അശ്വതി : മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വർഷങ്ങൾക്കുശേഷം മക്കളോടൊപ്പം ഓണമാഘോഷിക്കുവാൻ അവസരമുണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. പഠിച്ചവിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. ഗൃഹനിർമ്മാണം

അശ്വതി : മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വർഷങ്ങൾക്കുശേഷം മക്കളോടൊപ്പം ഓണമാഘോഷിക്കുവാൻ അവസരമുണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. പഠിച്ചവിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. ഗൃഹനിർമ്മാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വർഷങ്ങൾക്കുശേഷം മക്കളോടൊപ്പം ഓണമാഘോഷിക്കുവാൻ അവസരമുണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. പഠിച്ചവിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. ഗൃഹനിർമ്മാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

അശ്വതി : 

ADVERTISEMENT

 

 

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വർഷങ്ങൾക്കുശേഷം മക്കളോടൊപ്പം ഓണമാഘോഷിക്കുവാൻ അവസരമുണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. പഠിച്ചവിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും . മാർഗ തടസ്സങ്ങൾ നീങ്ങി കർമപുരോഗതി കൈവരിക്കുന്നതിൽ ആശ്ചര്യമനുഭവപ്പെടും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കൂടി നിവൃത്തിക്കുവാനുളള സാഹചര്യമുണ്ടാകും. വിഭാവനം ചെയ്ത കർമപദ്ധതികൾ പൂർണരൂപത്തിൽ അനുഭവത്തിൽ വന്നുചേരുവാനിടയുണ്ട്. 

 

ADVERTISEMENT

 

 

ഭരണി : 

 

ADVERTISEMENT

 

അന്യദേശത്തുവസിക്കുന്നവർക്ക് മാതാപിതാക്കളെ അവിടേക്കു  കൊണ്ടു പോകുവാൻ സാധിക്കുന്നതിനാൽ ആശ്വാസമുണ്ടാകും. കാർഷികമേഖലയിൽ ആദായം വർധിക്കുന്നതു വഴി ഈ മേഖല വിപുലമാക്കി പ്രവർത്തിക്കുവാനുളള ആശയം അവലംബിക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. വാഹനം മാറ്റിവാങ്ങുവാനുളള സാഹചര്യമുണ്ടാകും. മക്കളുടെ താല്പര്യമനുസരിച്ച് ഓണാഘോഷം വിപുലമായല്ലെങ്കിലും വേണ്ടപ്പെട്ടവരെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഭംഗിയാക്കിതീർക്കുവാൻ സാധിക്കും. വസ്തുതകൾക്ക് നിരക്കാത്ത സാഹചര്യങ്ങളിൽ നിന്നും പിന്മാറുവാൻ തീരുമാനിക്കും. വ്യാപാര വിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. പൂർവികസ്വത്തിൽ ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിവെക്കും. ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. മുടങ്ങികിടക്കുന്ന കാര്യങ്ങൾക്ക് അനുകൂലമായ അവസരങ്ങൾ വന്നുചേരും.

 

 

കാർത്തിക : 

 

ജീവിതനിലവാരം ഉയർന്നതിനാൽ കൂടുതൽ വിസ്തൃതിയുളള ഗൃഹം വാങ്ങുവൻ തീരുമാനിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതുവഴി വിജയം കൈവരിക്കും. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനം ആശ്വാസത്തിന് വഴിയൊരുക്കും. സുഹൃത്തുക്കളെ ഉൾപ്പെടുത്തി അന്യദേശത്തോ വിദേശത്തോ ഓണാഘോഷം ജീവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ആഘോഷിക്കും. കഴിഞ്ഞവർഷം സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റിവെച്ച പുണ്യതീർഥ യാത്രകൾക്ക് അനുകൂല സാഹചര്യം വന്നുചേരും. ഏതൊരു വിഷമസന്ധികളേയും നിഷ്പ്രയാസം അതിജീവിക്കുവാനുളള സാഹചര്യമുണ്ടാകും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ അനുഭവങ്ങൾ വന്നു ചേരുവാനുളള സാഹചര്യമുണ്ട്. ഉപദേശകസമിതിയിൽ ഉൾപ്പെട്ടതിനാൽ കൃത്യതയോ ടുകൂടി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാനുളള സാഹചര്യമുണ്ടാകും. ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നിരവധികാര്യങ്ങൾ അനുകൂലമാക്കി തീർക്കുവാൻ യോഗം കാണുന്നു. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. മാതാപിതാക്കളുടെ താല്പര്യമനുസരിച്ച് പ്രവർത്തിക്കുവാനുളള അവസരം ഉണ്ടാകുവാനിടയുണ്ട്. 

 

രോഹിണി : 

 

വിപുലമായുളള പദ്ധതികളാണെങ്കിലും സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തം ആശയവും ചിന്തകളും സമന്വയിപ്പിച്ച് പ്രവർത്തിക്കുവാനുളള തീരുമാനം സ്വീകരിക്കുന്നത് ഗുണകരമായിതീരും. ദീർഘകാലപദ്ധതിക്ക്  തുട ക്കം കുറിക്കുവാനുളള സാഹചര്യം ഉണ്ടാകും. ബന്ധുമിത്രാദികളോടൊപ്പം ഓണമാഘോഷിക്കുവാനുളള അവസരമുണ്ടായിതീരുന്നത് അവരോടുകൂടിയുളള താല്പര്യവും സുഹൃത്ബന്ധത്തിന്റെ ആഴം മനസ്സിലാക്കുവാനും പ്രവർത്തനതലത്തിൽ കൊണ്ടുവരുവാനും സാഹചര്യം കാണുന്നുണ്ട്. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വിദഗ്ദ്ധരുടേയും അനുഭവജ്ഞാനമുളളവരുടേയും നിർദ്ദേശപ്രകാരം ഗൃഹനിർമ്മാണത്തിന് മാറ്റങ്ങൾ വരുത്തും. ഏതൊരു പ്രതിസന്ധിയേയും അഭിമുഖീകരിക്കുവാനും വിജയം കൈവരിക്കുവാനുമുളള ആത്മവിശ്വാസവും ഉണ്ടാകും . ബഹുമുഖപ്രതിഭകളുടെ അനുഭവജ്ഞാനം പങ്കുവെക്കുന്നത് അവരുടെ അഭിപ്രായം സ്വന്തം ജീവിതത്തിൽ പകർത്തുവാനും പ്രവർത്തനവിജയം കൈവരിക്കുവാനും ഉപകാരപ്രദമാകും. നിരവധികാര്യങ്ങൾ അനുകൂലമാക്കിതീർക്കുന്നതുവഴി സൽകീർത്തിയ്ക്ക് യോഗം കാണുന്നുണ്ട്. പുതിയ വ്യവസായം തുടങ്ങുവാനുളള സാഹചര്യമുണ്ടായിതീരും. വിദേശത്ത് താമസിക്കുന്ന ചിലർക്ക് ജന്മനാട്ടിൽ സ്ഥിരതാമസമാക്കുവാനുളള ആശയത്തിൽ പുതിയ കർമ പദ്ധതികൾക്ക് രൂപകല്പന ചെയ്യും. അവഗണിക്കപ്പെടുന്ന വിഷയങ്ങൾ മാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസമാകും. ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങളിൽ നിന്നും കരാറുജോലികളിൽ നിന്നും സാമ്പത്തിക വരുമാനം വർധിക്കുന്നതുവഴി ഈ മേഖല തുടർന്നുകൊണ്ടുപോകുവാൻ തീരുമാനിക്കും.

 

മകയിരം : 

 

പലപ്രകാരത്തിലും മാനസികസംഘർഷങ്ങൾ ഉണ്ടാകുമെങ്കിലും ആയതിനെ നിഷ്പ്രയാസം അതിജീവിക്കുവാനുളള സാഹചര്യമുണ്ടാകും. പലപ്പോഴും ആത്മാർത്ഥസുഹൃത്തിന്റെയും സഹോദരങ്ങളുടേയും നിർദ്ദേശങ്ങൾ ഇതിന് സഹായമാകുവാനിടയുണ്ട്. വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറണം. ഒരുപരിധിയിലധികം പണം മുതൽ മുടക്കിയാൽ അതിന്റെ പ്രതിഫലം ഹ്രസ്വകാലത്തേയ്ക്ക് ലഭിക്കുവാനിടയില്ലാത്തതിനാൽ പണം മുതൽമുടക്കിയുളള പ്രവൃത്തികളിൽ നിന്നും പിന്മാറുവാനുളള ആത്മപ്രചോദനമുണ്ടാകും. സ്വന്തം ചുമതലകൾ മറ്റുളളവരെ ഏല്പിക്കുന്നത് അബദ്ധമാകും. പലപ്രകാരത്തിലും ദേഹാസ്വസ്ഥ്യങ്ങൾ വർധിക്കുന്ന തിനാൽ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയനാകുമെങ്കിലും ഔഷധങ്ങൾ ഇല്ലാതെ തന്നെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രാണായാമം, വ്യായാമം എന്നിവ സ്വീകരിക്കുവാനുളള നിർദ്ദേശം ലഭിക്കുന്നതുവഴി ആയതിനെ പിൻതുടരുവാനും മാനസികോന്മേഷത്തിനും വഴിയൊരുക്കും. ഓണാഘോഷമൊഴിവാക്കി ആചാരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്നതുവഴി മാതാപിതാക്കളിൽ നിന്നും അനുമോദനങ്ങൾ കേൾക്കുവാനിടവരും. ഔദ്യോഗികമേഖലയിൽ പ്രതീക്ഷിച്ച സ്ഥാനകയറ്റം ലഭിക്കാത്തതിനാൽ നിലവിലുളള സ്ഥലത്തുതന്നെ തുടരുവാനും യോഗം കാണുന്നു.

 

 

തിരുവാതിര : 

 

ശുഭപ്രതീക്ഷകളോടുകൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം പ്രതീക്ഷിച്ച നേട്ടം കുറവുളളതിനാൽ തൽക്കാലം പണം മുതൽമുടക്കിയുളള പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുവാനുളള സാധ്യത കാണുന്നു. സുഹൃത്തുക്കളോടൊപ്പം ലളിതമായി ഓണമാഘോഷിക്കുവാനും ഇതോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സ്വയം സന്നദ്ധമാകുവാനും തയ്യാറാകുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. കാർഷികമേഖലയിൽ കൂടുതൽ സ്ഥലം പാട്ടത്തിന് എടുത്ത് വിപുലമാക്കുവാനും ആയതിന് സമാനമനസ്ക്കരുടെയും  കാർഷികവകുപ്പിന്റേയും സഹായസഹകരണങ്ങളും ഗുണപരമായിതീരും. നിരവധി പദ്ധതികൾ മനസ്സിൽ ഉണ്ടെങ്കിലും ചിലതെല്ലാം പ്രാവർത്തികമാക്കുവാൻ സാങ്കേതികതടസ്സങ്ങൾ ഉണ്ടെന്നറിഞ്ഞതിനാൽ ഉപേക്ഷിയ്ക്കേണ്ടതായി വരും. പകർച്ചവ്യാധി പിടിപെടുവാനിടയുണ്ട്. സാംക്രമിക രോഗങ്ങൾ വന്നുചേരുവാനിടയുണ്ടെങ്കിലും നിസ്സാരചികിത്സകളാൽ രോഗവിമുക്തിയുണ്ടാകും. മറ്റുളളവരുടെ ഉയർച്ചയിൽ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതും അവരുടെ പാത പിൻതുടരുന്നതും ഗുണകരമായിതീരും. കുടുംബത്തിലെ ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കുവാനുളള പരിശ്രമം അന്തിമനിമിഷത്തിൽ വിജയം കൈവരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യപ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതു വഴി മാതാപിതാക്കളിൽ നി ന്നും അനുമോദനങ്ങൾ കേൾക്കുവാനിടവരും. നിസ്സാരകാരണങ്ങളാൽ പരീക്ഷകളിൽ വിജയ ശതമാനം കുറയും. വിദേശത്ത് ഉപരിപഠനത്തിന് അവസരം വന്നുചേരും എന്നാൽ പ്രാരംഭത്തിൽ ആറുമാസം ഗൃഹത്തിൽ ഇരുന്ന് പഠിക്കുവാനുളള സാഹചര്യമുണ്ടാകും.  വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. യുക്തിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുന്നതിനാൽ അനിഷ്ടങ്ങളെ അതിജീവിക്കുവാനാകും. പരിസരവാസികളെ ഉൾപ്പെടുത്തി ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. ഉദ്യോഗസ്ഥലത്തിൽ പുതിയ വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കണ്ടതിന്റെ ഭാഗമായി പരിശീലനത്തിന് ഒരുപക്ഷെ ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ സാഹചര്യമുണ്ടാകും. 

 

പുണർതം : 

 

പലപ്രകാരത്തിലും മാനസികസംഘർഷം വർധിക്കുമെങ്കിലും അവിചാരിതമായി അന്യദേശത്ത് താമസിക്കുന്ന പുത്രപൗത്രാദികളുടെ ആഗമനം ലളിതമായി ഓണമാഘോഷിക്കുവാനും ജീവകാര്യണ്യപ്രവർത്തനങ്ങൾക്ക് സഹകരിക്കുവാനും അവസരം വന്നു ചേരും. ക്ഷമയോടുകൂടിയുളള സമീപനശൈലി ഏതൊരു വിപരീതസാഹചര്യങ്ങളേയും അതിജീവിക്കുന്നതിന് ഉപകരിക്കും. സാമ്പത്തിക ആവശ്യങ്ങൾക്കായി ധനകാര്യസ്ഥാപനത്തെ ആശ്രയിക്കുമെങ്കിലും കൂടുതൽ രേഖകൾ ആവശ്യപ്പെട്ടതിനാൽ പിന്മാറുവാനും സാഹചര്യം കാണുന്നു. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതുവഴി സമാധാനപരമായ അന്തരീക്ഷം സംജാതമാകും. മാസങ്ങൾക്കുശേഷം ആരാധനാലയദർശനം നടത്തുവാനിടവരും. ഏറെക്കുറെ പൂർത്തീകരിച്ച ഗൃഹത്തിൽ ഗൃഹപ്രവേശനകർമം  നിർവഹിക്കും. നിഷ്ഠകൾ പാലിച്ച് ജീവിതചര്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവഴി പകർച്ചവ്യാധിയെ അതിജീവിക്കും. ദമ്പദികൾക്ക് ഒരുമിച്ച്താമസിക്കുവാനുളള സാഹചര്യമുണ്ടാകും. ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ച് പ്രവർത്തിക്കുന്നതുവഴി ഏതൊരു വിപരീത സാഹര്യത്തേയും അതിജീവിക്കുവാൻ സാധിക്കും.

 

 

പൂയം : 

 

പുതിയ കരാറു ജോലികൾ ലഭിക്കാനിടയുണ്ട്. ഭക്തി ശ്രദ്ധാ പുരസ്സരം ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയം കൈവരിക്കും. കുടുംബാംഗങ്ങളെ ഒരുമിപ്പിച്ച് ലളിതമായി ഓണം ആചരിക്കുവാൻ സാഹചര്യം വന്നുചേരും. മാസങ്ങൾക്കുശേഷം മംഗളകർമ്മങ്ങളിൽ ബന്ധുമിത്രാദികളെ കാണുവാനും ആശയ വിനിമയം നടത്തുവാനും സാഹചര്യമുണ്ടാകും. പ്രകൃതിദത്തമായ ഔഷധരീതികളെ കൊണ്ട് സാംക്രമികരോഗങ്ങളെ പോലും അതിജീവിക്കുവാനുളള സാഹചര്യമുണ്ടായിതീരും. യോഗ വ്യായാമം എന്നിവയ്ക്ക് തുടക്കംകുറിക്കുവാനിടയുണ്ട്. വേർപ്പെട്ടു നിൽക്കുന്ന കുടുംബാംഗങ്ങൾ അനുകൂലമാകുന്നതിനാൽ ആശ്വാസത്തിന് യോഗം കാണുന്നു. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. പരീ ക്ഷണനിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും.വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെ അഭിമുഖീകരിക്കുവാനാകും. നീതിയുക്തമായ സമീപനം കാഴ്ചവെക്കുന്നതുവഴി സൽകീർത്തിയ്ക്ക് യോഗം കാണുന്നു. ദീർഘവീക്ഷണത്തോടുകൂടി വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കുവാനുളള സാഹചര്യമുണ്ടാകും. വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കുന്നതുവഴി ആശ്വാസമുണ്ടാകും. സുഹൃത്ത് തുടങ്ങുന്ന പ്രസ്ഥാനത്തിന്റെ ഒരുവിഭാഗത്തിന്റെ സ മ്പൂർണ ചുമതല ഏറ്റെടുക്കേണ്ടതായ സാഹചര്യം ഉണ്ടാകുവാനിടയുണ്ട്. പരിമിതികൾക്കനുസരിച്ച് ജീവിതം നയിക്കുവാനുളള സാഹചര്യമുണ്ടാകും. ഭയഭക്തിബഹു മാനത്തോടുകൂടിചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. വിനോദ ഉല്ലാസ യാത്രകൾക്കായി സമാഹരിച്ച പണം ദാനധർമ്മങ്ങൾക്കായി വിനിയോഗിക്കുന്നതിൽ മനസ്സമാധാനമുണ്ടാകും.

 

 

ആയില്യം : 

 

ജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ കുടുംബാംഗങ്ങളേയും സഹപ്രവർത്തകരേയും ഉൾപ്പെടുത്തി ലളിതമായി ഓണം ആചരിക്കുവാനിടവരും. കടംകൊടുത്തസംഖ്യ തിരിച്ചുലഭിക്കുവാനിടയുണ്ട്. പദ്ധതി ആസൂത്രണങ്ങളിൽ വിജയം കൈവരിക്കും വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വ്യാപാര വിപണന വിതരണ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ആശയങ്ങൾ അവലംബിക്കുവാനും പ്രവർത്തനസജ്ജമാക്കുവാനുമുളള സാഹചര്യമുണ്ടാകും. വ്യക്തിതാല്പര്യം പരമാവധി പ്രയോജനപ്പെടുത്തുന്നത് സൽകീർത്തിയ്ക്ക് വഴിയൊരുക്കും. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. മാസങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തിയായ ഗൃഹത്തിൽ ഗൃഹപ്രവേശനകർമം  നിർവ ഹിക്കുവാനുളള സാഹചര്യമുണ്ടായിതീരും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കുന്നതിനാൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവാനിടവരും. മാസങ്ങളോളമായി മക്കൾ ഒപ്പം താമസിച്ച് ജോലിചെയ്യുന്നതിനാൽ മനസ്സമാധാനമുണ്ടാകും.

മകം : 

 

സൽകീർത്തിയും സജ്ജനപ്രീതിയും പ്രതാപവും ഐശ്വര്യവും ഉണ്ടാകുന്നതിനാൽ തൊഴിൽമേഖലയിൽ അഭൂതപൂർവമായ  വളർച്ചയുണ്ടാകും. പുതിയ കരാറു ജോലികൾ ഏറ്റെടുക്കും. സമയബന്ധിതമായി അവലംബിക്കുന്ന വിഷയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. സാമ്പത്തികസുസ്ഥിരതയുളള വ്യാപാരത്തിൽ പൂർണപിൻതുണയോടുകൂടി പ്രവർത്തിക്കുവാനുളള സാഹചര്യം ഉണ്ടാകും. വിദ്യാർഥികൾക്ക് തൃപ്തിയാകും വിധത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിൽ പൂർവകാല സുഹൃത്തുക്കളോടൊപ്പം ഓണമാഘോഷിക്കുവാൻ സാഹചര്യം വന്നുചേരും. വിഫലമാകുമെന്നു തോന്നുന്ന പല പ്രവർത്തനമണ്ഡലങ്ങൾക്കും സഫലമാകുന്ന വിധത്തിൽ അനുഭവങ്ങൾ വന്നുചേരുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. വസ്തുനിഷ്ഠമായി ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. പുതിയ പ്രതീക്ഷകളോടുകൂടി പ്രവർത്തനമണ്ഡലങ്ങൾക്ക് തുടക്കംകുറിക്കുവാനോ പുതിയ കരാറുജോലികളിൽ ഒപ്പുവെക്കുവാനോ യോഗം കാണുന്നുണ്ട്. വേണ്ടപ്പെട്ടവരുടെ ഗൃഹപ്രവേശനകർമങ്ങളിൽ പങ്കെടുക്കുവാനിടവരും. സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി ആത്മവിശ്വാസത്തോടുകൂടി സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്ര യോജനപ്പെടുത്തുവാനിടയുണ്ട്.

 

 

പൂരം : 

ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതു വഴി ആ ത്മസംതൃപ്തി വന്നുചേരും. ഗൃഹനിർമ്മാണം ഏറെക്കുറെ പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം  നിർവഹിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാനുളള സാഹചര്യമുണ്ടാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുളള സാഹചര്യമുണ്ടാകും. ഐശ്വര്യവർധകങ്ങളായ പ്രവർത്തനമണ്ഡലങ്ങൾക്ക് നേതൃത്വം നൽകുവാനിടയുണ്ട്. സൽകീർത്തി സജ്ജനപ്രീതി എന്നിവ വർധിക്കുന്നതുവഴി ആശ്വാസമുണ്ടാകും. കർമമണ്ഡലങ്ങളിൽ പുതിയ അവസരം വന്നുചേരുവാനിടയുണ്ട്. ബന്ധുമിത്രാദികളെ ഉൾപ്പെടുത്തി വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഓണാഘോഷം ലളിതമായി ആചരിക്കും. സാമ്പത്തികമേഖലയിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതുവഴി ഗൃഹത്തിന്റെ അറ്റകുറ്റപണികൾ തുടങ്ങി വയ്ക്കും . കാർഷികമേഖലയിൽ നിന്നും അനുഭവജ്ഞാനമുളളവരുടെ നിർദ്ദേശം സ്വീകരിച്ച് അനുഭവഫലം ഉണ്ടാകും. ബൃഹത്പദ്ധതികൾ വിഭാവനം ചെയ്യുന്നതിന്റെ വിഭാഗത്തിൽ ഉൾപ്പെടുന്നതുവഴിയും അതിന്റെ ഒരു വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിന്റെ വെളിച്ചത്തിലും സ്വല്പം മാനസികസംഘർഷം ഉണ്ടാകുമെങ്കിലും പ്രവൃത്തിപരിചയം നേടിയതിന്റെ വെളിച്ചത്തിൽ ഏറ്റെടുക്കുവാനുളള സാധ്യത കാണുന്നുണ്ട്. വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചവർക്ക് തൽക്കാലം  ഗൃഹത്തിൽ ഇരുന്ന് പഠനം തുടരുവാനുളള നിർദ്ദേശം ലഭിക്കും. സ്ഥിതിഗതികൾ വിലയിരുത്തി പുതിയ കർമപദ്ധതികൾക്ക് പണം മുതൽമുടക്കുവാനിടയുണ്ട്. എന്നാൽ അതിൽ നിന്നും 2023 ഏപ്രിൽമാസം മുതൽ സാമ്പത്തികനേട്ടം ഉണ്ടാകുന്നവിധത്തിൽ പ്രവർത്തനം കാഴ്ചവെക്കുവാൻ ഇടയുണ്ട്. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ വന്നുചേരും. 

 

ഉത്രം : 

 

പാരമ്പര്യ പൗരാണിക പ്രവൃത്തികളിൽ പ്രവർത്തനങ്ങളിൽ നിന്നും നിലനില്പിന്നാധാരമായ സാഹചര്യം വന്നുചേരും. പണം മുതൽമുടക്കി അന്യരെ ചുമതല ഏല്പിച്ചുകൊണ്ടുളള പ്രവൃത്തികളിൽ നിന്നും പിന്മാറണം. സാഹചര്യങ്ങൾക്കനുസരിച്ച് കുടുംബത്തിലെ ഓണാഘോഷം ഉപേക്ഷിച്ച് സുഹൃത്തിന്റെ ഗൃഹത്തിൽ നടക്കുന്ന സുഹൃത്സംഗമത്തിൽ പങ്കെടുക്കും. ചിലർക്ക് ബന്ധുമിത്രാദികളോടൊപ്പം അന്യദേശത്ത് ഓണമാഘോഷിക്കുവാനിടയുണ്ട്. ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം ചിന്തിച്ചുമാത്രമേ  ഏതൊരു കർമമണ്ഡലങ്ങളിലും ഏർപ്പെടാവൂ . വ്യവസായം നിർത്തി വെയ്ക്കുവാനുളള സാഹചര്യം ഉണ്ടായിതീരും. കടംവാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്കുമുൻപ് വാങ്ങിയ ഭൂമിയ്ക്ക് ഏറെക്കുറെ വിലലഭിച്ചതിനാൽ വില്പനയ്ക്ക് തയ്യാറാകും. പലപ്പോഴും നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് അന്യർക്ക് ഗുണകരമാകുമെങ്കിലും സ്വന്തം നില യിൽ പ്രതീക്ഷിച്ച് ഫലം ഉണ്ടാകുവാനിടയില്ല. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിലനില്പിന്നാധാരമായ അവസരം വന്നുചേരും. ഭാവനകൾ പ്രാവർത്തികമാക്കുവാൻ കൂടുതൽ പ്രയത്നം വേണ്ടിവരും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിയ്ക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് കുടുംബാംഗങ്ങളിൽ ചിലർക്ക് പകർച്ചവ്യാധി പിടിപെടും. വിദേശത്ത് ഉദ്യോഗത്തിന് അവസരം വന്നുചേരുമെങ്കിലും ഈ മാസം യാത്രയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെടും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറണം. 

 

അത്തം : 

 

അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരം ഉണ്ടാകുമെങ്കിലും എല്ലാകാര്യങ്ങൾക്കും ഇരട്ടി ചെലവ് അനുഭവപ്പെടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുമെങ്കിലും ഗൃഹപ്രവേശനകർമം  മാറ്റിവെക്കുവാനിടവരും. ആത്മാർത്ഥസുഹൃത്തിന്റെ മംഗളകർമ്മങ്ങൾക്ക് തടസ്സം വന്നതിനാൽ മനോവിഷമമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചു  ഗൃഹത്തിൽ നടത്തേണ്ടതായ ഓണാഘോഷം മാറ്റിവെച്ച് ബന്ധുമിത്രാദികളോടൊപ്പം ഓണമാചരിയ്ക്കേണ്ടതായ സാഹചര്യം ഉണ്ടായിതീരും. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കാര്യനിർവഹണശക്തി വർധിക്കുന്നതുവഴി പലപ്പോഴും അഹോരാത്രം പ്രയത്നിയ്ക്കേണ്ടതായ സാഹചര്യമുണ്ടായിതീരും. ആർജ്ജിച്ച വിജ്ഞാനം അടുത്ത തലമുറയിലുളളവർക്ക് പകർന്നുകൊടുക്കുന്നത് നന്നായി തീരും. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്ദ്ധമായ നിർദ്ദേശം സ്വീകരിക്കുന്നത് ഏതുപ്രകാരത്തിലും അനുകൂലമായ അവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുന്നതുവഴി മാനസികസമ്മർദ്ദം ഉണ്ടാകുവാനിടവരും.

 

 

 

ചിത്തിര: 

 

അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കുന്നതിനാൽ കൃതാർത്ഥതയും സമാധാനവും ഉണ്ടാകും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. വന്നുചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാനുളള സാഹചര്യമുണ്ടായിതീരും. പുത്രപൗത്രാദികളോടൊപ്പം ഓണാഘോഷം വിപുലമാക്കിതീർക്കുവാൻ സാധിക്കും. വ്യാപാര–വിപണന– വി തരണ മേഖലകളിൽ പുതിയ ആശയം പ്രാവർത്തികമാക്കുവാനിടയുണ്ട്. നിശ്ചയദാർഢ്യത്തോടുകൂടിയുളള പ്രവർത്തനശൈലി സൽകീർത്തിയ്ക്ക് വഴിയൊരുക്കും. വന്നു ചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതിനാൽ പ്രവർത്തനതലത്തിൽ മാറ്റങ്ങൾ വരുത്തുവാൻ അനുമതി തേടും. വിഭാവനം ചെയ്ത കാര്യങ്ങൾക്ക് അനുകൂലമായ അവസരങ്ങൾ വന്നുചേരും. അസുഖങ്ങൾ ഉണ്ടോ എന്ന അനാവശ്യ ചിന്തകൾ ഉപേക്ഷിച്ച് കൂടുതൽ സമയം ജോലിചെയ്യേണ്ടതായ സാഹചര്യങ്ങളെകൊണ്ട് എല്ലാവിധത്തിലുളള അനിഷ്ടങ്ങളേയും അജിജീവിക്കുവനുളള സാധ്യതകൾ കാണുന്നുണ്ട്. പാരമ്പര്യവിജ്ഞാനം മനസ്സമാധാനത്തിന് വഴിയൊരുക്കും.  ഗൗരവമായ വിഷയങ്ങൾ തനതായ അർത്ഥമൂല്യങ്ങളോടുകൂടി അനുവർത്തിക്കുന്നതു വഴി സൽകീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കും. കലാകായികമത്സരങ്ങൾക്ക് പരിശീലനം തുടങ്ങുവാനുളള അവസരം ഉണ്ടായിതീരും. വ്യത്യസ്തമായ ആശയങ്ങളും അനുഭവങ്ങളും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പങ്കുവെക്കുവാൻ അവസരം ഉണ്ടായിതീരും. 

 

 

 

ചോതി : 

 

നടപടിക്രമങ്ങളിൽ കൃത്യതപാലിക്കുന്നതുവഴി സഹപ്രവർത്തകർക്കോ കീ ഴ്ജീവനക്കാർക്കോ  വിമ്മിഷ്ടമോ സ്വസ്ഥതക്കേടോ ഉണ്ടാകുവാനിടവരുമെങ്കിലും അവരുടെ നേട്ടത്തിനുകൂടിയാണെന്നുളള നിർദ്ദേശം നൽകുവാൻ അവസരം ഉണ്ടാകും. പുതിയപദ്ധതികൾ വിഭാവനം ചെയ്യുവാനിടയുണ്ട്. കരാറുജോലികളിൽ നി ന്നും പിന്മാറി തൽക്കാലം  മറ്റൊരാളുടെ പേരിൽ കരാറുജോലികൾ ഏറ്റെടുക്കും. ജനപ്രതിനിധി എന്ന നിലയിൽ കൂടുതൽ സമയം പ്രവർത്തിയ്ക്കേണ്ടതായി വരും. കടം കൊടുത്ത സംഖ്യയ്ക്ക് പകരം ഭൂമി വന്നുചേരുവാനിടയുണ്ട്. പ്രവർത്തനമണ്ഡലങ്ങളിൽ അനുകൂലമായ സാഹചര്യം വന്നുചേരും. വ്യാപാരം വിപണനം വിതരണം എന്നീ മേഖലകളിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതുവഴി ക്രമാനുഗതമായ പുരോഗതിയ്ക്ക് സാധ്യത കാണുന്നുണ്ട്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. സ്തുത്യർഹമായ സേവനം കാഴ്ചവെക്കുവാൻ അവസരം വന്നുചേരും. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും. വിഭാവനം ചെയ്ത പ്രവർത്തനങ്ങൾക്ക് അനുകൂലമായ വിജയം കൈവരിക്കും. കാർഷികമാ യ മേഖലയിൽ ഫലപ്രാപ്തിയുണ്ടാകുന്നതിനാൽ വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തി വിപുലമാക്കുവാനുളള സാഹചര്യം കാണുന്നുണ്ട്. ജീവിതയാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി ആത്മസംയമനത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളിലെല്ലാം തന്നെ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാൻ യോഗം കാണുന്നുണ്ട്. അർപ്പണമനോഭാവത്തോടുകൂടിയുളള പ്രവർത്തനങ്ങൾ പുതിയ സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. 

 

 

 

 

 

വിശാഖം : 

 

പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറുവാനുളള സാഹചര്യമുണ്ടാകും. താൽക്കാലികമായി മനോവിഷമം ഉണ്ടാകുമെങ്കിലും സുരക്ഷിതമായ തീരുമാനം കൈക്കൊളളുന്നത് ഏതുവിധത്തിലും ഭാവിയിലേക്ക്  ഗുണകരമായിതീരും. കുടുംബാംഗങ്ങളോടൊപ്പം ലളിതമായി ഓണം ആഘോഷിക്കുവാൻ സാധിക്കും. സമാനമനസ്ക്കരേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും ഉൾപ്പെടുത്തി ദാനധർമ്മങ്ങൾക്ക് സഹകരിക്കും. ആരോഗ്യപ്രവർത്തകർക്ക് സാമ്പത്തികസഹായം നൽകുന്നതുവഴി കൃതാർത്ഥതയ്ക്ക് യോഗമുണ്ട്. കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുന്ന പലകാര്യങ്ങളിലും ഭാവിയിലേയ്ക്ക് ഗുണകരമാകുവാൻ ഇടയുണ്ട്. ഉദ്യോഗത്തിൽ ശമ്പളവർധനവ്  മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രവർത്തനതലത്തിലെത്തിക്കുവാൻ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജ്ജിച്ച് പ്രവർത്തനതലത്തിൽ കൊണ്ടുവരുന്നത് ഏതു പ്രകാരത്തിലും ഗുണാനുഭവങ്ങൾക്ക് വഴിയൊരുക്കും. ഈശ്വരാരാധനകളാൽ ഏതൊരു വിപരീതസാഹചര്യങ്ങളേയും അതിജീവിക്കുന്നതിന് വഴിയൊരുക്കുവാൻ സാധിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കു വാനുളള സാധ്യയുണ്ട്. വിദഗ്ദ്ധ പരിശോധനയിൽ പകർച്ചവ്യാധി മുൻപ് വന്നുപോയി എന്നറിഞ്ഞതിനാൽ ആശ്വാസപരമായ അന്തരീക്ഷം സംജാതമാകും. പരീക്ഷ ഇന്റർവ്യൂ നറുക്കെടുപ്പ് തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. ആത്മാർത്ഥസുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. പരിമിതികൾ അവലംബിച്ച് ഉല്ലാസ വിനോദയാത്ര കൾക്ക് അവസരം വന്നുചേരും മക്കളുടെ ഉപരിപഠനത്തിനോടനുബന്ധമായി വിദേശ ത്ത് വസിക്കുന്ന ചിലർക്ക് ജന്മനാട്ടിൽ വന്നുതാമസിക്കേണ്ട സാഹചര്യം വന്നുചേരും. 

 

 

 

 

 

അനിഴം : 

 

ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വിഭാവനം ചെയ്ത പദ്ധതികൾക്ക് അനുകൂലമായ സാഹചര്യം വന്നുചേരുവാനിടവരും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. പുതിയ വിപണനമേഖലകൾക്ക് തുടക്കംകുറിക്കും. ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി ഗൃഹപ്രവേശനകർമം  നിർവഹിക്കുവാനുളള സാധ്യതയുണ്ട്. ചിന്താമണ്ഡലത്തിൽ പല പുതിയ ആശയം വന്നുചേരുന്നതിന് വിദഗ്ദ്ധമായ നിർദ്ദേശം തേടും. നിഗമനങ്ങൾ ശരിയായതിനാൽ ഒരുപരിധിയിലധികം പണം മുതൽ മുടക്കിയുളള പ്രവർത്തനങ്ങളിൽ നിന്നും പിന്മാറും. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾക്ക് തുടക്കംകുറിക്കുവാൻ തീരുമാനിക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടയുണ്ട്. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. എല്ലാപ്രകാരത്തിലും താങ്ങും തണലുമായി നിന്നവരെ അനുമോദിക്കുവാനും അവർക്ക് വേണ്ടതായ സഹായങ്ങൾ ചെയ്യുവാനുമുളള സാഹചര്യം വന്നുചേരും. ഈശ്വരപ്രാർത്ഥനകളാലും സത്യസന്ധവും നീതിയുക്തവുമായ സമീപനത്താലും എല്ലാവിധത്തിലുളള അനിഷ്ടങ്ങളേയും അതിജീവിക്കുവാനുളള മാനസികാവസ്ഥ സംജാതമാകും. 

 

 

തൃക്കേട്ട : 

 

അഹോരാത്രം പ്രയത്നിക്കുന്നതിനാൽ ഏതൊരു വിപരീതസാഹചര്യങ്ങളേയും അതിജീവിക്കുന്നതിനുളള സാധ്യതയുണ്ട് അഭിപ്രായസ്വാതന്ത്ര്യത്താൽ സർവകാര്യവിജയം കൈവരിക്കും. വർഷങ്ങൾക്കുശേഷം മക്കളോടൊപ്പം ഓണമാഘോഷിക്കുവാനും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹകരിക്കുവാനും അവ സരം വന്നുചേരും. വിട്ടുമാറാത്ത അസുഖങ്ങൾക്ക് വിദഗ്ദ്ധ ആയുർവ്വേദ ചികിത്സ തുടങ്ങും കർമ്മമണ്ഡലങ്ങളിൽ പുതിയ ഭരണസംവിധാനം അവലംബിക്കുവാനു ളള സാഹചര്യം വന്നുചേരും. ലാഭശതമാനവ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങളി ൽ നിന്നും സാമ്പത്തികനേട്ടമുണ്ടാകും. അധികൃതരുടെ പ്രീതി നിമിത്തം ഉദ്യോഗത്തിൽ സ്ഥാനകയറ്റത്തിന് സാധ്യതയുണ്ട്. സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യം വ ഹിക്കുവാനുളള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുവാനുളള യോഗമുണ്ട്. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കും. മേലധികാരികളുടെ ആജ്ഞകൾ അർദ്ധമനസ്സോടുകൂടി ഏറ്റെടുക്കുകയും ഭാവിയിലേയ്ക്ക് ഗുണകരമാകും വിധത്തിൽ പൂർണ ഉത്തരവാദിത്വത്തോടുകൂടി അ വലംബിക്കുവാനും ഇടയുണ്ട്. സമത്വഭാവന സർവാദരങ്ങൾക്കും. വഴിയൊരുക്കും. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതുവഴി അർഹരായവരിൽ നിന്നും അനുമോദനങ്ങൾ വന്നുചേരും. പുതിയ കരാറുജോലികളിൽ ഒപ്പുവെക്കുവാനുളള സാഹചര്യം വന്നുചേരും. പഠിച്ചവിഷയത്തോടനുബന്ധമായി ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. നിരവധികാര്യങ്ങൾ നിഷ്പ്രയാസം ചെയ്തുതീർക്കുവാനുളള ആത്മവിശ്വാസം ആർജ്ജിക്കുന്നതുവഴി ഏതൊരുപ്രതിസന്ധികളേയും തരണം ചെയ്യുവാനുളള സാഹചര്യമുണ്ടാകും. 

 

മൂലം : 

 

വർഷങ്ങൾക്കുശേഷം മാതാപിതാക്കളോടൊപ്പം ജന്മനാട്ടിൽ ഓണം ആഘോഷിക്കുവാൻ അവസരം ഉണ്ടാകും. ഗൃഹത്തിലിരുന്നുളള ജോലിയായതിനാൽ ഉദ്യോഗത്തോടൊപ്പം കാർഷികമായ മേഖലയിൽ സജീവമാകുവാനുളള സാഹചര്യം ഉണ്ടാകും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ആരോഗ്യപ്രവർത്തനങ്ങൾക്കും സർവാത്മനാ സഹകരിക്കുന്നത് ആത്മവിശ്വാസം ഉണ്ടാകുവാനിടയുണ്ട്. ഉപരിപഠനം ഉദ്ദേശിക്കുന്നവർക്ക് ജീവിതപങ്കാളിയോടൊപ്പം വിദ്യാഭ്യാസസ്ഥാപനത്തിന്റെ സമീപത്ത് വാടകവീട് എടുത്ത് താമസിക്കേണ്ടതായ സാഹചര്യമുണ്ടാകും. വ്യാപാര വിപണന വിതരണമേഖലകളോട് ബന്ധപ്പെട്ട പുതിയ ആശയങ്ങൾ അവലംബിക്കുവാനുളള സാഹചര്യം ഉണ്ടായിതീരും. സഹോദരങ്ങളിൽനിന്നും സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാകുന്നതിനാൽ മനസ്സമാധാനമുണ്ടാകും. ഗൃഹ നിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം  നിർവഹിക്കുവാനുളള സാധ്യതയുണ്ട്. ഏറ്റെടുത്ത ദൗത്യത്തിന് അമൂല്യമായതും പൗരാണികമായതുമായ കാര്യങ്ങൾക്ക് ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ സാഹചര്യം വന്നുചേരും. മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് പ്രചോദനമുണ്ടാകുവാനും ആത്മാഭിമാനത്തിനും യോഗമുണ്ട്. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിയ്ക്ക് ഏറെക്കുറെ തൃപ്തിയായ വിലയ്ക്ക് ആവശ്യക്കാർ വന്നുചേരും. സർക്കാരുദ്യോഗത്തിന് സാധ്യത കാണുന്നു. സാമ്പത്തികനേട്ടം കുറവായിരിക്കുമെങ്കിലും ഭാവിയിലേയ്ക്ക് ചില ബൃഹത്പദ്ധതികൾ ഏറ്റെടുക്കും. വിദേശത്ത് താമസിക്കുന്ന പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ യാത്രയ്ക്ക് തയ്യാറാകും. 

 

 

പൂരാടം : 

 

മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടുകൂടി ഉദ്യോഗത്തോടനുബന്ധമായി ലാഭശതമാ നവ്യവസ്ഥകളോടുകൂടി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പാരമ്പര്യം നില നിർത്തികൊണ്ടും ശാസ്ത്രീയവശം മനസ്സിലാക്കികൊണ്ടും പ്രവർത്തിക്കുവാനുളള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. വരുന്നതലമുറയിലുളളവർക്ക് മാതൃകയാക്കി തീർക്കുവാനുളള അവസരം കൂടി ഉണ്ടായിതീരും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം വന്നുചേ രും. മക്കൾക്ക് ഗൃഹത്തിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യത്തിൽ ഗൃഹത്തിന് മാറ്റങ്ങൾ വരുത്തുവാനോ കൂടുതൽ സൗകര്യമുളള ഗൃഹം വാങ്ങുവാൻ തയ്യാറാകും. വിദഗ്ദ്ധമായ നിർദ്ദേശം തേടി ചെയ്ത കാർഷികമേഖലയിൽ വിളവെടുപ്പ് അനുകൂലമായി തീരുന്നതുവഴി ആശ്വാസം ഉണ്ടാകും. സന്ധിസംഭാഷണത്തിൽ വിജയം കൈവരിക്കും. 2023ൽ നടക്കുന്ന കലാകായികമത്സരങ്ങൾക്ക് പരിശീലനം തുടക്കം കുറിക്കും. പലപ്രകാരത്തിലും മാനസികസംഘർഷങ്ങൾ വർധിക്കുമെങ്കിലും സാം ക്രമികരോഗങ്ങൾ പിടിപെടുമെങ്കിലും വിദഗ്ദ്ധ പരിശോധനയിൽ മാരകമായ അസുഖങ്ങൾ ഇല്ലെന്നറിഞ്ഞതിനാൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും.മെച്ചപ്പെട്ടരീതിയിൽ ജീവിതനിലവാരം നിലനിർത്തുവാനുളള സാഹചര്യമുണ്ടാകുന്നതുവഴി ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുന്നതിനോ വാഹനം മാറ്റിവാങ്ങുന്നതിനോ സാഹചര്യം കാണുന്നുണ്ട്. കുടുംബത്തിലെ ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കുവാനുളള സാഹചര്യമുണ്ടാകുന്നതുവഴി കൃതാർത്ഥതയ്ക്ക് യോഗം കാ ണുന്നുണ്ട്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുളള സാഹചര്യമുണ്ടാകും. ക്രിയാത്മകനടപടികളിൽ ആത്മാർത്ഥമായി സഹകരിക്കും. എന്നാൽ സ്വന്തം ചുമതല കൾ മറ്റൊരാളെ ഏല്പിച്ചാൽ അബദ്ധമാകുവാനിടയുണ്ട്. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കുമെങ്കിലും യാത്രക്കുളള സാങ്കേതികതടസ്സങ്ങളാൽ രണ്ടോ മൂന്നോ മാസം കാത്തിരിക്കേണ്ടതായി വരും. 

 

 

 

 

 

ഉത്രാടം : 

 

 

 

സാഹചര്യങ്ങൾക്കനുസരിച്ച് കഴിഞ്ഞ നാലോ അഞ്ചോ മാസമായി തുടങ്ങിവെച്ച വ്യാപാരത്തോടുബന്ധപ്പെട്ട കാര്യങ്ങൾക്ക് വീണ്ടും പുനർജ്ജീവൻ ഉണ്ടാകുവാനിടയുണ്ട്. എന്നാൽ നവംബർ മുതൽ ആറുമാസത്തിന്നുളളിൽ വീണ്ടും ക്ഷീണാവസ്ഥകൾ ഉണ്ടാകും എന്ന ആത്മവിശ്വാസത്തോടെ തന്നെ ഏറ്റെടുക്കുകയും പിന്നീട് ഉദ്ദരിക്കുവാനുളള അവസരത്തിന് കണക്കാക്കി പ്രവർത്തനപരിചയമുളളവരെ തസ്തികകളിൽ നിയമിക്കുന്നതുവഴി ക്ഷീണാവസ്ഥകളെ അതിജീവിക്കുവാനും 2023ൽ ഫലപ്രാപ്തിനേടുവാനും കർമ്മമണ്ഡലങ്ങൾ കാഴ്ചവെക്കുവാനും യോഗം കാണുന്നുണ്ട്. വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നു കരുതിയ കാര്യങ്ങളിലെല്ലാം ലാഘവത്തോടുകൂടി ചെയ്തുതീർക്കുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. നിക്ഷേപ സമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സാധ്യതകാണുന്നു. നിലവിലുളള ഗൃഹത്തിൽ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാൽ മാറിതാമസിക്കും. മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും പകർച്ചവ്യാധി പിടിപെടുന്നതിനാലാണ് ചുമതലകൾ വർധിക്കുവാനിടയുളളത്. ഈ വിധത്തിൽ ജോലിയോടനുബന്ധിച്ചുളള സ്ഥലത്തേയ്ക്ക് മാറിതാമസിക്കും. പുതിയസ്നേഹബന്ധം ഉടലെടുക്കുന്നതിനാൽ ഏതുപ്രകാരത്തിലും ആശ്വാസവും സമാധാനവും വന്നുചേരുവാനിടയുണ്ട്. കീഴ്വഴക്കം മാനിച്ച് മേലുദ്യോഗസ്ഥർ പറയുന്നകാര്യങ്ങൾ അർദ്ധമനസ്സോടുകൂടി അനുസരിയ്ക്കേണ്ടതായ സാഹചര്യമുണ്ടാകും. എന്നാൽ ഭാവിയിലേയ്ക്ക് പ്രസ്ഥാനത്തിനും വ്യക്തിപരമായും ഗുണകരമാകും എന്ന ആത്മവിശ്വാസത്താൽ പുതിയതായ പല ചുമതലകളും ഏറ്റെടുക്കുവാനിടവരും. വിദേശത്ത് താമസിക്കുന്നവർക്ക് ഓണാഘോഷത്തിന് ജന്മനാട്ടിൽ എത്തി ചേരുവാനും കുടുംബാംഗങ്ങളോടൊപ്പം ഓണം ആചരിക്കുവാനും സാദ്ധ്യതയുണ്ട്. സങ്ക ല്പങ്ങൾ യാഥാർത്ഥ്യമാക്കുവാൻ കൂടുതൽ പ്രയത്നം വേണ്ടിവരും.

 

 

 

 

 

തിരുവോണം : 

 

 

 

പലപ്രകാരത്തിലും തടസ്സങ്ങൾ ഉണ്ടാകുന്നതുവഴി ഔദ്യോഗിക മേഖലകളോട് ബന്ധപ്പെട്ട് ചുമതലകൾ വർധിക്കും. വ്യാപാര വിതരണ വിപണന മേഖലകളിൽ നേട്ടം കുറവുളളതുകൊണ്ട് ഓണാഘോഷ ചടങ്ങുകൾ ഒഴിവാക്കും. 2021 നവംബർ മുതൽ ആറുമാസത്തിന്നുളളിൽ പൂർത്തീകരിയ്ക്കാവുന്ന പുതിയ കരാറു ജോലികൾ ഏറ്റെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കുമെങ്കിലും ചില സാങ്കേതികകാരണങ്ങളാൽ പോകുവാൻ സാധിക്കുകയി ല്ല. ഈ വിധത്തിൽ ആദ്യത്തെ ഒരു വിഭാഗം ജന്മനാട്ടിൽ ഗൃഹത്തിൽ ഇരുന്ന് പഠിച്ചാൽമതി എന്ന ഒരു ധാരണയോടുകൂടിയുളള അവസരങ്ങൾ സ്വീകരിക്കും. സാംക്രമികരോഗങ്ങൾ വർധിക്കുന്നതിനാലും ചില ഔദ്യോഗിക യാത്രകളും ചർച്ചകളും മാറ്റിവെയ്ക്കേണ്ടതായ സാഹചര്യം വന്നുചേരും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം സംജാതമാകും. സ്വന്തമായ പ്രവർത്തനമേഖലകളിൽ ഏർപ്പെടുന്നവർക്ക് അനുകൂലമായ സാഹചര്യം വന്നുചേരും. പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തനം കാഴ്ചവെക്കുവാൻ സാധിക്കുന്നതിനാൽ ഒരുപരിധിവരെ അനിഷ്ടങ്ങളെ അതിജീവിക്കുവാൻ സാധിക്കും. കീഴ്വഴക്കം മാനിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് എല്ലാകാ ര്യങ്ങളും പ്രവർത്തിക്കുവാനുളള സാഹചര്യം വന്നുചേരും. ആദ്ധ്യാത്മികാത്മീയ പ്രവർത്തനങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. ഔദ്യോഗിക പരിശീലനത്തി ന്റെ ഭാഗമായി ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ സാഹചര്യം ഉണ്ടാകും. വ്യക്തിത്വവികസനത്തിന് സ്വയം തയ്യാറാകുന്നതുവഴി പലപ്രകാരത്തിലുളള മാർഗ്ഗതടസ്സ ങ്ങളേയും അതിജീവിക്കുവാൻ സാധിക്കുന്നതാണ്. ശുഭപ്രതീക്ഷകളോടുകൂടി ചെയ്യുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ച നേട്ടം ഇല്ലെങ്കിൽ പോലും കഠിനാദ്ധ്വാനത്താൽ അനൂഭവപ്രാപ്തി എല്ലാപ്രകാരത്തിലും വന്നുചേരുവാൻ ഇടയുണ്ട്. സാഹചര്യങ്ങൾ ക്കനുസരിച്ച് ജീവിതശൈലിയിൽ ചില മാറ്റങ്ങൽ വരുത്തുവാൻ ഇടയുണ്ട്. ബഹുമുഖ പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകുന്നതുവഴി സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകുവാൻ സാധ്യത കാണുന്നു. ഊർജ്ജസ്വലത യോടുകൂടിയുളള പ്രവർത്തനങ്ങളിൽ അന്തിമമായി അനുകൂലമായ വിജയം ഉണ്ടാകുവാനിടയുണ്ട്. 

 

 

 

അവിട്ടം : 

 

 

 

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുളള സാഹചര്യമുണ്ടാകും. അന്യനാട്ടിൽ നിന്നും ജന്മനാട്ടിൽ വന്നവർക്കും ഗൃഹത്തിലിരുന്ന ജോലിചെയ്യുന്നവർക്കാണെങ്കിലും കുടുംബാംഗങ്ങളോടൊപ്പം ലളിതമായി ഓണമാഘോഷിക്കുവാൻ അവസരം ഉണ്ടായിതീരും. ഈ വിധത്തിൽ സഹപ്രവർത്തകരേയും പങ്കെടുപ്പിക്കുവാനുളള സാഹചര്യം ഉണ്ടാകുന്നതാണ്. ഓണം ആചരിക്കുന്നതിന്റെ ഭാഗമായി ജീവകാ രുണ്യപ്രവർത്തനങ്ങൾക്ക്  സഹകരിക്കും. വികസിതരാഷ്ട്രത്തിലേയ്ക്ക് ജോലിയോടനുബന്ധമായി സ്ഥിരതാമസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലഫലം ഉണ്ടാകും. വ്യവസായമേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ഇല്ലാത്തതിനാൽ ഉല്പന്നങ്ങളെല്ലാം മറ്റൊരു സ്ഥാപനത്തിൽ ഉല്പാദിപ്പിക്കുവാനുളള അവസരം ഉണ്ടായിതീരും. ദീർഘവീക്ഷണത്തോടുകൂടി ബൃഹത്പദ്ധതികൾക്ക് രൂപകല്പന ചെയ്യുവാനും ഏറ്റെടുക്കുവാനും സാഹചര്യം കാണുന്നുണ്ട്. ഉന്നതരായിട്ടുളളവർ തുടങ്ങുന്ന സ്ഥാപനത്തിന്റെ ഒരുവിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടതായ സാഹചര്യം ഉണ്ടാകും പ്രവർത്തനമേഖലകളോട് ബന്ധപ്പെട്ട് മാസാദ്യം യാത്രകൾ ഉണ്ടാകും. എന്നാൽ മാസാന്ത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരികളോട് ആദരവു തോന്നുക മാത്രമല്ല പുതിയ ഭരണസംവിധാനം അവലംബിക്കുവാനുളള അവസരം കൂടി ഉണ്ടാകുവാൻ യോഗമുണ്ട്. വാഹനഉപയോഗത്തിലും പണം കൈകാര്യം ചെയ്യുന്നതിലും വളരെ ശ്രദ്ധിക്കണം. 

 

 

 

 

 

ചതയം: 

 

 

 

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനമേഖലകളിൽ ഏർപ്പെടുവാൻ അവസരം ഉണ്ടായിതീരും. ഒരുപക്ഷെ വ്യാപാര വിപണന വിതരമമേഖലകളിൽ മാന്ദ്യമുളള അവസ്ഥമാറി ക്രമാനുഗതമായ പുരോഗതിക്ക്  അനുയോജ്യമായ അവസ്ഥ ഉണ്ടായിതീരും. നിക്ഷേ പസമാഹരണയജ്ഞത്തിൽ അഹോരാത്രം പ്രയത്നിക്കുന്നതു വഴി അന്തിമനിമിഷത്തിൽ ഫലപ്രാപ്തി ഉണ്ടാകും കാലത്തിനനുസരിച്ച് തൊഴിൽമേഖലകളിൽ മാറ്റങ്ങൾ വരുത്തുന്നത് ഭാവിയിലേയ്ക്ക് ഗുണകരമായിതീരുവാൻ സാധ്യത കാണുന്നു. ആത്മാർത്ഥസുഹൃത്തിന്റെ സഹായസഹകരണങ്ങളെകൊണ്ട് മനസ്സിലെ ആധിയെല്ലാം ഒഴിഞ്ഞുമാറി എല്ലാപ്രകാരത്തിലും സദ്നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതുവഴി അനിഷ്ടമായ ചിന്തകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. നടപടിക്രമങ്ങളിൽ കൃത്യതപാലിക്കുന്നതുവഴി വിപരീതസാഹചര്യങ്ങളെ അതിജീവിക്കും പുരോഗതിയില്ലാത്ത ഗൃഹം വില്പനചെയ്ത് മറ്റൊരു ഭൂമിവാങ്ങി ഗൃഹം നിർമ്മിക്കുവാനുളള തീരുമാനിക്കും. നഷ്ടസാധ്യതകളെ വിലയിരുത്തി വ്യാപാര വ്യവസായ മേഖലകളിലെ ചില വിഭാഗങ്ങൾ ഒഴിവാക്കി വിറ്റുവരവുളള മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുവാനും പണം മുടക്കുവാനും സാധ്യത കാണുന്നുണ്ട്. യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ട് ജീ വിക്കുവാൻ മാനസികമായി തയ്യാറാകുന്നതുവഴി എല്ലാവിധത്തിലുളള അനിഷ്ട ങ്ങ ളേയും അതിജീവിക്കും. വേണ്ടപ്പെട്ടവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും.

 

 

 

 

 

പൂരുരുട്ടാതി : 

 

 

 

അന്യനാട്ടിൽ ബന്ധുമിത്രാദികളെ ഉൾപ്പെടുത്തി ലളിതമായി ഓണം ആചാരത്തോടുകൂടി അനുവർത്തിക്കുവാനുളള അവസരം ഉണ്ടാകും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ വിജയം കൈവരിക്കും. കർമ്മമണ്ഡലങ്ങളിൽ നിന്നും ക്രമാനുഗതമായ വരുമാനം വന്നുതുടങ്ങും. സ്വകാര്യജീവിതത്തിൽ അന്യരുടെ ഇടപെടലുകൾ ഉപേക്ഷിക്കുന്നതുവഴി കൂടുതൽ പ്രയത്നം എല്ലാമേഖലകളിലും വേണ്ടിവരുവാൻ സാധ്യത കാണുന്നു. പരമപ്രധാനമായ വിഷയങ്ങൾ അതിന്റെ അർ ത്ഥമൂല്യങ്ങളോടുകൂടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ ഏതൊരു വിപരീതസാഹചര്യങ്ങളേയും അതിജീവിക്കുവാനുളള അവസരം ഉണ്ടായിതീരും. നിരവധികാര്യങ്ങൾ അനുകൂലമാക്കിതീർക്കുവാൻ സാധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പുതിയ കർമ്മമണ്ഡലങ്ങൾക്ക് രൂപ കല്പനചെയ്യുവാനും അവലംബിക്കുവാനുമുളള സാധ്യത കാണുന്നു. പൂർവികമായ സ്വത്ത് രേഖാപരമായി ലഭിക്കുന്നതിനാൽ ആശ്വാസത്തിന് യോഗം കാണുന്നു. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദേശത്ത് നിന്ന് ജന്മനാട്ടിൽ വന്നവർക്ക് ഒരിക്കൽ  കൂടി പഴയസ്ഥാപനത്തിൽ ജോലിക്ക്  അവസരം വന്നുചേരും. നിർണ്ണായകമായ കാര്യങ്ങളിൽ വിദഗ്ദ്ധമായ നിർദ്ദേശം സ്വീകരിച്ച് ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈ വരിക്കുവാനും യോഗം കാണുന്നുണ്ട്. 

 

 

 

ഉത്തൃട്ടാതി : 

 

 

 

പലവിധകാരണങ്ങളാൽ ഓണാഘോഷം ഒഴിവാക്കി ബന്ധുവിന്റേയോ സുഹൃത്തിന്റേയോ ഗൃഹത്തിൽ അർദ്ധമനസ്സോടുകൂടി ഓണം ആചരിക്കുവാനുളള സാഹചര്യം വന്നുചേരും. വ്യത്യസ്തയും വിവിധങ്ങളുമായ കർമ്മപഥങ്ങളിൽ ഏർപ്പെടുവാൻ അവസരം ഉണ്ടാകുന്നതുവഴിയും വേണ്ടപ്പെട്ടവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദ്ദേശം സാധിക്കുന്നതിന്റെ വെളിച്ചത്തിലും പൊതുവെ മനസ്സമാധാനം കുറയുന്ന അവസ്ഥയുണ്ടാകും എന്നിരുന്നാലും പുത്രപൗത്രാദികളുടെ നിർബന്ധത്താലും അവരുടെ സഹകരണത്താലും ഏറെക്കുറെ സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാനിടയുണ്ട്. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിയ്ക്കണം. സാക്രമികരോഗങ്ങൾ പിടിപെടുവാനുളള സാധ്യത കാണുന്നു. നിബന്ധനകൾ പാലിച്ച് ജോലിയിൽ കൂടുതൽ പ്രയത്നിയ്ക്കേണ്ടതായ സാഹചര്യമുണ്ടായിതീരും. ഒരു പക്ഷെ മേലധികാരികൾ മറ്റൊരു ജോലി നേടിപോയതിനാൽ അവരുടെ ചുമതലകൾ ഏറ്റെടുക്കേണ്ടതായ സാഹചര്യങ്ങളെകൊണ്ട് പലപ്പോഴും ഉദ്ദേശിക്കുന്ന രീതിയിൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധകുറയുവാനാണ് സാധ്യത കാണുന്നത്. പ്രത്യേക ഈശ്വര പ്രാർഥനകളാൽ സർവവിധത്തിലുളള മാർഗ്ഗതടസ്സങ്ങളേയും അതിജീവിക്കുവാൻ സാധിക്കും. പുനഃപരീക്ഷയിൽ ഒരുപരിധിവരെ ആത്മവിശ്വാസത്തോടുകൂടി അവതരിപ്പിക്കുവാനുളള സാധ്യത കാണുന്നു. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കുവാനുളള അവസരം ഒരുപക്ഷെ ദീർഘകാലനിക്ഷേപം എന്ന നിലയിൽ ആയിരിക്കാം  ഈ അവസരം വിനിയോഗിക്കുന്നത് ഏതുപ്രകാരത്തിലും ഗുണകരമായിരിക്കും. സമചിത്തതയോടുകൂടിയ പ്രവർത്തനശൈലി അന്തിമനിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടുവാനിടയുണ്ട്. 

 

 

 

രേവതി : 

 

 

 

വിവധങ്ങളും വ്യത്യസ്തങ്ങളുമായുളള പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുളള അവസരം വന്നുചേരുന്നതുവഴി ഓണാഘോഷത്തിന്റെ ചിന്തകൾ മാറും എന്നാൽ അന്തിമനിമിഷത്തിൽ പുത്രപൗത്രാദികളോടൊപ്പമോ സുഹൃത്തുക്കളുടെയോ സപ്രവർത്തകരുടെ ഗൃഹത്തിലോ  ഓണാഘോഷത്തിന് പങ്കെടുക്കുവാൻ സാധ്യത കാണുന്നുണ്ട്. സാംക്രമികരോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവിക്കുന്നതിനാലും കുടുംബത്തിലെ ചില അവസ്ഥകളെ കൊണ്ടായിരിക്കും ആഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കുവാനുളള സാഹചര്യം ഉണ്ടായിതീരുക. ഭീതിജനകങ്ങളായ പലകാര്യങ്ങളേയും അഭിമുഖീകരിയ്ക്കേണ്ടതായ സാഹചര്യങ്ങളാൽ മനസ്സിന് സ്വസ്ഥത കുറയും, എന്നിരുന്നാലും അതിജീവിക്കുവാനുളള കഴിവും പ്രാപ്തിയും സന്നദ്ധതയും ഭാ വിയിലേയ്ക്ക് ഗുണകരമായിതീരുവാൻ ഇടയുണ്ട്. സ്വത:സിദ്ധമായ ശൈലി പലർക്കും മാതൃകാപരമാക്കി തീർക്കുന്നത് സൽകീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കുവാനിടയുണ്ട്. ഓണാഘോഷത്തിന് ജാതിമതഭേദമന്യേ പ്രവർത്തിക്കുന്നതിന്റെ വെളിച്ചത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുളളവർക്ക് വേണ്ടി ദാനധർമ്മങ്ങളോടുകൂടി ചെയ്യുന്നതിന്റെ വെളിച്ചത്തിൽ ഓണാഘോഷമില്ലെങ്കിൽ പോ ലും വേണ്ടപ്പെട്ടവരുടെ ഗൃഹത്തിൽ ഓണം ആചരിയ്ക്കേണ്ടതായ സാഹചര്യം ഉണ്ടായിതീരുവാനിടയുണ്ട്. ഇച്ഛാ–ജ്ഞാന– ക്രിയാശക്തികൾ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്നതിനാൽ ഏതൊരു മാനസിക വിഭ്രാന്തിയേയും വിഷമങ്ങളേയും തടസ്സങ്ങളേയും അതിജീവിക്കുവാനുളള മാർഗ്ഗം വന്നുചേരുവാനിടയുണ്ട്. 

English Summary : Monthly Prediction by Kanippayyur / Chingam 1197