരു പ്രാവശ്യം ഗൃഹത്തിൽ വന്നു പോകുന്ന തരത്തിൽ ഉദ്യോഗമാറ്റത്തിന് യോഗം കാണുന്നു. ചെലവുകൾ കൂടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ എല്ലാ മേഖലകളിലും അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. ചിലർക്ക് കുടുംബാംഗങ്ങളെ നാട്ടിൽ മാറ്റിപ്പാർപ്പിച്ച് വിദേശത്ത് തൊഴിൽ ചെയ്യേണ്ടിവരും. മറ്റു ചിലർക്ക് മാസത്തിൽ ഒരു പ്രാവശ്യം ഗൃഹത്തിൽ വന്നു പോകുന്ന തരത്തിൽ ഉദ്യോഗമാറ്റത്തിന് യോഗം കാണുന്നു. ചെലവുകൾ കൂടും നീക്കിയിരുപ്പ് കുറയും. മനസ്സിലും ദേഹത്തിനും ക്ഷീണം തോന്നുമെങ്കിലും ജീവിതപങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കുന്നത് ആശ്വാസമാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.  ഭക്ഷണം ക്രമീകരണവും വ്യായാമവും ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നത് പല അസുഖങ്ങളെയും പ്രതിരോധിക്കുന്നതിനു സഹായിക്കും.

സ്വന്തം കർമമണ്ഡലങ്ങൾ തുടങ്ങുവാനുള്ള ചിന്തകൾ ഉപേക്ഷിക്കണം. മറ്റുള്ളവർ മുതൽമുടക്കി സ്വന്തം ആശയങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള ഉദ്യോഗത്തിന് അവസരം വന്നാൽ സ്വീകരിക്കുന്നത് നന്ന്. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമനിമിഷത്തിൽ ഫലം ഉണ്ടാകും. ലക്ഷ്യബോധം നല്ലതാണെങ്കിലും അവസരങ്ങൾ സ്വീകരിക്കാൻ പറ്റാത്തതിനാൽ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കാതെ വരാം. തന്മൂലം മനസ്സിന് വിഷമം കാണുന്നു. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുന്നത് ഗുണകരമാകും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ആത്മനിയന്ത്രണം എല്ലാപ്രകാരത്തിലും വേണ്ടതാണ്. പരാജയഭീതിയുള്ളതിനാൽ വിദേശത്തെ ജോലി ഉപേക്ഷിക്കേണ്ടതായ തീരുമാനം മാറ്റിവയ്ക്കണം.

ADVERTISEMENT

സാമ്പത്തിക വിഭാഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. പരിമിതികൾക്കനുസരിച്ച് ജീവിക്കുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. പൂർവിക സ്വത്ത് വില്പന ചെയ്യാൻ സാധിക്കുമെങ്കിലും പ്രതീക്ഷിച്ച ലാഭം കിട്ടാത്തതിനാൽ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. വ്യാപാരത്തിലെ ചില പരാജയങ്ങൾ മുൻനിർത്തി സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുക്കാനും ചില ജോലിക്കാരെ പിരിച്ചുവിടാനുള്ള സാഹചര്യം കാണുന്നു. ആത്മവിശ്വാസവും അവസരവും ലഭിക്കുമെങ്കിലും സാമ്പത്തിക നേട്ടം ഇല്ലാത്തതിനാൽ പിന്മാറുവാൻ യോഗം കാണുന്നു. വാക്കു തർക്കങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും.

ADVERTISEMENT

അറിവുള്ള വിഷയങ്ങൾ അവതരിപ്പിക്കാന്‍ സാധിക്കാതെ വരാം. വിചാരിച്ച നേട്ടം ലഭിക്കാത്തതിനാൽ പലതിൽ നിന്നും പിന്മാറേണ്ട സാഹചര്യം കാണുന്നു. പലപ്പോഴും മാനസികമായ വിഷമിക്കേണ്ടതായ സാഹചര്യം കാണുന്നു. കുടുംബാംഗങ്ങളും അറിവുള്ളവരും പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിക്കുകയും ഈശ്വരാരാധനകളോടു കൂടി ആത്മസംയമനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ ഒരുപരിധിവരെ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുവാൻ അവിട്ടം നക്ഷത്രക്കാർക്ക് ഈ 2020 ൽ യോഗം കാണുന്നു.  

ADVERTISEMENT

English Summary:  Avittam Birth Star / Yearly Prediction  2020 by Kanippayyur