മീനം കഴിഞ്ഞ് മേടം ആരംഭിക്കുന്ന ഇംഗ്ലിഷ് മാസമാണ് ഏപ്രിൽ. ഈ മാസത്തിൽ സൂര്യൻ മീനം രാശിയിലും മേടം രാശിയിലുമായിട്ടാണു കാണപ്പെടുക. നിരയന ഗണിതരീതി അനുസരിച്ച് ഏപ്രിൽ 14 നു പുലർച്ചെ 2.32നാണു സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്കു കടക്കുക. അതുകൊണ്ട് ഏപ്രിൽ 14നു ബുധനാഴ്ചയാണു മേടമാസം ഒന്നാം

മീനം കഴിഞ്ഞ് മേടം ആരംഭിക്കുന്ന ഇംഗ്ലിഷ് മാസമാണ് ഏപ്രിൽ. ഈ മാസത്തിൽ സൂര്യൻ മീനം രാശിയിലും മേടം രാശിയിലുമായിട്ടാണു കാണപ്പെടുക. നിരയന ഗണിതരീതി അനുസരിച്ച് ഏപ്രിൽ 14 നു പുലർച്ചെ 2.32നാണു സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്കു കടക്കുക. അതുകൊണ്ട് ഏപ്രിൽ 14നു ബുധനാഴ്ചയാണു മേടമാസം ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനം കഴിഞ്ഞ് മേടം ആരംഭിക്കുന്ന ഇംഗ്ലിഷ് മാസമാണ് ഏപ്രിൽ. ഈ മാസത്തിൽ സൂര്യൻ മീനം രാശിയിലും മേടം രാശിയിലുമായിട്ടാണു കാണപ്പെടുക. നിരയന ഗണിതരീതി അനുസരിച്ച് ഏപ്രിൽ 14 നു പുലർച്ചെ 2.32നാണു സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്കു കടക്കുക. അതുകൊണ്ട് ഏപ്രിൽ 14നു ബുധനാഴ്ചയാണു മേടമാസം ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനം കഴിഞ്ഞ് മേടം ആരംഭിക്കുന്ന ഇംഗ്ലിഷ് മാസമാണ് ഏപ്രിൽ. ഈ മാസത്തിൽ സൂര്യൻ മീനം രാശിയിലും മേടം രാശിയിലുമായിട്ടാണു കാണപ്പെടുക.  നിരയന ഗണിതരീതി അനുസരിച്ച്  ഏപ്രിൽ 14 നു പുലർച്ചെ 2.32നാണു സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്കു കടക്കുക. അതുകൊണ്ട്  ഏപ്രിൽ 14നു ബുധനാഴ്ചയാണു മേടമാസം ഒന്നാം തീയതി.
സൂര്യന്റെ സ്ഥിതി അനുസരിച്ച് ഓരോ കൂറുകാർക്കും ഏപ്രിൽ മാസം എങ്ങനെ അനുഭവപ്പെടുമെന്നു നോക്കാം.


മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

മേടക്കൂറുകാർക്ക്  ഏപ്രിൽ മാസത്തിൽ സൂര്യൻ 12ലും ജന്മക്കൂറിലുമായിട്ടാണു നിൽക്കുന്നത്. അതിനാൽ സ്ഥാനമാറ്റം, ധനനഷ്ടം, രോഗാരിഷ്ടം എന്നിവ ഫലം. യാത്രയ്ക്ക് അവസരം ലഭിക്കും. മാസത്തിന്റെ രണ്ടാംപകുതിയിലാണ് നല്ല ഫലങ്ങൾ കൂടുതലും അനുഭവപ്പെടുക.


ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ സൂര്യൻ 11-ൽ നിന്ന് 12-ലേക്കു കടക്കുന്നു. അതിനാൽ  ഈ മാസം 13 വരെ കാര്യങ്ങളിൽ വിജയം, ജോലിയിൽ ഉയർന്ന സ്ഥാനനേട്ടം.. മാസത്തിന്റെ പകുതിക്കു ശേഷം സാമ്പത്തികനഷ്ടം, സ്ഥാനചലനം.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

മിഥുനക്കൂറുകാർക്ക്  സൂര്യൻ 10-ൽ നിന്നു 11-ലേക്കു കടക്കുന്നു. അതിനാൽ ഏപ്രിൽ മാസം മുഴുവൻ പൊതുവേ നല്ല ഫലം അനുഭവപ്പെടും. കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം, വിജയം, സ്ഥാനനേട്ടം. ജോലിരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.


കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് സൂര്യൻ 9-ൽ നിന്നു 10-ലേക്കു കടക്കുന്നു. അതിനാൽ  ഏപ്രിൽ 13 വരെ അനിഷ്ടങ്ങൾ, അസുഖം, ധനനഷ്ടം.  14 മുതൽ കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ പൂർത്തിയാക്കാൻ കഴിയും.


ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ചിങ്ങക്കൂറുകാർക്ക് സൂര്യൻ 8-ൽനിന്ന് 9-ലേക്കു കടക്കുന്നു.  അതിനാൽ ഏപ്രിൽ മാസത്തിൽ പൊതുവേ ശരീരസുഖം കുറയും. ധനനഷ്ടം, രോഗഭീതി എന്നിവയും ഫലം. മാസത്തിന്റെ പകുതിക്കു ശേഷം കാര്യങ്ങൾ കുറെയേറെ മെച്ചപ്പെടും.

 
കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാർക്ക് സൂര്യൻ 7-ൽ നിന്ന് 8-ലേക്കു കടക്കുന്നു. അതിനാൽ ഏപ്രിൽ മാസം പൊതുവേ ഗുണദോഷഫലങ്ങൾ. വയറുവേദന, ധനനാശം, ഭയം എന്നിവയും ഫലം. യാത്ര നടത്താൻ അവസരം ലഭിക്കും.  ആദ്യപകുതിയിൽ ഗുണഫലങ്ങളാണു കൂടുതലും അനുഭവപ്പെടുക.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തുലാക്കൂറുകാർക്ക്  ഏപ്രിൽ മാസത്തിൽ സൂര്യൻ 6-ലും 7-ലുമായി നിൽക്കുന്നു. അതിനാൽ ഗുണദോഷമിശ്രമായ ഫലം. മാസത്തിന്റെ ആദ്യപകുതിയിൽ കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം. 14നു ശേഷം യാത്ര, അസുഖം, വയറുവേദന. മാസത്തിന്റെ രണ്ടാംപകുതിയിൽ കാര്യങ്ങൾക്കു വേഗക്കുറവ് അനുഭവപ്പെടും.


വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് സൂര്യൻ 5-ലും 6-ലുമായി നിൽക്കുന്നു. അതിനാൽ  ഏപ്രിൽ പകുതി വരെ രോഗാരിഷ്ടം, ശത്രുശല്യം, ധനനഷ്ടം. പകുതിക്കു ശേഷം കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം. കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും.


ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ധനുക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ സൂര്യൻ 4-ലും 5-ലുമായി നിൽക്കുന്നു. അതിനാൽ പൊതുവേ ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം, ശത്രുശല്യം, ധനനാശം എന്നിവയും ഫലം. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ കൂടുതൽ കരുതൽ വേണം.
 

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ സൂര്യൻ 3-ലും 4-ലുമായി നിൽക്കുന്നു. അതിനാൽ ഗുണദോഷമിശ്രമായ ഫലം.  മാസത്തിന്റെ പകുതി വരെ സ്ഥാനനേട്ടം, ശത്രുനാശം, ആരോഗ്യം. പകുതിക്കു ശേഷം മേടമാസം പിറക്കുന്നതോടെ ശരീരസുഖം കുറയും. കൂടുതൽ യാത്ര വേണ്ടിവരും.

 
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

കുംഭക്കൂറുകാർക്ക് സൂര്യൻ 2-ലും 3-ലുമായി നിൽക്കുന്നു. അതിനാൽ ഏപ്രിൽ  മാസത്തിന്റെ ആദ്യപകുതിയിൽ കണ്ണിന് അസുഖം, ധനനഷ്ടം, വഞ്ചന എന്നിവ ഫലം. വിഷു കഴിഞ്ഞാൽ സ്ഥാനമാനലാഭം, ശത്രുനാശം, ആരോഗ്യം എന്നിവ അനുഭവപ്പെടും.


മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഏപ്രിൽ മാസത്തിൽ സൂര്യൻ  ജന്മക്കൂറിലും 2-ലുമായി നിൽക്കുന്നു. അതിനാൽ മാസത്തിന്റെ ആദ്യപകുതിയിൽ യാത്രയ്ക്ക് അവസരം ലഭിക്കും.  ധനനാശം, രോഗാരിഷ്ടം എന്നിവയും ഫലം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കണ്ണിന് അസുഖം ഉണ്ടാകാനിടയുണ്ട്, കരുതൽ വേണം.  

 English Summary : Monthly Prediction in April 2021 by Raveendran Kalarikkal