ഡിസംബർ 1മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4) മേടക്കൂറുകാർക്ക് സൂര്യൻ എട്ട്, ഒൻപത് ഭാവങ്ങളിലായും കുജൻ രണ്ട്, ബുധൻ എട്ട്, ഒൻപത്, പത്ത്. വ്യാഴം പന്ത്രണ്ടിൽ, ശുക്രൻ എട്ട് , ഒൻപത്,

ഡിസംബർ 1മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4) മേടക്കൂറുകാർക്ക് സൂര്യൻ എട്ട്, ഒൻപത് ഭാവങ്ങളിലായും കുജൻ രണ്ട്, ബുധൻ എട്ട്, ഒൻപത്, പത്ത്. വ്യാഴം പന്ത്രണ്ടിൽ, ശുക്രൻ എട്ട് , ഒൻപത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 1മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4) മേടക്കൂറുകാർക്ക് സൂര്യൻ എട്ട്, ഒൻപത് ഭാവങ്ങളിലായും കുജൻ രണ്ട്, ബുധൻ എട്ട്, ഒൻപത്, പത്ത്. വ്യാഴം പന്ത്രണ്ടിൽ, ശുക്രൻ എട്ട് , ഒൻപത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 1മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

 

ADVERTISEMENT

മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4)

 

മേടക്കൂറുകാർക്ക് സൂര്യൻ എട്ട്, ഒൻപത് ഭാവങ്ങളിലായും കുജൻ രണ്ട്, ബുധൻ എട്ട്, ഒൻപത്, പത്ത്. വ്യാഴംപന്ത്രണ്ടിൽ, ശുക്രൻ എട്ട് , ഒൻപത്, പത്ത്, ശനി പത്തിൽ, രാഹു ജന്മത്തിൽ, കേതു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ  മാനസിക സമ്മർദങ്ങളിൽ നിന്നും കരകയറും. കുടുംബകാര്യങ്ങളിൽ അഭ്യുദയകാംഷികളുടെ സഹായം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. അസ്ഥി സംബന്ധമായ അസുഖം ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം. അധികാര സ്ഥാനത്തുള്ള കടുത്ത മത്സരങ്ങളെ അതിജീവിക്കും. വിലപ്പെട്ട വസ്തുക്കൾ കൈമോശം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വാക്കുകളിൽ മിതത്വം പാലിക്കുക. പുതിയ ചില കർമം തുടങ്ങുന്നതിന് പദ്ധതി രൂപീകരിക്കും. 

 

ADVERTISEMENT

ദോഷശാന്തിക്കായി വിഷ്ണു സഹസ്രനാമ പാരായണം. വ്യാഴാഴ്ച വ്രതം. 

 

ഇടവക്കൂർ

( കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ADVERTISEMENT

 

ഇടവക്കൂറുകാർക്ക് സൂര്യൻ, ഏഴ്, എട്ട് ഭാവങ്ങളിലായും കുജൻ ജന്മം, ബുധൻ ഏഴ്, എട്ട്, ഒൻപത് വ്യാഴം പതിനൊന്നിൽ. ശുക്രൻ, ഏഴ്, എട്ട്, ഒൻപത്. ശനി ഒൻപതിൽ രാഹു പന്ത്രണ്ടിൽ കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിച്ച് ചെയ്യുക. പിഴവുകൾ വരാൻ ഇടയുണ്ട്.  ഗൃഹനിർമാണ പ്രവൃത്തികൾ മന്ദഗതിയിലാവാൻ ഇടയുണ്ട്. വിഷഭയം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ദൂരെ യാത്രകൾ ആവശ്യമായി വരും. ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കും. അത്യന്തം ഭാഗ്യകരമായ ചില അനുഭവങ്ങളും ഉണ്ടാകും. 

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം.

 

 

മിഥുനക്കൂറ്

( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

മിഥുനക്കൂറുകാർക്ക് സൂര്യൻ ആറ്, ഏഴ് ഭാവങ്ങളിലായും കുജൻ പന്ത്രണ്ട്, ബുധൻ, ആറ്, ഏഴ്, എട്ട്. വ്യാഴം പത്തിൽ ശുക്രൻ ആറ്, ഏഴ്, എട്ട് ശനി എട്ടിൽ രാഹു പതിനൊന്നിൽ കേതു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ആറ്റ് നോറ്റിരുന്ന കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും. കർമഗതിയിൽ മാറ്റം. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയും. വീട്ടിൽ ചില മംഗളകാര്യങ്ങൾ നടക്കാനിടവരും. ലക്ഷ്യപ്രാപ്തിക്ക് സ്ഥിരതയോടെ പ്രവർത്തിക്കും. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ ഭിന്നത മാറ്റിയെടുക്കും. ബന്ധുമിത്രാദികൾ അനുകൂലസ്ഥരാവാനിടവരും. സുഖഭോഗങ്ങൾക്കായി അനാവശ്യ പണം ചെലവഴിക്കുന്നത് നിയന്ത്രണ വിധേയമാക്കണം. വിവാഹകാര്യങ്ങളിൽ നല്ല തീരുമാനമെടുക്കാൻ സാധിക്കും. 

 

ദോഷശാന്തിക്കായി ലക്ഷ്മീ നാരായണപൂജ, ഹനുമാൻ സ്വാമിക്ക് ചെറിയ വെള്ളി ഗദ സമർപ്പിക്കുക.

 

 

കർക്കടകക്കൂർ

( പുണർതം 1/4, പൂയം, ആയില്യം ) 

 

കർക്കടകക്കൂറുകാർക്ക് സൂര്യൻ അഞ്ച്, ആറ് ഭാവങ്ങളിലായും, കുജൻ പതിനൊന്ന്, ബുധൻ അഞ്ച്, ആറ്, ഏഴ്, വ്യാഴം ഒൻപതിൽ, ശുക്രൻ  അഞ്ച്, ആറ്, ഏഴ്. ശനി ഏഴിൽ, രാഹു പത്തിൽ, കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ശുഭ കാര്യയോഗം, വിദേശത്ത് മേന്മയുള്ള തൊഴിലിൽ മാറ്റം വിദ്യാർഥികൾക്ക് അനുകൂല സമയം. നിയമകുരുക്കിന്റെ നൂലാമാലയിൽ നിന്നും രക്ഷനേടും. ജീവിത പങ്കാളിക്ക് അന്യദേശത്ത് സാമ്പത്തികമേന്മ. എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും മന: സംയമനത്തോടെയും സാവകാശത്തോടെയും പ്രവർത്തിച്ചു വിജയിക്കും. അർഥലാഭം, ആഭരണ ലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകും. 

 

ദോഷശാന്തിക്കായി ശാസ്താവിന്‌ നീരാഞ്ജനം. രക്ത ചാമുണ്ഡിക്ക് പട്ട് വസ്ത്രം, കുങ്കുമാർച്ചന.

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 1/4)

 

ചിങ്ങക്കൂറുകാർക്ക് സൂര്യൻ നാല്, അഞ്ച് ഭാവങ്ങളിലായും, കുജൻ പത്ത്, ബുധൻ നാല്, അഞ്ച്, ആറ്. വ്യാഴം എട്ടിൽ, ശുക്രൻ, നാല്, അഞ്ച്, ആറ്, ശനി ആറ്, രാഹു ഒൻപത്, കേതു മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ കളവു പോകാനോ നഷ്ടപ്പെടുവാനോ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ഔദ്യോഗിക രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടായേക്കും. പിതാവിന്റെ അപ്രിയത്തിന് സാധ്യത. മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പൂർവികമായ സ്വത്തിന്റെ കാര്യത്തിൽ തർക്കവിതർക്കങ്ങൾ ഉണ്ടാവാതെ നോക്കണം.

 

ദോഷശാന്തിക്കായി ദേവീ ഭജനവും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇഷ്ട വഴിപാടും ശുഭഫലപ്രദമാണ്.

 

കന്നിക്കൂറ്

(ഉത്രം 3/4 , അത്തം, ചിത്തിര 1/2)

 

കന്നിക്കൂറുകാർക്ക് സൂര്യൻ മൂന്ന്, നാല് ഭാവങ്ങളിലായും, കുജൻ ഒൻപത്, ബുധൻ മൂന്ന്, നാല്, അഞ്ച്, വ്യാഴം ഏഴിൽ ശുക്രൻ, മൂന്ന്, നാല്. അഞ്ച്, ശനി അഞ്ചിൽ, രാഹു എട്ടിൽ, കേതു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഉദ്ദിഷ്ട കാര്യങ്ങൾക്ക് സാധ്യതകൾ ഉണ്ടാകും. വളരെ നാളുകളായി ആഗ്രഹിച്ചിരുന്ന ഗൃഹനിർമാണം നടക്കും. നല്ല വിവാഹാലോചനകൾ വരും. അത് നടക്കാനും സാധ്യത ഉണ്ട്. കച്ചവടക്കാർക്ക് അഭിവ്യദ്ധി ഉണ്ടാകുമെങ്കിലും തൊഴിലാളികളിൽ നിന്നും വിഷമങ്ങൾ നേരിടേണ്ടി വരും. ശാരീരിക ബുദ്ധിമുട്ടുകൾ മാറി വരും. പണയ ഉരുപ്പടികൾ ലോൺ കുടിശ്ശികകൾ കൊടുത്തു തീർക്കാൻ കഴിയും. സഹോദരങ്ങളെ കൊണ്ടുള്ള സഹായം ലഭ്യമാകും. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം വന്നു ചേരും.

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം നാഗങ്ങൾക്ക് അഭിഷേകം.

 

തുലാക്കൂറ്

(ചിത്തിര 1/2 ചോതി വിശാഖം 3/4)

 

തുലാക്കൂറുകാർക്ക് സൂര്യൻ, രണ്ട് മൂന്ന് ഭാവങ്ങളിലായും, കുജൻ എട്ട്, ബുധൻ രണ്ട്, മൂന്ന്, നാല്. വ്യാഴം ആറിൽ, ശുക്രൻ രണ്ട്, മൂന്ന് നാല്, ശനി നാലിൽ, രാഹു ഏഴിൽ കേതു ജന്മത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഗൃഹാന്തരീക്ഷം മെച്ചമായിരിക്കും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടു തുടങ്ങും. പുതിയ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടും. വിദേശയാത്രക്ക് അവസരം സംജാതമാകും. ബന്ധുജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടിൽ ആത്മാർഥതയും സൂക്ഷ്മതയും വേണം. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. സുതാര്യമുള്ള സമീപനത്താൽ വിമർശനങ്ങളെ അതിജീവിക്കും.

 

ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രത്തിൽ നെയ്യ് വിളക്ക് ശാസ്താവിന് നെയ്യഭിഷേകം, ഭദ്രകാളി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദിവസം രക്തപുഷ്പാഞ്ജലി

 

 

വൃശ്ചികക്കൂറ് 

(വിശാഖം 1/4, അനിഴം, തൃക്കേട്ട )

 

വൃശ്ചികക്കൂറുകാർക്ക് സൂര്യൻ ജന്മം രണ്ട് ഭാവങ്ങളിലായും കുജൻ ഏഴ്, ബുധൻ ജന്മം രണ്ട്, മൂന്ന്, വ്യാഴം അഞ്ചിൽ ശുക്രൻ ജന്മം, രണ്ട്, മൂന്ന്, രാഹു ആറിൽ, കേതു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ തൊഴിൽ രംഗത്ത് തടസ്സങ്ങൾ ഉണ്ടാകാം. ബിസിനസ്സിൽ പണച്ചെലവുകൾ വർധിക്കും. നേത്ര സംബന്ധമായ അസുഖം അവഗണിക്കരുത്. വ്യക്തി വിദ്വേഷം ഒഴിവാക്കുക. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. അപ്രധാന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. വിദ്യാർഥികൾ അലസത വെടിയുക. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സുതാര്യതയുള്ള സമീപനത്താൽ സാധ്യമാകും.

 

ദോഷശാന്തിക്കായി ഗണപതിക്ക് മോദകം ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം. 

 

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1/4)

 

ധനുക്കൂറുകാർക്ക് സൂര്യൻ ജന്മം പന്ത്രണ്ട്  ഭാവങ്ങളിലായും കുജൻ ആറ് ബുധൻ ജന്മം, രണ്ട്, പന്ത്രണ്ട് വ്യാഴം നാലിൽ ശുക്രൻ ജന്മം, രണ്ട്, പന്ത്രണ്ട്. ശനി രണ്ടിൽ, രാഹു അഞ്ചിൽ, കേതു പതിനൊന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അശ്രദ്ധ മൂലം നഷ്ടങ്ങൾ. അനന്ത സാധ്യതയുള്ള മേഖലയിൽ ഉദ്യോഗത്തിന് അവസരമുണ്ടാകും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നല്ല പരിശ്രമം വേണ്ടി വരും. വാഹന സംബന്ധമായി പണച്ചെലവ് വർധിക്കും ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. കലഹം കഴിവതും ഒഴിവാക്കുക. രാഷ്ട്രീയ രംഗത്തുള്ളവർക്ക് പൊതു ജനപിന്തുണ കുറയും. വീഴ്ച, ചതിവ് വരാതിരിക്കാൻ ശ്രദ്ധിക്കണം.

 

ദോഷശാന്തിക്കായി ശ്രീരാമ സ്വാമിക്ക് നെയ്യ് വിളക് ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, ശിവക്ഷേത്രത്തിൽ നെയ് വിളക്ക്.

 

മകരക്കൂറ്

(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

 

മകരക്കൂറുകാർക്ക് സൂര്യൻ പതിനൊന്ന് പന്ത്രണ്ട് ഭാവങ്ങളിലായും കുജൻ അഞ്ച്, ബുധൻ ജന്മ, പതിനൊന്ന് പന്ത്രണ്ട്, വ്യാഴം മൂന്നിൽ ശുക്രൻ ജന്മം, പതിനൊന്ന് പന്ത്രണ്ട്, ശനി ജന്മത്തിൽ, രാഹു നാലിൽ, കേതു പത്താം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഉദ്യോഗത്തിൽ ഉയർച്ച സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സന്താനത്തെ കൊണ്ടും കളത്രത്തെ കൊണ്ടും സൗഖ്യം, ഐശ്വര്യം, ഉന്നത വിദ്യാഭ്യാസത്തിന് അവസരം, ജീവിതസുഖം എന്നിവയും ഉണ്ടാകും. മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ദേവാലയ സന്ദർശത്തിന് അവസരം വന്നു ചേരും . വിവാഹം ആലോചിക്കുന്നവർക്ക് നല്ല ആലോചനകൾ വന്നു ചേരും കോടതിയുടെ പരിഗണനയിലുള്ള കേസുകൾ അനുകൂലമാകും രാഷ്ടീയ രംഗത്ത് പൊതുജന പിന്തുണ വർദിക്കും

 

ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം, മഹാവിഷ്ണുവിന് പാൽപായസം.

 

 

കുംഭക്കൂറ് 

(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )

 

കുംഭക്കൂറുകാർക്ക് സൂര്യൻ പത്ത്, പതിനൊന്ന് ഭാവങ്ങളിലായും കുജൻ നാല്, ബുധൻ, പത്ത്, പതിനൊന്ന്. പന്ത്രണ്ട്. വ്യാഴം രണ്ടിൽ ശുക്രൻ, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, ശനി പന്ത്രണ്ടിൽ രാഹു മൂന്നിൽ കേതു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ധാർമികത, ഔദാര്യം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന പ്രവൃത്തികൾ ചെയ്യാൻ അവസരമുണ്ടാകും. പലതരത്തിൽ ധനലാഭമുണ്ടാകും. പുതിയ ഗൃഹനിർമാണത്തിന് തുടക്കം കുറിക്കും. പ്രവർത്തന മികവ് കൊണ്ട് സർക്കാരിന്റെയോ മറ്റ് സ്ഥാപനാധികാരികളുടെയോ പ്രശംസയും ഉന്നതാധികാര പദവിയും ലഭിക്കാനിടയുണ്ട്. ആഗ്രഹിച്ച  വിദേശയാത്ര നടക്കും. വായ്പാ കുടിശ്ശികകൾ അടച്ചു തീർക്കും. മറ്റുള്ളവരുടെ മുക്തകണ്ഠമായ പ്രശംസ നേടും.

 

ദോഷശാന്തിക്കായി സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം. ഗണപതിക്ക് മോദകം

 

 

മീനക്കൂറ്

(പൂരൂരുട്ടാതി, 1/4 ഉത്തൃട്ടാതി, രേവതി ) 

 

മീനക്കൂറുകാർക്ക് സൂര്യൻ ഒൻപത്. പത്ത് ഭാവങ്ങളിലായും കുജൻ മൂന്നിൽ, ബുധൻ ഒൻപത്, പത്ത്, പതിനൊന്ന്. വ്യാഴം ജന്മത്തിൽ ശുക്രൻ ഒൻപത്, പത്ത്, പതിനൊന്ന്, ശനി പതിനൊന്നിൽ രാഹു, രണ്ടിൽ കേതു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി  ശുഭകാര്യങ്ങളുടെ വേലിയേറ്റം, സന്താനങ്ങൾക്ക് ഉയർച്ച, വാഹന ഭാഗ്യം. പല വിധത്തിൽ ധനധാന്യ ലാഭം എന്നിവയും കുടുംബത്തിൽ ഐശ്വര്യവും ഉണ്ടാകും. പരോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെടും കൈകാലുകൾക്കോ കണ്ണിനോ അസുഖം അവഗണിക്കരുത്. വിവിധ സേനകളിൽ ജോലി ചെയ്യുന്നവർക്ക് അവസരോചിതമായി ചെയ്യുന്ന കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. 

 

ദോഷശാന്തിക്കായി ശിവഭഗവാനും സർപ്പങ്ങൾക്കും വിഷ്ണുവിനും വഴിപാട് നടത്തി പ്രാർഥിക്കുന്നത് ശ്രേയസ്കരമാണ്.

 

ലേഖിക

ജ്യോതിഷി പ്രഭാസീന, സി.പി. 

ഹരിശ്രീ

പി.ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com

Content Summary : Monthly Prediction in December by Prabha Seena