മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2021 മേയ് മാസം 23 ആം തീയതി മുതൽ 141 ദിവസം അതായത് ഒക്ടോബർ 11 വരെ വക്ര ഗതിയിലാണ് . ഈ വക്രഗതി ലോകത്തിനകമാനവും ചില നക്ഷതക്കാർക്ക് പ്രത്യേകിച്ചും അതീവ ദോഷഫലദാനശേഷിയുള്ളതാണ് . മകരം രാശിയുടെ ഏതാണ്ട് മദ്ധ്യത്തിലായി സഞ്ചരിക്കുന്ന ശനിക്കു

മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2021 മേയ് മാസം 23 ആം തീയതി മുതൽ 141 ദിവസം അതായത് ഒക്ടോബർ 11 വരെ വക്ര ഗതിയിലാണ് . ഈ വക്രഗതി ലോകത്തിനകമാനവും ചില നക്ഷതക്കാർക്ക് പ്രത്യേകിച്ചും അതീവ ദോഷഫലദാനശേഷിയുള്ളതാണ് . മകരം രാശിയുടെ ഏതാണ്ട് മദ്ധ്യത്തിലായി സഞ്ചരിക്കുന്ന ശനിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2021 മേയ് മാസം 23 ആം തീയതി മുതൽ 141 ദിവസം അതായത് ഒക്ടോബർ 11 വരെ വക്ര ഗതിയിലാണ് . ഈ വക്രഗതി ലോകത്തിനകമാനവും ചില നക്ഷതക്കാർക്ക് പ്രത്യേകിച്ചും അതീവ ദോഷഫലദാനശേഷിയുള്ളതാണ് . മകരം രാശിയുടെ ഏതാണ്ട് മദ്ധ്യത്തിലായി സഞ്ചരിക്കുന്ന ശനിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകരം രാശിയിൽ  തിരുവോണം നക്ഷത്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2021 മേയ് മാസം 23 ആം തീയതി മുതൽ  141 ദിവസം അതായത് ഒക്ടോബർ 11 വരെ വക്ര ഗതിയിലാണ് .  ഈ വക്രഗതി ലോകത്തിനകമാനവും ചില നക്ഷതക്കാർക്ക്  പ്രത്യേകിച്ചും അതീവ ദോഷഫലദാനശേഷിയുള്ളതാണ് . മകരം രാശിയുടെ  ഏതാണ്ട് മദ്ധ്യത്തിലായി സഞ്ചരിക്കുന്ന ശനിക്കു സംഭവിക്കുന്ന ഈ വക്രഗതിക്കാലത്ത് ജൂൺ 02 മുതൽ ജൂലൈ 20 വരെ  ശനിയും ചൊവ്വയുമായി പരസ്പര ദൃഷ്ടിയിൽ അഗ്നിമാരുത യോഗം കൂടി സംജാതമാകുന്നുണ്ട് . കോവിഡ്  പ്രതിസന്ധിയിൽ വലയുന്ന ലോകത്തിന്  ശനിയുടെ ഈ വക്രഗതി വളരെ പ്രതികൂലമായ കാലമാണ്.

 

ADVERTISEMENT

പരാശര ഹോര , ജൈമിനി ഹോര ഇവയെ അടിസ്ഥാനമാക്കി ഈ വക്രഗതിക്കാലം എപ്രകാരം ആയിരിക്കും എന്ന് പരിശോധിക്കുകയാണ് ഇവിടെ. കേവലം ഏതാനും നാളുകാർക്കുള്ള ദോഷഫല പ്രവചനം  എന്നതിലുപരിയായി ലോകത്തെ തന്നെ ബാധിക്കുന്ന ഒരു ദുരിതകാലമായിരിക്കും ഈ ശനി വക്രക്കാലം.

 

ലോക രാഷ്ട്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന പരസ്പര ധാരണ  നഷ്ടമാവുക ,  പ്രകൃതി ക്ഷോഭങ്ങൾ , പ്രത്യേകിച്ച് കടൽക്ഷോഭം , ചുഴലിക്കാറ്റ് , അഗ്നിപർവത സ്ഫോടനം ,  വാഹന ദുരന്തങ്ങൾ എന്നിവയ്ക്ക് വലിയ സാദ്ധ്യതയാണുള്ളത് .  പൊതു രംഗത്ത് വളരെ പ്രശസ്തരായവർക്ക് ജീവഹാനി  സംഭവിക്കുക, അവർ അപമാനിതരാവുക എന്നിവയും സംഭവിക്കാം .   

 

ADVERTISEMENT

സ്വാഭാവികമായും ചില പ്രത്യേക നാളുകാർക്ക് ഈ പ്രതിഭാസം കൂടുതൽ ദോഷകരം ആണ് . 

അതിൽ താരതമ്യേന ദോഷാധിക്യമുള്ളത്  ശനി സഞ്ചരിക്കുന്ന തിരുവോണം നക്ഷത്രക്കാർക്കാണ് . തിരുവോണത്തിന്റെ വേധ നക്ഷത്രമായ തിരുവാതിരക്കാർ , ശനിയുടെ ദൃഷ്ടി പതിയുന്ന ഉത്തൃട്ടാതി , പൂയം , വിശാഖത്തിന്റെ ആദ്യപാദക്കാർ  , ശനി സഞ്ചരിക്കുന്ന നക്ഷത്രത്തിന്റെ ചില പ്രത്യേക ഭാഗകളിൽ വരുന്ന   പൂരാടം , ഭരണി , പൂരം , തൃക്കേട്ട , ആയില്യം തുടങ്ങിയ  നക്ഷത്രക്കാരെയും  ശനിയുടെ  ഈ വക്രഗതി വളരെ പ്രതികൂലമായി ബാധിക്കുന്നതിന്  ഇടയുണ്ട് .

 

ഇപ്പോൾ പ്രതികൂല ശനി ദശാകാലം അനുഭവിക്കുന്നവർ    ജാതകത്തിൽ ശനി മേടം , കർക്കടകം , ചിങ്ങം വൃശ്ചികം ,  ധനു രാശികളിൽ ഉള്ളവർ  ജനന  സമയത്ത് ശനി രാശി സന്ധിയിൽ നിൽക്കുന്നവർ തുങ്ങിയവരും ശനിക്കു   വക്രം  സംഭവിക്കുന്ന 141 ദിവസങ്ങൾ കരുതലോടെ ഇരിക്കണം .  

ADVERTISEMENT

 

മുകളിൽ സൂചിപ്പിച്ച  നാളുകാർക്ക് ദോഷങ്ങൾ എപ്രകാരം ആയിരിക്കുമെന്ന് നോക്കാം

 

 

 

തിരുവോണം :

കടുത്ത ആരോഗ്യ വിഷമതകൾ, ധനപരമായ പ്രശ്ങ്ങൾ, തൊഴിൽ രംഗത്ത് തടസ്സങ്ങൾ  പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ എന്നിവ അനുഭവിക്കും. മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലായി എന്നുവരില്ല .  നടപ്പിലാക്കുവാൻ ഉദ്ദേശിച്ച പല  കാര്യങ്ങളും തൊട്ടടുത്തെത്തി അകന്നു പോവുന്ന സ്ഥിതി ഉണ്ടാവും.

 

തിരുവാതിര :

ആരോഗ്യ വിഷമതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. കാലികമായ രോഗ ദുരിത സാദ്ധ്യത അധികരിച്ചു നിൽക്കുന്നു . കൂടാതെ  എല്ലുകൾക്കും പല്ലുകൾക്കും ക്ഷതം സംഭവിക്കാം. വാതജന്യ രോഗങ്ങൾ കലശലാകുന്നതിനും സാദ്ധ്യത . 

 

ഭരണി :

തൊഴിൽ പരമായ തിരിച്ചടികൾ നേരിടും. തൊഴിൽ നഷ്ടം സംഭവിക്കാം. ഉള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരാം. പണം കടം വാങ്ങേണ്ടി വരാം . 

 

ഉത്തൃട്ടാതി

ആശുപത്രി വാസം , ഔഷധസേവ എന്നിവ വേണ്ടി വരും. അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുമായി അഭിപ്രായഭിന്നത ഉടലെടുക്കും. അതെ തുടർന്നുള്ള മനോവിഷമം , പോലീസ് കേസുകൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട് . 

 

മകം :

മാനസികമായ ഭയം  , ധനനഷ്ടം , അടുത്ത ബന്ധുക്കൾക്ക് രോഗദുരിതം  , പഠനത്തിൽ അലസത , അകാരണമായ വാക്കുതർക്കം , ബിസിനസ്സിൽ ധന നഷ്ടം , ബന്ധു ജനങ്ങളിൽ നിന്ന് ഒറ്റപ്പെടൽ എന്നിവ ഉണ്ടാവാം.

 

പൂരം :

ശാരീരികവും മാനസികവുമായ വിഷമതകൾ. സന്താനങ്ങൾമൂലം വിഷമിക്കും. ബന്ധുക്കളുമായി കലഹം. സാമ്പത്തിക ക്ലേശം. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് എതിർപ്പുകൾ എന്നിവ പ്രതീക്ഷിക്കാം.

 

വിശാഖത്തിന്റെ ആദ്യപാദം :

തൊഴിൽ നഷ്ടം , സാമ്പത്തിക പ്രതിസന്ധി , രോഗാവസ്ഥയിൽ കഴിയുന്നവര്‍ക്ക് വിഷമതകൾ , ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതികൂല ഫലങ്ങൾ എന്നിവയുണ്ടാവും. 

 

 

പൂയം  :

കേസ്, വ്യവഹാരങ്ങൾ എന്നിവയെ നേരിടേണ്ടി വരും.  തൊഴിൽ രംഗത്ത് അവിചാരിത മാറ്റങ്ങൾ , മാനസികമായ നിരാശ വർധിക്കും . 

 

ആയില്യം :

അടുത്ത ബന്ധുക്കൾക്ക് രോഗദുരിതം തുടർന്ന് അലച്ചിൽ, പണച്ചെലവ് , മാനസികമായ നിരാശ,  ചെറിയ അപകടങ്ങൾ ഉണ്ടാവാൻ സാദ്ധ്യത  കാണുന്നു . 

 

പൂരാടം :

ധനപരമായി വലിയ വിഷമതകൾ നേരിടുന്ന സമയമാണ്. ഹൃദയ സംബന്ധമായ അരിഷ്ടതകൾ. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. പെട്ടെന്നുള്ള ഭവനമാറ്റത്തിന് സാധ്യത.

 

തൃക്കേട്ട:

അലസത മൂലം പ്രവർത്തനങ്ങൾ തടസ്സപ്പെടും. സാമ്പത്തികമായ നഷ്ടങ്ങൾ. ജീവിത പങ്കാളിക്ക് രോഗദുരിതമുണ്ടാകും. എതിരാളികൾ പ്രബലരാവും. വ്യവഹാരത്തിൽ തിരിച്ചടികൾ. ആരോഗ്യ പരമായ കടുത്ത വിഷമതകൾ രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ള കാലമാണ് .

 

English Summary : Effect of Saturn Transit 2021