അശ്വതി - സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ അവസരമുണ്ടാകും. ഉത്സാഹത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും. ഭരണി - സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. ഊഹക്കച്ചവടത്തിൽ പണം മുടക്കുന്നതിൽനിന്നും പിന്മാറും. കാർത്തിക - ആത്മാർഥമായ പ്രവർത്തനങ്ങളാൽ മേലധികാരിസ്ഥാനത്തോടുകൂടി

അശ്വതി - സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ അവസരമുണ്ടാകും. ഉത്സാഹത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും. ഭരണി - സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. ഊഹക്കച്ചവടത്തിൽ പണം മുടക്കുന്നതിൽനിന്നും പിന്മാറും. കാർത്തിക - ആത്മാർഥമായ പ്രവർത്തനങ്ങളാൽ മേലധികാരിസ്ഥാനത്തോടുകൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി - സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ അവസരമുണ്ടാകും. ഉത്സാഹത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും. ഭരണി - സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. ഊഹക്കച്ചവടത്തിൽ പണം മുടക്കുന്നതിൽനിന്നും പിന്മാറും. കാർത്തിക - ആത്മാർഥമായ പ്രവർത്തനങ്ങളാൽ മേലധികാരിസ്ഥാനത്തോടുകൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി - സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ അവസരമുണ്ടാകും. ഉത്സാഹത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും. 

ഭരണി - സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. ഊഹക്കച്ചവടത്തിൽ പണം മുടക്കുന്നതിൽനിന്നും പിന്മാറും.

ADVERTISEMENT

 

കാർത്തിക - ആത്മാർഥമായ പ്രവർത്തനങ്ങളാൽ മേലധികാരിസ്ഥാനത്തോടുകൂടി ഉദ്യോഗമാറ്റമുണ്ടാകും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ലക്ഷ്യപ്രാപ്തി നേടും.

 

രോഹിണി - പുതിയ പ്രവർത്തന മേഖലകൾക്കുള്ള പ്രാരംഭ നടപടികൾ തുടങ്ങിവയ്ക്കും. സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ പങ്കെടുക്കുവാനിടവരും.

ADVERTISEMENT

 

മകയിരം - ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കുവാൻ മേലധികാരിയുടെ അനുമതി തേടും.  പുതിയ കർമപദ്ധതികൾക്ക് പണം മുടക്കാൻ തയാറാകും.

 

തിരുവാതിര - പ്രവർത്തന മേഖലകളിൽ ഉണർവും ഉത്സാഹവും വർധിക്കും. ഇടപെടുന്ന കാര്യങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ സുനിശ്ചയമായും വിജയം ഉണ്ടാകും.

ADVERTISEMENT

 

പുണർതം - സങ്കൽപത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ അവസരം വന്നുചേരും. തൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

 

പൂയം – സാമ്പത്തിക ആവശ്യങ്ങൾക്കായി തൽക്കാലം കടംവാങ്ങുവാനിടവരും. പുതിയ മേലധികാരിയുടെ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും.

 

ആയില്യം - ശാസ്ത്രീയവശവും പ്രായോഗികവശവും സമന്വയിപ്പിച്ച് ചെയ്യുന്ന പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. സുഹൃത്തിന്റെ സ്ഥാപനത്തിന്റെ ഭരണചുമതല ഏറ്റെടുക്കുവാനിടവരും.

 

മകം - ജാഗ്രതയോടുകൂടി പ്രവർത്തിക്കുവാനുള്ള സാഹചര്യങ്ങൾ വന്നുചേരും. മാറിത്താമസിക്കുവാൻ തീരുമാനിക്കും.

 

പൂരം - വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. മേലധികാരിയുടെ പ്രത്യേക നിർദേശത്താൽ  പദ്ധതികൾക്കു രൂപംനൽകും.

 

ഉത്രം - വിദഗ്ധ നിർദേശത്താൽ പുതിയ കരാറുജോലികൾ ഏറ്റെടുക്കുവാനിടവരും. ആഗ്രഹസാഫല്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും.

 

അത്തം - ഉദ്യോഗം നഷ്ടപ്പെടുവാനുള്ള സാധ്യതകൾ തരണംചെയ്യും. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറി താമസിക്കും.

 

ചിത്തിര - ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക വിഭ്രാന്തി വർധിക്കുമെങ്കിലും ജീവിത പങ്കാളിയുടെ സാന്ത്വനസമീപനം ആശ്വാസത്തിനു വഴിയൊരുക്കും.

 

ചോതി - പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. വിദേശയാത്ര വിഫലമാകും.

 

വിശാഖം - തൊഴിൽ മേഖലകളിൽ അനുകൂല സാഹചര്യങ്ങൾ കണ്ടുതുടങ്ങും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനത്തിന് അവസരമുണ്ടാകും.

 

അനിഴം - ചിരപരിചിതമായ മേഖലകളിൽ പണം മുടക്കുവാൻ ആത്മവിശ്വാസമുണ്ടാകും.  സഹോദരങ്ങളുമായി രമ്യതയിലെത്തിചേരുവാൻ സാധിക്കും.

 

തൃക്കേട്ട - കർമമേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും.  ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും.

 

മൂലം - സമന്വയ സമീപനത്താൽ സർവകാര്യവിജയം നേടും. ക്രയവിക്രയങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും.

 

പൂരാടം - ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. മംഗളകർമങ്ങളിൽ സജീവമായി പങ്കെടുക്കും.

 

ഉത്രാടം - വിദേശഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ പുതിയ കർമമേഖലകൾക്കു രൂപകൽപന ചെയ്യും. ജീവിതപങ്കാളിയുടെ യുക്തിയുക്തമായ സമീപനം അബദ്ധങ്ങൾ ഒഴിവാകുവാൻ ഉപകരിക്കും.

 

തിരുവോണം - അവ്യക്തമായ പണമിടപാടുകളിൽനിന്നും പിന്മാറും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

 

അവിട്ടം - നഷ്ടപ്പെട്ട ഉദ്യോഗം തിരിച്ചുലഭിക്കുവാൻ സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടുകൂടി പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

 

ചതയം - മത്സരത്തിൽ വിജയിച്ചതിനാൽ പാരിതോഷികങ്ങൾ ലഭിക്കും. ഉദ്ദേശിക്കുന്ന വിഷയത്തിൽ ഉപരിപഠനത്തിന് ചേരുവാനിടവരും.

 

പൂരുരുട്ടാതി - മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിടവരും. തീരുമാനങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും.

 

ഉത്രട്ടാതി - പൊതുപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും.

 

രേവതി - വ്യാപാര – വ്യവസായ മേഖലകളിൽനിന്നും സാമ്പത്തികനേട്ടമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. 

 

Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 October 01 to 07 | Manorama Astrology