അത്തം ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള യോഗം കാണുന്നു. വിദേശയാത്രയ്ക്കുള്ള അവസരം വന്നു ചേരും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. ശുഭാപ്തി വിശ്വാസത്തോെട ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തം

ADVERTISEMENT

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള യോഗം കാണുന്നു. വിദേശയാത്രയ്ക്കുള്ള അവസരം വന്നു ചേരും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. ശുഭാപ്തി വിശ്വാസത്തോെട ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

 ചിത്തിര

ADVERTISEMENT

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. കല, സാഹിത്യം തുടങ്ങിയ മേഖലയിലുള്ളവർക്ക് ക്രമാനുഗതമായ പുരോഗതി വന്നു ചേരുന്നതിനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

ചോതി 

ADVERTISEMENT

നിർത്തിവച്ച പല പദ്ധതികളും പുനരാരംഭിക്കും. കുടുംബജീവിതത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കും. അശരണർക്ക് അഭയം നൽകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിലവസരം വന്നു ചേരും. പദ്ധതി സമര്‍പ്പണത്തിൽ വിജയം കൈവരിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

വിശാഖം

ഔദ്യോഗിക മേഖലയിൽ നിരവധി കാര്യങ്ങൾ ഏറ്റെടുക്കേണ്ടതിനാൽ സഹപ്രവർത്തരുടെ സഹായം സ്വീകരിക്കേണ്ടി വന്നേക്കാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പുതിയ വ്യാപാര വിപണന വിതരണ മേഖലകൾക്ക് തുടക്കം കുറിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur August 2022 / Atham, Chithira, Chothi, Vishakam