അശ്വതി : പഠനത്തിൽ അലസത വർധിക്കുവാൻ ഇടയുണ്ട്. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഗൃഹനിർമാണത്തിലെ തടസ്സങ്ങൾ മാറും. ആരോഗ്യപ്രശ്നങ്ങൾ ശമിക്കും. ഭരണി : ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന

അശ്വതി : പഠനത്തിൽ അലസത വർധിക്കുവാൻ ഇടയുണ്ട്. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഗൃഹനിർമാണത്തിലെ തടസ്സങ്ങൾ മാറും. ആരോഗ്യപ്രശ്നങ്ങൾ ശമിക്കും. ഭരണി : ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : പഠനത്തിൽ അലസത വർധിക്കുവാൻ ഇടയുണ്ട്. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഗൃഹനിർമാണത്തിലെ തടസ്സങ്ങൾ മാറും. ആരോഗ്യപ്രശ്നങ്ങൾ ശമിക്കും. ഭരണി : ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി :

പഠനത്തിൽ അലസത വർധിക്കുവാൻ ഇടയുണ്ട്. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഗൃഹനിർമാണത്തിലെ തടസ്സങ്ങൾ മാറും. ആരോഗ്യപ്രശ്നങ്ങൾ ശമിക്കും.

ADVERTISEMENT

 

ഭരണി :

ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. ധനപരമായ നേട്ടങ്ങൾ മനഃസുഖം നൽകും.

 

ADVERTISEMENT

കാർത്തിക:

കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. മനസ്സിൽ നിലനിന്നിരുന്ന അനാവശ്യ വിഷമതകൾ ശമിക്കും. ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും. 

 

രോഹിണി :

ADVERTISEMENT

 

പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്. സ്വന്തം പ്രയത്നത്താല്‍ തടസങ്ങള്‍ തരണംചെയ്യും. സര്‍ക്കാരില്‍ നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില്‍ നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. 

 

മകയിരം :

 

സാമ്പത്തിക വിഷമതകൾ നേരിടും. ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

 

തിരുവാതിര :

 

അനാവശ്യ യാത്രകള്‍ വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം. 

 

പുണർതം : 

ജീവിത പങ്കാളിക്ക് ഉയർച്ച, പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും.  ബിസിനസില്‍ നേട്ടം. പ്രവര്‍ത്തനങ്ങളില്‍ വിജയം. ഭക്ഷണസുഖം വര്‍ധിക്കും.

 

പൂയം :

സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

 

ആയില്യം :

തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടാന്‍ സാധ്യത. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും. പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

 

മകം :

ബന്ധുജനങ്ങളില്‍ നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വാതജന്യരോഗത്താല്‍ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില്‍ പുരോഗതി. 

 

പൂരം :

കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും. 

 

ഉത്രം :

 

സ്വഭാവത്തില്‍ സ്വാര്‍ഥത വര്‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാന്‍ സാധ്യത. രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന്‍ സാധിക്കും. 

 

അത്തം :

ജലജന്യ രോഗ സാധ്യത. പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും. പഠനരംഗത്ത് മികവ് പുലര്‍ത്തും.

 

ചിത്തിര :

 

ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും. 

 

ചോതി :

ഗൃഹനിര്‍മാണം, വാഹനം വാങ്ങല്‍ എന്നിവയെലേർപ്പെടും. കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര്‍ തൊഴിലില്‍ നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

 

വിശാഖം :

 

സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും . 

 

അനിഴം :

 

സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള്‍ പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 

 

തൃക്കേട്ട :

 

കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

 

മൂലം :

 

മംഗള കർമങ്ങളിൽ സംബന്ധിക്കും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ തുടര്‍ന്നുള്ള ചെലവുകള്‍. മേലധികാരികള്‍, മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നു സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

 

പൂരാടം :

 

ധനപരമായ പുരോഗതി. ശിരോരോഗവിഷമതകള്‍ ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകള്‍ എന്നിവയിൽ വിജയം. വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും. സന്താനഗുണമനുഭവിക്കും. 

 

ഉത്രാടം :

 

മാതാവിനോ മാതൃ ജനങ്ങൾക്കോ രോഗാരിഷ്ടത. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും. ബിസിനസില്‍ മികവു പുലര്‍ത്തും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാന്‍ സാധ്യത. 

 

തിരുവോണം :

 

സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. 

 

അവിട്ടം :

 

സുഹൃദ് സഹായം ലഭിക്കും. പണയം, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു വായ്പ എന്നിവയിൽ നിന്ന് പണം കണ്ടെത്തും  . ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാന്‍ സാധിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

 

ചതയം :

 

കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

 

പൂരുരുട്ടാതി :

 

അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങ‍ള്‍ ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത. 

 

ഉത്രട്ടാതി :

 

ദീർഘ ദൂര യാത്രകൾ വേണ്ടിവരും. അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം മനഃസന്തോഷം തരും. ദമ്പതികൾ  തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍ നിന്ന് മികച്ച നേട്ടം.

 

രേവതി :

 

ആയുധം, അഗ്നി ഇവയാൽ പരിക്ക് പറ്റുവാൻ  സാധ്യത. ഉദരവിഷമതകള്‍ അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Weekly Star Prediction by Sajeev Shastharam / 2022 January 30 to February 05