മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങൾ നിറവേറ്റും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്താൽ അതിജീവിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. വിജയസാധ്യത

മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങൾ നിറവേറ്റും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്താൽ അതിജീവിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. വിജയസാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങൾ നിറവേറ്റും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്താൽ അതിജീവിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. വിജയസാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ADVERTISEMENT

സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങൾ നിറവേറ്റും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്താൽ അതിജീവിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. വിജയസാധ്യത വിലയിരുത്തി പ്രവർത്തന മേഖലയിൽ പുതിയ ഭരണസംവിധാനം അവലംബിക്കും. നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യപ്രാപ്തി നേടും. കരിയർ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന അവസരം ലഭിക്കും. 

 

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം, 30 നാഴിക)

ADVERTISEMENT

ദാമ്പത്യസുഖവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങളിൽ മധ്യസ്ഥ ശ്രമം നടത്തും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും. മുൻകോപം നിയന്ത്രിക്കണം. വിതരണ മേഖലകൾ ഊർജിതപ്പെടുത്തും. സുഹൃത്‌സഹായത്താൽ വാണിജ്യരംഗം വിപുലപ്പെടുത്തും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ജാമ്യം നിന്ന വകയിൽ പണം കൊടുത്തു തീർക്കേണ്ടതായി വരും. 

 

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

ADVERTISEMENT

പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റം വരുത്തുവാൻ തയാറാകും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. ആത്മവിമർശനം വിപരീത സാഹചര്യങ്ങളെ നേരിടാൻ ഉപകരിക്കും. ധാർമികമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. സന്താനങ്ങളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. 

 

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ജീവിതപങ്കാളിയുടെ  നിർദേശങ്ങൾ സ്വീകരിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. ചർച്ചകൾ വിജയിക്കും. പ്രവർത്തിയിലെ പിഴവു മൂലം ഉദ്യോഗമാറ്റമുണ്ടാകാം. ഉറക്കക്കുറവ് അനുഭവപ്പെടും. വഞ്ചനയിൽ അകപ്പെടാതെസൂക്ഷിക്കണം. വ്യാപാരത്തിലെ അനിശ്ചിതാവസ്ഥകൾ പരിഹരിക്കാൻ ബന്ധുസഹായം തേടും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ഗൃഹനിർമാണ പ്രവര്‍ത്തനങ്ങൾ പുനരാരംഭകിക്കും. ആത്മപ്രശംസ അബദ്ധങ്ങൾക്ക് വഴിയൊരുക്കും. 

 

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

വിശ്വാസയോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു മാറും. തൊഴിൽ മേഖലകളിലുള്ള അനിശ്ചിതാവസ്ഥകൾ തരണം ചെയ്യും. വിനയത്തോടു കൂടിയുള്ള സമീപനം സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടാൻ അവസരമുണ്ടാകും. പുതിയ ഭരണപരിഷ്കാരം ഉൾക്കൊള്ളാൻ കഠിനശ്രമം വേണ്ടി വരും. ശത്രുക്കൾ മിത്രങ്ങളായിത്തീരും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. പ്രതികൂലം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആർജവമുണ്ടാകും.  

 

 

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

സഹപ്രവർത്തകരുടെ സഹായസഹകരണമുണ്ടാകും. അസമയങ്ങളിലുള്ള യാത്ര ഉപേക്ഷിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ കൂടുതൽ പ്രവൃത്തികൾ ചെയ്തു തീർക്കും. ക്ഷമിക്കാനും സഹായിക്കാനുമുള്ള കഴിവ് സർവാദരങ്ങള്‍ക്കും വഴിയൊരുക്കും. സുഹൃത്തുക്കളെ അമിതമായി വിശ്വസിക്കുന്നത് വഴി അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തിലെ ഭിന്നാഭിപ്രായങ്ങൾ സമയവായത്തിലെത്തിക്കാനുള്ള ശ്രമം മാനസിക സമ്മർദം കൂട്ടും.  

 

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

ശത്രുക്കളുടെ ഉപദ്രവമുണ്ടാകുമെങ്കിലും ആത്മാർഥമായുള്ള പ്രവർത്തനങ്ങളാൽ അതിജീവിക്കും. അശ്രാമപരിശ്രമത്താൽ കർമമേഖലയില്‍‍ മികവ് സ്വന്തമാക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നു ചേരും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടാനും ആശയങ്ങൾ പങ്കു വയ്ക്കുവാനും അവസരമുണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. കടംകൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. പുത്രന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 

 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ബാഹ്യപ്രേരണകൾ ഉണ്ടാകുമെങ്കിലും വിദഗ്ധ ഉപദേശ തേടാതെ ഒരു പ്രവ‍ൃത്തിയിലും ഇടപെടരുത്. അവസരോചിതമായി പ്രവര്‍ത്തിക്കാൻ ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കും. സമാനചിന്താഗതിയിലുള്ളവരുമായുള്ള ചർച്ചയിലൂടെ പുതിയ ആശയങ്ങൾ ഉദിക്കും. പ്രവർത്തനമേഖലയിൽ വ്യതിയാനങ്ങൾ കണ്ടു തുടങ്ങി. വിഷമാവസ്ഥയിലുള്ള സഹപ്രവർത്തകന് സാമ്പത്തിക സഹായം നൽകും. 

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ആരോഗ്യം തൃപ്തികരമായിരിക്കും. ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളായിത്തീരും. മഹദ്‌വ്യക്തികളെ പരിചയപ്പെടാനും ആശയങ്ങൾ പങ്കു വയ്ക്കുവാനും അവസരമുണ്ടാകും. സുവ്യക്തമായ വിശദീകരണം നൽകുന്നതിനാൽ മേലധികാരിയുടെ തെറ്റിദ്ധാരണകൾ മാറും. സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കരുത്. വലിയ സംരംഭങ്ങളുടെ ഭാഗമാകാനുള്ള അവസരം വന്നു ചേരും. അധികാരപരിധിയും ചുമതലകളും വർധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. 

 

 

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധ വേണം. ചെലവ് കൂടും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ബന്ധുക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. അദൃശ്യമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ ആശ്ചര്യമുണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസമുണ്ടാകും. ആത്മവിശ്വാസത്തോടു കൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.  

 

കുംഭക്കൂറ്‌

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളിൽ മാറ്റം വരുത്തുവാൻ തയാറാകും. വാഗ്വാദങ്ങളിൽ നിന്നു പിന്മാറണം. ഏറ്റെടുത്ത കർമങ്ങൾ പൂർത്തീകരിക്കാൻ അഹോരാത്രം പ്രയത്നിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ക്രിയാത്മക നടപടികളിൽ ആത്മര്‍ഥമായി പ്രവർത്തിക്കുന്നതു വഴി സൽകീർത്തിയും പ്രോത്സാഹനങ്ങളും ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ആരോപണങ്ങളെ അതിജീവിക്കും. 

 

 

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

യാഥാർഥ്യബോധത്തോടു കൂടിയുള്ള ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിന് വഴിയൊരുക്കും. ദമ്പതികൾക്ക് വിട്ടു വീഴ്ചാമനോഭാവം വേണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു പിന്മാറും. സുഹൃത്തിന്റെ ദുഃസംശയങ്ങൾക്ക് വിശദീകരണം നൽകും. മാതാപിതാക്കളുടെ ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധ നൽകും. കർമമേഖലയിൽ പുരോഗതി ദൃശ്യമാകും. ഭിന്നാഭിപ്രായങ്ങൾ സമന്വയത്തിലെത്തിക്കുന്നതിൽ  വിജയിക്കും.

English Summary : Bi Weekly Prediction by Kanippayyur / 2022 January 22 to February 04