മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): വ്യാഴം മകരം രാശിയിൽ നിന്നു കുംഭം രാശിയിലേക്കു കടക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): വ്യാഴം മകരം രാശിയിൽ നിന്നു കുംഭം രാശിയിലേക്കു കടക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): വ്യാഴം മകരം രാശിയിൽ നിന്നു കുംഭം രാശിയിലേക്കു കടക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):

 

ADVERTISEMENT

വ്യാഴം മകരം രാശിയിൽ നിന്നു കുംഭം രാശിയിലേക്കു കടക്കുന്ന ഈയാഴ്ച  മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും.  ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും.  ആരോഗ്യം നിലനിർത്താൻ കഴിയും.  മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും.  തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

 

ADVERTISEMENT

ഈയാഴ്ച  ഇടവക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.  ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും.  

 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 

ADVERTISEMENT

ഈയാഴ്ച  മിഥുനക്കൂറുകാർക്ക് ജോലികാര്യങ്ങളിലും കുടുംബകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ഏറ്റെടുത്ത കാര്യങ്ങൾ  വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. തടസ്സങ്ങൾ നീങ്ങും.  ആരോഗ്യം മെച്ചപ്പെടും. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

 

ഈയാഴ്ച  കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളായിരിക്കും അനുഭവപ്പെടുക. ഞായറാഴ്ച  മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.

 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

 

ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച  പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.  വലിയ പ്രതിസന്ധികളിലൊന്നും പെടില്ല.   കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.  കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.  ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.

 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

 

ഈയാഴ്ച  കന്നിക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾക്ക് തടസ്സം അനുഭവപ്പെടുന്നതായി തോന്നും.   കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും.  ജോലിരംഗത്തു പുരോഗതി കാണപ്പെടും.

 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 

ഈയാഴ്ച  തുലാക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.  ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.  

 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

 

ഈയാഴ്ച  വൃശ്ചികക്കൂറുകാർക്ക് പൊതുവേ നല്ല അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ഞായറാഴ്ച  മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാൽ, തിങ്കളാഴ്ച മുതൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

 

ഈയാഴ്ച  ധനുക്കൂറുകാർക്ക് ആഴ്ചയുടെ ആദ്യപകുതി പൊതുവേ അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.  കൂടുതൽ യാത്ര വേണ്ടിവരും. ബുധനാഴ്ചയ്ക്കു ശേഷം ചെലവു കൂടും. ശരീരസുഖം കുറയും.  എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും.  കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.  ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.

 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): 

 

ഈയാഴ്ച  മകരക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.  ബുധൻ, വ്യാഴം ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം കുറെയൊക്കെ മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും.  ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും.  വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.

 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

 

 ഈയാഴ്ച  കുംഭക്കൂറുകാർക്ക് ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. പകുതിക്കു ശേഷം പ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും.  ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.  

 

 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

 

ഈയാഴ്ച  മീനക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.  ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും.

English Summary : Weekly Star Prediction by Raveendran Kalarikkal / 2021 April 04 to 10