അശ്വതി: ഉപരിപഠനത്തിന് ധാരണയാകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഭരണി: സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. ജാമ്യം നിൽക്കുന്നതും മധ്യസ്ഥശ്രമങ്ങളും ഉപേക്ഷിക്കണം.

അശ്വതി: ഉപരിപഠനത്തിന് ധാരണയാകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഭരണി: സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. ജാമ്യം നിൽക്കുന്നതും മധ്യസ്ഥശ്രമങ്ങളും ഉപേക്ഷിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: ഉപരിപഠനത്തിന് ധാരണയാകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഭരണി: സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. ജാമ്യം നിൽക്കുന്നതും മധ്യസ്ഥശ്രമങ്ങളും ഉപേക്ഷിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: ഉപരിപഠനത്തിന് ധാരണയാകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും.  ആരോഗ്യം തൃപ്തികരമായിരിക്കും.

 

ADVERTISEMENT

ഭരണി: സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. ജാമ്യം നിൽക്കുന്നതും മധ്യസ്ഥശ്രമങ്ങളും ഉപേക്ഷിക്കണം. പ്രവർത്തന വിജയത്തിന് അനുമോദനങ്ങൾ വന്നുചേരും.

 

കാർത്തിക: പ്രവർത്തന മണ്ഡലങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും. ആശയവിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.

 

ADVERTISEMENT

രോഹിണി: ദീർഘകാല നിക്ഷേപത്തിൽ സഹകരിക്കും. ലക്ഷ്യപ്രാപ്തി കൈവരിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കും. 

 

മകയിരം: പാരമ്പര്യപ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. പ്രവർത്തനങ്ങളിലും സമീപനങ്ങളിലും സന്തുലിത മനോഭാവം സ്വീകരിക്കും. സമാന മനസ്കരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

 

ADVERTISEMENT

തിരുവാതിര: സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ഗുരുസ്ഥാനീയരെ ആദരിക്കുവാനിടവരും. ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. 

 

പുണർതം: ഏറെക്കുറെ പൂർത്തിയായ ഗൃഹം വാങ്ങുവാൻ ധാരണയാകും. കർത്തവ്യബോധം വർധിക്കും. അസുഖങ്ങളാൽ അവധിയെടുക്കും. കുടുംബത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. 

 

പൂയം: അനുരഞ്ജനശ്രമം അന്തിമമായി വിജയിക്കും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ വിപരീത സാഹചര്യങ്ങളെ നേരിടും.

  

ആയില്യം: അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ശ്രദ്ധയോടു കൂടിയ പ്രവർത്തനങ്ങളാൽ സാമ്പത്തിക ക്രമക്കേടുകൾ പരിഹരിക്കുവാൻ സാധിക്കും. 

 

മകം: അധികൃതരുടെ പ്രീതി നിമിത്തം ആനുകൂല്യങ്ങൾ വർധിക്കും. ചർച്ചകൾ അന്തിമമായി വിജയിക്കും. ജീവിതത്തിനു വഴിത്തിരിവാകുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരും.

 

പൂരം: ശാസ്ത്രീയ പ്രായോഗിക വശങ്ങൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉത്തരവാദിത്തം വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

 

ഉത്രം: ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. സഹകരണ മനോഭാവവും ലക്ഷ്യബോധത്തോടു കൂടിയുള്ള പ്രവർത്തനവും സർവകാര്യ വിജയത്തിനു വഴിയൊരുക്കും. മുൻകോപം നിയന്ത്രിക്കണം. 

 

അത്തം: ആരോഗ്യം തൃപ്തികരമായിരിക്കും. സംതൃപ്തിയുള്ള പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. 

 

ചിത്തിര: സങ്കൽപത്തിനനുസരിച്ച് ഉയരുവാനുള്ള സാഹചര്യമുണ്ടാകും. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വത പരിഹാരം കണ്ടെത്തും. ആരോഗ്യം ഭക്ഷണ ക്രമീകരണത്തിലെ അവ്യക്തതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. 

 

 ചോതി: ആത്മവിശാസം വർധിക്കും. കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. പ്രത്യക്ഷമായും പരോക്ഷമായും വന്നുചേരുന്ന പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കും. 

 

വിശാഖം: പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. 

 

അനിഴം: വിവിധങ്ങളായ ആവശ്യങ്ങൾക്ക് അവധിയെടുക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. 

 

തൃക്കേട്ട: സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതു വഴി നീക്കിയിരിപ്പ് ഉണ്ടാകും. 

 

മൂലം: നിലവിലുള്ള പാഠ്യപദ്ധതിയിൽ തുടരുവാൻ തീരുമാനിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കും. 

 

പൂരാടം: വാഗ്ദാനങ്ങൾ നിറവേറ്റുവാൻ അഹോരാത്രം പ്രയത്നിക്കും. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നു പിന്മാറണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ആധ്യാത്മിക ആത്മീയ പ്രവർത്തനങ്ങളാൽ മനസ്സമാധാനമുണ്ടാകും. ആഗ്രഹസാഫല്യത്തിനായി അഹോരാത്രം പ്രയത്നിക്കും.

 

ഉത്രാടം: കീഴ്‌വഴക്കം മാനിച്ചു പാരമ്പര്യ പ്രവൃത്തികൾ പിന്തുടരും. ബുദ്ധിമുട്ടുള്ള ചുമതലകൾ ഏറ്റെടുക്കും. ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കുവാൻ തീരുമാനിക്കും.

 

തിരുവോണം: അസുഖങ്ങൾക്ക് ആയുർവേദ- പ്രകൃതി ചികിത്സകൾ തുടങ്ങും.  പൊതുജന ആവശ്യങ്ങൾക്കായി ഭരണകർത്താക്കളെ കാണുവാനിടവരും. വ്യവസ്ഥകൾ പാലിക്കും. 

 

അവിട്ടം: സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ അഹോരാത്രം പ്രയത്നിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിവർത്തിക്കും.

 

ചതയം: സാങ്കേതിക കാരണങ്ങളാൽ യാത്രകൾക്കു വിഘ്നങ്ങൾ വന്നു ഭവിക്കും. കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. 

 

പൂരുരുട്ടാതി: അകാരണ തടസ്സങ്ങളെ അതിജീവിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. യാത്രകൾ മാറ്റിവയ്ക്കേണ്ടതായ സാഹചര്യം വന്നുചേരും. 

 

ഉത്തൃട്ടാതി: വിജയസാധ്യത വിലയിരുത്തുവാൻ വിദഗ്ധ നിർദേശം തേടും. ജീവിതപങ്കാളിയുടെ സമയോചിതമായ ഇടപെടലുകളാൽ വിപരീത സാഹചര്യങ്ങളെ മറികടക്കും. സമാന മനസ്കരുമായയി സംസർഗത്തിലേർപ്പെടും

 

രേവതി: മേലധികാരിയുടെ നിർദേശപ്രകാരം പുതിയ ചുമതലകൾ ഏറ്റെടുക്കും. പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഫലമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ സൂക്ഷിക്കണം. ബന്ധുവിന് ആശ്രയം നൽകേണ്ടസാഹചര്യമുണ്ടാകും. 

Content Summary : Weekly Prediction by Kanippayyur / 2023 June 04 to 10