(ചിത്തിര അവസാനത്തെ പകുതി, ചോതി, വിശാഖം തുടങ്ങി മുക്കാൽ ഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്) കഴിഞ്ഞവർഷം നവംബർ 20 ന് തുടങ്ങിയ വ്യാഴാനുകൂല്യം (വ്യാഴം 5 ൽ) ഈ വർഷം 2022 ഏപ്രിൽ 13 വരെ തുടരുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ഈശ്വരാധീനം കിട്ടും. ഗുരുജനവാത്സല്യം, വിദ്യാഭ്യാസം പുരോഗതി, സതീർഥ്യരോട് യോജിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

(ചിത്തിര അവസാനത്തെ പകുതി, ചോതി, വിശാഖം തുടങ്ങി മുക്കാൽ ഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്)

ADVERTISEMENT

കഴിഞ്ഞവർഷം നവംബർ 20 ന് തുടങ്ങിയ വ്യാഴാനുകൂല്യം (വ്യാഴം 5 ൽ) ഈ വർഷം 2022 ഏപ്രിൽ 13 വരെ തുടരുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ഈശ്വരാധീനം കിട്ടും. ഗുരുജനവാത്സല്യം, വിദ്യാഭ്യാസം പുരോഗതി, സതീർഥ്യരോട് യോജിച്ച് വിനോദങ്ങൾ ,പഠനത്തിലും കലാകായിക വിഷയങ്ങളിലും താല്പര്യം, പരീക്ഷാജയം, ഉപരിവിദ്യാഭ്യാസ ലാഭം, വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് യോഗ്യതാ പത്രലബ്ധി, കുറച്ചൊന്നു ബുദ്ധിമുട്ടിയാണെങ്കിലും സ്വദേശത്തോ വിദേശത്തോ കർമലാഭം, മറ്റു തൊഴിലുകളിലോ കച്ചവടം, കൃഷി തുടങ്ങിയവയിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് മിതമായ ആദായം യുവതീയുവാക്കൾക്ക് വിവാഹസിദ്ധി, പുതിയ വാസസ്ഥലത്തോടനുബന്ധിച്ച് ബന്ധുസൗഹൃദം, നവദമ്പതികൾക്ക് സന്താനലാഭം മറ്റുള്ളവർക്ക് സന്താനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ അവസരം, ജോലിയുള്ളവർക്ക് അംഗീകാരം ഗൃഹനിർമാണത്തിന് (ലോൺ സൗകര്യം) അനുകൂല സാഹചര്യം, വാഹനാദി സുഖോപകരണങ്ങൾക്ക് അഭിവൃദ്ധി , പുണ്യസ്ഥലദർശനത്തിന് സൗകര്യം, ആത്മീയ കാര്യങ്ങളിൽ ഇടപെട്ട് സംതൃപ്തി, മുതലായവ ഫലങ്ങളാണ് .

എന്നാൽ ഈ വർഷം മുഴുവനും (ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെയുള്ള കാലഘട്ടം ഒഴിച്ച്) കണ്ടകശനികാലം തുടരുന്നുണ്ട്. ശനിയാഴ്ച വ്രതം, മറ്റു ശനിപ്രീതി കർമങ്ങൾ മുതലായവ അനുഷ്ഠിക്കണം. കൂട്ട് കെട്ട് ദോഷത്തിനോ ലഹരിപദാർഥങ്ങളുടെ അമിത ഉപയോഗത്തിനോ സാധ്യത ഉള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം. വ്യാഴം 6 ൽ നിൽക്കുന്നതിനാൽ  ഏപ്രിൽ 13 മുതൽ വർഷാവസാനം വരെ ഡിസംബർ 31 വരെ ഏത് പ്രായക്കാർക്കായാലും ഈശ്വരാധീനം നഷ്ടപ്പെടുന്ന അവസരമാണ്. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങൾ കൂടി ചെയ്യണം. തന്മൂലം ഗുരുജനവിരോധം അല്ലെങ്കിൽ ഗുരുജനവിയോഗം, വിദ്യാഭ്യാസമാന്ദ്യം, പരാജയഭീതി സ്വദേശത്തായാലും വിദേശത്തായാലും തൊഴിലിന് പ്രശ്നം, കച്ചവടം, കൃഷി മറ്റു പ്രവൃത്തികൾ എന്നിവകളിലായാലും ആദായക്കുറവ്, നാശനഷ്ടം, കടബാധ്യത , വിവാഹാദി മംഗളകാര്യതടസ്സം, ഗൃഹത്തിൽ സുഖക്കുറവ്, ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ,സന്താനാരിഷ്ടം, ബന്ധുജനങ്ങളുമായി ഇഷ്ടക്കുറവ് (കലഹം) , പൊലീസ് കേസ് , വ്യവഹാരപരാജയം, ശിക്ഷണനടപടി ധനനഷ്ടം ,ചതി, അപമാനം, വാഹനാദികളിൽ നിന്നും അപകടസന്ധി, ദേഹാരിഷ്ടം , പകർച്ചവ്യാധി ,തനിക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി ആശുപത്രിവാസം, രോഗക്ലേശം, മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും. വേണ്ടത്ര ആലോചനയില്ലാതെ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് ക്ലേശാനുഭവങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണം.

ADVERTISEMENT

ജ്യോത്സ്യൻ 

ADVERTISEMENT

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810