ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ വ്യാഴം 10 ൽ സഞ്ചരിക്കുന്നതു കൊണ്ട് ഏത് പ്രായക്കാർക്കായാലും ഈശ്വരാധീനക്കുറവ് അനുഭവപ്പെടും. ശനിപ്പിഴാ ദോഷങ്ങൾ ഇല്ല. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴാഴ്ച പ്രീതികരമായ കർമങ്ങൾ ചെയ്യണം. തന്മൂലം വിദ്യാർഥികൾക്ക് ബുദ്ധിസാമർഥ്യക്കുറവ്, ഓർമക്കുറവ്, പഠനവൈഷമ്യം, പരീക്ഷകളിൽ വേണ്ടത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ വ്യാഴം 10 ൽ സഞ്ചരിക്കുന്നതു കൊണ്ട് ഏത് പ്രായക്കാർക്കായാലും ഈശ്വരാധീനക്കുറവ് അനുഭവപ്പെടും. ശനിപ്പിഴാ ദോഷങ്ങൾ ഇല്ല. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴാഴ്ച പ്രീതികരമായ കർമങ്ങൾ ചെയ്യണം. തന്മൂലം വിദ്യാർഥികൾക്ക് ബുദ്ധിസാമർഥ്യക്കുറവ്, ഓർമക്കുറവ്, പഠനവൈഷമ്യം, പരീക്ഷകളിൽ വേണ്ടത്ര ശോഭിക്കാൻ കഴിയായ്ക, ഗുരുജനവിരോധം എന്നീ ഫലങ്ങളെയും ജോലിയിലുള്ളവർക്ക് സ്വദേശത്തായാലും വിദേശത്തായാലും പ്രശ്നങ്ങൾ കർമഭംഗം, ധനവരുമാനത്തിന് കാലതാമസം, കൃഷി, കച്ചവടം തുടങ്ങിയ രംഗങ്ങളിലായാലും മാന്ദ്യം, നാശനഷ്ടം യുവതീയുവാക്കൾക്ക് വിവാഹാദി മംഗളകാര്യതടസ്സം മറ്റുപ്രായക്കാർക്ക് സ്ഥാനഭ്രംശം, ഭാഗ്യഹാനി, അർഥനാശം, വ്യവഹാരപരാജയം മുതലായവയും പ്രായമേറിയവർക്ക്  രോഗഭീതി, ആശുപത്രിവാസം, അപകടസന്ധി, മൃത്യുക്ലേശാദി ദുഃഖങ്ങൾ തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെയും തരണം ചെയ്യുവാൻ കഴിയും. 

ADVERTISEMENT

ഏപ്രിൽ 13 മുതൽ ഡിസംബർ 31 വരെ വ്യാഴം 11 ൽ സഞ്ചരിക്കുന്നതു കൊണ്ട് ഈശ്വരാധീനം തെളിയും. വിദ്യാർഥികൾക്ക് ഉപരിവിദ്യാഭ്യാസത്തിനു പ്രവേശനം കിട്ടും. വിദേശത്ത് പോകണമെന്നുള്ളവർക്ക് അനുകൂല കാലഘട്ടമാണ്. പരീക്ഷാജയം, കച്ചവടം മറ്റുള്ള തൊഴിലുകൾ തുടങ്ങിയവയ്ക്കു പുരോഗതി ആദായവർധന ധനവരുമാനം, യുവതീയുവാക്കള്‍ക്ക് വിവാഹസിദ്ധി, വസ്ത്രാഭരണലാഭം, പുതിയ വാസസ്ഥല (ഗൃഹനിർമാണം), ലാഭം, ഗൃഹോപകരണങ്ങളുടെയും വാഹനാദി സുഖോപകരണങ്ങളുടെയും അഭിവൃദ്ധി, ഗൃഹത്തിൽ സന്തോഷം നവദമ്പതികൾക്ക് സന്താനലാഭം, മറ്റുള്ളവർക്ക് സന്താനങ്ങളുടെ  കാര്യങ്ങളിൽ ഇടപെടാൻ അവസരം എന്നിവ ലഭിക്കാം. 

ADVERTISEMENT

ഇതിനിടയ്ക്ക് ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ (ഏകദേശം 2 മാസത്തിൽ കൂടുതൽ) കണ്ടകശനി ദോഷം (ശനി 10 ൽ) സംഭവിക്കുന്നുണ്ട്. ദേഹാരിഷ്ടം പ്രത്യേകിച്ച് ഹൃദയരോഗം, ആശുപത്രിവാസം മുതലായവയാണ് ഫലങ്ങൾ. വർഷാവസാനം കലാകാരന്മാർ, സാഹിത്യകാരന്മാർ, പൊതുപ്രവർത്തകർ, അധ്യാപകർ തുടങ്ങിയവർക്ക് ശോഭിക്കാൻ കഴിയും.

English Summary : 2022 Yearly Horoscope Edavakooru